Connect with us

Entertainment

മായാനദിയ്ക്കായ് എന്റെ ടിക്കറ്റിന്റെ കാശ്; ആഷിക്ക് അബുവിനു യുവതിയുടെ തുറന്ന കത്ത് !

മറിച്ച് സമൂഹത്തിന്റെ ചില വ്യവസ്ഥാപിതമായ കീഴ്വഴക്കങ്ങളെ പൊളിച്ചെഴുതാൻ ശ്രമിയ്ക്കുന്ന ശ്രമങ്ങൾ കലയിൽ ആയാലും സാഹിത്യത്തിലായാലും പൊതു മധ്യത്തിലായാലും നിശബ്ദമാക്കപ്പെടരുത്

Published

on

0 0
Read Time:8 Minute, 8 Second

സിനിമാലോകത്ത് ഇപ്പോൾ ചർച്ച ആഷിക് അബു ചിത്രമായ മായനാദിയാണ്. പ്രണയം, റൊമാൻസ് , ആക്ഷൻ, തുടങ്ങിയ പ്രമേയങ്ങളെ വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നു എന്ന് പറയപ്പെടുന്ന ചിത്രം സ്ത്രീ പുരുഷ ചിന്തകളുടെ സമത്വ ബോധത്തെയും എടുത്തു കാട്ടുന്നു.

ഓൺലൈൻ മാധ്യമങ്ങൾ മുഴുവൻ മായനദിയുടെ റിവ്യൂ കൊണ്ട് നിറയുമ്പോൾ, ചിത്രം കാണാതെ തന്നെ ചിത്രത്തെ സ്നേഹിച്ച ദീപ പ്രവീൺ എന്ന പ്രേക്ഷകയുടെ ആഷിക് അബുവിനായുള്ള തുറന്നകത്ത് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. യുകെയിൽ ആയതിനാൽ സിനിമ എന്ന് കാണാൻ കഴിയും എന്നറിയില്ല, അതിനാൽ മായാനദിയ്ക്കായ് എന്റെ ഒരു ടിക്കറ്റിന്റെ കാശ് ഞാൻ അയക്കും എന്ന് ദീപ പ്രവീൺ തന്റെ കത്തിൽ പറയുന്നു.

Advertisement

ദീപയുടെ കുറിപ്പ് വായിക്കാം….

പ്രിയപ്പെട്ട ആഷിക്ക് അബു,

എനിയ്ക്ക് താങ്കളെ പരിചയമില്ല. ഇൻബോക്സ് മെസേജായി ഈ കുറിപ്പ് എഴുതണമെന്ന് കരുതിയിരുന്നു പക്ഷേ അത് അങ്ങയിൽ എത്തുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് ഈ തുറന്ന കത്ത്.

മായാനദിയെക്കുറിച്ചും അപ്പുവിനെക്കുറിച്ചും മാത്തനെക്കുറിച്ചും പറഞ്ഞ് കൊതിപ്പിയ്ക്കുന്ന ഒരു പാട് കൂട്ടുകാർ എന്റെ ചുറ്റിനുമുണ്ട്.

വെറുതെ ഒരു സിനിമാക്കഥയല്ല അവർ പറയുന്നത്. മറിച്ച് സിനിമ ഒരനുഭവമാകുന്നു. അതിലെ കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഓരം ചേർന്ന് നടക്കുന്നവരാണ്.അവരുടെ കൂടെ നടക്കുക എന്നതാണ് ഈ ‘ദൃശ്യാനുഭവം’ നമുക്കായ് തരുന്നത് എന്നവർ പറയുന്നു. എന്നാൽ ആ സഹവർത്തിത്വത്തിന്റെ space നഷ്ട്ടപ്പെടുന്ന എതോ ഇടങ്ങളിലേയ്ക്കാണ് ഞാൻ അടങ്ങുന്ന കേരള സമൂഹം പോകുന്നത് എന്ന് പേടിയ്ക്കുന്നയിടത്താണ് മായാനദി പോലെ ഒരു കലാസൃഷ്ട്ടിയുടെ പ്രസക്തി.

സ്വന്തമായ ഒരു identify യും തീരുമാനങ്ങളും അഭിപ്രായങ്ങളും ഉള്ള ഒരു പെൺകുട്ടിയെ അവതരിപ്പിയ്ക്കുമ്പോൾ പൊതു ജീവിതത്തിൽ അത്തരം പെൺകുട്ടികളെ അസഭ്യവർഷം കൊണ്ടും ലേബലിംഗ് കൊണ്ടും ഭയപ്പെടുത്താൻ ശ്രമിയ്ക്കുന്ന ഭീഷണിപ്പെടുന്ന സമൂഹത്തിന് മുന്നിൽ ഈ സിനിമ ഒരുക്കാൻ നിങ്ങൾ എടുത്ത പരിശ്രമത്തിന് ഒരു പ്രേക്ഷക എന്ന നിലയിൽ അഭിനന്ദനങ്ങൾക്ക് ഒപ്പം എന്റെ പങ്ക് ടിക്കറ്റ് കാശ് ഞാൻ തന്നെ പറ്റു.

അത് എന്റെ മകൻ കൂടിയടങ്ങുന്ന വളർന്ന് വരുന്ന മലയാളി പ്രേക്ഷക സമൂഹത്തിന് വ്യക്തിതമുള്ള, സമൂഹത്തിന്റെ തെറ്റായ കീഴ് വഴക്കങ്ങളോട് കലഹിയ്ക്കുന്ന കലാസൃഷ്ടികൾ വേണം എന്ന ആവശ്യത്തിൽ അധിഷ്ഠിതം കൂടിയാണ്.

മായാനദി പോലെയുള്ള ശ്രമങ്ങൾ വിജയിക്കേണ്ടത് സിനിമയെ സ്നേഹിയ്ക്കുന്ന പ്രേക്ഷകരുടെ ആവശ്യം കൂടിയാണ്. എന്നാൽ അടുത്തുള്ള തിയേറ്ററ്കാര് പറയുന്നു ‘ഓ ഇവിടെ വരൂന്ന് തോന്നുന്നില്ല. കളക്ഷൻ കുറവായിരിയ്ക്കും എന്ന് പറയുന്നുവെന്ന്?’

ആര് പറയുന്നു അറിയില്ല!

പക്ഷേ മായാ നദിയെക്കുറിച്ച് എഴുതുന്ന, പറയുന്ന ഓരോ കുറിപ്പിനിടയിലും ഒരേ ഭാഷയിൽ ഈ സിനിമയെ താറടിച്ച് കാണിയ്ക്കാനുള്ള ശ്രമം നടക്കുന്നു.അത് കൊണ്ട് എനിയ്ക്ക് ഉറപ്പില്ല എന്റെ ചെറിയ മകനേയും കൊണ്ട് കുറെ ദൂരം സഞ്ചരിച്ച് ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ കഴിയുമെന്ന്. ( തീർച്ചയായും അതിനായ് ശ്രമിയ്ക്കുന്നതാണ്.).

മനസ്സ് പറയുന്നു കുറെ മാസങ്ങൾക്ക് ശേഷം അല്ലെങ്കിൽ അടുത്ത ക്രിസ്തുമസ്സ് കാലത്തിന് മുൻപ് ഒരു നല്ല ശതമാനം മലയാളിയും ഈ സിനിമ കണ്ടിരിയ്ക്കും. ആസ്വദിയ്ക്കും. പല കാരണങ്ങൾകൊണ്ട് അവരത് പുറത്ത് പറഞ്ഞില്ലെങ്കിലും.

ഇതിലെ സംഭാഷണങ്ങളും മലയാളിയുടെ നാവിൻ തുമ്പിൽ തത്തി കളിയ്ക്കും. കുറെ വർഷങ്ങൾക്ക് ശേഷമുള്ള ഒരു സുഖമുള്ള നൊസ്റ്റാൾജിയയായ് ഇതും അടയാളപ്പെടുത്തപ്പെട്ടേക്കാം.

എന്നാൽ ഈ ദൃശ്യനുഭവത്തിനായ് കാശ് മുടക്കിയ ഈ കലാസൃഷ്ടി ഒരുക്കിയവർക്ക് അതിന്റെ റിട്ടേൺ കിട്ടേണ്ടേ? Don’t they deserve financial and emotional return. കുറഞ്ഞ പക്ഷം മുടക്കിയ കാശും കഴിവിന് അംഗീകരമായ് ഒരു കൈയടിയും. അത് നിഷേധിച്ചിട്ട് ഇവിടെ നല്ല സിനിമ ഉണ്ടാകുന്നില്ല എന്ന് നിലവിളിച്ചിട്ട് കാര്യമുണ്ടോ?

സിനിമ കാണാതെ ആ കലാസൃഷ്ടിയെ പൂർണ്ണമായ് വിലയിരുത്തുക അസാദ്ധ്യമാണ്. എങ്കിലും ഞാൻ ബഹുമാനിയ്ക്കുന്ന വിശ്വസിയ്ക്കുന്ന സിനിമ ആസ്വദകരായ സുഹൃത്തുകൾ A must watch എന്ന് പറഞ്ഞത് വെറുതെ ആവില്ല എന്നുറപ്പുണ്ട്. പിന്നെ ഇത് വരെ അറിഞ്ഞത് വെച്ച് ഈ സിനിമ ഒരു നമ്മുടെ സമൂഹത്തോട് വ്യക്തമായ് ചിലത് സംവദിയ്ക്കുന്നുണ്ട്. അത് കൊണ്ട് നിങ്ങളുടെ റ്റീമിന് നിറഞ്ഞ കൈയ്യടി.

എന്റെ വിഹിതമായ ടിക്കറ്റ് കാശ് , കേവലം ഒരു ചെറിയ തുക എന്ന രീതിയിൽ അല്ല ഞാൻ അയച്ചു തരാൻ ആഗ്രഹിയ്ക്കുന്നത്.

മറിച്ച് സമൂഹത്തിന്റെ ചില വ്യവസ്ഥാപിതമായ കീഴ്വഴക്കങ്ങളെ പൊളിച്ചെഴുതാൻ ശ്രമിയ്ക്കുന്ന ശ്രമങ്ങൾ കലയിൽ ആയാലും സാഹിത്യത്തിലായാലും പൊതു മധ്യത്തിലായാലും നിശബ്ദമാക്കപ്പെടരുത്. അങ്ങനെ സംഭവിച്ചാൽ അതിന്റെ നഷ്ട്ടം ഈ സമൂഹത്തിന് തന്നെയാണ്.

ചില സിനിമകൾ കാശ് മുടക്കി കണ്ട് അതിന് അർഹിയ്ക്കുന്ന അംഗീകരമായ കൈയ്യടി നൽകുക എന്നതും ഒരു social engineering ആണ്.

ചരിത്രത്തിന്റെ എല്ലാ എടുകളിലും കലാസൃഷ്ടികൾ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. നാം എത്ര എതിർവാദങ്ങൾ നിരത്തിയാലും.

സംശയമുണ്ടെങ്കിൽ നമ്മുടെ വസ്ത ധാരണ രീതിയിലേയ്ക്ക്, നാം ഉപയോഗിയ്ക്കുന്ന ഭാഷയിലേയ്ക്ക്, നമ്മുടെയും നമ്മുടെ അടുത്ത് നിൽക്കുന്നവരുടെയും ചിന്തകളിലേയ്ക്ക് ഒന്ന് എത്തി നോക്കിയാൽ മതി.

So a good cinema culture is the need of the hour. Dear audience demand it !!!

Back to you Ashique. May I have the a/c no of your production house will transfer the amount soon.

With best regards
ഒരു പ്രേക്ഷക/അമ്മ/സ്ത്രീ.
Deepa Praveen.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഉരുവിലെ അര്‍ജുന്റെ കാരക്റ്റര്‍ പോസ്റ്ററുമായി അപ്പാനി ശരത്

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്

Published

on

0 0
Read Time:2 Minute, 2 Second

ഉരു സിനിമയില്‍ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളില്‍ മികച്ച അഭിനയം കാഴ്ചവെച്ച അര്‍ജുന്‍ എന്ന നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്. ഫത്താഹിന്റെ ബാപ്പയുടെ റോളില്‍ കെ യു മനോജ്, ഉമ്മയുടെ റോളില്‍ മഞ്ജു പത്രോസ് എന്നിവരാണ് ഉരുവില്‍ അഭിനയിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ഇ എം അഷ്റഫിന്റെ സംവിധാന മികവില്‍ ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ‘ഉരു’ പറയുന്നത്.

Advertisement

മാമുക്കോയയുടെ ശ്രീധരന്‍ മൂത്താശാരി ഉരുവിലെ പ്രധാന കഥാപാത്രമാണ്. മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഉരുവിന്റെ സഹ നിര്‍മ്മാതാക്കളാണ് എ സാബുവും സുബിന്‍ എടപ്പകത്തും. ഉരുവിന്റെ ഛായാഗ്രാഹണം ശ്രീകുമാര്‍ പെരുമ്പടവും സംഗീതം കമല്‍ പ്രശാന്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ദീപാങ്കുരന്‍ കൈതപ്രവും, ഗാന രചന പ്രഭാവര്‍മ്മയുമാണ്. എഡിറ്റിങ് ഹരി ജി നായറും, അസോസിയേറ്റ് സംവിധായകന്‍ ഷൈജു ദേവദാസുമാണ്. കലാ സംവിധാനം വിനോദ് കൂത്തുപറമ്പും പ്രോഡക് ഷന്‍ എക്‌സിക്യു്ട്ടീവ് പി കെ സാഹിറും പി ആര്‍ ഒ പ്രേമന്‍ ഇല്ലത്തും ജസീര്‍ തെക്കേക്കരയുമാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending