0 0
Read Time:2 Minute, 30 Second

ക്രിക്കറ്റിലെ വിരാടയുഗമാണിപ്പോള്‍. ക്രിക്കറ്റിന്റെ സര്‍വപതിപ്പുകളിലും വിരാട് കോഹ്ലി മുന്നേറിക്കൊണ്ടിരിക്കുകയാണ്, അതനുസരിച്ച് ബ്രാന്‍ഡ് മൂല്യത്തിലും വന്നത് വമ്പന്‍ കുതിപ്പ് തന്നെ. 2017ല്‍ വിരാട് കോഹ്ലിയുടെ വരുമാനം 100 കോടി രൂപയാണ്. അനുഷ്‌ക ശര്‍മയുമായുള്ള കല്ല്യാണം കൂടി കഴിഞ്ഞതോടെ രാജ്യത്തെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ദമ്പതിമാരായി മാറി വിരുഷ്‌ക.

ഇരുവരുടെയും കൂടിയുള്ള ബ്രാന്‍ഡ് മൂല്യം 600 കോടി രൂപയോളം വരും. ഏകദേശം 382 കോടി രൂപയാണ് വിരാട് കോഹ്ലിയുടെ മൂല്യം. അനുഷ്‌കയുടേത് 220 കോടി രൂപയും. ഒരു സിനിമയ്ക്ക് അനുഷ്‌ക ഈടാക്കുന്നത് 10 കോടി രൂപയാണെന്നാണ് കണക്കുകള്‍. പരസ്യങ്ങള്‍ക്കാകട്ടെ നാല് കോടി രൂപയും. റിയല്‍ എസ്റ്റേറ്റില്‍ ഏകദേശം 40 കോടി രൂപയുടെ നിക്ഷേപവുമുണ്ട്.

Advertisement

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരുവരുടെയും സംയുക്ത മൂല്യം 1000 കോടി രൂപയാകുമെന്നാണ് ബ്രാന്‍ഡിംഗ് വിദഗ്ധരുടെ കണക്ക് കൂട്ടല്‍. ഇരുവരും ഒരുമിച്ച് പ്രൊമോട്ട് ചെയ്യുന്ന പരസ്യങ്ങളുടെ എണ്ണത്തില്‍ വന്‍കുതിപ്പാകും ഉണ്ടാകുക. ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ്, മാന്യവര്‍, ഔഡി തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുടെ പിന്തുണച്ച് വിരാട് പരസ്യങ്ങളിലെത്തുന്നുണ്ട്.

അടുത്തിടെയാണ് ആഗോള സ്പാര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമയുമായി ചേര്‍ന്ന് വണ്‍8 എന്ന ബ്രാന്‍ഡില്‍ താരം പുതുസംരംഭം ലോഞ്ച് ചെയ്തത്. ഇന്നര്‍ വെയര്‍, സ്ലീപ് വെയര്‍ വസ്ത്രങ്ങളാണ് താരം ഈ ബ്രാന്‍ഡില്‍ പുറത്തിറക്കുക. കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലക്‌സ് ഇന്‍ഡസ്ട്രീസുമായി വിരാട് കോഹ്ലി ഇതുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language