Connect with us

Sport

കോഹ്ലിയെയും ഡിവില്ലിയേഴ്‌സിനെയും റോയല്‍ ചലഞ്ചേഴ്‌സ് കൈവിടില്ല

ഈ അഞ്ച് താരങ്ങളെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിര്‍ബന്ധമായും നിലനിര്‍ത്തണം

Published

on

0 0
Read Time:3 Minute, 26 Second

ഐപിഎല്ലിന്റെ പതിനൊന്നാം പതിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇപ്പോഴേ നിറയാന്‍ തുടങ്ങി. പുതിയ റിട്ടെന്‍ഷന്‍ പോളിസി പ്രകാരം ഓരോ ടീമിനും നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തുന്നതോടെ ഐപിഎല്‍ പതിനൊന്നാം പതിപ്പില്‍ തീ പാറും.  ഏറ്റവും കൂടുതല്‍ പേര്‍ സാധ്യത കല്‍പ്പിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ ലേലത്തെക്കുറിച്ച് ഇപ്പോഴേ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ജനുവരി 27, 28 തിയതികളിലാണ് ബാംഗ്ലൂരില്‍ വെച്ച് ലേലം നടക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവരുടെ ടീമില്‍ എന്തായാലും നിലനിര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് പേര്‍ ഇവരാണ്

1. വിരാട് കോഹ്ലി

Advertisement

ടീം ഇന്ത്യ ക്യാപ്റ്റന്‍ കോഹ്ലി തന്നെയായിരിക്കും റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്റ്റാര്‍ താരം. ക്രിക്കറ്റില്‍ മായാജാലം തീര്‍ക്കുന്ന കോഹ്ലി ടീമാനായി ഇതിടനോടകം 4418 റണ്‍സ് നേടിക്കഴിഞ്ഞു. ഐപിഎല്ലില്‍ റയ്‌നയ്ക്ക് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയതും കോഹ്ലി തന്നെ. കോഹ്ലിയാകും ഫസ്റ്റ് ചോയ്‌സ്,

2. എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ഇതിഹാസം. സമകാലീനക്രിക്കറ്റിലെ അല്‍ഭുത താരങ്ങളിലൊരാള്‍. സൂപ്പര്‍ ബാറ്റ്‌സ്മാന്‍, പാര്‍ട് ടൈം വിക്കറ്റ് കീപ്പര്‍, ഏറ്റവും മികച്ച ഫീല്‍ഡല്‍…എബിഡിക്ക് പകരം വെക്കാന്‍ ആളില്ല. കോഹ്ലിയെപ്പോലെ ആര്‍സിബിയുടെ നട്ടെല്ലാണ് ഡിവില്ലിയേഴ്‌സ്. അതുകൊണ്ട് ഒഴിവാക്കുന്നത് അചിന്തനീയം. 123 മത്സരങ്ങളില്‍ നേടിയത് 3473 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 148.16.

3. വൈ ചഹല്‍

ആക്രമണകാരിയായ ലെഗ് സ്പിന്നര്‍. വിക്കറ്റ് എടുക്കാന്‍ കേമന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ ആര്‍സിബിക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച ബൗളറാണ് ചഹല്‍. നാല് സീസണില്‍ വീഴ്ത്തിയത് 70 വിക്കറ്റുകള്‍.

4. കെ എല്‍ രാഹുല്‍

ഓപ്പണര്‍ എന്ന നിലയില്‍ മികച്ച താരമാണ് രാഹുല്‍. 14 ഇന്നിംഗ്‌സുകളില്‍ നിന്നായി 397 റണ്‍സാണ് നേടിക്കഴിഞ്ഞത്. സ്‌ട്രൈക് റേറ്റ് 146.49.

5. ക്രിസ് ഗെയില്‍

ടി20യില്‍ ഗെയ്‌ലിനെ ഒഴിച്ച് നിര്‍ത്താന്‍ പറ്റുമോ. ഇല്ല. ആര്‍സിബിയുടെ നെടും തൂണ്‍ തന്നെയാണ് ഗെയ്‌ലും. 320 ടി20 മത്സരങ്ങളില്‍ നിന്ന് ആശാന്‍ നേടിയത് 11056 റണ്‍സാണ്. ടി20യില്‍ 20 സെഞ്ച്വറികള്‍ നേടിയ ഏകതാരം. ആര്‍സിബിക്ക് ഗെയ്‌ലിനെയും നിലനിര്‍ത്തിയേ ഒക്കൂ.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

എംപിഎല്‍ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സര്‍

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്

Published

on

0 0
Read Time:1 Minute, 18 Second

പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്ത്, ഉല്‍പ്പാദിപ്പിക്കുന്ന ജഴ്‌സികള്‍ ധരിക്കും

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ-സ്‌പോര്‍ട്ട് മൊബൈല്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമാണ് മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്‌പോര്‍ട്ട്‌സ്.

Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറും മര്‍ക്കന്റൈസ് പാര്‍ട്ട്‌നറുമായാണ് എംപിഎല്ലിനെ ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. 2023 ഡിസംബര്‍ വരെ നീളുന്നതാണ് കരാര്‍.

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ എംപിഎല്ലിന്റെ പുതിയ ജഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങുക. പുരുഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും കരാറിന്റെ ഭാഗമാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പതഞ്ജലി! ജിയോയ്ക്കും താല്‍പ്പര്യം

440 കോടി രൂപയാണ് പ്രതിവര്‍ഷം ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിന് വിവോ നല്‍കിയിരുന്നത്

Published

on

0 0
Read Time:2 Minute, 19 Second

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ റോളില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്‌പോണ്‍സറെ തേടി ബിസിസിഐ. ഐപിഎല്‍ തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവിന്റെ ബിസിനസ് ഗ്രൂപ്പ് പതഞ്ജലി രംഗത്തെത്തിയിട്ടുണ്ട്.

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ആഗോള ബ്രാന്‍ഡെന്ന പ്രതിച്ഛായ പതഞ്ജലിക്ക് ലഭിക്കുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഇത് പരിഗണിച്ച് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Advertisement

ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്ന വിവോ ബിസിസിഐയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഓരോ വര്‍ഷവും ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്നത് 440 കോടി രൂപയാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ തുക നല്‍കാന്‍ തയാറായാല്‍ തന്നെ പതഞ്ജലിക്ക് നറുക്ക് വീഴുമോയെന്നത് സംശയമാണ.്

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത

കാരണം, ഐപിഎല്‍ സ്‌പോണ്‍സറായി പതഞ്ജലി എത്തുന്നതോടെ ഐപിഎല്ലിനേക്കാള്‍ ഗുണം ലഭിക്കുക പതഞ്ജലിക്കാണെന്ന വിലയിരുത്തല്‍ ചില ബ്രാന്‍ഡ് വിദഗ്ധര്‍ നടത്തുന്നുണ്ട്.

ജിയോ, ആമസോണ്‍, ടാറ്റ ഗ്രൂപ്പ്, ഡ്രീം11, അദാനി, ബൈജൂസ് എന്നീ ബ്രാന്‍ഡുകളെയും ബിസിസിഐ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറുടെ റോളിലേക്ക് പരിഗണിക്കുന്നുണ്ട്. ആര്‍ക്കാണ് നറുക്ക് വീഴുകയെന്ന് കണ്ടറിയണം.

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത. സ്റ്റേഡിയങ്ങള്‍ കാലിയാകും കൊറോണ പശ്ചാത്തലത്തില്‍. അതിനാല്‍ തന്നെ ടിവി വ്യൂവര്‍ഷിപ്പ് കൂടാനാണ് സാധ്യത.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Sport

ഐപിഎല്‍ റദ്ദാക്കിയാല്‍ നഷ്ടം 3,869 കോടി രൂപ!

ഇത്തവണത്തെ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ

Published

on

0 0
Read Time:1 Minute, 36 Second

ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച മല്‍സരക്രമം അനുസരിച്ച് മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയായിരുന്നു ഐപിഎല്‍.

അതേസമയം ഐപിഎല്‍ റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കയാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലാണ് ഏകദേശം 4,000ത്തോളം കോടി രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.

Advertisement

ബ്രോഡ്കാസ്റ്റ് ആന്‍ഡ് സ്ട്രീമിംഗ് വിഭാഗത്തിലെ നഷ്ടം മാത്രം 3,269 കോടി രൂപയും 200 കോടി രൂപയുമാണ് നഷ്ടം സംഭവിക്കുക. സ്‌പോണ്‍സര്‍ഷിപ്പ്, ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വിഭാഗങ്ങളില്‍ യഥാക്രമം 200 കോടി രൂപയും 400 കോടി രൂപയും നഷ്ടം വരും.

ഇത്തവണ ഐപിഎല്‍ ജേതാക്കള്‍ക്കുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. 20 കോടി രൂപയായിരുന്നു നേരത്തെ വിജയിച്ച ടീമുകള്‍ക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപയായി കുറച്ചിട്ടുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending