Connect with us

Business

കേരളം ബിസിനസ് യോഗ്യമോ? ചെറുകിട സംരംഭകരുടെ 10 പ്രധാന പരാതികൾ

ജിഎസ്ടി പാറ്റേണിലെ അവ്യക്തതകളും പൊരുത്തമില്ലായ്മയും നിറഞ്ഞ നികുതി സമ്പ്രദായം മൂലം പൊതുജനങ്ങളും വാണിജ്യ സമൂഹവും പൊറുതിമുട്ടിയിരിക്കയാണ്

Published

on

0 0
Read Time:6 Minute, 48 Second

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഈ കാലഘട്ടത്തിലും, കേരളത്തില്‍ ബിസിനസ് ചെയ്യുക എന്നത് ഒട്ടും ഈസി അല്ല എന്ന് തെളിയിക്കുകയാണ്, കേരളത്തിലെ എംഎസ്എംഇ മേഖല നിരത്തുന്ന പരാതികള്‍

ഒരു സംരംഭക ആശയം പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങുന്ന ആദ്യ ദിനം മുതല്‍, നടത്തിപ്പിലെ ഓരോ ദിവസവും ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം സംഘര്‍ഷഭരിതമാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എല്ലാംതന്നെ, പ്രാധാന്യത്തോടെ ചെയ്തു വരുന്ന ഒന്നാണ് വ്യവസായ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍, എന്നാല്‍ വിഭാവനം ചെയ്യപ്പെടുന്ന പദ്ധതികള്‍ അതേ രീതിയില്‍ നടപ്പാക്കാന്‍ സാധിക്കാത്തത് വ്യാവസായിക വികസനത്തെ പിന്നോട്ട് വലിക്കുന്നു.

Advertisement

കേരളം പൂർണ അർത്ഥത്തിൽ ബിസിനസ് സൗഹൃദപരമാണോ എന്ന ചോദ്യത്തിന് മുന്നിൽ കേരളത്തിൽ ചെറുകിട ഇടത്തരം സംരംഭകർ പങ്കു വച്ച പ്രധാന പരാതികൾ ഇതാ….

1 . അടിസ്ഥാനസൗകര്യ വികസനം ഇപ്പോഴും പ്രധാന പ്രശ്‌നമാണ്.പല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും ആവശ്യത്തിന് പവര്‍ സപ്ലൈയോ, ജലസൗകര്യമോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ പോലുള്ള പ്രൊജക്റ്റുകള്‍ക്ക് ഫണ്ട് അനുവദിക്കുന്ന സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളെ മറക്കുന്നു

2. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് ആവശ്യമുള്ള ഭൂമിയോ കെട്ടിടമോ ഇല്ല. സംരംഭങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി, സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള ഇന്‍ക്യുബേഷന്‍ സെന്ററുകളും ഇന്‍ഡസ്ട്രിയല്‍ സ്റ്റേറ്റുകളും ഒന്നുംതന്നെ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ അല്ല കാഴ്ചവയ്ക്കുന്നത്. ഇവിടെ സംരംഭകരില്‍ നിന്നും ഈടാക്കുന്നത് ഉയര്‍ന്ന ഫീസ് ആണ് .

3. വൈദ്യുതി കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍ എന്നിവയ്ക്കായി പലയിടങ്ങളിലും ഇപ്പോഴും മാസങ്ങളും വര്‍ഷങ്ങളും കാത്തിരിക്കേണ്ട സ്ഥിതിയാണ്. അടുത്തിടെ, റിസോര്‍ട്ട് പണി കഴിഞ്ഞ് വൈദ്യുതി കണക്ഷന് വേ്യുി ഒരു സംരംഭകന്‍ കാത്തിരുന്നത് ഒന്നര വര്‍ഷമാണ്.

4. കേരളത്തില്‍ ആരംഭിച്ചിട്ടുള്ള പല ഇന്‍ഡസ്ട്രിയല്‍ സ്റ്റേറ്റുകളും ഇന്‍ക്യുബേഷന്‍ സെന്ററുകളും വ്യവസായത്തിനാവശ്യമായ ഭൂമി, വാഗ്ദാനം ചെയ്യുന്നനുണ്ട് എങ്കിലും, സാധാരണക്കാര്‍ക്ക് അപ്രാപ്യമായ തുകയാണ് ഈ മേഖലകളില്‍ ഈടാക്കപ്പെടുന്നത്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രി പാര്‍ക്കുകളിലേക്ക് ചെറുകിട സംരംഭകര്‍ക്ക് അടുക്കാനാവാത്ത അവസ്ഥയാണുള്ളത്. ഒരുമിച്ചു തുക നല്‍കി വലിയൊരു കാലയളവിലേക്ക് സ്ഥലം ഏറ്റെടുക്കുക എന്നത് സംരംഭകരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകുന്നു.

5. പല നിര്‍മാണ വിതരണ മേഖലകളിലും സംസ്ഥാനം ഇപ്പോഴും പിന്തുടരുന്നത് പുരാതനമായ സാങ്കേതിക വിദ്യകളാണ്. കംപ്യൂട്ടറിന്റെ സഹായത്തോടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തോടെയും എംഎസ്എംഇ മേഖലയില്‍ മാറ്റത്തിന്റെ പുതിയ ആശയം വേരുറപ്പിക്കേണ്ട കാലമായി. നിലവില്‍ കേരളത്തില്‍ സാങ്കേതിക വിദ്യ വികാസം പ്രാപിക്കുന്നു്യു് എങ്കിലും ബിസിനസിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല

6. ജിഎസ്ടി വിശാലാര്‍ത്ഥത്തില്‍ പ്രവര്‍ത്തികമായി എങ്കിലും, നടത്തിപ്പിലെ അപാകതകള്‍ ചെറുകിട ഇടത്തരം വ്യാപാരികളെ സമ്മര്‍ദത്തില്‍ ആക്കുകയാണ്. ജിഎസ് ടി അനുബന്ധ ക്ലാസുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കപ്പെട്ടു എങ്കിലും, അതൊന്നും തന്നെ പൂര്‍ണ അര്‍ത്ഥത്തില്‍ ഇനിയും ഉപകാരപ്രദമായിട്ടില്ല

7. ജിഎസ്ടി പാറ്റേണിലെ അവ്യക്തതകളും പൊരുത്തമില്ലായ്മയും നിറഞ്ഞ നികുതി സമ്പ്രദായം മൂലം പൊതുജനങ്ങളും വാണിജ്യ സമൂഹവും പൊറുതിമുട്ടിയിരിക്കയാണ്. അപ്രായോഗിക റിട്ടേണ്‍ ഫയലിംഗ് ചെറുകിട വ്യാപാര മേഖലയെ ഇല്ലാതാക്കുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

8. അറിവില്ലായ്മ മൂലം ജിഎസ്ടി രജിസ്‌ട്രേഷന്‍ വൈകിയ ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി നമ്പറിന്റെ അഭാവം മൂലം ആവശ്യത്തിന് അസംസ്‌കൃത വസ്തുക്കള്‍ പോലും കിട്ടാതെ ഉല്‍പ്പാദനം വഴിമുട്ടിയ അവസ്ഥയാണ്.

9. തൊഴില്‍ നിയമത്തിലെ ഭേദഗതികള്‍ തിരിച്ചടിയാകുന്നു. ഒരു വ്യാപാരി നിയമങ്ങള്‍ ലംഘിച്ചാല്‍ മറ്റു സംസ്ഥാനങ്ങളില്‍ അഞ്ഞൂറു രൂപ പിഴ അടച്ചാല്‍ മതിയെങ്കില്‍ കേരളത്തിലുള്ള വ്യാപാരി ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയടക്കണം.

10. തൊഴിലാളികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍, ക്രയവിക്രയങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് പിഴ. രണ്ടു ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഒരു സംരംഭം തുടങ്ങാന്‍ വരുന്നവന്‍, തന്റെ ശ്രമം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ സില്‍ക്ക് ടീ പൈ

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
സില്‍ക്ക് ടീ പൈ

Published

on

0 0
Read Time:2 Minute, 53 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

 1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് – 2 പാക്കറ്റ്

വെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ് – 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം – 1 കപ്പ്

CTC മസാല ചായ – 4 സാഷേ

ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍

ഏലക്ക പൊടി – 0.25 ടീസ്പൂണ്‍

ഉപ്പ് – 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്‌കര്‍പോണ്‍ ചീസ് – 1 കപ്പ്

ഓറഞ്ച് മാരമലേഡ് – 0.5 കപ്പ്

പാചകവിധി

പൈ ബേസ്

 1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

സില്‍ക്ക് ടീ ഫില്ലിംഗ്

 1. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
 2. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
 3. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

 1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
 2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
 3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending