Connect with us

She

സംരംഭകത്വത്തിന്റെ എരിവുള്ള കാന്താരി; അന്ധതയെ തോല്‍പ്പിച്ച് വിപ്ലവം തീര്‍ത്ത സാബ്രിയെ

കാഴ്ചവൈകല്യമുള്ളവർക്കായി മെഡിക്കല്‍ മസാജിംഗ്, ഫാമിംഗ്, ചീസ് മെയ്ക്കിങ്, അനിമല്‍ ഹസ്‌ബെന്‍ഡറി തുടങ്ങിയ മേഖലകളില്‍ സംരംഭകത്വ പരിശീലന പരിപാടികൾ കാന്താരിയിലുണ്ട്‌

Published

on

0 0
Read Time:6 Minute, 35 Second

നല്ലമാതൃകകൾ ലോകത്തിന്റെ ഏതുകോണിൽ നിന്ന് വന്നാലും ഇരുകൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ,അത്കൊണ്ട് തന്നെയാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളായണി പ്രദേശത്തുള്ള കാന്താരി എന്ന സംരംഭകത്വ പരിശീലനകേന്ദ്രം മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചതും. ബിസിനസ് പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്, അല്ലെങ്കിൽ സംരംഭകരെ വാർത്തെടുക്കുന്ന ഒരു പ്രസ്ഥാനത്തിന് എന്തുകൊണ്ട് കാന്താരി എന്ന പേര് എന്നാകും നിങ്ങൾ ചിന്തിക്കുക, അതിനുള്ള ഉത്തരം ലഭിക്കണം എങ്കിൽ കാന്താരിയുടെ സ്ഥാപകയായ സാബ്രിയേ റ്റെൻബേർക്കൻ എന്ന യുവതിയെ നേരിട്ടറിയണം.

ജർമ്മൻ സ്വദേശിയായ സാബ്രിയേ അന്ധയാണ്. പത്രണ്ടാം വയസ്സിൽ കണ്ണിന്റെ കാഴ്ച മങ്ങലിലൂടെ ആരംഭിച്ച നേത്ര രോഗം പതിയെ സാബ്രിയയുടെ കണ്ണിലെ വെളിച്ചം കെടുത്തി. എന്നാൽ ഉൾക്കണ്ണിന്റെ ശക്തികൊണ്ട് സാബ്രിയേ ജീവിതത്തിലെ നേട്ടങ്ങൾ കൈ എത്തിപ്പിടിച്ചു. കുതിരസവാരിയിൽ ചാമ്പ്യൻ ആകാനും, എവറസ്റ്റ് കീഴടക്കാനും ഒക്കെ അകക്കണ്ണിന്റെ ആ കാഴ്ച ധാരാളമായിരുന്നു.

Advertisement

ഇത്തരത്തിൽ വിധിയോട് പോരാടി, ജീവിതത്തിന്റെ എരിവും പുളിയും രുചിച്ച ആ വനിതാ നേതൃത്വം നൽകുന്ന സ്ഥാപനത്തിന് കാന്താരി എന്നല്ലാതെ എന്ത് പേരാണ് യോജിക്കുക?എഴുത്തുകാരി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ വിദഗ്ധ, മോട്ടിവേഷണല്‍ സ്പീക്കര്‍, സംരംഭക, തുടങ്ങി നിരവധി നേട്ടങ്ങൾ കൈ എത്തിപ്പിടിക്കാൻ സാബ്രിയയ്ക്ക് കൂട്ടായത് തന്റെ അകക്കണ്ണിന്റെ കാഴ്ചയും മനക്കരുത്തും ആയിരുന്നു.ലോകത്ത് ആദ്യമായി ടിബറ്റന്‍ ബ്രെയ്ല്‍ ലിപി വികസിപ്പിച്ചെടുത്തത് സാബ്രിയെ ആയിരുന്നു.

1992 ൽ സാബ്രിയെ ടിബറ്റൻ ബ്രയിൽ ലിപി വികസിപ്പിക്കുകയും ടിബറ്റിലെ കാഴ്ചനഷ്ടപ്പെട്ട ജനതക്ക് വിദ്യാഭ്യാസം നൽകാൻ ആരംഭിക്കുകയും ചെയ്തു.. ‘സെന്റര്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ ലാസ’ എന്ന പേരിൽ കാഴ്ച നഷ്ടപ്പെട്ടവരെ സഹായിക്കാനായി ഒരു സംരംഭത്തിന് സാബ്രിയെ തുടക്കം കുറിച്ചുവെങ്കിലും വേണ്ടത്ര പിന്തുണയില്ലാത്തതിനാൽ സംരംഭം മുന്നോട്ടു പോയില്ല.

പരാജയപ്പെട്ടിടത്തു നിന്ന് പിന്തിരിയുന്ന സ്വഭാവം സാബ്രിയക്ക് ഇല്ല. 2002 ൽ ഹോളണ്ട് സ്വദേശിയായ എന്‍ജിനീയര്‍ പോള്‍ ക്രോണെന്‍ബര്‍ഗുമായി ചേര്‍ന്ന് ‘ബ്രെയ്ല്‍ വിത്ത്ഔട്ട് ബോഡേഴ്‌സ്’ എന്ന പ്രസ്ഥാത്തിനു സാബ്രിയെ തുടക്കമിട്ടു. അന്ധരായ വ്യക്തികൾക്ക് പരുഷമായ ജീവിത സാഹചര്യങ്ങളെ അതിജീവിക്കാനുള്ള വഴികൾ നിർദ്ദേശിയ്ക്കുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്‌ഷ്യം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും വിവിധങ്ങളായ ആളുകളെ പരിചയപ്പെടുകയും ചെയ്തതോടെ കാഴ്ചവൈകല്യം ഉള്ളവരെ സഹായിക്കണം എന്ന ആഗ്രഹം അടക്കാനാവാത്ത ആവേശമായി.

കാഴ്ച നഷ്ടപ്പെട്ടവർക്ക് വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് സ്വന്തമായി തൊഴിൽ ചെയ്യാൻ പരിശീലിപ്പിക്കുക എന്നതെന്ന് മനസിലാക്കിയ സാബ്രിയെ അന്ധർക്കായി മെഡിക്കല്‍ മസാജിംഗ്, ഫാമിംഗ്, ചീസ് മെയ്ക്കിങ്, അനിമല്‍ ഹസ്‌ബെന്‍ഡറി തുടങ്ങിയ സംരംഭകത്വ പരിശീലന പരിപാടികൾ ആരംഭിച്ചു. ടിബറ്റിൽ ആരംഭിച്ച ഈ സംരംഭങ്ങൾ വൻ വിജയമായതിനെ തുടർന്ന് മറ്റു സ്ഥലങ്ങളിലേക്കും സാബ്രിയേ തന്റെ സേവനം വ്യാപിപ്പിച്ചു.

വായിച്ചതും കെട്ടും അറിഞ്ഞ കാര്യങ്ങളിൽ നിന്നുമാണ് കേരളം സംരംഭകവികസനത്തിനു പറ്റിയ നാടാണ് എന്ന ചിന്ത സാബ്രിയക്ക് വന്നത്. അങ്ങനെ 2007 ൽ സാബ്രിയേ കേരളത്തിൽ എത്തി. കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ജീവിതം കണ്ടെത്താനുള്ള പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ കാന്താരി ഇന്റർനാഷണൽ എന്ന സ്ഥാപനം ആരംഭിച്ചു. 2009-ലാണ് കാന്താരി ഇന്റർനാഷണൽ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്.

മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍, ലീഡര്‍ഷിപ്പ്, ഫിനാന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, പ്രൊജക്റ്റ് മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ നിരവധി രംഗങ്ങളില്‍ കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാന്താരിയില്‍ പരിശീലനം നൽകിവരുന്നു. കേരളത്തിനകത്ത് മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും മറ്റു രാജ്യങ്ങളിൽ ഉള്ളവരും ഇവിടെ പരിശീലനത്തിനായി എത്തുന്നുണ്ട്

കണ്ടാൽ ചെറുതാണെങ്കിലും കാന്താരി മുളകിന്റെ എരിവ് ഭയങ്കരമാണ്, തന്റെ സ്ഥാപനത്തിൽ നിന്നും പരിശീലനം നേടി പുറത്തിറങ്ങുന്നവർ അത്ര നിസ്സാരക്കാരല്ല എന്നതാണ് സാബ്രിയെ ഈ പേരിട്ടതിനെക്കുറിച്ച് പറയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

പൊന്നോണത്തിന് നിറംപകരാന്‍ മനോഹര ഗാനവുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

Published

on

0 0
Read Time:1 Minute, 22 Second

ഓണപ്പാട്ടുകള്‍ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും.

കാലമണയുന്നു പൂക്കളവുമായി എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുന്‍ ജയരാജ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഓണപ്പാട്ടുകളില്‍ കണ്ടുവരുന്ന പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായാണ് ഗാനത്തിന്റെ ചിത്രീകരണം. മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ്, അഭിരാമി മോഹന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Advertisement

സിത്താരയുടെ ശബ്ദമാധുരിക്കൊപ്പം മനോഹരമായ വരികളും ദൃശ്യാവിഷ്‌ക്കരണവുമാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending