Connect with us

Health

ഏറ്റവും കൂടുതൽ ആളുകൾ പരീക്ഷിച്ച് വിജയിച്ച 11 ഗർഭനിരോധന മാർഗങ്ങൾ

സ്ത്രീയും പുരുഷനും ലൈംഗികമായി ബന്ധപ്പെടുന്ന എല്ലാ സമയങ്ങളിലും ഗര്‍ഭധാരണം നടക്കണമെന്നില്ല. സ്ത്രീയുടെ ആര്‍ത്തവചക്രത്തെ അടിസ്ഥാനമാക്കി, മാസത്തിലൊരു തവണയാണ് ഗര്‍ഭധാരണത്തിന് സാധ്യത

Published

on

0 0
Read Time:9 Minute, 51 Second

എല്ലാ ജീവികളിലും ലൈംഗീക ജീവിതം പ്രാധാന്യമർഹിക്കുന്നതാണ് എങ്കിലും , പ്രത്യുല്പാദനപരമല്ലാത്ത ലൈംഗീക ജീവിതം മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. കുഞ്ഞുങ്ങൾ എപ്പോൾ വേണം എന്ന് അവന് തീരുമാനിക്കാം. ഇതിനായി വിവിധങ്ങളായ ഗർഭ നിരോധന മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ, ഇവ തെരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. 35വയസില്‍ അധികം പ്രായമുള്ള സ്ത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പുകവലി ശീലമോ പൊണ്ണത്തടിയോ ഉള്ളവര്‍ ഗര്‍ഭനിരോധന ഗുളികകളോ പാച്ചുകളോ റിംഗുകളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.വിവാഹശേഷം ആദ്യത്തെ കുട്ടി ജനിക്കുന്നതിന് മുമ്പ് താത്കാലികവും സുരക്ഷിതവുമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വേണം സ്വീകരിക്കാന്‍. ഹോര്‍മോണ്‍ ഉപയോഗിച്ചു കൊണ്ടുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പ്രത്യുല്‍പാദനശേഷിയെ ബാധിക്കും

സംഭോഗ സമയത്ത് സ്ത്രീയോനിയില്‍ പതിക്കുന്ന അനേകലക്ഷം ബീജങ്ങളില്‍ ഒന്ന് സ്ത്രീയുടെ അണ്ഡവുമായി ചേരുമ്പോഴാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. സ്ത്രീയും പുരുഷനും ലൈംഗികമായി ബന്ധപ്പെടുന്ന എല്ലാ സമയങ്ങളിലും ഗര്‍ഭധാരണം നടക്കണമെന്നില്ല. സ്ത്രീയുടെ ആര്‍ത്തവചക്രത്തെ അടിസ്ഥാനമാക്കി, മാസത്തിലൊരു തവണയാണ് ഗര്‍ഭധാരണത്തിന് സാധ്യത. തത്കാലികമായോ സ്ഥിരമായോ കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചവർക്ക് ലൈംഗികമായി ബന്ധപ്പെടുന്നതിന് മുമ്പ് വിവിധങ്ങളായ ഗര്‍ഭനിരോധന മാര്‍ഗങ്ങളെ ആശ്രയിക്കാവുന്നതാണ്.

Advertisement

സുരക്ഷിതമായ ഗർഭ നിരോധനത്തിന് സഹായിക്കുന്ന 11 വഴികൾ താഴെ കൊടുക്കുന്നു

1. അണ്ഡവിസര്‍ജന അവബോധം

പ്രകൃതി സഹജ കുടുംബാസൂത്രണം എന്ന് ഈ രീതിയെ വിളിക്കാം. സ്ത്രീക്ക് പ്രത്യുല്‍പാദനശേഷി കൂടുന്ന ദിനങ്ങളില്‍ സംഭോഗം ഒഴിവാക്കുക. ശരീരതാപനില വര്‍ധിക്കുന്നതും യോഗീസ്രവത്തിലുണ്ടാകുന്ന മാറ്റവും നോക്കി അണ്ഡവിസര്‍ജന സമയം മനസിലാക്കാം. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടും ഈ രീതിയെ പറ്റി കൂടുതല്‍ മനസിലാക്കാം. 75% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്.

2. ലിംഗം പിന്‍വലിക്കല്‍

സ്ഖലനം നടക്കുന്നതിന് മുമ്പായി യോനിയില്‍ നിന്നും പുരുഷലിംഗം പിന്‍വലിക്കുന്ന രീതി പണ്ടുമുതലേ സ്വീകരിച്ചു വരുന്നതാണ്.

3.കോണ്ടം(ഉറ)

ഗര്‍ഭനിരോധന ഉറകള്‍ പൊതുവെ സ്വീകാര്യമായ രീതിയാണ്. ബീജങ്ങള്‍ സ്ത്രീശരീരത്തില്‍ എത്തുന്നത് കോണ്ടം തടയുന്നു. ലൈംഗികരോഗങ്ങള്‍ തടയാന്‍ കഴിയുന്നുവെന്നതും ഇതിന്റെ ഗുണമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഉപയോഗിക്കുന്ന കോണ്ടങ്ങളുണ്ടെങ്കിലും പുരുഷന്മാര്‍ക്ക് ഉപയോഗിക്കാവുന്ന കോണ്ടമാണ് കൂടുതല്‍ പ്രചാരത്തിലുള്ളതും വിജയസാധ്യത ഉള്ളതും. 84% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്. ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഗര്‍ഭിണി ആകാനുളള സാധ്യത 15% മാത്രമാണ്. ഒരു കോണ്ടം ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ചില പുരുഷന്മാര്‍ക്ക് കോണ്ടം ഉപയോഗം അസ്വസ്ഥതകള്‍ ഉണ്ടാക്കും.

 

4. ബീജനാശിനികള്‍

പുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികള്‍(സ്‌പേര്‍മിസൈഡ്) ഗര്‍ഭനിരോധനത്തിനായി തെരഞ്ഞെടുക്കുന്ന രീതി വിദേശത്താണ് കൂടുതലായി പ്രചാരത്തിലുള്ളത്. ലേപനം, ജെല്ലി രൂപങ്ങളിലുള്ള ഇവ സ്ത്രീകളുടെ യോനിയിലാണ് പുരട്ടേണ്ടത്. ബന്ധപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് പുരട്ടേണ്ട ലേപനങ്ങളും ഉണ്ട്. അടിക്കടിയുള്ള ഉപയോഗം അസ്വസ്ഥതകള്‍ക്കും അണുബാധയ്ക്കും ലൈംഗികരോഗങ്ങള്‍ക്കും ഇടയാക്കിയേക്കും. ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലും 73% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്.

5. ഡയഫ്രം

ഗര്‍ഭാശയമുഖത്ത് ധരിക്കുന്ന ഒന്നാണ് ഡയഫ്രം. ഇതില്‍ ബീജനാശിനികള്‍ പുരട്ടുന്നത് കൂടുതല്‍ ഫലം നല്‍കും. ഉറകളേക്കാള്‍ സുരക്ഷിതമായായ രീതിയാണിത്.ലൈംഗികരോഗങ്ങളെ തടുക്കാന്‍ ഇവയ്ക്ക് ശേഷിയില്ല. ആര്‍ത്തവസമയത്ത് ഇവ ഉപയോഗിക്കാന്‍ പാടുള്ളതല്ല. 85% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്. ഡയഫ്രത്തിന് സമാനമായി സെര്‍വിക്കല്‍ ക്യാപ്പുകള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ബീജങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് കടക്കാതെ ഇവ സംരക്ഷിക്കുന്നു. ഇതുവരെ ഗര്‍ഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതല്‍ ഫലപ്രദം. 48 മണിക്കൂര്‍ വരെ സെര്‍വിക്കല്‍ ക്യാപുകള്‍ ഉപയോഗിക്കാം.എന്നാൽ മേല്‍പ്പറഞ്ഞ രണ്ട് ഗര്‍ഭനിരോധന ഉപാധികളും ഡോക്ടറുടെ സഹായത്തോടെ വേണം സ്ഥാപിക്കാന്‍.

6. ഗര്‍ഭനിരോധന സ്‌പോഞ്ച്

ടുഡെ സ്‌പോഞ്ച് എന്നും അറിയപ്പെടുന്ന ഗര്‍ഭ നിരോധന സ്‌പോഞ്ച് ബീജനാശിനികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗര്‍ഭാശയമുഖത്താണ് ഇത് സ്ഥാപിക്കുക. ഇതുവരെ ഗര്‍ഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതല്‍ ഫലപ്രദം. ഡയഫ്രത്തെയും സെര്‍വിക്കല്‍ ക്യാപിനെയും അപേക്ഷിച്ച് ഡോക്ടറുടെ സഹായം ആവശ്യമില്ലെങ്കിലും ഇവ ഗര്‍ഭാശയമുഖത്ത് സ്ഥാപിക്കുന്നത് അല്‍പം സങ്കീര്‍ണമാണ്. ലൈംഗികരോഗ പ്രതിരോധശേഷിയില്ല. മാസമുറ സമയത്ത് ഉപയോഗിക്കരുത്.

7. ഗര്‍ഭനിരോധന ഗുളികകള്‍

സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജും പ്രൊജസ്റ്റോസ്റ്റിറോണുമാണ് മിക്കവാറും ഗര്‍ഭനിരോധന ഗുളികകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ദിവസവും ഉപയോഗിക്കുകയാണെങ്കില്‍ ഈ രീതി 92% ഫലപ്രദമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇവ കഴിക്കാവൂ. ഹോര്‍മോണ്‍ ഗുളികള്‍ ആയതിനാല്‍ തന്നെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.

8. ഗര്‍ഭനിരോധന പാച്ചുകള്‍

ദിവസവും ഗുളിക കഴിക്കാന്‍ മറക്കുന്നവര്‍ക്ക് വേണ്ടിയാണ് പാച്ചുകള്‍. ഓര്‍ത്തോ ഇവ്ര പാച്ചുകള്‍ എന്നറിയപ്പെടുന്ന ഇവ ശരീരത്തില്‍ ധരിക്കാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാറ്റി ധരിക്കേണ്ടതാണ്. ഗുളികളെ പോലെ ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഇവ ഗര്‍ഭധാരണം തടയുന്നത്. ഗുളികളുടെ അത്രതന്നെ ഫലപ്രദവുമാണ്.

9. വജൈനല്‍ റിംഗ്

യോനിയില്‍ ധരിക്കാവുന്ന പ്ലാസ്റ്റിക് റിംഗുകളാണിവ. ഗുളികയെയും പാച്ചുകളെയും പോലെ ഹോര്‍മോണ്‍ ഉപയോഗിച്ചുള്ള ഗര്‍ഭനിരോധമാര്‍ഗമാണിത്. മാസത്തില്‍ ഒരു തവണയേ മാറ്റേണ്ടതുള്ളു. യോനിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും പാര്‍ശ്വഫലങ്ങള്‍ക്കും സാധ്യതയുണ്ട്.

10. ഗര്‍ഭനിരോധന കുത്തിവെപ്പ്

ഡിപ്പോ പ്രോവെറ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ കുത്തിവെപ്പുകള്‍ മൂന്നുമാസം വരെ ഗര്‍ഭധാരണം തടയും. 97% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്. വര്‍ഷത്തില്‍ നാല് തവണ മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളു.

11.അടിയന്തര രീതികള്‍

ബലാത്സംഗം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഗര്‍ഭനിരോധനത്തിനായി അടിയന്തര രീതികള്‍ അവലംബിക്കാറുണ്ട്. ഗര്‍ഭനിരോധന ഗുളികകളില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണുകളുടെ ഹൈഡോസ് നല്‍കുന്ന രീതിയാണിത്. ഹോര്‍മോണുകള്‍ ഇല്ലാത്ത ഗുളികളും ഉണ്ട്. ലൈംഗിക ബന്ധമുണ്ടായി 72 മണിക്കൂറിനകം ഉപയോഗിച്ചാലാണ് കൂടുതല്‍ വിജയ സാധ്യത. എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഉപയോഗിച്ചാലും വിജയം കാണാറുണ്ട്. ഡോക്ടറുടെ സഹായത്തോടെ 5-7 ദിവസത്തിനുള്ളില്‍ കോപ്പര്‍ടി ഐയുഡി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Health

രാജ്യത്ത് ആദ്യമായി കോവിഡ് രോഗിയുടെ ശ്വാസകോശം വിജയകരമായി മാറ്റിവെച്ചു

ലോകത്ത് തന്നെ വളരെ ചുരുക്കം കോവിഡ് രോഗികളിലേ ഈ ശസ്ത്രക്രിയ വിജയകരമായി നടന്നിട്ടുള്ളൂ

Published

on

0 0
Read Time:1 Minute, 36 Second

വൈദ്യശാസ്ത്ര രംഗത്ത് അത്യപൂര്‍വ നേട്ടം. കോവിഡ്19 പോസിറ്റീവായ രോഗിയുടെ ഇരു ശ്വാസകോശങ്ങളും ഇന്ത്യയില്‍ ആദ്യമായി വിജയകരമായി മാറ്റിവെച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലായിരുന്നു ഈ അത്യപൂര്‍വ ശസ്ത്രക്രിയ. ഗാസിയാബാദ് സ്വദേശിയായ 48കാരനിലാണ് ശസ്ത്രക്രിയ നടന്നത്.

ലോകത്ത് തന്നെ വളരെ ചുരുക്കം കോവിഡ് രോഗികളിലേ ഈ ശസ്ത്രക്രിയ വിജയകരമായി നടന്നിട്ടുള്ളൂ. എംജിഎം ഹെല്‍ത്ത് കെയറിലെ ശ്വാസകോശ ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. കെ ആര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഓഗസ്റ്റ് 27ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടന്നത്.

Advertisement

കോവിഡ് ബാധിച്ച് ആരോഗ്യ നില അതീവവഷളായ യുവാവിന്റെ ഇരു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടായിരുന്നു. ഗാസിയാബാദില്‍ ചികിത്സയിലായിരുന്ന യുവാവിനെ ജൂലൈ 20നാണ് വിമാന മാര്‍ഗം ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചത്.

യുവാവിന്റെ ഇരു ശ്വാസകോശങ്ങളും പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇസിഎംഒ സഹായത്തോടെയാണ് ശ്വാസോച്ഛോസം നിലനിര്‍ത്തിയത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കോവിഡ് ഫിറ്റ്‌നസ്; ഡയറ്റ് പ്ലാനുമായി വീട്ടിലെത്തും ബിലൈറ്റ് കുക്കീസ്!

മൈദയും പഞ്ചസാരയുമില്ലാത്ത കുക്കീസ്; ഡയറ്റിന് യോജ്യമെന്ന് യുവസംരംഭകന്‍. നജീബിന്റെ കിടിലന്‍ സംരംഭം

Published

on

0 0
Read Time:9 Minute, 49 Second

കൊറോണ വൈറസ് വ്യാപന ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ വലച്ച പ്രശ്‌നം വ്യായാമം ചെയ്യാന്‍ കഴിയാതെ, കൃത്യമായ ഡയറ്റ് പ്ലാന്‍ പിന്തുടരാന്‍ സാധിക്കാതെ വീടിനുള്ളില്‍ ഒറ്റപ്പെട്ടു പോയതാണ്. ഓഗസ്റ്റ് ആദ്യ വാരത്തോടെ ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു എങ്കിലും കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ തന്നെ പഴയത് പോലെ ആളുകള്‍ സജീവമായിട്ടില്ല. ഈ അവസരത്തില്‍ വ്യത്യസ്തമായ കുക്കീസിലൂടെ ആരോഗ്യ സംരക്ഷണവും ഫിറ്റ്‌നസും ഉറപ്പ് വരുത്തുകയാണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ്.

സമ്പൂര്‍ണ ഓര്‍ഗാനിക്ക് കുക്കീസ് ആണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് എന്നതാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രത്യേകത. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ്, ശരീരത്തിന് ഹാനികരമാകുന്ന യാതൊരു ഉല്പന്നവും ചേര്‍ക്കാതെയാണ് നിര്‍മിച്ചിരിക്കുന്നത്. ഡയറ്റ് ചെയ്ത് അമിതവണ്ണം കുറയ്ക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനു പകരമായി കുക്കീസ് കഴിക്കാവുന്നതാണ്.

Advertisement

കൊച്ചിയിലെ വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്റ് ടെക്നോളജിയിലാണ് ബി ലൈറ്റ് കുക്കീസ് എന്ന സ്ഥാപനം ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. ഡിസീസ് സ്പെസിഫിക് ഫുഡ് പ്രൊഡക്ട് മാനുഫാക്ചറിംഗാണ് കമ്പനിയുടെ കാഴ്ചപ്പാടെന്ന് സ്ഥാപനത്തിന്റെ സിഇഒയും ഫൗണ്ടറുമായ നജീബ് ഹനീഫ് മീഡിയ ഇന്‍ക് ബിസിനസ് ഡേയോട് വ്യക്തമാക്കുന്നു. അതായത് രോഗങ്ങളെ ചെറുത്ത് നില്‍ക്കുന്നതിന് അനുയോജ്യമായ ഉല്‍പ്പന്നമാണ് ബി ലൈറ്റ്.

ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഈ കുക്കീസ് ധൈര്യമായി കഴിക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന ഭീതിയാണ് പലരെയും കുക്കീസ് കഴിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ബി ലൈറ്റ് കുക്കീസ് കഴിക്കുമ്പോള്‍ ആ പേടി വേണ്ട. കരിമ്പില്‍ നിന്നും എടുക്കുന്ന പഞ്ചസാരയ്ക്ക് പകരമായി പനംകല്‍ക്കണ്ടം ഉപയോഗിക്കുന്നതിനാല്‍ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു. മൈദ ചേര്‍ക്കാത്തതിനാല്‍ അമിതവണ്ണം വയ്ക്കുമോ എന്ന പേടിയും വേണ്ട.

എന്ത്‌കൊണ്ട് ബി ലൈറ്റ് കുക്കീസ് ?

ഇന്ന് ബഹുഭൂരിപക്ഷം ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ജീവിതശൈലി രോഗങ്ങള്‍. വ്യായാമക്കുറവ്, ജങ്ക്ഫുഡ് സംസ്‌കാരം എന്നിവയാണ് അമിതവണ്ണം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. പലപ്പോഴും അതികഠിനമായ ഡയറ്റ് പിന്തുടര്‍ന്ന് വിജയിപ്പിക്കാനുള്ള ശാരീരിക മാനസിക അവസ്ഥ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയിലാണ് എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്നതും എന്നാല്‍ ആരോഗ്യകാര്യത്തില്‍ പോസറ്റിവ് ആയി പ്രതിഫലിക്കുന്നതുമായ ഒരു ഉല്‍പ്പന്നം അനിവാര്യമായി വരുന്നത്.

ഇത്തരത്തില്‍ ലഘുവായതും ഫലപ്രദമായതുമായ ഒരു പോഷകാഹാരം കണ്ടെത്തുന്നതിനായി നജീബ് ഹനീഫ് നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ്. 2017ല്‍ ഗവേഷണത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ ഉല്‍പ്പന്നം 2018ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തുടങ്ങി. അഞ്ചു ലക്ഷത്തിന്റെ നിക്ഷേപത്തില്‍ ആരംഭിച്ച ബി ലൈറ്റ് കുക്കീസ് അധികം വൈകാതെ അഖിലേന്ത്യാ തലത്തിലേക്കും വിദേശത്തേക്കും വ്യാപിച്ചു. കേവലം സ്നാക്കസ് എന്നതിനപ്പുറം രോഗപ്രതിരോധത്തിനും കൂടി കുക്കൂസ് കഴിക്കുകയെന്നതാണ് തന്റെ ആശയമെന്ന് ഈ യുവസംരംഭകന്‍ പറയുന്നു. വെറുതെ ഭാവിയില്‍ മരുന്ന് കഴിക്കേണ്ട അവസ്ഥ വരില്ലെന്ന് സാരം.

ആരോഗ്യകരമായ ചേരുവകള്‍

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഗുണമേന്മ കൂടിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്താണ് കുക്കീസിന്റെ നിര്‍മാണം. സാധാരണ കുക്കീസില്‍ ഉപയോഗിക്കുന്ന പഞ്ചസാര, മൈദ എന്നിവ ഇതില്‍ ചേര്‍ക്കുന്നില്ല. സാധാരണയായി കുക്കീസ് നിര്‍മിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുക, മൈദ, മുട്ട, പഞ്ചസാര തുടങ്ങിയ ഘടകങ്ങളായിരിക്കും. എന്നാല്‍ ബി ലൈറ്റ് കുക്കീസിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത് നിത്യഹരിത നീലപ്പായലായ സ്‌പൈറുലിനയാണ്.

പഴവും പച്ചക്കറിയുമല്ലാത്ത സസ്യഭക്ഷണമാണ് സ്‌പൈറുലിന എന്നറിയപ്പെടുന്ന നീലഹരിതപായല്‍. കേരളത്തിന് അപരിചിതമായ ഈ ഉല്‍പ്പന്നത്തെ ബി ലൈറ്റ് പരിചയപ്പെടുത്തുന്നു.
ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസയാണ് സ്‌പൈറുലിന കണ്ടെത്തിയത്. കേരളത്തില്‍ ഈ പായല്‍ സസ്യം ലഭ്യമല്ലാത്തതിനാല്‍ തന്നെ ബി ലൈറ്റ് ഉല്‍പ്പാദനത്തിനായി കാനഡ, ഓസ്േ്രടലിയ തുടങ്ങിയ വിദേശ വിപണികളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്.

ബി ലൈറ്റ് കുക്കീസ് ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്ററുകളാണ്. ഇവയുടെ നിര്‍മാണത്തിനായി പ്രോട്ടീന്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.പ്രായാധിക്യം തടയാനും സ്‌പൈറുലിന ഗുണകരമാണ്. ടിസിഎസ്, ഇന്‍ഫോസിസ്, ജിമ്മുകള്‍, ഫിറ്റ്നസ് ക്ലബുകള്‍, ആശുപത്രികള്‍ തുടങ്ങിയവരാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രധാന ഉപഭോക്താക്കള്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡയറ്റ് പ്ലാനും കുക്കീസും വീട്ടിലെത്തും!

ഡയറ്റിന്റെ ഭാഗമായി ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്ഥാപനം പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത് പ്രകാരം മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുകയാണ് എങ്കില്‍ എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ച് ഏഴ് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നം വീട്ടിലെത്തും. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി പ്രത്യേക ഓഫറുകളോടെയാണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് ജനങ്ങളിലേക്ക് എത്തുന്നത്. വിദേശത്തേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ഗോള്‍ഡ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് ആണ് ജനങ്ങളിലേക്ക് എത്തുന്നത്.

ഒരു പാക്കറ്റിന് 280 രൂപ വിലമതിക്കുന്ന കുക്കീസ് 10 പാക്കറ്റ് 1200 രൂപയ്ക്കാണ് ഒരു മാസത്തേക്കുള്ള ഡയറ്റ് പ്ലാനും 1 .6 കിലോ കുക്കീസും ഹോംഡെലിവറി നടത്തുന്നത്. ഫാമിലി പാക്ക് എന്ന രീതിയിലാണ് കുക്കീസ് ഡെലിവറി ചെയ്യുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള യോഗ, കാര്‍ഡിയാക് എക്‌സര്‍സൈസ് ചാര്‍ട്ട് എന്നിവയും ഇതോടൊപ്പം അയക്കുന്നു. കുക്കീസിന്റെ നിര്‍മാണവും വിതരണവും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചെയ്യുന്നത്. www.zaara.co.in എന്ന വെബ്സൈറ്റില്‍ കയറി സബ്‌സ്‌ക്രൈബ് ചെയ്താല്‍ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഉപഭോക്താക്കളുമായു ബന്ധപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:95399 38147

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

100 കോടി മൂല്യം; മലയാളി സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് സുനില്‍ ഷെട്ടി

മലയാളി സജീവ് നായരുടെ 100 കോടി മൂല്യമുള്ള സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ വമ്പന്‍ നിക്ഷേപം

Published

on

0 0
Read Time:3 Minute, 12 Second

പ്രമുഖ മലയാളി നിക്ഷേപകനും വെല്‍നെസ് ഇവാഞ്ചലിസ്റ്റും ബയോഹാക്കറുമായ സജീവ് നായരുടെ വീറൂട്ട്‌സ് (Vieroots) എന്ന സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടി നിക്ഷേപം നടത്തി.

വ്യക്തിഗത ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വെല്‍നസ് സ്റ്റാര്‍ട്ടപ്പാണ് വീറൂട്ട്‌സ്. ഇതിലാണ് സെലിബ്രിറ്റി നിക്ഷേപകനായ സുനില്‍ ഷെട്ടി ഓഹരിയെടുത്തിരിക്കുന്നത്. സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പിന് ഏകദേശം 100 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍.

Advertisement

2018ല്‍ റെജിസ്റ്റര്‍ ചെയ്ത സംരംഭം സജീവ് നായര്‍ വികസിപ്പിച്ചെടുത്ത എപ്പിജെനറ്റിക് ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു വ്യക്തിക്ക് ജനിതകമായി വരാവുന്ന രോഗങ്ങള്‍ കണ്ടെത്താനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും സഹായകമാകുന്ന വീജിനോമിക്‌സ് ജനിതക പരിശോധനയാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ലഭ്യമാക്കുന്നത്.

വീജിനോം ടെസ്റ്റ്, വിയ്‌റൂട്ട്‌സ് ആപ്പ് എപ്ലിമോ, വിശദമായ വ്യക്തിഗത ലൈഫ്‌സ്റ്റൈല്‍ പ്ലാന്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളിലൂന്നിയാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. പരമ്പരാഗതമായി ഒരു വ്യക്തിക്ക് പൂര്‍വികരില്‍ നിന്ന് ലഭിക്കുന്ന രോഗങ്ങളുടെ സകല വിവരങ്ങളും വീറൂട്ട്‌സിന്റെ ടെസ്റ്റിലൂടെ ലഭ്യമാകുമെന്നാണ് വിയ്‌റൂട്ട്‌സിന്റെ അവകാശവാദം.

200ലധികം വ്യത്യസ്ത ആരോഗ്യ മാനദണ്ഡങ്ങളെ വിശകലനം ചെയ്ത ശേഷമാണ് ഈ ആപ്പ് അധിഷ്ഠിത സംവിധാനം അന്തിമ വിലയിരുത്തലിലേക്ക് എത്തുക. ലൈഫ് സ്റ്റൈല്‍ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിലൂടെ നേരത്തെയും ശ്രദ്ധേയനാണ് സുനില്‍ ഷെട്ടി.

കൂടുതല്‍ കാലം ജീവിക്കുന്ന മനുഷ്യരെ സ്വപ്‌നം കാണുന്ന സംരംഭമാണ് സജീവ് നായരുടേതെന്ന് സുനില്‍ ഷെട്ടി പറഞ്ഞു. സുനില്‍ ഷെട്ടിയെ തന്റെ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സജീവ് നായര്‍ വ്യക്തമാക്കി. ആരോഗ്യ അനിശ്ചിതാവസ്ഥയുടെ ഇക്കാലത്ത് വലിയ സാധ്യതകളാണ് ഈ ആശയത്തിനുള്ളതെന്ന് സജീവ് നായര്‍ വ്യക്തമാക്കി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending