Connect with us

National

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Published

on

0 0
Read Time:19 Minute, 5 Second

അധിനിവേശത്തിന് പല ഭാവങ്ങളുണ്ട്, പല രൂപങ്ങളുണ്ട്, പല മാര്‍ഗ്ഗങ്ങളുമുണ്ട്. വൈദേശിക കടന്നാക്രമണങ്ങളുടെ ഭയപ്പെടുത്തുന്ന അധിനിവേശ ചരിത്രങ്ങള്‍ ഭാരതമുള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ സൃഷ്ടിച്ച അസന്തുലിതാവസ്ഥയുടെ പരിണിതഫലങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലം മുതല്‍ ഇന്ന് നമ്മള്‍ കാണുന്ന ചൈനയുടെ കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ഭരണക്രമത്തില്‍ വരെ അധിനിവേശത്തിന്റെ വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനപ്രതലങ്ങള്‍ പ്രകടമാണ്‌.

അധിനിവേശത്തിന്റെ തലങ്ങള്‍ മാറുന്ന വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ ലോകക്രമത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. അമേരിക്കയില്‍ അധികാരമാറ്റം സംഭവിച്ചതു മുതല്‍ സങ്കീര്‍ണതയ്ക്ക് തീവ്രത കൂടി, ഷി ജിന്‍ പിംഗിനെ വിഗ്രഹവല്‍ക്കരിക്കാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതോടെ അത് അതിതീവ്രമാവുകയും ചെയ്തു.

Advertisement

സ്വതന്ത്രവ്യാപാര നയമെന്ന അമേരിക്കയുടെ തനതായ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പിന്മാറി ‘അമേരിക്ക ഫസ്റ്റി’ലൂടെ ജനതയെ തെറ്റിദ്ധരിപ്പിച്ച് ലോകത്തുനിന്നും ഉള്‍വലിയാനുള്ള ശ്രമങ്ങളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കം മുതലേ അനുവര്‍ത്തിച്ചുപോന്നത്. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി ട്രംപ് അതിനെ കണ്ടു എന്നുപറയുന്നതാകും ശരി. ലോകനേതാവാകാനുള്ള കമ്യൂണിസ്റ്റ് ചൈനയുടെയും അവരുടെ നേതാവ്, അഭിനവ മാവോ എന്ന് വാഴ്ത്തപ്പെടുന്ന ഷി ജിന്‍ പിംഗിന്റെയും പദ്ധതികള്‍ക്ക് ട്രംപാനന്തര അമേരിക്ക ആക്കം കൂട്ടുകയും ചെയ്തു.

ഇടയ്ക്കിടെ ട്രംപ് ചൈനയ്‌ക്കെതിരെ പ്രസ്താവനകള്‍ ഇറക്കുമെങ്കിലും അമേരിക്കയുടെ വിദേശ നയത്തില്‍ ചരിത്രപരമായ മണ്ടത്തരമാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. ഒരു പക്ഷേ തെരഞ്ഞെടുപ്പ് വിജയത്തിന് റഷ്യയുമായി കൂട്ടുകൂടിയ, അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങളേക്കാള്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വാക്കുകള്‍വിശ്വസിക്കുന്ന ട്രംപിനെപ്പോലൊരു അവസരവാദിയില്‍ നിന്ന് ഇതില്‍ നിന്ന് വ്യത്യസ്തമായി വല്ലതും പ്രതീക്ഷിക്കുന്നതാണ് അബദ്ധം.

പറഞ്ഞുവന്നത് റഷ്യയുടെയും ചൈനയുടെയും നവഅജണ്ടയെക്കുറിച്ചും അമേരിക്കയുടെ പിന്‍മാറ്റത്തെക്കുറിച്ചുമാണ്. അതിനിടയില്‍ നരേന്ദ്ര മോദിയെന്ന ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഗ്ലോബലിസ്റ്റിന്റെ ഉയര്‍ച്ചയെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും. പുതിയ ലോകത്തിന്റെ മാടമ്പി ആകാനുള്ള കമ്യൂണിസ്റ്റ് രാജ്യത്തിന്റെ അധാര്‍മിക കുതിപ്പിന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിബന്ധം സൃഷ്ടിക്കുന്നത് ഇന്ത്യയാണ്, അതിലുപരി നരേന്ദ്ര മോദിയെന്ന നേതാവാണ്. അതിലേക്ക് കടക്കും മുമ്പ്, ചൈനയുടെ അധിനിവേശത്തിന്റെ ചിത്രം ഒന്ന് പരിശോധിക്കാം.

ഫാസിസം വരുന്ന വഴി

മറ്റ് രാജ്യങ്ങളില്‍ യുഎസ് മാതൃകയിലുള്ള ഇടപെടലില്ല ചൈനയ്ക്ക് പണ്ട് മുതലേ താല്‍പ്പര്യം. സാമ്പത്തികമായി അസ്ഥിരതയുള്ള അവികസിത രാജ്യങ്ങളില്‍ സാമ്പത്തികപരമായി തന്നെ അധീശത്വം സ്ഥാപിക്കുകയാണ് ഷി ജിന്‍ പിംഗിന്റെ ഏകാധിപത്യ രാജ്യം ചെയ്യുന്ന തന്ത്രം.

ചൈനയോടുള്ള പ്രതിബദ്ധത ഊട്ടിഉറപ്പിക്കുക, അതുവഴി സൈനിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക. കാലങ്ങള്‍ കഴിയുമ്പോള്‍ ചൈനീസ് കോളനിയായി അവയെ രൂപാന്തരപ്പെടുത്തുക. സ്റ്റേറ്റ് തന്നെ കാര്യങ്ങള്‍ തീരുമാനിക്കുന്ന ചൈന പോലൊരു രാജ്യത്തിന്റെ അടിമയാകുന്ന രാജ്യങ്ങളുടെ കാര്യം പിന്നെ പറയാനില്ലല്ലോ.

മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതെയുള്ള നയതന്ത്രമാകും ചൈനയുടേതെന്ന് ആയിരുന്നു, ദുര്‍ബല രാജ്യമായിരുന്ന 1954ല്‍ അവര്‍ സ്വീകരിച്ച നിലപാട്. ശക്തിയാര്‍ജ്ജിച്ചപ്പോള്‍ നിലപാടില്‍ മാറ്റം വന്നു. ലോകത്ത് ആരെയും കീഴ്‌പ്പെടുത്തുന്ന തരത്തിലുള്ള സൈന്യമായി മാറും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെന്ന ഷി ജിന്‍ പിംഗിന്റെ പ്രസ്താവന വെറുതെയൊന്നുമല്ല.

പുതിയ ലോകത്തിന്റെ മാടമ്പി ആകാനുള്ള കമ്യൂണിസ്റ്റ് രാജ്യത്തിന്റെ അധാര്‍മിക കുതിപ്പിന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിബന്ധം സൃഷ്ടിക്കുന്നത് ഇന്ത്യയാണ്, അതിലുപരി നരേന്ദ്ര മോദിയെന്ന നേതാവാണ്

മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് പറഞ്ഞ ചൈനയുടെ നയമാറ്റം അതിഭയാനകമായ തരത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്ന് ലോകത്ത് നടക്കുന്ന മിക്ക സംഭവങ്ങള്‍ക്കും ചൈനയുമായി ബന്ധമുണ്ട് എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.

മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും മുസ്ലിം അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ അവര്‍ നിര്‍ദേശങ്ങള്‍ വെക്കുന്നു, പശ്ചിമേഷ്യയില്‍ സ്വാധീനം തന്ത്രപരമായി ശക്തിപ്പെടുത്തുന്നു, സിറിയന്‍ പ്രശ്‌നത്തിലും, എന്തിന് ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ പോലും ചര്‍ച്ചയ്ക്ക് ആതിഥ്യമരുളാമെന്ന് പറയുന്നു. ഇതെല്ലാം കൃത്യമായ സന്ദേശങ്ങളാണ് ലോകത്തിന് നല്‍കുന്നത്, പ്രത്യേകിച്ചും അമേരിക്കയ്ക്കും ഇന്ത്യക്കും.

ഫാസിസത്തിന്റെ ബെല്‍റ്റ്

ആദ്യം വണ്‍ ബെല്‍റ്റ് വണ്‍ റോഡെന്നും പിന്നീട് ബെല്‍റ്റ് റോഡെന്നും പുനര്‍നാമകരണം ചെയ്ത അടിസ്ഥാനസൗകര്യ പദ്ധതിയാണ് ലോകരാജ്യങ്ങളെ കാല്‍ക്കീഴിലാക്കാന്‍ ഷി ജിന്‍ പിംഗ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏഷ്യയെയും യൂറോപ്പിനെയും ഒരു ട്രില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപത്തിലൂടെ ചൈനയുടെ അധീനതയിലാക്കാമെന്നാണ് വ്യാമോഹം. ഇത്രയും വലിയ നിക്ഷേപങ്ങള്‍ ഒഴുകുമ്പോള്‍ സ്വാഭാവികമായും ചൈനീസ് താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടണമല്ലോ…19ാം പാര്‍ട്ടി കോണ്‍ഗ്രസിലൂടെ ബെല്‍റ്റ് റോഡിന് ഭരണഘടനാ സാധുത കൂടി ചൈന നല്‍കിയതോടെ ഇനി അതില്‍ നിന്നും പുറകോട്ടില്ല തങ്ങള്‍ എന്ന സന്ദേശമാണ് ഷി ജിന്‍പിംഗ് ലോകത്തിന് നല്‍കിയത്.

അമേരിക്ക അലങ്കരിച്ചിരുന്നതുപോലെ, അതിശക്തമായ സൈന്യത്തിന്റെ അകമ്പടിയോടെ ഭൂമിയില്‍ ഒരു സൂപ്പര്‍ പവര്‍ സ്റ്റാറ്റസിലാണ് ചൈനയുടെ കണ്ണ്. ഷിയുടെ ഏറ്റവും വലിയ സ്വപ്നം. അമേരിക്ക ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെങ്കില്‍ ചൈനയുടെ വിശ്വാസം കമ്യൂണിസ്റ്റ് സേച്ഛാധിപത്യത്തിലാണ്, സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്തിന്റെ അധിപനാകുക എന്ന വലിയ മോഹം.

ചൈന വന്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ വരുന്ന സമയത്ത് സ്വാഭാവികമായും അവരുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ അവിടങ്ങളില്‍ കമ്യൂണിസ്റ്റ് സൈന്യം വിന്യസിക്കപ്പെടുമെന്നാണ് പല നയതന്ത്രവിദഗ്ധരും പങ്കുവെക്കുന്ന അഭിപ്രായം. ആഗോള നിയമങ്ങളെ വെല്ലുവിളിച്ച് ദക്ഷിണ ചൈനാ കടലിന്റെ സൈനികവല്‍ക്കരണത്തിലേക്ക് ചൈന കടന്നതും ജിബൗട്ടിയില്‍ മിലിറ്ററി ബേസ് സ്ഥാപിച്ചതുമെല്ലാം ചില സൂചനകള്‍ മാത്രമാണ്.

നേരിട്ടുള്ള സൈനിക ഇടപെടലിലേക്ക് ചൈന കടക്കാതെ തന്നെ മറ്റു രാജ്യങ്ങളില്‍ അവരുടെ ശക്തിയുടെ പ്രതിഫലനം പ്രകടമായിത്തുടങ്ങി, ലോകത്തിന് ബോധ്യമാകുന്ന തരത്തില്‍. സിംബാബ്‌വെയിലെ പട്ടാള അട്ടിമറി തന്നെയാണ് ഏറ്റവും പുതിയ ഉദാഹരണം. പുറത്താക്കപ്പെട്ട പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുമായി ദീര്‍ഘനാളത്തെ, ആഴത്തിലുള്ള ബന്ധമായിരുന്നു ചൈനയ്ക്കുണ്ടായിരുന്നത്. രാജ്യത്ത് വന്‍ നിക്ഷേപവും. എന്നാല്‍ മുഗാബെയും ചൈനയും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായി.

ചൈനയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന തോന്നലും ഷി ജിന്‍ പിംഗിന് വന്നു. സിംബാബ്‌വെയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് ചൈന, രാജ്യം അസ്ഥിരമാകുന്നത് അവര്‍ക്ക് കണ്ടുനില്‍ക്കാനും സാധിക്കില്ല.

സിംബാബ്‌വെയുടെ ആര്‍മി തലവന്‍ ജനറല്‍ കോണ്‍സ്റ്റാന്റിന്‍ ഷിവെംഗ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനയില്‍ സന്ദര്‍ശനം നടത്തിയത്. അതിന് തൊട്ടുപിന്നാലെയാണ് മുഗാബെയെ പുറത്താക്കി സിംബാബ്‌വെയില്‍ സൈന്യം അട്ടിമറി നടത്തിയത്. പിന്നില്‍ ചൈനീസ് താല്‍പ്പര്യങ്ങളാണെന്ന വാദങ്ങള്‍ ഇപ്പോള്‍ ബലപ്പെട്ടുവരുന്നു. അല്ലെങ്കില്‍ ഇത്തരമൊരു അട്ടിമറിക്ക് അനുമതി തേടാനാണ് സൈനിക തലവന്‍ ചൈനയിലേക്ക് പോയതെന്നും വിശ്വസിക്കാം.

എന്തായാലും സിംബാബ്‌വെയുമായുള്ള ബന്ധം ശക്തമായി തന്നെ തുടരുമെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ പാവ സര്‍ക്കാരുകളാണ് മറ്റ് രാജ്യങ്ങളില്‍ വേണ്ടതെന്ന ചിന്താഗതിയാണ് ചൈനയ്ക്കുള്ളത്. സമാനം തന്നെയാണ് കംബോഡിയയിലെ കാര്യവും. ലോകത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം നിലനില്‍ക്കുന്ന കംബോഡിയയിലേക്ക് ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തുന്നത് ചൈനയില്‍ നിന്നാണ്.

2016 അവസാനം വരെയുള്ള കണക്കനുസരിച്ച് 11.2 ബില്ല്യണ്‍ ഡോളറോളം വരുമിത്. ദാരിദ്ര്യം പിടിച്ച ആ രാജ്യത്തിന് ചൈനയോട് കടപ്പെട്ടേ മതിയാകൂ എന്ന നിലയിലാണ് കാര്യങ്ങള്‍. ജനാധിപത്യപ്രക്രിയ പോലും അവിടെ സാധ്യമല്ല. ചൈനയെ ആശ്രയിച്ച് കംബോഡിയ നിലനില്‍ക്കുന്ന കാലത്തോളം അവിടെ ഒരു പ്രതിപക്ഷ പാര്‍ട്ടി പോലും ഉയര്‍ന്നുവരില്ലെന്നാണ് അടുത്തിടെ യുഎസ് ചിന്തകനായ ബ്രയാന്‍ ഇയ്‌ലര്‍ അഭിപ്രായപ്പെട്ടത്.

ഇതേ ഉദ്ദേശ്യത്തിലാണ് ചൈന മ്യാന്‍മറിലും ഇടപെടല്‍ നടത്തുന്നത്. ലോകം മുഴുവന്‍ രോഹിംഗ്യ വിഷയത്തില്‍ മ്യാന്‍മറിനെ കുറ്റപ്പെടുത്തിയപ്പോള്‍ ചൈന കൂടെനിന്നു. മ്യാന്‍മര്‍ വിഷയത്തില്‍ യുഎന്‍ സുരക്ഷ കൗണ്‍സില്‍ പ്രമേയം പോലും ചൈന അട്ടിമറിച്ചു. പകരം ചൈനയാണ് അവരുടെ സ്വന്തം നിര്‍ദേശങ്ങള്‍ രോഹിംഗ്യ വിഷയം പരിഹരിക്കാന്‍ മുന്നോട്ടുവെച്ചത്.

ശ്രീലങ്കയിലും നേപ്പാളിലുമെല്ലാം ചൈനയുടേതായുള്ള അടിസ്ഥാനസൗകര്യമേഖലയിലെ വന്‍ നിക്ഷേപത്തിന് പിന്നിലും ഈ അധിനിവേശ പ്രത്യയശാസ്ത്രം തന്നെയാണ്. എന്നാല്‍ ഇത് കെണിയാണെന്ന ബോധ്യം ഇടയ്ക്കിടെ ലങ്കയ്ക്ക് വരുന്നുണ്ടെന്നത് നല്ല കാര്യം.

മോദിയുടെ പ്രസക്തി

ബെല്‍റ്റ് റോഡ് പദ്ധതിയുടെ നട്ടെല്ലെന്ന് പറയാവുന്നത് ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയാണ്. ചൈനയുടെ ഉറ്റ സുഹൃത്താണല്ലോ പാക്കിസ്ഥാന്‍. ഇരുകൂട്ടര്‍ക്കും പൊതുവായി ഇന്ത്യാ-വിരുദ്ധതയെന്ന പ്രത്യയശാസ്ത്രവുമുണ്ട്, വെറുപ്പിന്റെ പ്രത്യയശാസ്ത്രം. പാക്കിസ്ഥാനില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ആഴത്തിലാക്കാനും ഇന്ത്യക്കെതിരെയുള്ള മാസ്റ്റര്‍സ്‌ട്രോക് എന്ന നിലയിലുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടനാഴി നടപ്പാക്കാന്‍ ചൈന പദ്ധതിയിട്ടത്. ഇത് കടന്നുപോകുന്നതാകട്ടെ, പാക്കിസ്ഥാന്‍ അധീന കശ്മീരിലൂടെ.

അതായത്, ചൈന പാക്കിസ്ഥാനുമായി ഉണ്ടാക്കിയ കരാറിലെ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്കിസ്ഥാന്‍ അനധികൃതമായി കൈയടക്കി വച്ചിരിക്കുന്ന ഇന്ത്യന്‍ ഭൂമിയിലൂടെ. ഈ കരാര്‍ എങ്ങാനും ഇന്ത്യ അംഗീകരിച്ചാല്‍ പിന്നെ പാക് അധീന കശ്മീരിന്റെ കാര്യം മറക്കുന്നതാകും നല്ലത്.

ഇത് തിരിച്ചറിഞ്ഞാണ് ബെല്‍റ്റ് റോഡ് പദ്ധതിയില്‍ നിന്നും ഇന്ത്യ വിട്ടു നിന്നതും അതിന്റെ ആദ്യസമ്മേളനത്തിലേക്ക് ഒരു മന്ത്രിയെപ്പോലും പറഞ്ഞയക്കാതെ ചൈനയുടെ സമ്മര്‍ദ്ദത്തിന് മോദി പുല്ലുവില കല്‍പ്പിച്ചതും. അമേരിക്ക പോലും ധൈര്യപ്പെടാത്ത കാര്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ചെയ്തത്.

ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം, ദോക്ലം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുടെ പ്രകോപനങ്ങള്‍ക്ക് അതേരീതിയില്‍ മറുപടി പറയാന്‍ മോദിക്ക് സാധിച്ചു. മുന്‍സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി ചൈനയെ പ്രീണിപ്പിക്കുന്ന നയം സ്വീകരിക്കാന്‍ മോദി ശ്രമിച്ചില്ല. മാത്രമല്ല, ഇന്ത്യന്‍ വിപണിയില്‍ ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തു.

ഇതെല്ലാം തിരിച്ചറിഞ്ഞാണ് അരുണാചലിലേക്ക് ഏതെങ്കിലും ഒരു മന്ത്രി സന്ദര്‍ശനം നടത്തുമ്പോള്‍ തന്നെ ചൈന ആവര്‍ത്തിച്ച് ബഹളം വെക്കുന്നത്. ഷി ജിന്‍ പിംഗ് തന്നെ സമ്മതിക്കുകയും ചെയ്തു കരുത്തനായ നേതാവാണ് മോദിയെന്ന്. ചൈനയ്‌ക്കെതിരെയുള്ള ‘യുദ്ധം’ മുന്നില്‍ നിന്ന് നയിക്കേണ്ടത് ഇന്ത്യ തന്നെയാണെന്ന അഭിപ്രായമാണ് യുഎസ് ഭരണത്തിലെ വിവരമുള്ള ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. അതുകൊണ്ടാണ് ജപ്പാന്‍, ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ചതുര്‍രാഷ്ട്ര സഖ്യത്തിലൂടെ ചൈനയെ പ്രതിരോധിക്കണമെന്ന ആശയം ഉടലെടുക്കാനും കാരണം.

മുകളില്‍ പറഞ്ഞ മൂന്ന് രാജ്യങ്ങളുമായി ഇന്ത്യ അടുക്കുന്ന വാര്‍ത്ത വന്നാല്‍ ഉടന്‍ ബെയ്ജിംഗില്‍ നിന്നും ആശങ്കയുളവാക്കുന്ന പ്രസ്താവനയുമെത്തും. അടുത്തിടെയും അത് കണ്ടു. ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തമാകുന്നത് ചൈനയെ ലക്ഷ്യം വെച്ചാകരുതെന്നായിരുന്നു അവരുടെ പ്രസ്താവന.

ചൈനയെ വെല്ലുവിളിക്കാന്‍ പോന്ന തരത്തില്‍ സാമ്പത്തികപരവും അല്ലാതെയും ഇന്ത്യക്ക് മോദിയുടെ കീഴില്‍ വളരാന്‍ സാധിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇടയ്ക്കിടെ പ്രകോപനമുണ്ടാക്കുന്നത്. നിലപാടുകളില്‍ ട്രംപിന് സ്ഥിരതയില്ലാതാകുമ്പോള്‍ അതിന്റെ നേതൃസ്ഥാനം വഹിക്കേണ്ടത് നരേന്ദ്ര മോദി തന്നെയാണ്. ആദ്യം ചെയ്യേണ്ടത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള അമിത ആശ്രയത്വം കുറയ്ക്കാനുള്ള നടപടികള്‍ എല്ലാ അര്‍ത്ഥത്തിലും ശക്തമായി നടപ്പാക്കുക എന്നതുതന്നെയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

Published

on

0 0
Read Time:2 Minute, 44 Second

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു.

ആര്‍ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍ഡസ്‌നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം), ഇന്‍ഡസ്‌മൊബൈല്‍ (മൊബൈല്‍ ബാങ്കിങ് ആപ്പ്) എന്നിവയിലൂടെ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ അടയ്ക്കാന്‍ കഴിയും. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

Advertisement

സര്‍ക്കാരിനുവേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില്‍ അവരുടെ നികുതികള്‍ അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യാന്‍ ഇത് തങ്ങളെ ശാക്തീകരിക്കും. മികച്ച ടെക്‌നോളജിയുടെ സഹായത്താല്‍ തങ്ങളുടെ പങ്കാളികള്‍ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending