Connect with us

Kerala

ട്വന്റി-20യുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃക: നിതിന്‍ ഗഡ്കരി

വികസനത്തിന് ജാതിയുടെയോ മതത്തിന്റെയോ വര്‍ഗത്തിന്റെയോ ആവശ്യമില്ലെന്നു കുമ്മനം രാജശേഖരന്‍

Published

on

0 0
Read Time:7 Minute, 0 Second

ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് കിഴക്കമ്പലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജ്യത്താദ്യമായി ഒരു പഞ്ചായത്ത് ആവിഷ്‌കരിച്ച ഇത്തരത്തിലൊരു പദ്ധതി മികച്ച മാതൃകയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയെയും ട്വന്റി-20 ഉടമകളായ സാബു ജേക്കബ്, ബോബി ജേക്കബ് തുടങ്ങിയവരുടെ ആശയത്തെയും മന്ത്രി അഭിനന്ദിച്ചു. രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ട്വന്റി ട്വന്റി ഇത്തരമൊരു പ്രവര്‍ത്തനത്തിനായി മുന്നോട്ടുവന്നു എന്നത് തികച്ചും നല്ല മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പാവപ്പെട്ടവനെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Advertisement

ആദ്യവില്‍പന നിതിന്‍ ഗഡ്കരി നിര്‍വ്വഹിച്ചു, ഗര്‍ഭിണികള്‍ക്കുള്ള കിറ്റ് വിതരണം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും, കൂട്ടികള്‍ക്കായുള്ള പോഷകാഹാര പദ്ധതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വിതരണം ചെയ്തു

കിഴക്കമ്പലം-പെരുമ്പാവൂര്‍, വാഴക്കുളം- കാരുകുളം, തടിയിട്ടപറമ്പ്-വളവുകോട് എന്നീ റോഡുകളുടെ വികസനത്തിനായി ട്വന്റി-20യുടെ ആവശ്യപ്രകാരം സമര്‍പ്പിച്ച പദ്ധതി കേന്ദ്ര ഫണ്ടുപയോഗിച്ച് ചെയ്യാനുള്ള നീക്കം നടത്താമെന്ന് ചടങ്ങില്‍ മന്ത്രി ഉറപ്പുനല്‍കി.

ആദ്യവില്‍പന നിതിന്‍ ഗഡ്കരി നിര്‍വ്വഹിച്ചു, ഗര്‍ഭിണികള്‍ക്കുള്ള കിറ്റ് വിതരണം കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും, കൂട്ടികള്‍ക്കായുള്ള പോഷകാഹാര പദ്ധതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വിതരണം ചെയ്തു.

കിഴക്കമ്പലം അത്ഭുത പഞ്ചായത്താണെന്നും, രാജ്യത്തിന് തന്നെ മാതൃകയാണ് പഞ്ചായത്തിന്റെയും ട്വന്റി-20യുടെയും പ്രവര്‍ത്തനമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു.

വികസനത്തിന് ജാതിയുടെയോ മതത്തിന്റെയോ വര്‍ഗത്തിന്റെയോ ആവശ്യമില്ലെന്നും, വികസന വരേണ്ടത് മനുഷ്യന്റെ ഹൃദയത്തിനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച മാര്‍ട്ടിന്റെ ഉപഭോക്താക്കള്‍ കിഴക്കമ്പലം പഞ്ചായത്ത് നിവാസികളാണ്. മാര്‍ക്കറ്റില്‍ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്.

കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ട്വന്റി20 മാര്‍ക്കറ്റിലൂടെ വില്‍ക്കുകയും അതുവഴി കര്‍ഷകര്‍ക്ക് ന്യായമായ വിലയും ലഭ്യമാക്കുന്നു.

കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്കറ്റിലേയ്ക്ക് ആവശ്യമായ പച്ചകറികളും മറ്റു അവശ്യസാധങ്ങളും എത്തിയ്ക്കും. കര്‍ശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളില്‍ ഇനിയും വില കുറയും.

കിഴക്കമ്പലത്തെ 62000 വരുന്ന ജനങ്ങള്‍ ഈ മാര്‍ക്കറ്റിന്റെ ഉപഭോക്താക്കളാണ്. 500 ഓളം വരുന്ന ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ആറു വയസ്സില്‍ താഴെയുള്ള 1500 ഓളം കുട്ടികള്‍ക്കും പാല്‍, മുട്ട തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നുറോളം കുടുംബങ്ങള്‍ക്കും റോഡിന്റെ വികസനത്തിനായി സ്ഥലം വിട്ടു നല്‍കിയ ആയിരത്തി അന്‍പത് കുടുംബങ്ങള്‍ക്കും പച്ചക്കറിയും പലവ്യഞ്ജനങ്ങളും പൂര്‍ണ്ണമായും സൗജന്യമായി നല്‍കി വരുന്നു.

നിത്യോപയോഗ സാധങ്ങളുടെ വിലവര്‍ധനവ് ജനങ്ങളുടെ ജീവിതത്തിന് ദുസ്സഹമാക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് നിലവില്‍ വരുന്നതോടെ വെറും 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിത ചിലവുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ് ട്വന്റി-20 ഫുഡ് സേഫ്റ്റി മാര്‍ട്ടിന്റെ പ്രത്യേകത.

2020ഓടെ കിഴക്കമ്പലം പഞ്ചായത്തിനെ ഇന്ത്യയിലെ ഏറ്റവും നല്ല ഒരു മാതൃക പഞ്ചായത്തായി ഉയര്‍ത്തുക എന്നതാണ് ട്വന്റി20 യുടെ ലക്ഷ്യമെന്ന് ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും, കിറ്റക്‌സ് മാനേജിംഗ് ഡയറക്ടറുമായ സാബു ജേക്കബ് പറഞ്ഞു.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് സ്വാഗതം പറഞ്ഞു. ജോസഫ് മാര്‍ഗ്രിഗോരിയസ് മെത്രാപൊലീത്ത കൊച്ചി ഭദ്രാസനം, എബ്രഹാം മാര്‍ സെവിറിയോസ് അങ്കമാലി ഭദ്രാസനം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷണന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുപ്പതിനായിരത്തോളം കാണികള്‍ കിഴക്കമ്പലം ഫുഡ് സേഫ്റ്റി മാര്‍ട്ടിന് മുന്നില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

യുഎഇയിലേയ്ക്കുള്ള സ്പൈസസ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബയര്‍-സെല്ലര്‍ സംഗമം

അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു

Published

on

0 0
Read Time:4 Minute, 6 Second

യുഎഇയിലേയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡും അബുദബിയിലെ ഇന്ത്യന്‍ എംബസിയും ആഗോള ബയര്‍-സെല്ലര്‍ സംഗമം നടത്തി. അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു വലിയ ഇറക്കുമതി രാജ്യമാണെന്നതിനു പുറമെ യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേയ്ക്കുള്ള വാതായനം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ പുരാതനകാലം മുതല്‍ ഉള്ളതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷന്‍ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു. കോവിഡിനു ശേഷം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടി. കോവിഡ് സമയത്ത് കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡ് തുടര്‍ച്ചയായി ബയര്‍-സെല്ലര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു.

Advertisement

യുഎഇയിലേയ്ക്കുള്ള സുഗന്ധവ്യഞ്ജന, ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ദുബായ് മുനിസിപ്പാലിറ്റി സീനിയര്‍ ഫുഡ് ഹൈജീന്‍ ഓഫീസര്‍ ഹസ്സ അല്‍ സുമൈതി സംസാരിച്ചു.

ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയില്‍ നാലാം സ്ഥാനമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ യുഎഇക്കുള്ളത്. 2020-21 വര്‍ഷം 220 മില്യണ്‍ ഡോളര്‍ മതിയ്ക്കുന്ന 1,14,400 ടണ്‍ സ്പൈസസാണ് ഇന്ത്യ യുഎഇയിലേയ്ക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതിയുടെ മൂല്യത്തിന്റെ 5%വും അളവിന്റെ 6%വും വരും ഇത്. 2020-21 വര്‍ഷം ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതി 4178.81 ദശലക്ഷം ഡോളറായിരുന്നു. 17,58,985 ടണ്‍ സ്പൈസസാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മൂല്യത്തില്‍ 4 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും അതാദ്യമായി ഇന്ത്യന്‍ സ്പൈസസ് കയറ്റുമതി പിന്നിടുകയുണ്ടായി. കോവിഡുണ്ടായിട്ടും അളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37%വും രൂപയില്‍ 16%വും ഡോളറില്‍ 11%വും വര്‍ധന.

മുളക്, ജീരകം, ജാതി, ഏലം, മഞ്ഞള്‍, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കാണ് യുഎഇയില്‍ നിന്ന് ഏറ്റവും ഡിമാന്‍ഡുള്ളത്. സുസ്ഥാപിതമായ കയറ്റുമതി ബന്ധവും വളര്‍ച്ചാസാധ്യതകളും റീഎക്സ്പോര്‍ട് ഹബ് എന്ന നിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം യുഎഇ ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും സംഗമം വിലയിരുത്തി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഉരുവിലെ അര്‍ജുന്റെ കാരക്റ്റര്‍ പോസ്റ്ററുമായി അപ്പാനി ശരത്

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്

Published

on

0 0
Read Time:2 Minute, 2 Second

ഉരു സിനിമയില്‍ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളില്‍ മികച്ച അഭിനയം കാഴ്ചവെച്ച അര്‍ജുന്‍ എന്ന നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്. ഫത്താഹിന്റെ ബാപ്പയുടെ റോളില്‍ കെ യു മനോജ്, ഉമ്മയുടെ റോളില്‍ മഞ്ജു പത്രോസ് എന്നിവരാണ് ഉരുവില്‍ അഭിനയിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ഇ എം അഷ്റഫിന്റെ സംവിധാന മികവില്‍ ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ‘ഉരു’ പറയുന്നത്.

Advertisement

മാമുക്കോയയുടെ ശ്രീധരന്‍ മൂത്താശാരി ഉരുവിലെ പ്രധാന കഥാപാത്രമാണ്. മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഉരുവിന്റെ സഹ നിര്‍മ്മാതാക്കളാണ് എ സാബുവും സുബിന്‍ എടപ്പകത്തും. ഉരുവിന്റെ ഛായാഗ്രാഹണം ശ്രീകുമാര്‍ പെരുമ്പടവും സംഗീതം കമല്‍ പ്രശാന്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ദീപാങ്കുരന്‍ കൈതപ്രവും, ഗാന രചന പ്രഭാവര്‍മ്മയുമാണ്. എഡിറ്റിങ് ഹരി ജി നായറും, അസോസിയേറ്റ് സംവിധായകന്‍ ഷൈജു ദേവദാസുമാണ്. കലാ സംവിധാനം വിനോദ് കൂത്തുപറമ്പും പ്രോഡക് ഷന്‍ എക്‌സിക്യു്ട്ടീവ് പി കെ സാഹിറും പി ആര്‍ ഒ പ്രേമന്‍ ഇല്ലത്തും ജസീര്‍ തെക്കേക്കരയുമാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending