Connect with us

Kerala

സ്വതന്ത്ര സോഫ്റ്റ്വെയര്‍ സാധാരണക്കാരിലേക്കും വ്യാപിപ്പിക്കും : മുഖ്യമന്ത്രി

വിവരസാങ്കേതികവിദ്യാ നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനോടുള്ള ഐക്യദാര്‍ഡ്യം സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്

Published

on

0 0
Read Time:6 Minute, 50 Second

തിരുവനന്തപുരം : അറിവിന്റെ ജനാധിപത്യവത്കരണത്തിന് വഴിതെളിക്കുന്ന സ്വതന്ത്ര സോഫ്റ്റവെയറിന്റെ ഉപയോഗം സംസ്ഥാനത്തെ ഗ്രാമങ്ങളിലേക്കും സാധാരണക്കാരിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്വയംഭരണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്റ്റ്വെയര്‍ (ഐസിഫോസ്) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം സ്വതന്ത്ര ’17 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.

കുത്തക സോഫ്റ്റ്വെയറുകളില്‍നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ ഇതുവരെ സാങ്കേതികവിദ്യയുമായി ബന്ധമില്ലാതെയിരിക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ടവരിലേക്ക് പദ്ധതികളുടെയും മറ്റും പ്രയോജനം എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അറിവ് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണം. മറ്റ് പല സംസ്ഥാനങ്ങളേക്കാളും കൂടുതലായി കേരളം ഈ മേഖലയില്‍ മുന്നോട്ടുപോയിട്ടുണ്ടെന്നും മുഖ്യമന്ത്രിചൂണ്ടിക്കാട്ടി.

Advertisement

വിവരസാങ്കേതികവിദ്യാ നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനോടുള്ള ഐക്യദാര്‍ഡ്യം സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അറിവിന്റെ ആകാശം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. കെ- ഫോണ്‍ പദ്ധതിയും പൊതുഇടങ്ങളില്‍ വൈഫൈ സൗകര്യം നല്‍കുന്ന പദ്ധതിയുമെല്ലാം സര്‍ക്കാരിന്റെ ഈ നയം എടുത്തുകാട്ടുന്നതാണ്. സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ നാം നടത്തിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായ പഠനസംപ്രദായം രാജ്യത്തിനുതന്നെ മാതൃകയായിട്ടുണ്ട്. കൂടുതല്‍ വിപുലമായ രീതിയില്‍ ഇതു മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദൈനംദിന ജീവിതത്തില്‍ നിര്‍ണായകമായ ഉപകരണങ്ങളില്‍ കുത്തക സോഫ്റ്റ് വെയറുകള്‍ തുടര്‍ന്നും ഉപയോഗിക്കുകയാണെങ്കില്‍ നമുക്ക് ഭാവിയുടെ നല്ലതും മോശവുമായ വശങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയില്ലെന്ന് സമ്മേളനത്തിലെ മുഖ്യപ്രഭാഷകയും സോഫ്റ്റ്വെയര്‍ ഫ്രീഡം കണ്‍സെര്‍വന്‍സി എന്ന ആഗോള സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാരന്‍ സാന്‍ഡ്ലര്‍ പറഞ്ഞു. ഒഴിവാക്കാനാവാത്ത സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഇന്റര്‍നെറ്റ് ഓഫ് തിങ്സിന്റെ വരവോടെ പരസ്പരം ആശയവിനിമയം ചെയ്യുന്ന അവസ്ഥയിലാണ്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗം വ്യാപിപ്പിക്കുന്നതിലൂടെ നമ്മുടെ ഭാവിയുടെയും ജീവിതത്തിന്റെയും നിയന്ത്രണമാണ് നാം സ്വന്തമാക്കേണ്ടത്. ഈ രംഗത്തെ കേരളത്തിന്റെയും ഐസിഫോസിന്റെയും പ്രവര്‍ത്തനത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും വിവിധ ന്യൂനപക്ഷങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പും മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയായ ‘ഔട്ട്റീച്ചി’യെക്കുറിച്ചും അവര്‍ വിവരിച്ചു.

സ്വതന്ത്ര സോഫ്റ്റ്വെയറിനെ പിന്തുണയ്ക്കുന്ന നയമാണ് കേരളം കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷമായി തുടര്‍ച്ചയായി സ്വീകരിച്ചുപോരുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ ഐടി സെക്രട്ടറി ശ്രീ. എം. ശിവശങ്കര്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ഐടി നയത്തിലും സ്വതന്ത്ര സോഫ്റ്റ്വെയറിനെ സര്‍ക്കാര്‍ മേഖലയില്‍ പ്രചരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ മേഖലയില്‍ സംസ്ഥാനത്തിന് മികച്ച മനുഷ്യശേഷിയുണ്ട്. എന്നാല്‍ ഈ രംഗത്ത് നിക്ഷേപങ്ങള്‍ ഇനിയും വലിയ തോതില്‍ വന്നുതുടങ്ങിയിട്ടില്ല. സ്റ്റാര്‍ട്ടപ്പ് രംഗത്ത് സിലിക്കണ്‍ വാലി എന്നപോലെ, സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് കേരളവും അന്താരാഷ്ട്രവേദിയില്‍തന്നെ ശ്രദ്ധനേടുന്നുണ്ട്. ഇത് നിക്ഷേപമായി രൂപാന്തരം പ്രാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിഫോസ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് നന്ദി പറഞ്ഞു.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ മേഖലയിലെ ലോകപ്രശസ്തരായ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനം മാസ്‌കറ്റ് ഹോട്ടലിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്. ശാരീരികമായ ഭിന്നശേഷിയുള്ളവരെ സഹായിക്കാനുള്ള സാങ്കേതിക വിദ്യയായ അസിസ്റ്റിവ് ടെക്നോളജിയ്ക്കുള്ള പ്രാധാന്യം സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്. ഐടി മേഖലയിലെ നാനൂറോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സൗജന്യ സോഫ്റ്റ്വെയര്‍, ഹാര്‍ഡ് വെയര്‍, ആനിമേഷന്‍, ഇന്ററാക്ടിവ് മീഡിയ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്കു വിധേയമാകും.

 

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

പൊന്നോണത്തിന് നിറംപകരാന്‍ മനോഹര ഗാനവുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

Published

on

0 0
Read Time:1 Minute, 22 Second

ഓണപ്പാട്ടുകള്‍ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും.

കാലമണയുന്നു പൂക്കളവുമായി എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുന്‍ ജയരാജ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഓണപ്പാട്ടുകളില്‍ കണ്ടുവരുന്ന പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായാണ് ഗാനത്തിന്റെ ചിത്രീകരണം. മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ്, അഭിരാമി മോഹന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Advertisement

സിത്താരയുടെ ശബ്ദമാധുരിക്കൊപ്പം മനോഹരമായ വരികളും ദൃശ്യാവിഷ്‌ക്കരണവുമാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

പൊമ്മ പെര്‍ഫ്യൂംസ് ഓണസമ്മാനങ്ങള്‍ നല്‍കി റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍

ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഫ്രഞ്ച് പെര്‍ഫ്യൂമുകള്‍ എന്ന നിലയില്‍, കോസ്മോകാര്‍ട്ടിന്റെ പൊമ്മ, ഇമോജി ബ്രാന്‍ഡുകള്‍ വിപണിയില്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്

Published

on

0 0
Read Time:1 Minute, 39 Second

ഓണത്തിന് പെര്‍ഫ്യൂം ബ്രാന്‍ഡായ പൊമ്മ അവതരിപ്പിച്ച പ്രൊമൊഷനിലെ വിജയികളായ അക്ഷയ്, ജിതേന്ദ്ര, നിയാസ് എന്നിവര്‍ക്കുള്ള സാംസംഗ് ഗാലക്സി ഫോണുകള്‍, റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍ സമ്മാനിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വി മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കോസ്മോകാര്‍ട്ട് ഡയറക്ടറും സിഇഒയുമായ സൂരജ് കമല്‍, വി മാര്‍ട്ട് മാനേജര്‍ മനാഫ് എന്നിവരും പങ്കെടുത്തു. ഓണം പൊമോഷന് കസ്റ്റമേഴ്സില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സൂരജ് കമല്‍ പറഞ്ഞു. പൊമ്മ, ഇമോജി പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ മിഡില്‍ ഈസ്റ്റിനൊപ്പം ഇന്ത്യന്‍ വിപണിയിലും മികച്ച സാന്നിധ്യമായി മാറുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് കൊച്ചിന്‍ അറിയിച്ചു.

ജനപ്രിയവും വ്യതിരിക്തവുമായ വിവിധ തരം പെര്‍ഫ്യമുകളുടേയും ആഡംബര ഉല്‍പ്പന്നങ്ങളുടേയും നിര്‍മാണ സ്ഥാപനമായ കോസ്മോകാര്‍ട്ട് 2018-ലാണ് പ്രവര്‍ത്തനമാരംഭിച്ച്ത്. www.kozmocart.com ആണ് കമ്പനിയുടെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം. ഇതിനു പുറമെ ആമസോണ്‍, ഫ്ളിപ്കാര്‍ട് തുടങ്ങിയ സൈറ്റുകളിലൂടെയും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ട്രാവ്‌ലോഞ്ച് കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

ലോകോത്തരമായ റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകള്‍ സ്ഥാപിക്കുന്ന ട്രാവ്‌ലോഞ്ച് എന്ന കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

Published

on

0 0
Read Time:4 Minute, 49 Second

ഐടിയിലും സ്‌പോര്‍ട്‌സ് രംഗത്തും നിക്ഷേപങ്ങളുള്ള കോഴിക്കോട് ആസ്ഥാനമായ ബീക്കണ്‍ ഗ്രൂപ്പ് പ്രൊമോട്ടു ചെയ്യുന്ന ട്രാവ്‌ലോഞ്ച് എന്ന സ്റ്റാര്‍ട്ടപ്പില്‍ ദുബായ് ആസ്ഥാനമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സ് 1 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. പ്രധാന ഹൈവേകളുടെ ഓരത്ത് ട്രാവ്‌ലോഞ്ച് സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകളിലെ ആദ്യത്തേത് പാലക്കാട്ടെ കഞ്ചിക്കോട്ട് നിര്‍മാണമാരംഭിച്ചതായും ട്രാവ്‌ലോഞ്ച് എംഡി സഫീര്‍ പി ടി പറഞ്ഞു. പ്രീമിയം കോഫി ഷോപ്പ്, ലോകോത്തര നിലവാരമുള്ള പെയ്ഡ് ടോയ്‌ലറ്റ് സൗകര്യങ്ങള്‍, മണിക്കൂര്‍ നിരക്കില്‍ സ്ലീപ്പിംഗ് ബോര്‍ഡുകള്‍, മിനിമാര്‍ട്ട്, കാര്‍വാഷ് ഉള്‍പ്പെടെയുള്ള നൂതന റോഡ്‌സൈഡ് സേവനങ്ങളാണ് ട്രാവ്‌ലോഞ്ചുകളില്‍ ലഭ്യമാകുകയെന്നും സഫീര്‍ വിശദീകരിച്ചു. ‘പാശ്ചാത്യ രാജ്യങ്ങളില്‍ സുപരിചിതമായ ഈ സംവിധാനത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് ലഭ്യമായ തരത്തിലുള്ള പ്രീമിയം അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. ആപ്പ് അധിഷ്ഠിതമായിട്ടാകും സേവനങ്ങള്‍ ലഭ്യമാക്കുക. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മിതമായ വാര്‍ഷിക വരിസംഖ്യ നല്‍കിയാല്‍ മിക്കവാറും സേവനങ്ങള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ആപ്പ് ഇല്ലാത്ത വാക്ക്-ഇന്‍ ഉപയോക്താക്കളില്‍ നിന്ന് ഉപയോഗങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് ഈടാക്കും,’ അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ കഞ്ചിക്കോട്ട് നാഷനല്‍ ഹൈവേയ്ക്കരികിലെ 80 സെന്റില്‍ നിര്‍മാണമാരംഭിച്ച ട്രാവ്‌ലോഞ്ചിന്റെ 8000 ച അടി വിസ്തൃതിയുള്ള ആദ്യയൂണിറ്റ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും സഫീര്‍ പറഞ്ഞു. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയിലും തൃശൂരിലും വയനാട്ടിലുമായി ഉടന്‍ അഞ്ച് യൂണിറ്റുകള്‍ കൂടി തുറക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെമ്പാടുമായി 50 ട്രാവ്‌ലോഞ്ചുകള്‍ തുറക്കാനും പത്തു ലക്ഷം വരിക്കാരെ നേടാനുമാണ് ലക്ഷ്യമിടുന്നത്.

Advertisement

ദുബായില്‍ റീടെയില്‍, മാനുഫാക്ചറിംഗ്, ഇറക്കുമതി, കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്‍ആര്‍ഐ സംരംഭമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സില്‍ നിന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പു തന്നെ 1 മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കാനായതില്‍ ട്രാവ്‌ലോഞ്ചിന് ഏറെ ആഹ്ലാദമുണ്ടെന്നും സഫീര്‍ പറഞ്ഞു. നമ്മുടെ റോഡുയാത്രകളിലേയ്ക്ക് ട്രാവ്‌ലോഞ്ച് കൊണ്ടുവരാന്‍ പോകുന്ന വൃത്തിയും വെടിപ്പുമാണ് തന്നെ ഈ നിക്ഷേപത്തിനു പ്രേരിപ്പിച്ചതെന്ന് ആസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍അസീസ് പറഞ്ഞു. ‘രാത്രിസമയത്തും മറ്റുമുള്ള നമ്മുടെ ഹൈവേകളിലെ ദീര്‍ഘയാത്രകളെ ട്രാവ്‌ലോഞ്ചുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. നമ്മുടെ ടൂറിസം മേഖലയ്ക്കും ഇത് നല്ല പിന്തുണയാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ട്രാവ്‌ലോഞ്ചും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ചുരുങ്ങിയത് 30-40 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും സഫീര്‍ പറഞ്ഞു.

കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക് ആസ്ഥാനമായ ഐടി സ്ഥാപനം നടത്തുന്ന ബീക്കണ്‍ ഗ്രൂപ്പ് രാജ്യത്തെ ആദ്യത്തെ വോളിബോള്‍ ലീഗായ പ്രോവോളിയിലെ പ്രമുഖ ടീമായ കാലിക്കറ്റ് ഹീറോസിന്റെ പ്രൊമോട്ടറുമായിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending