Connect with us

Kerala

നവസമൂഹ സൃഷ്ടിക്കായി വേദവഴിയിലൂടെ ഒരാചാര്യന്‍

വേദങ്ങളിലെ മാനവികതയിലൂന്നിയ ദര്‍ശനങ്ങള്‍ ആയുധമാക്കിയാണ് അദ്ദേഹത്തിന്റെ മുന്നേറ്റം

Published

on

0 0
Read Time:29 Minute, 22 Second

2017 ഒക്ടോബര്‍മാസമാദ്യം തിരുവല്ലയ്ക്കടുത്തുള്ള മണപ്പുറം ശിവക്ഷേത്രത്തില്‍ യദുകൃഷ്ണന്‍ എന്ന യുവാവ് മേല്‍ശാന്തിയായി ചുമതലയേറ്റു. ദളിത് വിഭാഗത്തില്‍പെട്ട ഒരാള്‍ ക്ഷേത്രപൂജാരിയായി നിയമിക്കപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.

യദുകൃഷ്ണനെ കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ 35 അബ്രാഹ്മണരെകൂടി പൂജാരികളായി നിയമിക്കാന്‍ പോവുകയാണ്. അതില്‍ അഞ്ചുപേര്‍ ദളിതരാണ്.

Advertisement

കേരളത്തിലെ ആദ്ധ്യാത്മിക നവോത്ഥാനത്തില്‍ വലിയൊരു ചുവടുവെപ്പായിട്ടാണ് ദേവസ്വംബോര്‍ഡിന്റെ നടപടിയെ മാധ്യമലോകം വാഴ്ത്തിയത്. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നെങ്കിലും ഇപ്പോഴാണ് യഥാര്‍ഥത്തില്‍ നവോത്ഥാനം ഉണ്ടായതെന്ന രീതിയില്‍ ഇതേസംബന്ധിച്ച് ചില പത്രങ്ങള്‍ സചിത്രഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ക്ഷേത്രപ്രവേശന വിളംബരവും അതേത്തുടര്‍ന്ന് തൊട്ടുകൂടാത്തവര്‍ക്കും തീണ്ടികൂടാത്തവര്‍ക്കും ആരാധനാലയങ്ങളിലേക്ക് പ്രവേശനം അനുവദിച്ചതും ഇപ്പോള്‍ ഒരു ദളിത് യുവാവിനെ ക്ഷേത്രപൂജാരിയായി നിയമിച്ചതും എല്ലാം തിളങ്ങുന്ന അദ്ധ്യായങ്ങള്‍തന്നെ. ഒരു സംശയവുമില്ല. പക്ഷേ…?

നവോത്ഥാനം എന്നത് മഹത്തരമായൊരു വാക്കും ആശയവുമാണ്. ഉദാത്തമായ ആദര്‍ശങ്ങളെ നെഞ്ചിലേറ്റി സമൂഹത്തില്‍നിന്ന് അന്തവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിലോമാത്മകമായ ചിന്തകളെയും വിപത്തിന്റെ മറ്റു ലക്ഷണങ്ങളെയും തൂത്തെറിഞ്ഞാണ് ലോകത്തെവിടെയും നവോത്ഥാനം സാധ്യമായിട്ടുള്ളത്. അതിനുവേണ്ടി സ്വാര്‍ഥതയില്ലാതെ, വിശ്രമമില്ലാതെ പ്രയത്‌നിച്ച മഹദ്വ്യക്തികളെ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍, നവോത്ഥാനനായകര്‍ എന്നൊക്കെ വിളിക്കാറുണ്ട്.

ക്രാന്തദര്‍ശിത്വത്തോടെ കാലത്തിനു മുമ്പേ നടന്നവരായിരിക്കും അവര്‍.
അത്തരമൊരു നവോത്ഥാനത്തിന് പാരമ്പര്യ ബ്രാഹ്മണകുലത്തില്‍ ജനിച്ച സാധാരണക്കാരനായ ഒരു യുവ വേദപണ്ഡിതന്‍ 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തര കേരളത്തില്‍ തുടക്കം കുറിച്ചിരുന്നു. അദ്ദേഹം ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ആചാര്യശ്രീ രാജേഷ് എന്നാണ് അദ്ദേഹത്തിന്റെ നാമധേയം.

135 വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതത്തില്‍ വലിയൊരു നവോത്ഥാനത്തിന് തിരികൊളുത്തിയ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ആശയങ്ങളെ നെഞ്ചിലേറ്റിയ അദ്ദേഹത്തിന് മഹര്‍ഷിയെപ്പോലെ വേദങ്ങളായിരുന്നു പ്രചോദനം. വേദങ്ങളിലെ മാനവികതയിലൂന്നിയ ദര്‍ശനങ്ങള്‍ ആയുധവും.

ധര്‍മചിന്ത പ്രഭാപൂരം പടര്‍ത്തി വിശ്വനഭസ്സില്‍ ശോഭിച്ച നാടാണ് ഭാരതം. ധര്‍മത്തിന് ഒരു പ്രത്യേകതയുണ്ട്. അതിന് സ്വയം രക്ഷിക്കാനറിയാം. എപ്പോഴൊക്ക ധര്‍മത്തിന് ലോഭം സംഭവിക്കുന്നോ അപ്പോഴൊക്കെ മഹാപ്രഭാശാലികള്‍ ഈശ്വരേച്ഛയാല്‍ ജന്മമെടുത്ത് അതിനെ പുനഃസ്ഥാപിക്കുന്നത് ഭാരതചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. അങ്ങനെയാണ് ഉയര്‍ച്ചതാഴ്ചകളിലൂടെ കാലത്തെ അതിജീവിച്ച് സനാതനധര്‍മം നിലനിന്നുപോന്നത്.

ധര്‍മം എന്ന വാക്കിന് പകരംവെക്കാന്‍ ലോകത്തില്‍ മറ്റൊരു ഭാഷയിലും പദങ്ങളില്ല. ആ ധര്‍മത്തിന്റെ സമഗ്രമായ പ്രതിപാദനമാണ് വേദങ്ങളിലുള്ളത്. മാനവികതയും സമചിന്തയുമാണ് വേദങ്ങളുടെ മുഖമുദ്ര. ആ വേദങ്ങളില്‍ മതങ്ങളെ കുറിച്ച് പറയുന്നില്ല. ജാതിചിന്തയും വേദങ്ങളില്ല.

സ്ത്രീകള്‍ക്കും സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്കും ഭേദംകല്‍പിക്കുന്ന സമീപനമോ വേദങ്ങള്‍ക്കില്ല. അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ വേദം പ്രോത്സാഹിപ്പിക്കുന്നില്ല. ആധുനികോത്തരമെന്ന് പറയുന്ന പുരോഗമനചിന്തകളെ കവച്ചുവെക്കുന്നതാണ് വേദങ്ങളുടെ ദര്‍ശനം.

സാമൂഹികമായാലും സാംസ്‌കാരികമായാലും പാരിസ്ഥിതികമായാലും സ്ത്രീപക്ഷമായാലും യുക്തിഭദ്രവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകളാണ് വേദങ്ങള്‍ക്കുള്ളത്.

വേദങ്ങളിലെ ഉദാത്തവും ശാസ്ത്രീയവും യുക്തിഭദ്രവുമായ അറിവുകളെ അടിസ്ഥാനപ്പെടുത്തി നിരവധി ദര്‍ശനപദ്ധതികളും വിജ്ഞാനശാഖകളും ഭാരതത്തില്‍ ഉയിര്‍കൊണ്ടു. കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും സാങ്കേതികതയിലും എന്നുവേണ്ട സമസ്തരംഗങ്ങളിലും മുന്നേറി, ഭാരതം ലോകത്തിനു വഴികാട്ടിയായി.

അറിവില്‍ അഭിരമിച്ചിരുന്ന ഒരു ഭൂതകാലം ഭാരതത്തെ സംബന്ധിച്ചിടത്തോളം കെട്ടുകഥയോ അതിശയോക്തിയോ അല്ല; ഒരു ജനതയുടെ പച്ചയായ ജീവിതാനുഭവമാണ്. ആ വേദങ്ങള്‍ ഒരു കാലത്ത് എല്ലാവര്‍ക്കും പ്രാപ്യമായിരുന്നു. സകലര്‍ക്കും വേദം പഠിക്കാമായിരുന്നു. വ്യവസ്ഥാപിതമായ വേദപഠനം നിലച്ചതോടെ ജ്ഞാനപരിസരങ്ങളില്‍നിന്നും ശാസ്ത്രചിന്തയില്‍നിന്നും ധര്‍മചിന്തയില്‍നിന്നും ആളുകള്‍ അകന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എങ്ങും പടര്‍ന്നുപിടിച്ചു. ധിഷണാശാലികളും മഹത്തുക്കളുമായ പലരും പലകാലങ്ങളിലായി ധര്‍മത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

അക്കാദമിക് പഠനത്തിനും ഗുരുകുല വിദ്യാഭ്യാസത്തിനുംശേഷം പത്രപ്രവര്‍ത്തകനായിട്ടാണ് ആചാര്യശ്രീ രാജേഷ് തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. യശഃശരീരനായ പ്രശസ്ത എഴുത്തുകാരന്‍ സുകുമാര്‍ അഴിക്കോട് രചിച്ച ‘തത്ത്വമസി’ എന്ന ഗ്രന്ഥത്തിലെ കാഴ്ചപ്പാടുകളെ പണ്ഡിതോചിതമായി ഖണ്ഡിച്ചുകൊണ്ടായിരുന്നു കേരളത്തിലെ സംസ്‌കാരിക ലോകത്തേക്ക് അദ്ദേഹം പ്രവേശിച്ചത്.

‘തത്ത്വമസി വിമര്‍ശിക്കപ്പെടുന്നു’ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി വന്ന ലേഖനപരമ്പര പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ സംസ്‌കാരികആധ്യാത്മിക സദസ്സുകളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആ ഗ്രന്ഥത്തിലെ വാദമുഖങ്ങളെ ശ്രീ സുകുമാര്‍ അഴിക്കോടും പിന്നീട് അംഗീകരിക്കുകയുണ്ടായി. തന്റെ വിമര്‍ശകനായ യുവപണ്ഡിതനെ തൃശ്ശൂരിലെ വീട്ടില്‍ വിളിച്ചുവരുത്തി യഥോചിതം സല്‍കരിച്ചും അഭിനന്ദിച്ചുമാണ് അഭിവന്ദ്യനായ സുകുമാര്‍ അഴിക്കോട് പ്രതിപക്ഷ ബഹുമാനം പ്രദര്‍ശിപ്പിച്ചത്.

ശാസ്ത്രാര്‍ഥങ്ങള്‍ നടത്തി പ്രശസ്തനാകുന്നതല്ല തന്റെ യഥാര്‍ഥപാത എന്നു തിരിച്ചറിഞ്ഞ ആചാര്യശ്രീ രാജേഷ് ചുറ്റുപാടുമുള്ള സമൂഹത്തിന്റെ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസംതൃപ്തിയും ആത്മവിശ്വാസമില്ലായ്മയും അശാന്തിയും തെറ്റായ ജീവിതശൈലികളും കൊണ്ട് മാനസികമായും ശാരീരികമായും ആദ്ധ്യാത്മികമായും രോഗാതുരമായ ജനത.

ജാതി തിരിഞ്ഞുള്ള സ്പര്‍ധ, അതിനെ വോട്ടുബാങ്കുകള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍, സ്ത്രീകളോടുള്ള അനാരോഗ്യകരമായ വിവേചനം, ആദ്ധ്യാത്മികതയുടെ പേരിലുള്ള ആഭാസങ്ങള്‍, യഥാര്‍ഥ ഈശ്വരീയ പാതയില്‍നിന്ന് വഴിതെറ്റിക്കുന്ന മനുഷ്യദൈവങ്ങളുടെ സ്വാധീനം. തരംതാഴ്ന്ന ജാതിചിന്തകളാല്‍ ഒരിക്കലും ഒരുമിച്ചുനില്‍ക്കാനാവാതെ കലഹിക്കുന്ന, ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന, ഐശ്വര്യവും സമൃദ്ധിയും വിട്ടൊഴിഞ്ഞ സ്വധര്‍മത്തിലെ സഹോദരങ്ങളുടെ പരിതാപകരമായ അവസ്ഥ അദ്ദേഹത്തെ ദുഃഖിപ്പിച്ചു.

ഈ ദുരവസ്ഥയ്ക്ക് ചികിത്സനല്‍കാനും ജാതീയമായ വേര്‍തിരിവുകളെ അതിലംഘിച്ച് തന്റെ ധര്‍മത്തില്‍പെട്ട ആബാലവൃദ്ധം ജനങ്ങളെയും ഒരുമിച്ചു നിര്‍ത്താനും ഒരേ ഒരുവഴി മാനവികതയുടെ യഥാര്‍ഥജ്ഞാനം അവര്‍ക്കു നല്‍കുകയാണെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആ യഥാര്‍ഥജ്ഞാനം സനാതനധര്‍മത്തിന്റെ മൂലസ്രോതസ്സുകളായ വേദങ്ങളിലാണെന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

കാലങ്ങളായി വേദങ്ങളുടെ സുന്ദരവും സുരഭിലവുമായ ജ്ഞാനപരിസരങ്ങളില്‍നിന്നും ജീവിതശൈലിയില്‍നിന്നും അകന്ന് അപകടത്തിന്റെ പടുകുഴിയിലേക്കു വീണുപോയ സ്വന്തം ജനതയെ കൈപിടിച്ചുയര്‍ത്താന്‍ അതേ വേദജ്ഞാനം അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഓത്തു പഠിപ്പിച്ചതുകൊണ്ടോ കേവലം അറിവു പകര്‍ന്നുകൊടുത്തതുകൊണ്ടോ കാര്യമില്ലെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു.

വേദങ്ങളിലെ മഹത്തായ കാഴ്ചപ്പാടുകളെ ഋഷികള്‍ പ്രയോഗപഥത്തില്‍ കൊണ്ടുവന്നിരുന്നത് ആചരണങ്ങളിലൂടെയായിരുന്നു. പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും യജ്ഞസംസ്‌കാരവും ഉള്‍ക്കൊള്ളുന്നതാണ് ആ ആചരണപദ്ധതി.

ആചരണങ്ങളേ ഇല്ലാത്ത ഒരു ജനതയെ ചിട്ടയായ ആചരണങ്ങളിലൂടെ ജീവിതത്തിന്റെ ഉയര്‍ന്ന മൂല്യങ്ങള്‍ പഠിപ്പിക്കണമായിരുന്നു. അതിന് ലളിതമായൊരു ഭാഷയും അത്യാവശ്യമായിരുന്നു. അവിടെ സ്വന്തം പാരമ്പര്യത്തിന്റെയും ദയാനന്ദഗുരു പരമ്പരയുടെയും കരുത്ത് അദ്ദേഹത്തിനു തുണയായി. തനിക്കുമുമ്പ് ഈ പ്രയത്‌നത്തിന് തയ്യാറായവര്‍ നേരിട്ട പ്രതിസന്ധികളെ അദ്ദേഹം അവലോകനം ചെയ്തു. നന്നായി ഗൃഹപാഠം ചെയ്തു. സാധാരണക്കാര്‍ക്ക് വേദ പഠനത്തിനുള്ള ഒരു പാഠ്യപദ്ധതി തയ്യാറാക്കി. തന്റെ തിരക്കുപിടിച്ച പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഇതെല്ലാം ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തി.

അങ്ങനെ ജാതിയും വര്‍ണവും ലിംഗവും ഒന്നും നോക്കാതെ ആ ബ്രാഹ്മണ യുവാവ് 15 വര്‍ഷം മുമ്പ് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമത്തില്‍ ഓലമേഞ്ഞ ചെറിയൊരു പുരയില്‍ വേദപഠന ക്ലാസ്സ് ആരംഭിച്ചു. അദ്ദേഹം സംന്യാസിയായിരുന്നില്ല. പണ്ഡിതനെങ്കിലും സാധാരണക്കാരനായ ഒരു ഗൃഹസ്ഥന്‍. ഒരുപക്ഷേ വ്യാസനും ജൈമിനിക്കുംശേഷം ജാതിയോ ലിംഗമോ നോക്കാതെ ബ്രാഹ്മണനായ ഒരു ഗൃഹസ്ഥന്‍ ഏവരെയും വേദം പഠിപ്പിക്കുകയെന്ന വിപ്ലവത്തിന്, യഥാര്‍ഥ നവോത്ഥാനത്തിന് സഹസ്രാബ്ദങ്ങള്‍ക്കിപ്പുറം അവിടെ നാന്ദി കുറിക്കപ്പെടുകയായിരുന്നു. തുടക്കത്തില്‍ എട്ടു പേര്‍ മാത്രമായിരുന്നു വിദ്യാര്‍ഥികള്‍. അതൊരു കുറഞ്ഞ സംഖ്യയായി അദ്ദേഹത്തിനു തോന്നിയില്ല. വരാനിരിക്കുന്ന ജനതതിയെ അദ്ദേഹത്തിലെ ക്രാന്തദര്‍ശി മുന്‍കൂട്ടി കണ്ടിരിക്കണം.

വേഷഭൂഷാദികളുടെ പകിട്ടില്ലാത്ത, കാവിധരിക്കാത്ത, തങ്ങളെപ്പോലെ സാധാരണക്കാരനായ ഒരാള്‍… പക്ഷേ ചടുലമായ വാക്കുകള്‍, അനര്‍ഗളമായി പ്രവഹിക്കുന്ന പാണ്ഡിത്യം… കേള്‍ക്കാനും പഠിക്കാനും സാധിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിട്ടില്ലാത്ത വേദമന്ത്രങ്ങള്‍ അമൃതധാരയായി അവരില്‍ അനുഭൂതി പകര്‍ന്നു.

പതിയെ പഠിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചു. തന്റെ അടുത്ത് എത്തിയവരാരോടും അദ്ദേഹം ജാതിയോ മതമോ ചോദിച്ചില്ല. എല്ലാവരെയും പഠിപ്പിച്ചു. സ്ത്രീകളെയും പഠിപ്പിച്ചു. കാരണം ജാതിയേതായിക്കൊള്ളട്ടെ, വര്‍ണമേതായിക്കൊള്ളട്ടെ, മതമേതായിക്കൊള്ളട്ടെ, ദേശമേതായിക്കൊള്ളട്ടെ, പുരുഷനായിക്കൊള്ളട്ടെ, സ്ത്രീയായിക്കൊള്ളട്ടെ എല്ലാവര്‍ക്കും വേദം പഠിക്കാം, അറിവ് ആര്‍ജിക്കാം, ഒരുമിച്ച് ഐശ്വര്യവും സമൃദ്ധിയും നേടാം, സമാധാനത്തോടെയും ശാന്തിയോടെയും ജീവിക്കാം എന്നതായിരുന്നു അദ്ദഹത്തിന്റെ കാഴ്ചപ്പാട്. അത് വേദത്തിന്റെ, വൈദിക സംസ്‌കാരത്തിന്റെ സമാനതകളില്ലാത്ത ശുദ്ധമായ ദര്‍ശനമാണ്.

ഒപ്പം എതിര്‍പുകളും സ്വാഭാവികമായും ഉണ്ടായി. സമുദായത്തിനു പുറത്തുള്ളവരെയും വേദംപഠിപ്പിക്കുകയെന്ന ഉദ്യമത്തിന് ഏറ്റവും കൂടുതല്‍ എതിര്‍പ് നേരിട്ടത് സ്വസമുദായത്തില്‍ നിന്നുതന്നെയായിരുന്നു. ചടങ്ങുകളില്‍, പന്തികളില്‍ അദ്ദേഹവും കുടുബവും അവഗണിക്കപ്പെട്ടു. തിക്തമായ അനുഭവങ്ങള്‍ വേദനിപ്പിക്കുന്നതായിരുന്നെങ്കിലും ലക്ഷ്യത്തെ കുറിച്ച് ബോധ്യമുണ്ടായിരുന്നതുകൊണ്ട് എല്ലാം അവഗണിച്ചു.

പതിത്വം കല്‍പിച്ചിരുന്ന ചുണ്ടുകളില്‍ ആദ്യമായി വേദമന്ത്രങ്ങള്‍ തത്തിക്കളിച്ചു. ആദ്യമായി കേള്‍ക്കുന്ന വാക്കാണെങ്കിലും ‘ബ്രഹ്മയജ്ഞ’മെന്ന ഉപാസനയിലൂടെ മറ്റൊരാളുടെ സഹായമില്ലാതെ, ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞും കവിഞ്ഞും വര്‍ത്തിക്കുന്നതും തങ്ങളുടെ ഉള്ളിലുള്ളതുമായ ഈശ്വരനെ അനുഭവിക്കാന്‍ അവര്‍ പഠിച്ചു.

മാറിനിന്ന് കണ്ടുമാത്രം ശീലിച്ച ഹോമങ്ങളും യജ്ഞങ്ങളും അവര്‍ പരിചയപ്പെട്ടു. കൈയില്‍ സ്രുവം പിടിപ്പിച്ചുകൊണ്ട് അഗ്‌നിഹോത്രമെന്ന ദേവയജ്ഞം അവരെക്കൊണ്ട് ചെയ്യിപ്പിച്ചു. ജീവിച്ചിരിക്കുന്ന അച്ഛനും അമ്മയ്ക്കും ശ്രാദ്ധവും തര്‍പണവും അര്‍പിച്ച് പിതൃഋണം എങ്ങനെയാണ് വീട്ടേണ്ടെതെന്ന് മനസ്സിലാക്കിക്കൊടുത്തു.

സകലജീവജാലങ്ങളിലും ഈശ്വരാംശമുണ്ടെന്ന് ‘ബലിവൈശ്വദേവയജ്ഞ’മെന്ന വൈദികയജ്ഞത്തിലൂടെ അവര്‍ അനുഭവിച്ചു പഠിച്ചു. ദാനധര്‍മങ്ങളുടെ മഹത്വത്തെ കുറിച്ചും അതിഥിപൂജയെ കുറിച്ചും അവര്‍ മനസ്സിലാക്കി. സംസ്‌കാരം എങ്ങനെയാണ് ആര്‍ജിക്കേണ്ടതെന്നതിന്റെ വൈദിക മാനിഫെസ്റ്റോയായ ഷോഡശസംസ്‌കാരക്രിയകളെ അവര്‍ പരിചയപ്പെടുകയും പഠിക്കാന്‍ തുടങ്ങുകയും ചെയ്തു.

പഠിതാക്കളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതോടെ സൗകാര്യര്‍ഥം വേദപഠന ക്ലാസ്സ് ബാലുശ്ശേരിയില്‍നിന്ന് കോഴിക്കോട് നഗരത്തിലേക്ക് മാറ്റി. വേദസംസ്‌കാരം എല്ലാവരിലും എത്തിക്കുകയെന്ന ചരിത്രദൗത്യം നിര്‍വഹിക്കുന്നതിന് ശക്തമായ ഒരു സംഘടനാ സംവിധാനം ആവശ്യമാണെന്ന് ബോധ്യമുണ്ടായിരുന്നതുകൊണ്ട് 2004ല്‍ ‘കാശ്യപ വേദ റിസര്‍ച് ഫൗണ്ടേഷന്‍’ എന്ന ധര്‍മപ്രസ്ഥാനത്തിന് രൂപംനല്‍കി.

ഫൗണ്ടേഷനുകീഴില്‍ സമൂഹ അഗ്‌നിഹോത്രയജ്ഞങ്ങളും മറ്റു വിശേഷയജ്ഞങ്ങളും നാടുനീളെ സംഘടിപ്പിച്ചു. ജാതിലിംഗഭേദമെന്യേ ആളുകള്‍ അതില്‍ പങ്കാളികളായി. 2010ല്‍ കോഴിക്കോട് നഗരത്തില്‍ ‘കാശ്യപാശ്രമം’ എന്ന പേരില്‍ സ്വന്തമായി ഒരു ആശ്രമം ഉണ്ടായപ്പോഴേക്കും ആയിരക്കണക്കിന് പേര്‍ ഓരോ വര്‍ഷവും വേദപഠിതാക്കളായി എത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പരിണമിച്ചിരുന്നു.

പൂണൂല്‍ ഒരു ജാതിചിഹ്നമല്ല, അറിവുനേടി ദ്വിജനാകുന്നതിന്റെ പ്രതീകമാണെന്ന് എളിമയോടെ എന്നാല്‍ ആര്‍ജവത്തോടെ പ്രഖ്യാപിച്ചുകൊണ്ട് അര്‍ഹരായ ശിഷ്യരെ ജാതിനോക്കാതെ അദ്ദേഹം ഉപനയിപ്പിച്ചു. സ്ത്രീകള്‍ക്കും ഉപനയനം നല്‍കി. ഒരു വിപ്ലവമെന്ന രീതിയിലല്ല, മഹത്തായൊരു ദര്‍ശനത്തെ പുനഃസ്ഥാപിക്കുകയെന്ന കാഴ്ചപ്പാടോടെയാണ് അദ്ദേഹം അത് ചെയ്തത്.

ചെറുതായി മാത്രമേ താന്‍ സമൂഹത്തിനായി നല്‍കിയിട്ടുള്ളൂ എന്ന ചിന്ത കൂടുതല്‍ മഹത്തരമായത് ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഈ രംഗത്തുള്ളവര്‍ ആര്‍ഷപൈതൃകത്തെ ജ്ഞാനകാണ്ഡം, കര്‍മകാണ്ഡം എന്നു വേര്‍തിരിച്ച് തര്‍ക്കിക്കുന്നതുകണ്ട് എന്താണ് യഥാര്‍ഥത്തില്‍ കര്‍മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും, അവ തമ്മിലുള്ള പരസ്പരപൂരകത്വവും സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.

ആ സങ്കല്‍പത്തിലാണ് 2014ല്‍ ജാതിലിംഗമതഭേദമെന്യേയുള്ള സോമയാഗം കോഴിക്കോട് സംഘടിപ്പിച്ചത്. അതുവരെയും യാഗാധികാരമുളള ചെറു ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തില്‍ ഭൂരിപക്ഷവും കേവലം കാഴ്ചക്കാരായി പങ്കെടുക്കുന്ന യാഗങ്ങള്‍ അരങ്ങേറിയിരുന്ന കേരളത്തില്‍ വ്യത്യസ്തമായ ഇടപെടലായിരുന്ന ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോഴിക്കോട് സോമയാഗം. പതിമൂന്നര ലക്ഷം പേര്‍ ആ സോമയാഗത്തില്‍ പങ്കെടുത്തു. ആള്‍ക്കൂട്ടത്തിന്റെ ബാഹുല്യത്തില്‍ മാത്രമല്ല ഏറെ പ്രത്യേകതകളുള്ളതായിരുന്നു ആ സോമയാഗം.

ജാതിയുടെ മതില്‍ക്കെട്ടുകള്‍ അവിടെ പൊളിഞ്ഞുവീഴുകയായിരുന്നു

വേദങ്ങളുടെ അന്തഃസത്തയ്‌ക്കൊത്ത് സങ്കല്‍പത്തില്‍പോലും മൃഗബലിയില്ലാതെ കേരളത്തില്‍ ആദ്യമായി നടത്തിയ സോമയാഗമായിരുന്നു അത്. ആദിവാസികളെ നമ്പൂതിരിമാര്‍ വിളക്കുവെച്ച് വേദമന്ത്രങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ച അപൂര്‍വ നിമിഷങ്ങള്‍ക്ക് സോമയാഗം വേദിയായി. ജാതിയുടെ മതില്‍ക്കെട്ടുകള്‍ അവിടെ പൊളിഞ്ഞുവീഴുകയായിരുന്നു. സോമലത യാഗവേദിയിലേക്കെത്തിച്ചത് ഒരു സാധാരണ വേദഭക്തനായിരുന്നു. ആധുനിക രാസകൃഷിയുടെ കടന്നാക്രമണത്തില്‍ നിലതെറ്റിയ കാര്‍ഷികസംസ്‌കാരത്തെ വീണ്ടെടുക്കുന്നതിന്റെയും ആരോഗ്യത്തിന് ദോഷംചെയ്യാത്ത ഭക്ഷണശീലം പ്രചരിപ്പിക്കുന്നതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആറരലക്ഷത്തോളം പേര്‍ക്ക് അന്നം നല്‍കിയത് ആശ്രമം സ്വന്തമായി ജൈവകൃഷിചെയ്തുണ്ടാക്കിയ അരിയും മറ്റും ഉപയോഗിച്ചായിരുന്നു.

വേദത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുകാലത്ത് മഹാക്ഷേത്രങ്ങളില്‍മാത്രം ഒതുങ്ങിനിന്നിരുന്ന മുറജപവും മറ്റും കോഴിക്കോട് കാശ്യപാശ്രമത്തില്‍ വര്‍ഷംതോറും ആചാര്യശ്രീയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.

2015ല്‍ ‘ദേശീയ വേദ സമ്മേളനം’ കാശ്യപാശ്രമത്തില്‍ സംഘടിപ്പിച്ചുകൊണ്ട് വൈദികജ്ഞാനസരണിയുടെ വിപുലമായ മേഖലകളെ അദ്ദേഹം സമൂഹത്തിന് പരിചയപ്പെടുത്തി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള വേദാലാപന സമ്പ്രദായങ്ങള്‍ വേദസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.

ജാതിമതലിംഗ വിവേചനങ്ങള്‍ക്കതീതമായി ഏവര്‍ക്കും വേദം പഠിക്കാമെന്ന ചരിത്രപ്രധാനമായ ‘വേദാധികാര വിളംബരം’ ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രജ്ഞാനംബ്രഹ്മയുടെ ഭാഗമായി നടന്നു

സ്ത്രീകള്‍ വേദം കാണരുത്, കേള്‍ക്കരുത്, പഠിക്കരുത് എന്നൊക്കെയാണ് പണ്ഡിതമന്യരെന്ന് നടിക്കുന്ന പലരും ആധുനികകാലത്തുപോലും പ്രചരിപ്പിക്കുന്നത്. വേദമന്ത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് വേദം പഠിയ്ക്കാമെന്നും സ്ത്രീകള്‍ വേദം പഠിച്ചേ മതിയാകൂ എന്നും അദ്ദേഹം സ്ഥാപിച്ചു. എന്താണ് യഥാര്‍ഥ ജ്ഞാനകാണ്ഡം എന്ന് മനസ്സിലാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി 2016 ഏപ്രിലില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് അറിവ് ഈശ്വരനാണ്, അറിവ് എല്ലാവര്‍ക്കും എന്ന ആഹ്വാനമുയര്‍ത്തിക്കൊണ്ട് ‘പ്രജ്ഞാനംബ്രഹ്മ’ എന്ന പേരില്‍ ആചാര്യശ്രീയുടെ നേതൃത്വത്തില്‍ ഒരു മഹാസംഗമം നടന്നപ്പോള്‍ അതില്‍ വേദം പഠിക്കാനുള്ള സ്ത്രീകളുടെ അവകാശംകൂടി ആധികാരികമായി പ്രഖ്യാപിക്കുകയുണ്ടായി.

ജാതിമതലിംഗ വിവേചനങ്ങള്‍ക്കതീതമായി ഏവര്‍ക്കും വേദം പഠിക്കാമെന്ന ചരിത്രപ്രധാനമായ ‘വേദാധികാര വിളംബരം’ ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രജ്ഞാനംബ്രഹ്മയുടെ ഭാഗമായി നടന്നു. കേരളചരിത്രത്തിലാദ്യമായി ഒരു സ്ത്രീയെ വൈദിക പുരോഹിതയായി അഭിഷിക്തയാക്കിയതും 2500 സ്ത്രീകള്‍ ഒരുമിച്ചിരുന്ന് വേദമന്ത്രങ്ങള്‍ ചൊല്ലിയതുമൊക്കെ സ്ത്രീവിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുകൂടി പഠനവിധേയമാക്കാവുന്നതാണ്.

ആചാര്യശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിതനായി ആര്യസമാജിയായ ഒരു ദാനവീരന്‍, മഹാശയ് ധരംപാല്‍ ഗുലാട്ടി, അങ്ങ് ഡല്‍ഹിയില്‍നിന്നും സഹായഹസ്തവുമായി എത്തി. വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു വൈദിക ഗുരുകുലം സ്ഥാപിക്കുന്നതിനുവേണ്ട എല്ലാ സഹായവും അദ്ദേഹം ചെയ്തു. കോഴിക്കോട് കക്കോടിയിലെ ഒറ്റത്തെങ്ങ് ഗ്രാമത്തില്‍ പൂനൂര്‍പുഴയുടെ തീരത്ത് വേദമഹാമന്ദിരം ഉയര്‍ന്നുകഴിഞ്ഞു. അവിടെയിപ്പോള്‍ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും സാംഖ്യ, വൈശേഷിക, മീമാംസാദി ദര്‍ശനങ്ങളുടെയും ഗൗരവമായ പഠനം നടന്നുകൊണ്ടിരിക്കുന്നു.

സമൂഹത്തെ നയിക്കാന്‍ കഴിയുന്ന ശാസ്ത്രബോധമുള്ള ഒരു കൂട്ടം ആചാര്യന്‍മാരെ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം അവിടെ മുന്നേറുകയാണ്.

വേദപ്രചരണത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനായി തന്റെ ജോലിയും അദ്ദഹം നാലു വര്‍ഷം മുമ്പ് ഉപേക്ഷിച്ചു

വേദം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോടിനു പുറമേ കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, തിരുവന്തപുരം എന്നീ ജില്ലകളില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വ്യവസ്ഥാപിത വേദപഠന ക്ലാസ്സുകള്‍ നടക്കുന്നുണ്ട്.

കൂടാതെ നിരവധി സൗജന്യ വേദപഠന കോഴ്‌സുകളും പഠനകളരികളും ആചാര്യശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനം മുഴുവന്‍ സംഘടിപ്പിച്ചുവരുന്നു. കേരളത്തിനു പുറത്തും വിദേശത്ത് ദുബായ്‌പോലുള്ള സ്ഥലങ്ങളിലും വേദപഠന ക്ലാസ്സുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഒട്ടനവധി സേവനപ്രവര്‍ത്തനങ്ങളും വേദപ്രചരണത്തോടൊപ്പം നടത്തുകയും ചെയ്യുന്നുണ്ട്.

വേദപ്രചരണത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനായി തന്റെ ജോലിയും അദ്ദഹം നാലു വര്‍ഷം മുമ്പ് ഉപേക്ഷിച്ചു. ഭഗവദ്ഗീതയുടെ വൈദികവ്യാഖ്യാനമുള്‍പ്പടെ വൈദികവിജ്ഞാനത്തിന്റെ ബഹുലമായ ആലേഖനങ്ങളായി എഴുപതിലേറെ പ്രൗഢഗ്രന്ഥങ്ങള്‍ വൈദികസരണിയുമായി ബന്ധപ്പെട്ട് അദ്ദേഹം ഇതിനോടകം എഴുതിക്കഴിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് വേദം ജനകീയമാണ്. വേദവിപ്ലവം നിശ്ശബ്ദമായി നടന്നുകൊണ്ടിരിക്കുകയാണ്.

ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവുമൊക്കെ സ്വപ്നംകണ്ട ജാതിമതലിംഗ ചിന്തകള്‍ക്കതീതമായ സാംസ്‌കാരിക നവോത്ഥാനം കേരളത്തില്‍ ഇന്ന് യാഥാര്‍ഥ്യമാണ്. അസാധാരണമായി സമൂഹത്തിനുവേണ്ടി സമര്‍പിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനായ ആ വേദഭക്തന്‍ താന്‍ നടപ്പിലാക്കുന്നതെല്ലാം ഈശ്വരേച്ഛയാല്‍ വേദത്തിന്റെ മഹത്തായ കാഴ്ചപ്പാടുകളാണെന്ന പൂര്‍ണബോധ്യത്തോടെ മുന്നേറുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

പൊന്നോണത്തിന് നിറംപകരാന്‍ മനോഹര ഗാനവുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

Published

on

0 0
Read Time:1 Minute, 22 Second

ഓണപ്പാട്ടുകള്‍ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും.

കാലമണയുന്നു പൂക്കളവുമായി എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുന്‍ ജയരാജ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഓണപ്പാട്ടുകളില്‍ കണ്ടുവരുന്ന പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായാണ് ഗാനത്തിന്റെ ചിത്രീകരണം. മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ്, അഭിരാമി മോഹന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Advertisement

സിത്താരയുടെ ശബ്ദമാധുരിക്കൊപ്പം മനോഹരമായ വരികളും ദൃശ്യാവിഷ്‌ക്കരണവുമാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

പൊമ്മ പെര്‍ഫ്യൂംസ് ഓണസമ്മാനങ്ങള്‍ നല്‍കി റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍

ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഫ്രഞ്ച് പെര്‍ഫ്യൂമുകള്‍ എന്ന നിലയില്‍, കോസ്മോകാര്‍ട്ടിന്റെ പൊമ്മ, ഇമോജി ബ്രാന്‍ഡുകള്‍ വിപണിയില്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്

Published

on

0 0
Read Time:1 Minute, 39 Second

ഓണത്തിന് പെര്‍ഫ്യൂം ബ്രാന്‍ഡായ പൊമ്മ അവതരിപ്പിച്ച പ്രൊമൊഷനിലെ വിജയികളായ അക്ഷയ്, ജിതേന്ദ്ര, നിയാസ് എന്നിവര്‍ക്കുള്ള സാംസംഗ് ഗാലക്സി ഫോണുകള്‍, റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍ സമ്മാനിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വി മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കോസ്മോകാര്‍ട്ട് ഡയറക്ടറും സിഇഒയുമായ സൂരജ് കമല്‍, വി മാര്‍ട്ട് മാനേജര്‍ മനാഫ് എന്നിവരും പങ്കെടുത്തു. ഓണം പൊമോഷന് കസ്റ്റമേഴ്സില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സൂരജ് കമല്‍ പറഞ്ഞു. പൊമ്മ, ഇമോജി പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ മിഡില്‍ ഈസ്റ്റിനൊപ്പം ഇന്ത്യന്‍ വിപണിയിലും മികച്ച സാന്നിധ്യമായി മാറുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് കൊച്ചിന്‍ അറിയിച്ചു.

ജനപ്രിയവും വ്യതിരിക്തവുമായ വിവിധ തരം പെര്‍ഫ്യമുകളുടേയും ആഡംബര ഉല്‍പ്പന്നങ്ങളുടേയും നിര്‍മാണ സ്ഥാപനമായ കോസ്മോകാര്‍ട്ട് 2018-ലാണ് പ്രവര്‍ത്തനമാരംഭിച്ച്ത്. www.kozmocart.com ആണ് കമ്പനിയുടെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം. ഇതിനു പുറമെ ആമസോണ്‍, ഫ്ളിപ്കാര്‍ട് തുടങ്ങിയ സൈറ്റുകളിലൂടെയും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ട്രാവ്‌ലോഞ്ച് കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

ലോകോത്തരമായ റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകള്‍ സ്ഥാപിക്കുന്ന ട്രാവ്‌ലോഞ്ച് എന്ന കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം

Published

on

0 0
Read Time:4 Minute, 49 Second

ഐടിയിലും സ്‌പോര്‍ട്‌സ് രംഗത്തും നിക്ഷേപങ്ങളുള്ള കോഴിക്കോട് ആസ്ഥാനമായ ബീക്കണ്‍ ഗ്രൂപ്പ് പ്രൊമോട്ടു ചെയ്യുന്ന ട്രാവ്‌ലോഞ്ച് എന്ന സ്റ്റാര്‍ട്ടപ്പില്‍ ദുബായ് ആസ്ഥാനമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സ് 1 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. പ്രധാന ഹൈവേകളുടെ ഓരത്ത് ട്രാവ്‌ലോഞ്ച് സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള റോഡ്‌സൈഡ് റെസ്റ്റ്‌റൂമുകളിലെ ആദ്യത്തേത് പാലക്കാട്ടെ കഞ്ചിക്കോട്ട് നിര്‍മാണമാരംഭിച്ചതായും ട്രാവ്‌ലോഞ്ച് എംഡി സഫീര്‍ പി ടി പറഞ്ഞു. പ്രീമിയം കോഫി ഷോപ്പ്, ലോകോത്തര നിലവാരമുള്ള പെയ്ഡ് ടോയ്‌ലറ്റ് സൗകര്യങ്ങള്‍, മണിക്കൂര്‍ നിരക്കില്‍ സ്ലീപ്പിംഗ് ബോര്‍ഡുകള്‍, മിനിമാര്‍ട്ട്, കാര്‍വാഷ് ഉള്‍പ്പെടെയുള്ള നൂതന റോഡ്‌സൈഡ് സേവനങ്ങളാണ് ട്രാവ്‌ലോഞ്ചുകളില്‍ ലഭ്യമാകുകയെന്നും സഫീര്‍ വിശദീകരിച്ചു. ‘പാശ്ചാത്യ രാജ്യങ്ങളില്‍ സുപരിചിതമായ ഈ സംവിധാനത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് ലഭ്യമായ തരത്തിലുള്ള പ്രീമിയം അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. ആപ്പ് അധിഷ്ഠിതമായിട്ടാകും സേവനങ്ങള്‍ ലഭ്യമാക്കുക. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മിതമായ വാര്‍ഷിക വരിസംഖ്യ നല്‍കിയാല്‍ മിക്കവാറും സേവനങ്ങള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ആപ്പ് ഇല്ലാത്ത വാക്ക്-ഇന്‍ ഉപയോക്താക്കളില്‍ നിന്ന് ഉപയോഗങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് ഈടാക്കും,’ അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ കഞ്ചിക്കോട്ട് നാഷനല്‍ ഹൈവേയ്ക്കരികിലെ 80 സെന്റില്‍ നിര്‍മാണമാരംഭിച്ച ട്രാവ്‌ലോഞ്ചിന്റെ 8000 ച അടി വിസ്തൃതിയുള്ള ആദ്യയൂണിറ്റ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും സഫീര്‍ പറഞ്ഞു. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയിലും തൃശൂരിലും വയനാട്ടിലുമായി ഉടന്‍ അഞ്ച് യൂണിറ്റുകള്‍ കൂടി തുറക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെമ്പാടുമായി 50 ട്രാവ്‌ലോഞ്ചുകള്‍ തുറക്കാനും പത്തു ലക്ഷം വരിക്കാരെ നേടാനുമാണ് ലക്ഷ്യമിടുന്നത്.

Advertisement

ദുബായില്‍ റീടെയില്‍, മാനുഫാക്ചറിംഗ്, ഇറക്കുമതി, കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്‍ആര്‍ഐ സംരംഭമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്‌സില്‍ നിന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പു തന്നെ 1 മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കാനായതില്‍ ട്രാവ്‌ലോഞ്ചിന് ഏറെ ആഹ്ലാദമുണ്ടെന്നും സഫീര്‍ പറഞ്ഞു. നമ്മുടെ റോഡുയാത്രകളിലേയ്ക്ക് ട്രാവ്‌ലോഞ്ച് കൊണ്ടുവരാന്‍ പോകുന്ന വൃത്തിയും വെടിപ്പുമാണ് തന്നെ ഈ നിക്ഷേപത്തിനു പ്രേരിപ്പിച്ചതെന്ന് ആസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍അസീസ് പറഞ്ഞു. ‘രാത്രിസമയത്തും മറ്റുമുള്ള നമ്മുടെ ഹൈവേകളിലെ ദീര്‍ഘയാത്രകളെ ട്രാവ്‌ലോഞ്ചുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. നമ്മുടെ ടൂറിസം മേഖലയ്ക്കും ഇത് നല്ല പിന്തുണയാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ട്രാവ്‌ലോഞ്ചും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ചുരുങ്ങിയത് 30-40 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും സഫീര്‍ പറഞ്ഞു.

കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക് ആസ്ഥാനമായ ഐടി സ്ഥാപനം നടത്തുന്ന ബീക്കണ്‍ ഗ്രൂപ്പ് രാജ്യത്തെ ആദ്യത്തെ വോളിബോള്‍ ലീഗായ പ്രോവോളിയിലെ പ്രമുഖ ടീമായ കാലിക്കറ്റ് ഹീറോസിന്റെ പ്രൊമോട്ടറുമായിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending