0 0
Read Time:3 Minute, 0 Second

രുചികരമായ ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിൽ നമ്മുടെ മലബാറുകാർ വെല്ലാൻ മറ്റാരും ഇല്ല എന്ന് പറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയും ഉണ്ടാകില്ല. നല്ല സൂപ്പർ ഭക്ഷണം, അതിപ്പോ വെജിറ്റേറിയൻ ആയാലും നോൺ വെജിറ്റേറിയൻ ആയാലും ശരി, മലബാറിന്റെ അടുക്കളയിലാണ് ഉണ്ടാക്കുന്നത് എങ്കിൽ അതിനൊരു പ്രത്യേക രുചി തന്നെയാണ് കോയ!

ഭക്ഷണക്കാര്യത്തില്‍ മലബാറുകാർക്ക് യാതൊരു വിധ വിട്ടുവീഴ്ചയുമില്ല എന്നതാണ് മലബാർ ഭക്ഷണത്തെ കൂടുതൽ സ്വാദിഷ്ടമാക്കുന്നത്. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി , വൈകുന്നേരത്തെ വിശാലമായ ചായകുടി മലബാറുകാരുടെ പ്രത്യേകതയാണ്. വൈകിട്ടത്തെ ചായയുടെ കൂടെ കഴിക്കാന്‍ പോലും എന്തെങ്കിലും ‘സ്പെഷ്യല്‍’ അവര്‍ക്ക് നിര്‍ബന്ധമാണ്.

Advertisement

അത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന മലബാർ പലഹാരമാണ് അരിക്കടുക്ക. അത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതല്ല ഈ വിഭവം എങ്കിലും ഇതിന്റെ രുചിക്ക് മുന്നിൽ, എന്റെ പൊന്നു സാറേ… വേറൊന്നും കാണാൻ പറ്റൂല. ഒരിക്കല്‍ രുചി അറിഞ്ഞുകഴിഞ്ഞാല്‍ അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും നിങ്ങള്‍ മടിക്കില്ല. അരികടുക്ക ഉണ്ടാകണമെങ്കിൽ കല്ലുമ്മക്കായ മസ്റ്റ് ആണ്.

ആവശ്യമായ സാധങ്ങൾ

പുഴുക്കലരി ഒരു കപ്പ്
കല്ലുമ്മക്കായ 500 ഗ്രാം
ചെറിയ ഉളളി അഞ്ച് എണ്ണം
പെരുഞ്ചീരകം ഒരു ടീസ്പൂണ്‍
മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
ഗരം മസാല ഒരുടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് ഒരു കപ്പ്
ഉപ്പ് ആവിശ്യത്തിന്
വെളിച്ചെണ്ണ

തയാറാക്കുന്ന വിധം:

പുഴുക്കല്‍ അരി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയത്, ചെറിയ ഉളളി, പെരുഞ്ചീരകം, തേങ്ങ, ഉപ്പ് എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍
ഈ അരിക്കൂട്ട് കഴുകി വൃത്തിയാക്കിവെച്ച കല്ലുമ്മക്കായയില്‍ നിറച്ച് ആവിയില്‍ വേവിക്കുക.വെന്തശേഷം കല്ലുമ്മക്കായ തൊണ്ട് പൊളിച്ച് മാറ്റി മുളക് പൊടി, ഉപ്പ്, ഗരം മസാല മിക്‌സ് പുരട്ടി പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ അരിക്കടുക്ക തയ്യാര്‍.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language