Connect with us

Business

വിദേശ ജോലി ഉപേക്ഷിച്ച്‌ മുയൽകൃഷി തുടങ്ങി, മിഗ്ദാദിന്റെ ചങ്കൂറ്റത്തിന് ഇന്ന് നൂറുമേനി !

ഒരു സ്വകാര്യ മൊബൈല്‍ കമ്പനി നടത്തിയ ക്വിസ് മത്സരത്തിന് സമ്മാനം കിട്ടിയ 50,000 രൂപ മുതല്‍മുടക്കിലാണ് മിഗ്ദാദ് ആഷിയാന തുടങ്ങുന്നത്

Published

on

0 0
Read Time:5 Minute, 23 Second

ചങ്കൂറ്റമുള്ള ഒരു യുവാവിന്റെ കഥയാണ് മലപ്പുറം തിരൂർ ഉള്ള ആഷിയാന എന്ന മുയൽ ഫാമിന് പറയാനുള്ളത്. 25 വര്ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ മിഗ്ദാദിന്റെ മനസ്സിൽ ഭാവിയെക്കുറിച് മുഴുവൻ ആശങ്കൾ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് മുയൽ വരാത്തത് തുടങ്ങാൻ തീരുമാനിക്കുന്നത്.

കൃഷിയെപ്പറ്റി കാര്യമായ ധാരണയില്ല. എന്നാൽ ഭാര്യ ജാൻസി പൂർണ പിന്തുണ നൽകിയപ്പോൾ പിന്നെ രണ്ടും കൽപ്പിച്ച് അങ്ങ് നിക്ഷേപം നടത്തി. വെറും മൂന്നു വര്‍ഷംകൊണ്ട് അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ന്ന ആഷിയാനയിലെ മുയല്‍ വളര്‍ത്തല്‍ കൃഷിയല്ല; കലയാണ്എന്ന് തെളിയിക്കുകയാണ് മിഗ്ദാദ് .

Advertisement

ഒരു സ്വകാര്യ മൊബൈല്‍ കമ്പനി നടത്തിയ ക്വിസ് മത്സരത്തിന് സമ്മാനം കിട്ടിയ 50,000 രൂപ മുതല്‍മുടക്കിലാണ് മിഗ്ദാദ് ആഷിയാന തുടങ്ങുന്നത്. എന്നാൽ അതൊരു മികച്ച തുടക്കമായിരുന്നു. കേരളമൃഗസംരക്ഷണ വകുപ്പിന്റെ 2008 ലെ മികച്ച മുയല്‍ കര്‍ഷകനുള്ള ജീവനം അവാര്‍ഡ് മിഗ്ദാദിനെ തേടിയെത്തുമ്പോൾ അദ്ദേഹം ഒരു മികച്ച കർഷകനായി സ്വയം മാറുകയായിരുന്നു.

2005ല്‍ 50 മുയലുകളുമായി ആരംഭിച്ച ആഷിയാനയില്‍ ഇന്ന് 2000ല്‍ അധികം മുയലുകളുണ്ട്.ഇറച്ചിക്കും അലങ്കാരത്തിനുമായി വളര്‍ത്തുന്ന വിദേശ ഇനങ്ങളായ ഗ്രേ ജെയിന്റ്, സോവിയറ്റ് ജിഞ്ചില, വൈറ്റ്‌ജെയിന്റ്, ന്യൂസിലാന്റ് വൈറ്റ്, അംഗോറ, ഇവയുടെ സങ്കരയിനങ്ങള്‍ എന്നിവയെല്ലാം ആഷിയാനയിലുണ്ട്. നീണ്ട രോമങ്ങളുള്ള അംഗോറയെ അലങ്കാരത്തിനാണ് പ്രധാനമായും വളര്‍ത്തുന്നത്.

ഇറച്ചി മുയലുകള്‍ക്ക് പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ 4-5.5 കിലോ തൂക്കം വരും. മറ്റു ഇറച്ചികളെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ കുറവാണെന്നതാണ് മുയലിറച്ചിയുടെ പ്രത്യേകത.ഒമേഗ3 ഫാറ്റി ആസിഡുകളുടെ കലവറയുമാണ്. രാസമാലിന്യമില്ലാത്ത ഔഷധഗുണമുള്ള വെളുത്തമാംസം. അതുകൊണ്ടുതന്നെ മുയലിറച്ചിക്കുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണ്.മലപ്പുറത്തുമാത്രം പ്രതിദിനം 1500 കിലോയിലേറെ ഇറച്ചിക്ക് ആവശ്യക്കാരുണ്ട്.

വളർത്തുന്നതിനായും മുയലുകളെ മിഗ്ദാദ് വിൽക്കുന്നുണ്ട്. എട്ടു പെണ്‍മുയലുകളും രണ്ട് ആണ്‍മുയലുകളുമടങ്ങുന്ന യൂണിറ്റുകളാണ് ആഷിയാനയില്‍ വില്‍ക്കുന്നത്. ഒരു യൂണിറ്റിന് 8750 രൂപയാണ് വില. വളര്‍ച്ചയെത്തിയാല്‍ കിലോക്ക് 100 നല്‍കി കര്‍ഷകരില്‍നിന്ന് മുയലുകളെ തിരിച്ചെടുക്കും. യാത്രക്കിടയിലോ മറ്റോ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മുയലുകള്‍ ചാകാനിടയായാല്‍ പുതിയ മുയലുകളെ നല്‍കും

ഒരു കൂട്ടില്‍ ഒരു മുയലിനെ വളര്‍ത്തുന്ന രീതിയില്‍ കൂടുകള്‍ തയ്യാറാക്കുന്നതാണ് നല്ലത്. ഒരുമിച്ചിട്ടാല്‍ കടികൂടാനും ദേഹം മുറിയാനും സാധ്യതയുണ്ട്. പച്ചില, പച്ചക്കറി വര്‍ഗങ്ങളും ഖരആഹാരവും നല്‍കണം.

മാവ്, പ്‌ളാവ്, ഇത്തിള്‍ക്കണ്ണി, തൊട്ടാവാടി, കുറുന്തോട്ടി, കുളവാഴ, കൈത, ഓല, പയറുവര്‍ഗ്ഗങ്ങള്‍, ചെമ്പരത്തി തുടങ്ങി എല്ലാ പച്ചിലകളും പുല്ലുകളും നല്‍കാം. എന്നാല്‍ റബ്ബര്‍, കാട്ടുറബ്ബര്‍, മീന്‍കൊല്ലി കുരു ഇല, വയലറ്റ് നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇല, പപ്പായ, ആനത്തൊട്ടാവാടി, വിഷച്ചെടികള്‍ എന്നിവയുടെ ഇല നല്‍കരുത്.

കൂട്ടില്‍ 24 മണിക്കൂറും വെള്ളം വേണം. ഇണചേര്‍ക്കല്‍ ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയാണ് മുയലുകള്‍ക്ക്. 6-8 മാസം പ്രായമാകുമ്പോള്‍ ഇണചേര്‍ക്കാം. ആണ്‍മുയലുകളെ ഓരോ ആഴ്ചയിലും 3-4 പ്രാവശ്യം ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം.

എന്നാല്‍ അവയുടെ കുഞ്ഞുങ്ങളുമായി ഇണചേര്‍ക്കരുത്. ഇണചേര്‍ത്തതിനുശേഷം സ്വന്തം കൂട്ടിലേക്കു മാറ്റണം. മുയലുകളുടെ ഗര്‍ഭകാലം ഇണചേര്‍ത്ത് 28 മുതല്‍ 32 വരെ ദിവസങ്ങളാണ്.. മൂന്നു മാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് 2.5-3 കിലോ തൂക്കം വരും. ഈ സമയത്താണ് വില്‍ക്കുക.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
  2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
  3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
  4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
  2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
  3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

  1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
  2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
  3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
  4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
  5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
  6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
  7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

  1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
  2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
  3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
  4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
  5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
  6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
  7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

  1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

  1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

  1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
  2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
  3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

  1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
  2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
  3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending