Connect with us

Entertainment

അറം ഗംഭീരം; നയൻസ് നിങ്ങളെ ചിന്തിപ്പിക്കും

അറം എന്ന സിനിമയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് , ജനാധിപത്യം ജനങ്ങൾക്ക് വേണ്ടിയുള്ളതാകണം എന്ന രാഷ്ട്രീയം

Published

on

0 0
Read Time:7 Minute, 44 Second

ഹീറോയിസം നിറച്ച സ്ഥിരം തമിഴ് സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ സമീപനമാണ് ഗോപി നൈനാർ ചിത്രമായ അറത്തിനുള്ളത്. പൂർണ അർത്ഥത്തിൽ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് ഉയരുന്ന രീതിയിലുള്ള പ്രകടനമാണ് ചിത്രത്തിൽ മതിവദനി എന്ന കഥാപാത്രത്തിലൂടെ നയൻതാര കാഴ്ച വച്ചിരിക്കുന്നത്. വളരെ ലളിതമായി ചിത്രീകരിച്ചിരുക്കുന്ന ഒരു ലഘുചിത്രമാണ് അറം. എന്നാൽ അറത്തിനു വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്. കൈകാര്യം ചെയ്യുന്ന ആശയങ്ങൾ അത്രമേൽ ആഴത്തിലുള്ളതുമാണ്.

ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ രാഷ്ട്രീയക്കാരാണോ ബ്യൂറോക്രസിയാണോ യഥാർത്ഥത്തിൽ ജനങ്ങളോട് മര്യാദ കാണിക്കാത്തത് എന്ന ചോദ്യം ഓരോ പ്രേക്ഷകന്റെയും ചിന്ത മണ്ഡലത്തിലേക്ക് എറിഞ്ഞു തരികയാണ് അറം. ഒരു ഭാഗത്ത് രാജ്യത്തിന്റെ വികസന ചിന്തകൾ റോക്കറ്റ് ഏറുമ്പോൾ, മറുഭാഗത്ത് ഒരിറ്റു വെള്ളത്തിന് വേണ്ടി കേഴുന്ന ജനതയുടെ നേർചിത്രമാണുള്ളത്.

Advertisement

ജില്ലാ കലക്റ്റർ ആയ മതിവദനി , തന്റെ മേലുദ്യോഗസ്ഥന് മുന്നിൽ തന്റെ രാജി സമർപ്പിക്കുന്നിടത്തു നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ജനങ്ങളെ സേവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ബ്യൂറോക്രാറ്റ് എടുത്ത ചില നിർണായക തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന മേലുദ്യോഗസ്ഥന് മതിവദനി നൽകുന്ന ഉത്തരങ്ങളിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്.

മതിവദനിയുടെ ഭരണ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ അതിരൂക്ഷമായ കുടിവെള്ള പ്രശനത്തിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. ഗ്രാമത്തിൽ നിന്നുള്ള അനധികൃത വെള്ളം കടത്തൽ, ആ പ്രദേശത്തെ രാഷ്ട്രീയപ്രമുഖരുടെ ഒത്താശയോടെ ആണ് എന്ന് കലക്റ്റർ മനസിലാക്കുന്നു. എന്നാൽ ആ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തുന്നതിന് മുൻപായി, ഗ്രാമത്തെ ഒന്നടങ്കം ഇരുട്ടിലാക്കിക്കൊണ്ട് നാല് വയസ്സുകാരി ധൻസിക എന്ന പെൺകുട്ടി കുഴല്കിണറ്റിൽ വീഴുന്നു.

വരൾച്ച കഠിനമായ പ്രദേശത്ത് വെള്ളം ലഭിക്കാനായി കുഴിച്ചിട്ട പരാജയപ്പെട്ട ശേഷം ഉപേക്ഷിച്ച കുഴൽ കിണറ്റിലാണ് കുട്ടി വീഴുന്നത്. കിണർ കുഴിച്ച ശേഷം അത് മൂടാതെ ഇട്ടതാകട്ടെ ആ നാട്ടിലെ കൗൺസിലറും. കൗൺസിലറെ അറസ്റ്റ് ചെയ്യണം എന്നുള്ള ജനങളുടെ ആവശ്യം നിറവേറ്റാൻ മതിവദനി ശ്രമിക്കുന്നുണ്ട് എങ്കിലും, മുകളിൽ നിന്നുള്ള മറ്റു രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലം നടക്കുന്നില്ല.

ഇതിനോടൊപ്പം കുഴൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എങ്കിലും ഒന്നിന് പുറകെ ഒന്നായി പരാജയപ്പെടുന്നു. ഈ സമയം തടിച്ചു കൂടിയ ഗ്രാമവാസികൾ അക്രമാസക്തരാകുന്നു. പ്രസ്തുത ഗ്രാമത്തിൽ നിന്നും ഇന്ത്യയുടെ അഭിമാനമായ റോക്കറ്റ് വിക്ഷേപണം നടക്കാൻ ഇരിക്കുമ്പോഴാണ് , കുഴൽ കിണറ്റിൽ നിന്നും ഒരു കുഞ്ഞിനെ രക്ഷിക്കാനുള്ള അടിസ്ഥാന ഉപാധികൾ പോലുമില്ലാതെ ഒരു പ്രദേശം ക്ലേശിക്കുന്നത്. ഇന്ത്യയുടെ രണ്ടു വ്യത്യസ്ത മുഖങ്ങളാണ് സംവിധായകൻ ഇതിലൂടെ വരച്ചു കാട്ടുന്നത്.

ബ്യൂറോക്രസിക്ക് മേൽ ജനാധിപത്യത്തിന്റെ തെറ്റായമുഖം പിടിമുറുക്കുന്ന അവസ്ഥയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി കുട്ടിയെ കുഴല്കിണറ്റിൽ നിന്നും രക്ഷിക്കാൻ മതിവദനി ചില തീരുമാനങ്ങൾ എടുക്കുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്. മൂടപ്പെടാതെ കിടക്കുന്ന കുഴൽകിണറ്റിൽ വീണ കുട്ടിയുടെ, ഒരു ഗ്രാമത്തിന്റെ മുഴുവൻ കഥ പറയുകയാണ് സംവിധായകൻ. ജലക്ഷാമം എന്ന വിപത്ത് എങ്ങനെ ഒരു ഗ്രാമത്തിന്റെ രാഷ്ട്രീയ – സാമൂഹിക – സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു എന്ന് ഓരോ ഫ്രയിമിലൂടെയും വരച്ചു കാട്ടുന്നു.

നയൻതാര എന്ന നടിയുടെ അഭിനയമികവ് തന്നെയാണ് അറത്തിന്റെ ഹൈലൈറ്റ് . തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായാണ് നയൻസ് എത്തിയിരിക്കുന്നത്. സാധാരണ തമിഴ് സിനിമകളിൽ കാണുന്ന പാട്ടിന്റെയോ ഡാൻസിന്റെയോ സൂപ്പർസ്റ്റാർ പരിവേഷങ്ങളുടെയോ ആധിക്യമില്ലാതെയാണ് അറം മുന്നോട്ടു പോകുന്നത്. അതിനാൽ തന്നെ ആദ്യം മുതൽ അവസാനം വരെ മികച്ച താളബോധത്തോടെയാണ് ചിത്രത്തിൻറെ പോക്ക്.

മൊത്തത്തില്‍ ഒരു നയന്‍താര സിനിമയാണെകിലും റാംസിന്റെയും സുനു ലക്ഷ്മിയുടെയും കാക്കമുട്ടൈ രമേശിന്റേയും കഥാപാത്രങ്ങൾ ചിത്രത്തിന് ശക്തി പകരുന്ന ഘടകങ്ങളാണ് . സിനിമയുടെ താളത്തിനൊത്ത് ചലിച്ച കാമറയും പശ്ചാത്തല സംഗീതവും പ്രത്യേക പ്രശംസയര്ഹിക്കുന്നു. അധികാര രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന ചിത്രം ,സാധാരണക്കാര്‍ക്കുവേണ്ടി ജോലി ചെയ്യുമ്പോഴേ ജനാധിപത്യം അതിന്റെ പരിപൂര്‍ണ അര്‍ഥത്തിലെത്തൂ എന്ന വലിയ സന്ദേശം ഈ സമൂഹത്തിനു മുന്നിൽ വെക്കുന്നു.

പവര്‍ പൊളിറ്റിക്‌സിന്റെ പേരില്‍ ബ്യൂറോക്രസിക്ക് മേല്‍ കടിഞ്ഞാണിടുന്ന രാഷ്ട്രീയക്കാരോട് കലഹിക്കുന്ന സിനിമയില്‍ മതിവദനി സിവില്‍ സര്‍വീസില്‍ നിന്നും രാജിവെക്കുകയും ചെയ്യുന്നു ഒടുവില്‍. നമ്മുടെ നാട്ടിലെ ഇനിയും ഇരുത്തം വരാത്ത രാഷ്ട്രീയ ചിന്തകള്‍ക്ക് നേരെയുള്ള താക്കീതാണ് കഥാപാത്രത്തിന്റെ രാജിയിലൂടെ സംവിധായകന്‍ വരച്ചിടുന്നത്.

ഐഎഎസ് കുപ്പായത്തിന് പുറത്ത്, രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രസേവനത്തിനായി മതിവദനി ഇറങ്ങിത്തിരിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ഒരു തലൈവിയുടെ ഉദയം!

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

മാല്‍പൂര പായസം ഉണ്ടാക്കുന്ന വിധം

മാല്‍പൂര പായസം, ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

Published

on

0 0
Read Time:2 Minute, 47 Second

ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

സെര്‍വിംഗ് പോര്‍ഷനുകള്‍: 2

Advertisement

ഗാര്‍ണിഷ് ചെയ്യാന്‍: പിസ്ത തുണ്ടുകളാക്കിയത്

പൂരക്കുള്ള മാവ് തയ്യാറാക്കാന്‍

ചേരുവകള്‍ അളവ്

സൂചി റവ – 1 കപ്പ്

ആശീര്‍വാദ് സെലക്റ്റ് ആട്ട – 3 ടേബിള്‍സ്പൂണ്‍

പഞ്ചസാര – 0.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 1 കപ്പ്

ഏലക്കപ്പൊടി – അര ടീസ്പൂണ്‍

ജീരകം – 1 ടേബിള്‍സ്പൂണ്‍

തൈര് – 2 ടേബിള്‍സ്പൂണ്‍

ഫ്രൈ ചെയ്യാന്‍

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 കപ്പ്

പായസത്തിന്

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 500 മില്ലി

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

അരി – 3\4 കപ്പ്

ഏലക്കപ്പൊടി – 1 ടീസ്പൂണ്‍

പിസ്ത തുണ്ടുകള്‍ – 2 ടീസ്പൂണ്‍

കുങ്കുമപ്പൂ – 2 എണ്ണം

ഉണക്കമുന്തിരി – 2 ടീസ്പൂണ്‍

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 15 മില്ലി

പാചകവിധി

പൂര മാവ്

 1. എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
 2. സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂര്‍ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

ഫ്രൈ ചെയ്യാന്‍

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.
 3. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
 4. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിന്‍ ചെയ്ത് മാറ്റുക.

പായസത്തിന്

 1. അരി 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ക്കുക.
 2. അടി കട്ടിയുള്ള ഒരു പാനില്‍ പാല്‍ ഒഴിച്ച് ചൂടാക്കുക.
 3. ഈ പാലിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് നന്നായി വേവിക്കുക.
 4. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക.
 5. ഇതിലേക്ക് ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് ചെറുതായി ഫ്രൈ ചെയ്യുക.
 6. പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്‌സും പഞ്ചസാരയും ചേര്‍ക്കുക.
 7. ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ക്കുക.
 8. പായസത്തിനൊപ്പം ചൂടോടെ വിളമ്പുക

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending