Connect with us

Business

കേരളം മാറും, വരുന്നൂ #ഫ്യൂച്ചര്‍ ഉച്ചകോടി

മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവരസാങ്കേതിക വ്യവസായ മേഖലയിലെ ആഗോള പ്രമുഖരുടെ സാന്നിധ്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി

Published

on

0 0
Read Time:11 Minute, 40 Second

തിരുവനന്തപുരം: വിജ്ഞാനവ്യവസായ മേഖലയിലെ നൂതനപ്രവണതകള്‍, അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍, ഡിജിറ്റല്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ ഹബ് ആയി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പിന്തുണയോടെ #ഫ്യൂച്ചര്‍ എന്ന പേരില്‍ നടക്കുന്ന ഉച്ചകോടിക്ക് കൊച്ചി വേദിയാകുന്നു.

മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവരസാങ്കേതിക വ്യവസായ മേഖലയിലെ ആഗോള പ്രമുഖരുടെ സാന്നിധ്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി. പിണറായി വിജയന്‍ അറിയിച്ചു. കേരളത്തിന്റെ സാമൂഹികസാമ്പത്തിക പശ്ചാത്തലങ്ങളെ മാറ്റിമറിക്കാന്‍ തക്ക അനന്ത സാധ്യതകളാണ് വിവരസാങ്കേതിക വ്യവസായമേഖലയ്ക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ഉന്നതാധികാര വിവരസാങ്കേതിക സമിതി(എച്ച്പിഐസി)ക്കു രൂപം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Advertisement

സര്‍ക്കാര്‍ പിന്തുണയോടെയാണ് കൊച്ചിയില്‍# ഫ്യൂച്ചര്‍ ഉച്ചകോടി അരങ്ങേറുക. കെ ഫോണ്‍, പബ്ലിക് വൈഫൈ, എസ്ഡിപികെ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ സാധ്യതകള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനോടൊപ്പം വിവരസാങ്കേതികതയുടെ വികസനത്തിന്  നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉച്ചകോടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനും രാജ്യത്തിനും പ്രയോജനകരമാകുന്ന രീതിയില്‍ ഡിജിറ്റല്‍ യുഗത്തില്‍ പ്രസക്തമായ വിഷയങ്ങളില്‍ വിജ്ഞാനവിനിമയങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനം സൃഷ്ടിക്കാന്‍ വിജ്ഞാന വ്യവസായ മേഖലയിലെ മുന്‍നിര നേതാക്കളെ ഒരുമിച്ചു കൊണ്ടുവരുന്നതിനും ഉച്ചകോടിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടുദിവസത്തെ ഉച്ചകോടിയില്‍ ആഗോളതലത്തില്‍ പ്രശസ്തരായ പ്രഫഷനലുകളും സംരംഭകരും വിദഗ്ധരും അഭ്യുദയാകാംക്ഷികളുമുള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും.
ഡിജിറ്റല്‍ ലോകത്ത് മല്‍സരക്ഷമത തെളിയിക്കാനും മുന്നേറ്റം സൃഷ്ടിക്കാനും സംരംഭങ്ങളെ സഹായിക്കുന്ന രീതിയില്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കാന്‍ ആഗോള വിജ്ഞാന വ്യവസായ മേഖലയില്‍ കയ്യൊപ്പു പതിപ്പിച്ച ആരോഗ്യ, ബാങ്കിങ്, ടെലകോം, ട്രാവല്‍ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങി മുപ്പതിലേറെ ബിസിനസ് രംഗങ്ങളിലെ പ്രമുഖരേയും ക്ഷണിച്ചിട്ടുണ്ട്. മാറുന്ന പശ്ചാത്തലത്തിനനുസരിച്ച് സംസ്ഥാനത്തെ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും നൈപുണ്യ വികസത്തിനായി  കൈക്കൊള്ളേണ്ട നടപടികളിലും ഉച്ചകോടി ശ്രദ്ധ പതിപ്പിക്കും.

കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഭാവി സംരംഭകര്‍ എന്നിവര്‍ക്ക് ഡിജിറ്റല്‍ ലോകത്തെ നൂതനപ്രവണതകളെയും തങ്ങളുടെ വളര്‍ച്ചാസാധ്യതകളെയുംപറ്റി ഈ രംഗത്തെ സമുന്നത വ്യക്തികളില്‍നിന്ന് നേരിട്ടു മനസ്സിലാക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് എച്ച്പിഐസി ചെയര്‍മാനും ഇന്‍ഫോസിസ് സ്ഥാപക അംഗവുമായ ശ്രീ.എസ്.ഡി. ഷിബുലാല്‍ പറഞ്ഞു.

ഐടി അനുബന്ധ മേഖലകളിലെ കേരളത്തിനകത്തും പുറത്തുമുള്ള സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിട്ടുള്ള പ്രയോജനമാണ് ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  വിവരസാങ്കേതിക ഉച്ചകോടി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്താനാണ് പദ്ധതി. ഡിജിറ്റല്‍ ലോകത്ത് നേട്ടങ്ങള്‍ സൃഷ്ടിച്ചവരുടെ ശൃംഖലയ്ക്കു രൂപംകൊടുക്കാനും നിലനിര്‍ത്താനും സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ താല്‍പര്യങ്ങളെ പിന്തുണയ്ക്കുന്ന പ്രചോദനകേന്ദ്രങ്ങളാകാന്‍ പ്രേരണ ചെലുത്താനും ലക്ഷ്യമിട്ടാണിത്.

ഡിജിറ്റല്‍ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനവേദിയാകാനും ഉപഭോഗ തല്‍പരര്‍ നിറഞ്ഞ ഡിജിറ്റല്‍ മാര്‍ക്കറ്റ് എന്ന നിലയിലുള്ള സംസ്ഥാനത്തിന്റെ സാധ്യതകളെ പരിപോഷിപ്പിക്കാനും ഉച്ചകോടിയിലൂടെ കഴിയും.  ഉച്ചകോടിയുടെ ഓരോ പതിപ്പും ഓരോ പ്രത്യേക പ്രമേയത്തെ ആധാരമാക്കിയാകും നടക്കുക. പ്രമേയം  സംബന്ധിച്ച് വിദഗ്ധര്‍ തീരുമാനം കൈക്കൊള്ളും. പ്രമേയങ്ങളെപ്പറ്റി പരമാവധി ധാരണകള്‍ സ്വരൂപിക്കുകയും കണ്ടെത്തലുകള്‍ പങ്കാളികളുമായി പങ്കുവയ്ക്കുകയും ചെയ്യും.

നൂതനമായ ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് തിയറ്റര്‍ ഉച്ചകോടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാകും. ഇത് സമ്മേളനവേദിയില്‍ സജ്ജീകരിക്കും. ഡിജിറ്റല്‍ രൂപാന്തരണത്തിലൂടെ കടന്നുപോകുന്ന ആരോഗ്യ, ബാങ്കിങ്, ടെലകോം രംഗത്തെ ആഗോള കമ്പനികളും വ്യത്യസ്തമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും സന്ദര്‍ശകര്‍ക്ക് സമഗ്ര ഡിജിറ്റല്‍ ജീവിതശൈലി അനുഭവം സമ്മാനിക്കും.

ഈ നൂതനമായ, സമാനതകളില്ലാത്ത അനുഭവം ഭാവിയില്‍ അതത് മേഖലകള്‍ എങ്ങനെ മാറും എന്നതിനെപ്പറ്റി സന്ദര്‍ശകര്‍ക്ക് സൂചന നല്‍കുന്നതാവും.

ഡിജിറ്റല്‍ രംഗത്ത് വിജയംവരിച്ച കേരളീയ സംരംഭകരുടെ ശൃംഖല രൂപീകരിക്കാന്‍ കഴിയുമെന്നത് ഉച്ചകോടിയുടെ സുപ്രധാന നേട്ടങ്ങളിലൊന്നാകും. ഈ ശ്രേണിയിലെ അംഗങ്ങള്‍ ഒറ്റയ്ക്കും സംഘമായും കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുമാകും. വിജ്ഞാനവ്യവസായ രംഗത്തെ മുന്‍നിര കേന്ദ്രമാവുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിനായി ആശയരൂപീകരണങ്ങള്‍ക്കും ഇവരുടെ പിന്തുണ ലഭിക്കും.

കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിവരസാങ്കേതിക പരിപാടിയും ഇത്തരത്തിലുള്ള ഏറ്റവും സമുന്നതമായ ചടങ്ങുമാകും ്‌ന#ഫ്യൂച്ചര്‍ ഉച്ചകോടി.
നിക്ഷേപക സമ്മേളനമെന്നതിലുപരി വൈജ്ഞാനിക അവലോകനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായിരിക്കും പ്രാമുഖ്യം ലഭിക്കുക. മേഖലയിലെ സമുന്നത വ്യക്തിത്വങ്ങളുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്താനും അവസരം സൃഷ്ടിക്കപ്പെടും. രാജ്യത്തും ആഗോളതലത്തിലും നിലവില്‍ നടക്കുന്ന  ആശയവിനിമയങ്ങളുടെ കേന്ദ്രബിന്ദു എന്ന നിലയില്‍ ‘ഡിജിറ്റല്‍ ഭാവിയിലേക്ക്’ എന്ന ഉച്ചകോടിയുടെ പ്രമേയം ഏറെ ജാഗതയോടെ തിരഞ്ഞെടുത്തതാണ്.

വിപ്ലവാത്മകമായി ഇടപെടുന്ന സാങ്കേതിക പ്രബലര്‍ വിപണി കീഴടക്കുമ്പോള്‍ കേരളത്തിനു പിന്‍തിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്നു എച്ച്പിഐസി അംഗവും ഉച്ചകോടിയുടെ കണ്‍വീനറുമായ വി കെ മാത്യൂസ് പറഞ്ഞു.

വിജ്ഞാനകേന്ദ്രീകൃതമായ ഡിജിറ്റല്‍ ഭാവിയിലേക്ക് ജനങ്ങളെ കൈപിടിച്ചു നടത്താനുള്ള ശ്രമമാണിത്. അവരില്‍ ഉണര്‍വു സൃഷ്ടിക്കാനായാല്‍ അത് സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും ഐടി വളര്‍ച്ചയ്ക്കും കുതിപ്പുണ്ടാക്കും.

സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ കാഴ്ചപ്പാട് തിരിച്ചറിഞ്ഞു പ്രചോദിതരായി പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍നിന്നുള്ള പ്രഫഷനലുകളും തയാറാകുമെന്നും വി.കെ.മാത്യൂസ് പറഞ്ഞു.
കെഫോണ്‍(20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഒപ്ടിക് ഫൈബര്‍ നെറ്റ്‌വര്‍ക്ക്), പബ്ലിക് വൈഫൈ(2000 പൊതുസ്ഥലങ്ങളില്‍ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍, എസ്ഡിപികെ(എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ നൈപുണ്യവര്‍ധനയ്ക്കായുള്ള നൈപുണ്യ വികസന സംവിധാനം) എന്നിവയാണ് ഐടി വ്യവസായത്തിന് വിശാല അടിത്തറ സൃഷ്ടിക്കാനുദ്ദേശിച്ചുള്ള നിലവിലെ സര്‍ക്കാര്‍ പദ്ധതികള്‍. മുഖ്യ വ്യവസായ സംഘടനകളായ നാസ്‌കോം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ടിഐഇ, കേരള മാനേജ്‌മെന്റ് അസോസിയേഷന്‍, ജി ടെക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവ ്#ഫ്യൂച്ചറില്‍ പങ്കാളികളാകും. ഇവൈ ആണ് വൈജ്ഞാനിക പങ്കാളി.

കണക്ടിവിറ്റി പരിധിയില്‍ വരുന്ന, ഉപഭോഗതല്‍പ്പരരായ മുപ്പതു ദശലക്ഷത്തോളം ജനങ്ങളുള്ള കേരളം ഡിജിറ്റല്‍ വ്യവസായികള്‍ക്ക് ഏറ്റവും നല്ല ബിസിനസ് മേഖലയാണെന്ന് വ്യക്തമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി .െ എം. എബ്രഹാം പറഞ്ഞു.

പാരിസ്ഥിതിക ദോഷങ്ങളുണ്ടാക്കാത്ത ഐടി വ്യവസായം ജനസാന്ദ്രതയേറിയ കേരളത്തിന് ഏറ്റവും അനുകൂലവുമാണ്. ഡിജിറ്റല്‍ ലോകത്തെ ഉന്നതസ്ഥാനീയര്‍ ഒരുമിച്ചുകൂടുമ്പോള്‍ കേരളത്തിന്റെ ഡിജിറ്റല്‍ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണു ലഭിക്കുന്നത്. വിജ്ഞാനവ്യവസായത്തിന് ഏറ്റവും അനുയോജ്യമായ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനും കഴിയുമെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

Published

on

0 0
Read Time:2 Minute, 44 Second

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു.

ആര്‍ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍ഡസ്‌നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം), ഇന്‍ഡസ്‌മൊബൈല്‍ (മൊബൈല്‍ ബാങ്കിങ് ആപ്പ്) എന്നിവയിലൂടെ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ അടയ്ക്കാന്‍ കഴിയും. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

Advertisement

സര്‍ക്കാരിനുവേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില്‍ അവരുടെ നികുതികള്‍ അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യാന്‍ ഇത് തങ്ങളെ ശാക്തീകരിക്കും. മികച്ച ടെക്‌നോളജിയുടെ സഹായത്താല്‍ തങ്ങളുടെ പങ്കാളികള്‍ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കോഴിക്കോട് ആസ്ഥാനമായ ഡിജിറ്റല്‍ റിവാര്‍ഡസ് പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്ത് യുഎസ് കമ്പനി ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക്

വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്സ് ആയി നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കലിലൂടെ നവീനമായ സാസ് എംബെഡിംഗ് സൗകര്യം കൈവരും

Published

on

0 0
Read Time:7 Minute, 13 Second

ആഗോള ഓണ്‍ലൈന്‍ പേയ്മെന്റ് രംഗത്തെ പ്രമുഖ യുഎസ് കമ്പനിയായ വാഷിംഗ്ടണിലെ ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവാര്‍ഡസ് പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്തു. ഇതോടെ ഇന്‍സെന്റീവ് മേഖലയിലെ മുന്‍നിര കമ്പനിയെന്ന നിലയില്‍ ബ്ലാക്ക്ഹോക്കിനുള്ള വ്യാപ്തിയ്ക്കും അനുഭവസമ്പത്തിനുമൊപ്പം റിബണിന്റെ സാസ്-അധിഷ്ഠിത പ്ലാറ്റ്ഫോം കൂടിച്ചേരന്നതോടെ ഡിജിറ്റല്‍ റിവാര്‍ഡ്സ് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദവും സംയോജിതവും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സന്തോഷകരവുമാകും. വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്സ് ആയി നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന കമ്പനിയാണ് ബ്ലാക്ക്ഹോക്ക്. റിവാര്‍ഡ്സ് പ്ലാറ്റ്ഫോമില്‍ 1100-ലേറെ ഇടപാടുകാരുള്ള റിബണാകട്ടെ ഇതുവരെ 50,000-ലേറെ ക്യാമ്പെയിനുകളിലായി 160-ലേറെ രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ്സ് നല്‍കിയിട്ടുണ്ട്. ബ്ലാക്ക്ഹോക്കുമായി ചേരുന്നതോടെ ആഗോള റിവാര്‍ഡ് രംഗത്തെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കാനും സേവന സ്വീകര്‍ത്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കാനും റിബണിനും സാധിക്കും.

ഇന്‍സെന്റീവ് സേവന മേഖലയിലെ ആവേശകരമായ സംഭവവികാസമാണിതെന്ന് ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് ഇന്‍സെന്റീവ്സ്, കോര്‍പ്പറേറ്റ് ഡെവ. ആന്‍ഡ് സ്ട്രാറ്റജി വിഭാഗം എസ് വിപി ജെഫ് ഹാഫ്ടണ്‍ പറഞ്ഞു. ‘ബ്രാന്‍ഡ്കൂറും വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നതു വഴി ലോകമെമ്പാടുമുള്ള ബിസിനസ്സുകള്‍ക്ക് പിന്തുണ നല്‍കിവരുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കല്‍ ഏറെ പ്രധാനമാണ്. ഡിജിറ്റല്‍ റിവാര്‍ഡ്സ് സേവനങ്ങള്‍ക്കുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍ഡും മെച്ചപ്പെട്ട പ്രവര്‍ത്തനരീതികളും കണക്കിലെടുക്കുമ്പോള്‍ ഈ രംഗത്തെ ഒരു സംയോജിത പ്ലാറ്റ്ഫോമായ റിബണിന് മികച്ച ഫലങ്ങള്‍ നല്‍കാനും പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍മാരുടെ ഒട്ടേറെ സമയം ലാഭിക്കാനും കഴിയും,’ അദ്ദേഹം പറഞ്ഞു.

Advertisement

ബ്ലാക്ക്ഹോക്ക് ടീമുമായി ചേരുന്നതില്‍ തങ്ങളും ഏറെ ആവേശത്തിലാണെന്നും ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് നല്‍കുന്ന സേവനമേഖലയുടെ പ്രവര്‍ത്തനം ഇതുവഴി കൂടുതല്‍ എളുപ്പവും ആഹ്ലാദകരവും കാര്യക്ഷമവുമാകുമെന്നും റിബണ്‍ സിടിഒ രാജീവ് വീട്ടില്‍ പറഞ്ഞു. ‘പേയ്മെന്റ്സ്, ഇന്‍സെന്റീവസ് രംഗത്തെ ദീര്‍ഘകാല നേതാവാണ് ബ്ലാക്ക്ഹോക്ക്. അതിന്റെ വലിപ്പവും വ്യാപ്തിയും അനുഭവസമ്പത്തും ചേരുമ്പോള്‍ ഏറ്റവും ആധുനികമായ റിവാര്‍ഡ്സ് മാനേജ്മെന്റിനായി ഏത് സ്ഥാപനവും തെരഞ്ഞെടുക്കുന്ന ആദ്യചോയ്സ് ആണ് ബ്ലാക്ക്ഹോക്ക്. ഈ സേവനരംഗത്തെ അഗ്രഗാമിയായ റിബണിനും ഞങ്ങളുടെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തു വരുന്ന നൂതന സേവനങ്ങളുമായി ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറെ സന്തോഷമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിബണിന് കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് (സിഒഇ) ഇതോടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് അടിസ്ഥാനമാക്കി ആഗോള ഉപയോക്താക്കള്‍ക്കായുള്ള കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു തുടങ്ങും. മാര്‍ക്കറ്റിംഗ് റിവാര്‍ഡ്സ്, സര്‍വേയ്ക്കുള്ള ഇന്‍സെന്റീവുകള്‍, ജീവനക്കാര്‍ക്കുള്ള റിവാര്‍ഡ്സ്, ഹോളിഡേ റെക്കഗ്‌നിഷന്‍ എന്നിവയ്ക്കായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനാവും. വിഡിയോ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമുകള്‍, എന്റര്‍പ്രൈസ് എച്ച്ആര്‍ സിസ്റ്റംസ്, റിമോട്ട് വര്‍ക്ക്ഫോഴ്സ് പങ്കാളിത്ത ടൂളുകള്‍ തുടങ്ങിയ ഏറെ ഉപയോഗിക്കപ്പെടുന്ന മറ്റ് പ്ലാറ്റ്ഫോമുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും. ഉപഭോക്തൃകൂറ്, പ്രചോദന മേഖലകളില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന വിവിധങ്ങളായ പ്രീപെയ്ഡ്, ഗിഫ്റ്റ് കാര്‍ഡ് റിവാര്‍ഡുകള്‍ക്കും ഈ പ്ലാറ്റ്ഫോം ഉപകാരപ്പെടും. ആഗോള ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ രാജ്യം, കറന്‍സ്, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ കണക്കിലെടുക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും.

ഇതിനായി റിബണിന്റെ കോഴിക്കോടുള്ള ടീം മികച്ച സാങ്കേതികവിദഗ്ധരെ ഉള്‍പ്പെടുത്തി ഉടനടി വികസിപ്പിക്കും. ബ്ലാക്ക്ഹോക്കിന്റെ ആദ്യത്തെ സ്ട്രാറ്റജി ഡെവലപ്മെന്റ് സെന്റര്‍ 2019-ല്‍ ബംഗളൂരിവില്‍ ആരംഭിച്ചിരുന്നു. റിബണിനെ ഏറ്റെടുത്തതോടെ കോഴിക്കോട്ടുള്ള കേന്ദ്രം ബ്ലാക്ക്ഹോക്കിന്റെ രണ്ടാമത് സിഒഇ ആകും.

ഇന്റഗ്രേഷന്‍സ്, കേസ് സ്റ്റഡികള്‍, സമ്പൂര്‍ റിവാര്‍ഡ് വിഭാഗം, ഇ-ഗിഫ്റ്റുകളായും വിര്‍ച്വല്‍ പ്രീപെയ്ഡ് കാര്‍ഡുകളായും ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും നല്‍കാവുന്ന ഡിജിറ്റല്‍ റിവാര്‍ഡ്സ് എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.rybbon.net  സന്ദര്‍ശിക്കുക.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Auto

35 രൂപയ്ക്ക് ഡീസല്‍; സംഗതി കൊള്ളാലോ!

35 രൂപയ്ക്ക് ബയോഡീസല്‍ ഉണ്ടാക്കാം എന്ന ഒരു പ്രഫസറുടെ കണ്ടെത്തല്‍ ശ്രദ്ധേയമാകുകയാണ്

Published

on

0 0
Read Time:1 Minute, 29 Second

35 രൂപയ്ക്ക് ബയോഡീസല്‍ ഉണ്ടാക്കാം എന്ന ഒരു പ്രഫസറുടെ കണ്ടെത്തല്‍ ശ്രദ്ധേയമാകുകയാണ്

കോഴിയുടെ ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് ഡീസലുണ്ടാക്കാമെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാകുന്നു. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ അസോഷിയേറ്റ് പ്രൊഫസറായ ഡോ. ജോണ്‍ ഏബ്രഹാമിന്റെ കണ്ടെത്തലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

Advertisement

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത അസ്സല്‍ ബയോഡീസല്‍ വെറും 35.68 രൂപയ്ക്ക് കിട്ടുമെന്ന് സയന്‍സ് പ്രസിദ്ധീകരണമായ സയന്‍സ് ഇന്‍ഡിക്കയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

കോഴിയുടെ മാലിന്യം മാത്രമല്ല, ചത്ത കോഴിയെയും ഒരു തരി പോലും ബാക്കി വരാത്ത തരത്തില്‍ ഉപയോഗിച്ച് ബയോഡീസലാക്കാനുള്ള ഡോ. ജോണ്‍ ഏബ്രഹാമിന്റെ കണ്ടെത്തലിന് പേറ്റന്റും ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇദ്ദേഹം വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ബയോഡീസല്‍ വാണിജ്യ ഉപയോഗത്തിനും ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Continue Reading

Trending