0 0
Read Time:1 Minute, 30 Second

ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് എന്ന നിലയില്‍ ഉയരുന്ന ഷഓമി പ്രാഥമിക ഓഹരി വില്‍പ്പന നടത്തിയേക്കും. 50 ബില്ല്യണ്‍ ഡോളറിന്റേതാകും ഐപിഒ എന്നാണ് സൂചന. ചൈനയിലെ ആപ്പിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷഓമി ഒരു കാലത്ത് ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായിരുന്നു. നിലവില്‍ 46 ബില്ല്യണ്‍ ഡോളറാണ് കമ്പനിക്ക് കണക്കാക്കപ്പെടുന്ന മൂല്യം.

ബെയ്ജിംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ഈ വര്‍ഷം ആദ്യം ഒപ്പോ, ഹ്വാവെയ് തുടങ്ങിയ മോഡലുകളുടെ കടന്നുകയറ്റത്തില്‍ പിന്നോക്കം പോയെങ്കില്‍ കഴിഞ്ഞ പാദങ്ങളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി.

Advertisement

മാത്രമല്ല ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപവും വികസന പ്രവര്‍ത്തനങ്ങളുമാണ് ഷഓമി നടത്തുന്നത്. സാംസംഗിനൊപ്പം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ്‌സമാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം പങ്കിടുകയാണ് ഇപ്പോള്‍ ഷഓമി. വെറും മൂന്ന് വര്‍ഷത്തിനുള്ളിലാണ് കമ്പനി ഇന്ത്യയില്‍ ഒന്നാമതെത്തിയത്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language