0 0
Read Time:3 Minute, 44 Second

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു നീരജ് ദണ്ഡ. എന്നാല്‍ കോര്‍പ്പറേറ്റ് ജോലി വിട്ട് കക്ഷി കര്‍ഷകനായി. പേരക്കയാണ് പ്രധാന കൃഷി. നൂതനാത്മകരീതിയിലൂടെ വില്‍പ്പന. ഇപ്പോള്‍ ഓണ്‍ലൈനായി തായ് പേരക്ക ഒരു പാക്കിന് (ഏകദേശം 1.45 കിലോഗ്രാം) 550 രൂപ നിരക്കിലാണത്രെ വില്‍പ്പന നടത്തുന്നത്. വേറെ വല്ലതും വേണോ സമ്പന്നനാകാന്‍.  കോര്‍പ്പറേറ്റ് മേഖലയില്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന ജോലി ഉപേക്ഷിച്ച് അനിശ്ചിതത്വം നിറഞ്ഞ മേഖലയിലേക്കാണ് നീരജ് ഇറങ്ങിയത്.

Advertisement

ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സംഗത്പുര ഗ്രാമത്തിലായിരുന്നു നീരജ് ജനിച്ച് വളര്‍ന്നത്. എന്‍ജിനീയറിംഗ് ജോലിയില്‍ നിന്ന് സമ്പാദിച്ച കാശുകൊണ്ട് ആദ്യം നിക്ഷേപം നടത്തിയത് ഒരു ചെറി ഫാമിലായിരുന്നു. ഏഴേക്കര്‍ വരുന്ന ഫാം. എന്നാല്‍ പിന്നീട് പേരക്കയുടെ വിത്തുകള്‍ അലഹബാദിലെ ഒരു നഴ്‌സറിയില്‍ നിന്ന് വാങ്ങിയതാണ് വഴിത്തിരിവായത്. മികച്ച ഗുണനിലവാരത്തില്‍ പേരക്ക ഉല്‍പ്പാദിപ്പിക്കാന്‍ അയാള്‍ക്കായി. എന്നാല്‍ വിപണിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടനിലക്കാര്‍ പ്രശ്‌നമാക്കി. ഇടനിലാക്കാരിലൂടെ ഉല്‍പ്പന്നം വിപണിയിലെത്തിയാല്‍ കര്‍ഷകന് കിട്ടുന്ന കാശ് തുച്ഛമാകും.

കര്‍ഷകനായ നീരജിന് ഒരു പേരക്കയ്ക്ക് 7 രൂപ വെച്ചാണ് ഇടനിലക്കാര്‍ വാഗ്ദാനം ചെയ്തത്. ഇത് സഹിച്ചില്ല ആ യുവാവിന്. അങ്ങനെ നീരജ് സ്വന്തമായി കൗണ്ടറുകള്‍ തുറന്ന് പേരക്ക വില്‍ക്കാന്‍ തുടങ്ങി. ബള്‍ക്കായി പേരക്ക വേണ്ടവര്‍ നീരജിന്റെ തോട്ടത്തിലെത്തി നേരിട്ടെടുക്കാനും തുടങ്ങി. അങ്ങനെയാണ് ബിസിനസ് പച്ചപിടിച്ചത്. എന്നാല്‍ പേരക്കയുടെ ഷെല്‍ഫ് ലൈഫ് കുറവാണെന്നത് അത്ര വലിയ തോതില്‍ വരുമാനം നല്‍കില്ലെന്ന് അയാള്‍ മനസിലാക്കി.

അങ്ങനെയാണ് നീരജ് ഛത്തീസ്ഗഢില്‍ പോയി തായ്‌ലന്‍ഡിലെ പ്രശസ്തമായ ജമ്പോ പേരക്കയുടെ വിത്തുകള്‍ കൊണ്ടുവന്ന് കൃഷി നടത്തി. എന്നാല്‍ ആദ്യവര്‍ഷം ഈ കൃഷി അത്ര വിജയമായിരുന്നില്ല. എന്നാല്‍ പരമാവധി ഉല്‍പ്പാദനം കൂട്ടി എങ്ങനെ ലാഭം കൊയ്യാമെന്നത് നീരജ് കണ്ടെത്തി. ഓര്‍ഗാനിക് ഫാമിംഗ് രീതി തന്നെയാണ് നീരജ് അവലംബിച്ചത്.

ഓര്‍ഗാനിക് വളം തന്നെയാണ് കൃഷിക്കുപയോഗിക്കുന്നതും. ജമ്പോ പേരക്ക വില്‍ക്കാന്‍ ഒരു ഇടനിലക്കാരന്റെയും സഹായം തേടിയില്ല നീരജ്. സ്വന്തമായി ഒരു കമ്പനിയങ്ങ് തുടങ്ങി. ഓര്‍ഡറുകള്‍ ഓണ്‍ലൈനായി എടുത്തു. ഹോം ഡെലിവറി സേവനവും നല്‍കി. 10-15 ദിവസത്തോളം ഫ്രഷ് ആയിതന്നെ നിലനില്‍ക്കുമെന്നതാണ് ജമ്പോ പേരക്കയുടെ സവിശേഷത.
36 മണിക്കൂറിനുള്ളില്‍ ഡെലിവറി ഉറപ്പുവരുത്താന്‍ ഇന്ന് നീരജിനാകുന്നുണ്ട്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language