സ്വന്തം മരണം വീഡിയോയില്‍ പകര്‍ത്തിയ അവന്റെ ജീവിതം അറിയുക

0 0
Read Time:2 Minute, 50 Second

26 വയസ്. ഈ തിളയ്ക്കുന്ന പ്രായത്തില്‍ 62 നില കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിക്കുക. ഏതര്‍ഥത്തിലും ദാരുണമായിരുന്നു ചൈനക്കാരന്‍ വു യോങിന്റെ മരണം.സ്റ്റണ്ട് ചിത്രീകരണത്തിനിടയില്‍ കെട്ടിടത്തില്‍ നിന്നും കയ്യിന്റെ ഗ്രിപ് പോയി സംഭവിച്ചതായിരുന്നു ആ അപകടം. പക്ഷ ഈ കഥയിലെ ഏറ്റവും ദാരുണമായ കാര്യം വു യോങ് തന്നെ കുറച്ചകലെ വച്ചിരുന്ന ക്യാമറയാണ് മരണ രംഗങ്ങള്‍ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയത് എന്നതാണ്.

Advertisement

വിധിയുടെ വിളയാട്ടമെന്നോണം ഈ ചെറുപ്പക്കാരന്‍ തന്റെ തന്നെ അന്ത്യനിമിഷങ്ങള്‍ അറിയാതെ ചിത്രീകരിക്കുകയായിരുന്നു. അപകടമേറിയ ഈ സ്റ്റണ്ട് ചിത്രീകരണത്തിന് അയാള്‍ക്കു കിട്ടുമായിരുന്നത് 8000 യുവാന്‍ (7.7 ലക്ഷം രൂപയാണ് ) ആണ് .നവംബര്‍ 8 നു വു മരണമടഞ്ഞുവെങ്കിലും ആരും ഇത് തിരിച്ചറിഞ്ഞില്ല. പുതിയ വീഡിയോകള്‍ ഒന്നും തന്നെ അപ്‌ലോഡ് ചെയ്യപ്പെടാതെ കണ്ടപ്പോള്‍ വുവിന്റെ ആരാധകര്‍ പരിഭവം പ്രകടിപ്പിച്ചിരുന്നു.

പക്ഷെ ആരും തങ്ങളുടെ പ്രിയപ്പെട്ട സ്റ്റണ്ടുകാരന് ഇത്തരമൊരു അപകടം സംഭവിച്ചിട്ടുണ്ടാവുമെന്നു സങ്കല്പിച്ചു പോലുമില്ല. ഡിസംബര്‍ 8 നു കെട്ടിടം വൃത്തിയാക്കാനായി വന്ന ഒരാളാണ് വുവിന്റെ ശരീരം ആദ്യമായി കണ്ടത്. പിന്നീട് ഇത് വു തന്നെയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. വുവിന്റേത് പൂര്‍ണമായും ഒരു അപകടമരണമായിരുന്നെന്നും , കൊലപാതകമാവാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു.

44 നില വരെ മാത്രമേ കെട്ടിടത്തിനുള്ളിലൂടെ കയറാനാവൂ എന്നതിനാല്‍, ബാക്കിനിലകള്‍ വു കെട്ടിടത്തില്‍ അള്ളിപ്പിടിച്ചു കയറിയിരിക്കാനാണ് സാധ്യത എന്നാണ് അവര്‍ പറയുന്നത്. വോള്‍കാനോ എന്ന വുവിന്റെ വീഡിയോ സൈറ്റിന് ഒരു ദശലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നു. ഇത്രയും ഫാന്‍ ബേസ് ഉണ്ടാക്കാന്‍ വെറും 10 മാസമേ വു എടുത്തുള്ളൂ എന്നുള്ളത്, ഈ ചെറുപ്പക്കാരന്റെ വീഡിയോകളുടെ മാസ്മരികത വെളിപ്പെടുത്തുന്നതാണ്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink
About Media Ink 3362 Articles
Media Ink is a digitally native news website in Malayalam language

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%