Connect with us

Gulf

യോഗ മതപരമല്ല, അതൊരു ശാസ്ത്രമാണ്: നൗഫ് മര്‍വായ്

ഇനിയും ആഴത്തില്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രത്യേകിച്ചും സാംഖ്യ ദര്‍ശനങ്ങള്‍

Published

on

0 0
Read Time:6 Minute, 31 Second

പരിഷ്‌കരണനയങ്ങളുമായി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയില്‍ പുതുവിപ്ലവത്തിന് കളമൊരുക്കുന്നതിനിടെയാണ് യോഗയ്ക്ക് ഇസ്ലാമിക രാജ്യം അംഗീകാരം നല്‍കിയത്. ഇന്ത്യയില്‍ യോഗ പഠിപ്പിക്കുന്നതിന് മതത്തിന്റെ വിലക്കിട്ട് പലരും വിവാദമുണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് സൗദി അറേബ്യയുടെ നടപടി. എന്നാല്‍ ഇതൊരു സംരംഭക നടത്തിയ ധീരമായ യോഗ മുന്നേറ്റത്തിന്റെ ഫലമായിരുന്നു.

ലോകത്തിനുള്ള ഭാരതത്തിന്റെ വലിയ സംഭാവനയായ യോഗയിലൂടെ വിപ്ലവം തീര്‍ക്കുന്ന നൗഫ് മര്‍വായ് എന്ന സ്ത്രീയുടെ ശ്രമഫലമായാണ് സൗദിയില്‍ യോഗ അംഗീകരിക്കപ്പെട്ടത്. അറബ് യോഗ ഫൗണ്ടേഷന്‍ സ്ഥാപക കൂടിയായ നൗഫ് യോഗയുടെ മായാജാലത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും ഗണേഷ് കൃഷ്ണനു നല്‍കിയ അഭിമുഖത്തില്‍ വാചാലയാകുന്നു

Advertisement

എങ്ങനെയാണ് യോഗയിലേക്ക് വരുന്നത്, എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

ഒരു തരത്തിലുള്ള ചര്‍മ രോഗവുമായാണ് ഞാന്‍ ജനിച്ചുവീണത്. സ്‌കൂളില്‍ ഒരുപാട് ബുദ്ധിമുട്ടി. ദഹനത്തിന്റെ പ്രശ്നങ്ങള്‍ വന്നു. കടുത്ത അലര്‍ജിയും ജോയ്ന്റ്സില്‍ വേദനയും എല്ലാം. ആകെ ശക്തിയില്ലാത്ത അവസ്ഥയായിരുന്നു. 1993ല്‍ അച്ഛന്‍ ഒരു പുസ്തകം തന്നു, യോഗയെക്കുറിച്ചുള്ളത്. അതിലൂടെയാണ് യോഗയിലേക്ക് എത്തിയത്.

എന്നാല്‍ വലിയ പ്രയാസമായിരുന്നു ഫോളോ ചെയ്യാന്‍. കുറച്ചുകൂടി കാര്യങ്ങള്‍ ലളിതമായി പറയുന്ന പുസ്തകം ലഭിച്ചത് 1998ലാണ്. അപ്പോള്‍ യോഗ പഠിപ്പിക്കുന്നവരൊന്നും ചുറ്റുമില്ല. പിന്നീട് യുഎസില്‍ നിന്ന് യോഗ പുസ്തകങ്ങളും വിഡിയോകളും എല്ലാം വരുത്തി സ്വയം പഠിക്കാന്‍ ശ്രമിച്ചു. അതിനെല്ലാം ശേഷമാണ് യോഗ പഠിക്കാന്‍ പോയത്. 2004ലാണ് സെര്‍ട്ടിഫൈഡ് യോഗ ടീച്ചര്‍ ആകുന്നത്. ഏഴ് വര്‍ഷത്തെ വ്യക്തിഗത പരിശീനത്തിന്റെ ബലത്തിലായിരുന്നു അത്.

തലച്ചോറിനും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും യോഗ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് മനസിലാക്കി. അതിന് ശേഷമാണ് പ്രൊഫഷണലായി യോഗയെ പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിയത്. യോഗ എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോഴും ഞാന്‍ മരുന്നൊന്നും കഴിക്കാതെ മറ്റ് ചികിത്സയൊന്നുമില്ലാതെ യോഗയിലൂടെയാണ് ജീവിക്കുന്നത്

എന്തായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്?

ആദരണീയനായ സ്വാമി വേദ ഭാരതി എന്നെ ഒരു മകളെപ്പോലെ സ്വീകരിച്ചതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്.

ഹിമാലയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയന്‍സ് ആന്റ് ഫിലോസഫിയുടെ സ്ഥാപകനായ മഹായോഗി സ്വാമി രാമയുടെ ശിഷ്യനായിരുന്നു അദ്ദേഹം. സ്വാമിജി മരിക്കും മുമ്പ് അവസാനമായി സംസാരിച്ചതും എന്നോടായിരുന്നു. വലിയ അല്‍ഭുതമായിരുന്നു അത്.

സെമിറ്റിക് മതങ്ങള്‍ക്കെതിരാണ് യോഗയെന്ന് ആരോപണമുണ്ട്. അതിനോടുള്ള പ്രതികരണം?

യോഗയെ മതവുമായി ബന്ധപ്പെടുത്തേണ്ട യാതൊരുവിധ കാര്യവുമില്ല. സാര്‍വലൗകികമാണ് യോഗ. ശാരീരിക വ്യായാമങ്ങളിലൂടെയും പ്രാണായാമം പോലുള്ള  ശ്വസന വ്യായാമങ്ങളിലൂടെയും സമഗ്രമായ സൗഖ്യമാണ് യോഗ പ്രദാനം ചെയ്യുന്നത്. സൗദി അറേബ്യയില്‍ മാത്രം ആയിരക്കണക്കിന് യോഗ പരിശീലകരുണ്ട്. ഞങ്ങള്‍ അറബ് ഫൗണ്ടേഷനില്‍ 8000 ത്തോളം പേരെ പരിശീലിപ്പിച്ചിട്ടുണ്ട്.

നിരവധി തവണ ഭാരതം സന്ദര്‍ശിച്ചിട്ടുണ്ടല്ലോ താങ്കള്‍. ഇവിടുത്തെ സംസ്‌കാരത്തെയും തത്വശാസ്ത്രത്തെയും എല്ലാം എങ്ങനെ നോക്കിക്കാണുന്നു?

എന്റെ ആരോഗ്യത്തിനു വേണ്ടി ഞാന്‍ സംസ്‌കൃതവും ഇന്ത്യന്‍ തത്വശാസ്ത്രവും ആയുര്‍വേദവും എല്ലാം പഠിചച്ചിട്ടുണ്ട്. ഇനിയും ആഴത്തില്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രത്യേകിച്ചും സാംഖ്യ ദര്‍ശനങ്ങള്‍. സൗദി സംസ്‌കാരത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരവും ഇരുരാജ്യക്കാരും തമ്മില്‍ കൂടുതല്‍ ഇടപെടലുകള്‍ നടക്കേണ്ടതുണ്ട്.

അറബ് ഫൗണ്ടേഷനെക്കുറിച്ച്?

2005ലാണ് സൗദി അറബ് യോഗ സ്‌കൂള്‍ ഞാന്‍ ആരംഭിച്ചത്. അതാണ് 2010ല്‍ അറബ് യോഗ ഫൗണ്ടേഷനായി രൂപാന്തരപ്പെട്ടത്. ഇന്ന് 300ലധികം സെര്‍ട്ടിഫൈഡ് യോഗ പരിശീലകരെ ഞങ്ങള്‍ ട്രെയ്ന്‍ ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്, സൗദിയില്‍ മാത്രം. അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങളും ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്, ജൂണ്‍ 21ന്.

യോഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സന്ദേശം?

യോഗ പഠിക്കാന്‍ പോകുമ്പോള്‍ പരിശീലകനെക്കുറിച്ച് ശരിക്ക് അന്വേഷിക്കുക. യോഗ ഒരു അമാനുഷിക ശക്തിയല്ല. അതൊരു ശാസ്ത്രമാണ്. ശരീരത്തിനും മനസിനുമുള്ള തത്വശാസ്ത്രം. അറിവില്ലാത്തവര്‍ പകര്‍ന്ന് തന്നാല്‍ ഫലം വിപരീതമാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

യുഎഇയിലേയ്ക്കുള്ള സ്പൈസസ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബയര്‍-സെല്ലര്‍ സംഗമം

അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു

Published

on

0 0
Read Time:4 Minute, 6 Second

യുഎഇയിലേയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡും അബുദബിയിലെ ഇന്ത്യന്‍ എംബസിയും ആഗോള ബയര്‍-സെല്ലര്‍ സംഗമം നടത്തി. അബുദബി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പു ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40-ഓളം ഇറക്കുമതി സ്ഥാപനങ്ങളും പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു വലിയ ഇറക്കുമതി രാജ്യമാണെന്നതിനു പുറമെ യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേയ്ക്കുള്ള വാതായനം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ പുരാതനകാലം മുതല്‍ ഉള്ളതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷന്‍ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു. കോവിഡിനു ശേഷം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടി. കോവിഡ് സമയത്ത് കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡ് തുടര്‍ച്ചയായി ബയര്‍-സെല്ലര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു.

Advertisement

യുഎഇയിലേയ്ക്കുള്ള സുഗന്ധവ്യഞ്ജന, ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ദുബായ് മുനിസിപ്പാലിറ്റി സീനിയര്‍ ഫുഡ് ഹൈജീന്‍ ഓഫീസര്‍ ഹസ്സ അല്‍ സുമൈതി സംസാരിച്ചു.

ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയില്‍ നാലാം സ്ഥാനമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ യുഎഇക്കുള്ളത്. 2020-21 വര്‍ഷം 220 മില്യണ്‍ ഡോളര്‍ മതിയ്ക്കുന്ന 1,14,400 ടണ്‍ സ്പൈസസാണ് ഇന്ത്യ യുഎഇയിലേയ്ക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതിയുടെ മൂല്യത്തിന്റെ 5%വും അളവിന്റെ 6%വും വരും ഇത്. 2020-21 വര്‍ഷം ഇന്ത്യയുടെ മൊത്തം സ്പൈസസ് കയറ്റുമതി 4178.81 ദശലക്ഷം ഡോളറായിരുന്നു. 17,58,985 ടണ്‍ സ്പൈസസാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മൂല്യത്തില്‍ 4 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും അതാദ്യമായി ഇന്ത്യന്‍ സ്പൈസസ് കയറ്റുമതി പിന്നിടുകയുണ്ടായി. കോവിഡുണ്ടായിട്ടും അളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37%വും രൂപയില്‍ 16%വും ഡോളറില്‍ 11%വും വര്‍ധന.

മുളക്, ജീരകം, ജാതി, ഏലം, മഞ്ഞള്‍, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കാണ് യുഎഇയില്‍ നിന്ന് ഏറ്റവും ഡിമാന്‍ഡുള്ളത്. സുസ്ഥാപിതമായ കയറ്റുമതി ബന്ധവും വളര്‍ച്ചാസാധ്യതകളും റീഎക്സ്പോര്‍ട് ഹബ് എന്ന നിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം യുഎഇ ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും സംഗമം വിലയിരുത്തി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Gulf

ഒമാനിലെ ദീര്‍ഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍

മസ്‌ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഡോ. ഷംഷീര്‍ അടക്കം 22 നിക്ഷേപകര്‍ ദീര്‍ഘകാല റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങി

Published

on

0 0
Read Time:2 Minute, 31 Second

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍ വയലില്‍. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന് ഒമാനിലും ആശുപത്രികളുടെ ശൃംഖലയുണ്ട്. ഇതില്‍ പ്രമുഖ ആരോഗ്യകേന്ദ്രമാണ്
മസ്‌ക്കറ്റിലെ ബുര്‍ജീല്‍ ആശുപത്രി. മഹാമാരിക്കാലത്തടക്കം ഒമാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നടത്തിയിരുന്നു.

ഒമാന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല താമസവിസ പദ്ധതിയില്‍ തുടക്കത്തില്‍ തന്നെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ ഒമാന്‍ ഭരണാധികാരികള്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വ്യാവസായിക മേഖലയുടെ അഭിവൃദ്ധിക്കും സാങ്കേതിക വളര്‍ച്ചയ്ക്കും ഗുണകരമാകും. വിവിധ മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കാനും അവരുടെ സേവനവും വൈദഗ്ദ്യവും രാജ്യത്തിനായി ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും. റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ഒമാന്‍ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

Advertisement

പത്തു വര്‍ഷം കാലാവധിയുള്ള താമസ വിസയാണ് ഡോ. ഷംഷീറിന് ലഭിച്ചത്. യുഎഇയിലെ ഗോള്‍ഡന്‍ വിസ പദ്ധതിക്ക് സമാനമായാണ് ഒമാന്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്. 2019 ജൂണില്‍ ഡോ. ഷംഷീറിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഡോ. ഷംഷീറിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരാണ് ആദ്യദിനം ദീര്‍ഘകാല റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങിയത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

അറേബ്യന്‍ വിപണിയിലേക്കും സ്റ്റോറിയോ; നിക്ഷേപകരുമായി ചര്‍ച്ച

കൊച്ചിയില്‍ നിന്നുള്ള പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പ് സ്റ്റോറിയോ അറേബ്യന്‍ വിപണിയിലേക്കും

Published

on

0 0
Read Time:3 Minute, 17 Second

കൊച്ചിയില്‍ നിന്നുള്ള പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പ് സ്റ്റോറിയോ അറേബ്യന്‍ വിപണിയിലേക്കും. നിക്ഷേപകരുമായി ചര്‍ച്ച പുരോഗമിക്കുന്നു

ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോ മൂലധന സമാഹരണം ലക്ഷ്യമിട്ട് അറബ് നിക്ഷേപകരുമായി ചര്‍ച്ച നടത്തുന്നു. അറബിക് ഭാഷയില്‍ പോഡ്കാസ്റ്റുകള്‍ ലഭ്യമാക്കി ഗള്‍ഫ് വിപണിയിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് നിക്ഷേപ സമാഹരണം.

Advertisement

പ്രാരംഭഘട്ടത്തില്‍ രണ്ട് മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റോറിയോ സ്ഥാപകനും സിഇഒയുമായ രാഹുല്‍ നായര്‍ പറയുന്നു.

സ്റ്റോറിയോയുടെ ഹോള്‍ഡിങ് കമ്പനി ദുബായിലാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഗള്‍ഫ് വിപണിയിലേക്ക് ഉടന്‍ തന്നെ പോഡ്കാസ്റ്റ് ഷോകളുമായി രാഹുലിന്റെ സംരംഭം എത്തുമെന്നാണ് കരുതുന്നത്.

ഗള്‍ഫ് മേഖലയില്‍ നിന്നും ഫണ്ട് സമാഹരിക്കാന്‍ ശ്രമിക്കുന്ന ആദ്യ ഇന്ത്യന്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പാണ് സ്റ്റോറിയോ.

ഡിജിറ്റല്‍ ലോകത്തെ ആലിബാബയാകുകയാണ് സ്‌റ്റോറിയോയിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ നായര്‍ വ്യക്തമാക്കുന്നു.

ലോകത്തെ ആദ്യ മ്യൂസിക് ഇതര പോഡ്കാസ്റ്റ് മാര്‍ക്കറ്റ് പ്ലേസെന്ന നിലയിലാണ് സ്റ്റോറിയോ ഓഡിയോ കണ്ടന്റ് രംഗത്ത് ശ്രദ്ധേയമായത്. കണ്ടന്റ് ക്രിയേഷന്‍ മേഖലയില്‍ പുതിയ ഇന്നവേഷനുകളിലൂടെ ശക്തമായ സാന്നിധ്യമായി മാറാനാണ് പദ്ധതിയെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.

ഒരു സമഗ്ര ഡിജിറ്റല്‍ മാധ്യമമെന്ന നിലയില്‍ വളരുന്നതിനായി, ദീര്‍ഘകാല ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന ക്ഷമയുള്ള നിക്ഷേപകരെയാണ് തങ്ങള്‍ തേടുന്നതെന്ന് രാഹുല്‍ പറയുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ രാഹുല്‍ നായര്‍ ഇവൈ, ജെംസ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സ്റ്റാര്‍ട്ടപ്പ് ലോകത്ത് ഇപ്പോള്‍ തന്റെ തനതായ സംരംഭത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കഥപറച്ചിലില്‍ താല്‍പ്പര്യമുള്ള വിദഗ്ധരെ സഹകരിപ്പിച്ച് ലോകോത്തര അറബിക് ഓഡിയോ പരിപാടികള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായും രാഹുല്‍ നായര്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending