Connect with us

Business

300 രൂപയില്‍ നിന്ന് 20 ലക്ഷത്തിലേക്ക്; നാലാം ക്ലാസുകാരിയുടെ സംരംഭം ഹിറ്റായ കഥ

വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ സംരംഭകത്വത്തിലൂടെ ഈ സ്ത്രീ ഒരു ഗ്രാമത്തില്‍ വിപ്ലവം തീര്‍ത്തു

Published

on

0 0
Read Time:5 Minute, 20 Second

പബിബെന്‍ റബാരി…ആ പേര് ഇങ്ങ് കേരളത്തിലുള്ളവര്‍ അധികം കേട്ടു കാണില്ല. പക്ഷേ ആഗോളതലത്തില്‍ ഗുജറാത്തിലെ ബധോരിയെന്ന ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ഈ സ്ത്രീയുടെ പേര് പ്രശസ്തമാണ്. വിധവയായ അമ്മയെ സഹായിക്കാന്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സാധാരണ തൊഴില്‍ ചെയ്ത ഒരു പെണ്‍കുട്ടി സംരംഭകത്വത്തിലൂടെ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്ന തലത്തിലെത്തിയ പ്രചോദനാത്മകമായ കഥ. പബിബെന്‍.കോം എന്ന വനിതാ കരകൗശല സംരംഭത്തിന്റെ സ്ഥാപകയാണ് പബിബെന്‍.

Advertisement

ഒരിക്കലും ജീവിതം എളുപ്പമായിരുന്നില്ല പബിബെന്. മൂന്ന് പെണ്‍മക്കളില്‍ മൂത്തവള്‍. ഗ്രാമനിവാസികളുടെ വീട്ടില്‍ വെള്ളമെത്തിച്ച്, അതും ഒരു രൂപയ്ക്ക്, ജീവിതച്ചെലവ് കണ്ടെത്താന്‍ അമ്മയെ സഹായിക്കേണ്ടി വന്ന കുട്ടിക്കാലം. അതുകൊണ്ടുതന്നെ സ്‌കൂളില്‍ പോകാന്‍ സാധിച്ചില്ല. എന്നാല്‍ അമ്മ ഒരു കാര്യം കൂടി അവള്‍ക്ക് പകര്‍ന്ന് നല്‍കി, എംബ്രോയ്ഡറി. റബാറി വിഭാഗത്തില്‍ പെട്ടവര്‍ കല്ല്യാണം കഴിഞ്ഞാല്‍ എംബ്രോയിഡറി വര്‍ക്കുകള്‍ കൂടി ഭര്‍ത്തൃവീട്ടിലേക്ക് കൊണ്ടുപോകണമത്രെ. അതിനാല്‍ ആ വിഭാഗത്തിലെ സ്ത്രീകള്‍ എംബ്രോയ്ഡറി ചെയ്യുന്നത് നിര്‍ബന്ധമെന്ന പോലെയായിരുന്നു. ഇതാണ് മിടുക്കിയായ പബിബെന്‍ അവസരമാക്കിയെടുത്തത്.

അവള്‍ അതില്‍ ഫോക്കസ് ചെയ്തു. എംബ്രോയ്ഡറിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി. അവസാനം തന്റെ സമുദായത്തിലെ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ തന്റേതായ ഒരു മോഡല്‍ നെയ്‌തെടുത്തു. ഹരി ജരിയെന്നാണ് ആ ഡിസൈനിന് നല്‍കിയ പേര്.1998ല്‍ ഒരു എന്‍ജിഒ ഫണ്ട് ചെയ്യുന്ന റബാരി വനിതാ സംഘത്തില്‍ ചേര്‍ന്നതാണ് പബിബെന്ന് വഴിത്തിരിവായത്. അവിടുത്തെ നേതാവായി മാറി പബിബെന്‍. .മാസം മൂന്നൂറ് രൂപയായിരുന്നു ശമ്പളമായി അവിടുന്ന് ലഭിച്ചത്. കുഷന്‍ കവറുകള്‍, ഗാര്‍മെന്റ്‌സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പബിബെന്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ബലത്തില്‍ ഒരു പരീക്ഷണമെന്നോണം പബി ബാഗ് എന്ന പേരില്‍ ഒരു ഷോപ്പിംഗ് ബാഗ് പുറത്തിറക്കി. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

18ാം വയസ്സിലാണ് പബിബെന്‍ വിവാഹിതയാകുന്നത്. അന്ന് കല്ല്യാണത്തിന് ചില വിദേശികളുമെത്തി. പരമ്പരാഗത ഇന്ത്യന്‍ തനിമയനുസരിച്ച് ഡിസൈന്‍ ചെയ്ത ബാഗുകള്‍ ആ വിദേശികളുടെ ശ്രദ്ധയില്‍ പെട്ടു. അത് വളരെ വ്യത്യസ്തമായി തോന്നിയവര്‍ക്ക്. അവരില്‍ ചിലര്‍ക്ക് തന്റെ ബാഗ് പബിബെന്‍ ഗിഫ്റ്റായി നല്‍കി. പബി ബാഗ് എന്ന് അവള്‍ വിശേഷിപ്പിച്ച ആ ബാഗ് വന്‍ഹിറ്റായി മാറി. ഇതോടെ ആ സ്ത്രീക്ക് ആത്മവിശ്വാസം കൂടി. ഭര്‍ത്താവിന്റെ പിന്തുണയും കിട്ടി. ഗ്രാമത്തിലെ മറ്റ് സ്ത്രീകളെ കൂട്ടി എന്തുകൊണ്ട് സ്വന്തം സംരംഭം തുടങ്ങിക്കൂട എന്ന ചോദ്യം ഭര്‍ത്താവില്‍ നിന്നു തന്നെ വന്നു.

അങ്ങനെ പബിബെന്‍ എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ തുടങ്ങി. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുത്തു. ഗ്രാമത്തിലെ സ്ത്രീകള്‍ കൂടി പബിബെന്ന് പിന്തുണയുമായി എത്തിയതോടെ പബിബെന്‍.കോം എന്ന വെബ്‌സൈറ്റ് പിറന്നു. അഹമ്മദാബാദില്‍ നിന്ന് ആദ്യ ഓര്‍ഡര്‍ എത്തി, 70,000 രൂപയുടെ. ഗുജറാത്ത് സര്‍ക്കാര്‍ സംരംഭത്തിന് ഗ്രാന്റ് കൂടി നല്‍കിയതോടെ സംഗതി ഹിറ്റ്. ഇന്ന് പഴ്‌സുകള്‍, ബാഗുകള്‍, ടോയ്‌ലെറ്റ് കിറ്റുകള്‍, കുഷന്‍ കവറുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു പബിബെന്‍. 25ഓളം ഡിസൈനുകള്‍ പുറത്തിറക്കുന്നുണ്ട്. 300 രൂപ മാസവരുമാനമുണ്ടാക്കിയിരുന്ന പബിബെന്‍ തന്റെ സംരംഭത്തിലൂടെ ഇന്ന് 20 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടുന്നത്.

2016ല്‍ മികച്ച ഗ്രാമീണ സംരംഭകയ്ക്കുള്ള അവാര്‍ഡും അവരെ തേടിയെത്തി. നിരവധി ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ പബിബെന്‍ ബാഗുകള്‍ ഫീച്ചര്‍ ചെയ്യപ്പെട്ടു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending