Connect with us

Uncategorized

ശ്രീനിവാസൻ വീണ്ടും തിരക്കഥയെഴുതുന്നു; ആർക്ക് വേണ്ടി?

ഇതിനുമുൻപും ശ്രീനിവാസൻ പുതുമുഖ സംവിധായകർക്കായി തിരക്കഥകൾ എഴുതിയിരുന്നു

Published

on

0 0
Read Time:1 Minute, 57 Second

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ, കുറച്ചുനാളായി തിരക്കഥ രചനയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോഴിതാ അദ്ദേഹം വീണ്ടും തിരക്കഥാരചനയിൽ സജീവമാകുന്നു. ഇപ്പോൾ സത്യൻ അന്തിക്കാട് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്ന ശ്രീനിവാസൻ അടുത്ത പ്രോജക്ട് ഒരു പുതുമുഖ സംവിധാകന് വേണ്ടിയാണു ചെയ്യുന്നത്.

ആരാണ് ആ പുതുമുഖ സംവിധായകൻ എന്നല്ലേ? പ്രമുഖ പരസ്യ സംവിധായകനായ വി.ജെ. സ്റ്റാജനു വേണ്ടിയാണ് അദ്ദേഹം കുടുംബബന്ധങ്ങൾ പശ്ചാത്തലമാക്കിയ കഥ എഴുതുന്നത്. ഇതിനുമുൻപും ശ്രീനിവാസൻ പുതുമുഖ സംവിധായകർക്കായി തിരക്കഥകൾ എഴുതിയിരുന്നു . ഒരു മറവത്തൂർ കനവ്, ഉദയനാണ് താരം, കഥ പറയുമ്പോൾ എന്നീ സിനിമകളാണ് ശ്രീനിവാസൻ പുതുമുഖങ്ങൾക്കായി ഇതിനു മുൻപ് എഴുതിയിട്ടുള്ളത്. ആ ചിത്രങ്ങൾ എല്ലാം തന്നെ വൻ വിജയവുമായിരുന്നു.

Advertisement

പുതുമുഖ താരത്തിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ പ്രധാന റോളിൽ ശ്രീനിവാസനും അഭിനയിക്കും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മൂന്ന് യുവതാരങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.പ്രമുഖ ബ്രാൻഡുകൾക്കായി 150–ലധികം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സ്റ്റാജന്റെ ചിത്രം അടുത്ത വർഷം മധ്യത്തോടെ തീയറ്ററുകളിലെത്തും എന്ന് പ്രതീക്ഷിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Uncategorized

കോവിഡാനന്തര ബൂം ലക്ഷ്യമിട്ട് 100 സ്റ്റോറുകള്‍ തുറക്കാന്‍ പോപ്പീസ്

ഇതിനായി പ്രൈവറ്റ് പ്ലേസ്മെന്റുകള്‍ തുടങ്ങിയ ആകര്‍ഷക നിക്ഷേപാവസരങ്ങളാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നതെന്നും ഷാജു തോമസ് പറഞ്ഞു

Published

on

0 0
Read Time:5 Minute, 58 Second

കോവിഡാനന്തര കുതിപ്പു ലക്ഷ്യമിട്ട് പ്രമുഖ ചില്‍ഡ്രന്‍ ക്ലോത്തിംഗ് ബ്രാന്‍ഡായ പോപ്പീസ് അതിന്റെ റീടെയില്‍ രംഗത്തെ സാന്നിധ്യം വന്‍തോതില്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. സ്വന്തം ഔട്ട്ലെറ്റുകളും ഫ്രാഞ്ചൈസി മാതൃകയിലുമുള്ള എക്സ്‌ക്ലൂസിവ് ഔട്ട്ലെറ്റുകളുടെ എണ്ണം നടപ്പുവര്‍ഷം 100 കടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പോപ്പീസ് ബേബി കെയര്‍ പ്രൊഡക്റ്റസ് എംഡി ഷാജു തോമസ് പറഞ്ഞു. ബ്രാന്‍ഡിന്റെ ആദ്യ വിദേശ ഔട്ട്ലെറ്റുകള്‍ക്ക് യുകെയിലെ ലണ്ടനിലും മാഞ്ചസ്റ്ററിലും തുടക്കമിടാനും കമ്പനി തയ്യാറെടുക്കുകയാണ്. മലപ്പുറം ജില്ലയിലെ തിരുവാലി, ബംഗളൂരു, തിരുപ്പൂര്‍ എന്നീ മൂന്നിടങ്ങളിലായി ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാണ യൂണിറ്റുകളുള്ള കമ്പനിയ്ക്ക് നിലവില്‍ 32 എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകളുണ്ട്. ‘ഇതില്‍ 25 എണ്ണവും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആരംഭിച്ചതാണ്. തുടര്‍ന്നും മികച്ച വളര്‍ച്ച തന്നെയാണ് ചില്‍ഡ്രന്‍ ക്ലോത്തിംഗിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വികസനപരിപാടി.’ ഷാജു തോമസ് പറഞ്ഞു. ഇതിനായി പ്രൈവറ്റ് പ്ലേസ്മെന്റുകള്‍ തുടങ്ങിയ ആകര്‍ഷക നിക്ഷേപാവസരങ്ങളാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നതെന്നും ഷാജു തോമസ് പറഞ്ഞു.

ഷാജു തോമസ്

5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പോപ്പീസ് എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകളുടെ എണ്ണം 500 ആക്കാനും ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ 134 കോടിയുടെ വിറ്റുവരവില്‍ 5-8% മാത്രമാണ് കയറ്റുമതിയുടെ വിഹിതം. ഇത് വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്. ഈ വര്‍ഷം 200 കോടി വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ 1000 കോടി ടേണോവറാണ് ലക്ഷ്യം. ഇ-കോമേഴ്സ് രംഗത്തെ സാന്നിധ്യം വിപൂലീകരിയ്ക്കാനും ബ്രാന്‍ഡ് ഒരുങ്ങിക്കഴിഞ്ഞു. പുതുതായി വരുന്ന ഒമ്നിചാനല്‍ പുതിയ ഒരു ഉപഭോക്തൃ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഷാജു തോമസ് പറഞ്ഞു. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, അജിയോ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ബ്രാന്‍ഡിന് നിലവിലുള്ള മികച്ച വളര്‍ച്ചയ്ക്കു പുറമേയാണിത്.

Advertisement

സ്വന്തം ബ്രാന്‍ഡില്‍ കുഞ്ഞുടുപ്പുകള്‍ വില്‍ക്കുന്ന അപൂര്‍വം ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാതാക്കളിലൊന്നാണ് പോപ്പീസെന്നും ഷാജു തോമസ് ചൂണ്ടിക്കാണിച്ചു. ദക്ഷിണേന്ത്യയില്‍ നിരവധി ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാതാക്കളുണ്ടെങ്കിലും വിദേശ ലേബലുകള്‍ക്കു വേണ്ടിയുള്ള കരാര്‍ നിര്‍മാണരംഗത്താണ് ഏറെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ‘2005-ലെ തുടക്കം മുതല്‍ ഗുണനിലവാരം, ഡിസൈനുകള്‍, മാര്‍ക്കറ്റിംഗ് മികവ് എന്നിവയിലുള്ള ആത്മവിശ്വാസമാണ് സ്വന്തം ബ്രാന്‍ഡിലൂടെയുള്ള വിപണനത്തിന് പ്രേരണയായത്’ ഷാജു തോമസ് വിശദീകരിച്ചു.

വികസനത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങള്‍, ഡയപ്പറുകള്‍, ആക്സസറികള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഉല്‍പ്പന്നനിര വിപുലീകരിക്കാനും പദ്ധതിയുണ്ട്.

മൂന്ന് പ്ലാന്റുകളിലായി 2000-ത്തിലേറെപ്പേര്‍ ജോലി ചെയ്യുന്ന കമ്പനിക്ക് മാസം തോറും 5 ലക്ഷം ഗാര്‍മെന്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്. ചില്‍ഡ്രന്‍ ക്ലോത്തിംഗിനു പുറമെ ഡെനിം ഗാര്‍മെന്റ്സ്, വൂവന്‍ ഫേബ്രിക്സ് ഗാര്‍മെന്റ്സ്, സ്ത്രീകള്‍ക്കുള്ള മറ്റേണിറ്റി വെയര്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ ബേബി സോപ്പും ബ്രാന്‍ഡ് ഈയിടെ വിപണിയിലിറക്കി. ബേബി ഓയില്‍, വൈപ്സ്, ബാത് ജെല്‍, ബേബി ഷാംപൂ എന്നിവയും ഈയിടെ തുടക്കമിട്ട ഉല്‍പ്പന്നവിഭാഗങ്ങളാണ്. ‘ഇന്ത്യയില്‍ ഇത്തരം എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വരുംനാളുകളില്‍ വന്‍വളര്‍ച്ചയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം കയറ്റുമതിയില്‍ ക്ലോത്തിംഗ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. നിലവില്‍ 30-ഓളം രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ തുറന്ന് ഇത് വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്,’ ഷാജു തോമസ് പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Uncategorized

കൊച്ചിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി

കേരള സര്‍ക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിര്‍മിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള ഓണക്കോടികളായി എത്തിയിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 23 Second

ഈ ഓണത്തിന് കൊച്ചിയില്‍ നായ്ക്കളും പൂച്ചകളുമുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി. കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പിലാണ് ആണ്‍വര്‍ഗത്തിലും പെണ്‍വര്‍ഗത്തിലും പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഓണക്കോടികള്‍ എത്തിയിരിക്കുന്നത്. കേരളത്തിന്റെ തനതു ശൈലിയിലുള്ള കസവുകരയിട്ട ഷര്‍ട്ടുകള്‍ ആണ്‍മൃഗങ്ങള്‍ക്കും കസവിന്റെ ബോ ടൈ വെച്ച ഉടുപ്പ് പെണ്‍മൃഗങ്ങള്‍ക്കുമുണ്ട്. ഇവയക്കു പുറമെ ഡ്രെസ്സുകള്‍, ബന്ധനാസ്, ബോ ടൈകള്‍ എന്നിവയുമുണ്ട്. 399 രൂപ മുതല്‍ 2299 രൂപ വരെയാണ് വില നിലവാരം. കുട്ടികളുടെ ബ്രാന്‍ഡായ മിറാലി ക്ലോത്തിംഗുമായി സഹകരിച്ചാണ് പെറ്റ്സ് ഓണക്കോടി വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ജസ്റ്റ് ഡോഗ്സ് പാര്‍ട്ണര്‍മാരിലൊരാളായ എബി സാം തോമസ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിര്‍മിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് ഇവയെന്ന സവിശേഷതയുമുണ്ട്.

കോവിഡ് മൂലം മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സ്നേഹോഷ്മളമായതിന്റെ പശ്ചാത്തലത്തിലാണ് നായ്ക്കള്‍ക്കും ഓണക്കോടി വിപണിയിലെത്തിക്കുന്ന കാര്യം ആലോചിച്ചതെന്ന് എബി സാം തോമസ് പറഞ്ഞു. കുട്ടികളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഏതാണ്ട് 24 മണിക്കൂറും വീടിനകത്തു തന്നെ കഴിയുന്ന കാലമാണ് കടന്നുപൊയ്ക്കോണ്ടിരിക്കുന്നത്. ഇതു മൂലം വളര്‍ത്തമൃഗങ്ങളുമായുള്ള ബന്ധം ഏറെ ദൃഡമാവുകയാണ്. വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയിലും വില്‍പ്പന വര്‍ധിക്കുന്നുണ്ട്. വളര്‍ത്തുനായ്ക്കളെ ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുന്ന രീതി പുതുതല്ല. എന്നാല്‍ ഓണക്കോടി ഇതാദ്യമായിരിക്കും.

Advertisement

തൃശൂര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ വിഷുവിന് പശുക്കളേയും നായ്ക്കളേയും വിഷുക്കണി കാണിക്കുകയും ഓണത്തിന് ഒരു തൃക്കാക്കരപ്പനെയെങ്കിലും തൊഴുത്തിലും വെയ്ക്കുന്ന രീതിയുണ്ട്. എന്നാല്‍ മാറുന്ന കാലത്തിനനുസരിച്ച് ഓണക്കോടിയുടെ കാര്യത്തിലും വളര്‍ത്തുമൃഗങ്ങളെ അവഗണിയ്ക്കേണ്ടതില്ല എന്ന ചിന്തയാണ് ഈ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ പ്രേരണയായതെന്നും എബി സാം തോമസ് പറഞ്ഞു. ഇന്ത്യയിലെവിടെയും ഡെലിവറി സൗകര്യവുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 96330 11711

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്

23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ നിലവില്‍ ജോഷിനുണ്ട്

Published

on

0 0
Read Time:2 Minute, 42 Second

പുതിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്. ജോഷ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്റെ ബീറ്റ വേര്‍ഷന് ഇനിടോകം വലിയ ജനപ്രീതിയാണ് ലഭിച്ചത്. 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ നിലവില്‍ ജോഷിനുണ്ട്. നിലവില്‍ 200ല്‍ അധികം പ്രമുഖരാണ് ജോഷില്‍ കണ്ടന്റ് ക്രിയേറ്ററായി അംഗമായിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ പ്ലാറ്റ്‌ഫോമായ ജോഷില്‍ മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭ്യമണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത ലേബലുകളായ ടി-സീരീസ്, സോണി, സീ മ്യൂസിക്, ഡിവോ മ്യൂസിക് എന്നിവയുമായുള്ള സഹകരണവും ഇതോടെപ്പം പ്രഖ്യാപിച്ചു. ഹ്രസ്വ-വീഡിയോ നിര്‍മിക്കാനായി വലുതും വിശാലവുമായ ഒരു സംഗീത ലൈബ്രറി ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. വൈറല്‍, ട്രെന്‍ഡിംഗ്, ഗ്ലാമര്‍, നൃത്തം, ഭക്തി, യോഗ, പാചകം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 120 സെക്കന്‍ഡ് വരെ വലുപ്പമുള്ള വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആസ്വദിക്കാന്‍ കഴിയും. ബീറ്റാ ഘട്ടത്തില്‍ അവസാന 45 ദിവസങ്ങളില്‍ വന്‍കുതിപ്പാണ് ജോഷിന് ലഭിച്ചത്.

Advertisement

200ല്‍ അധികം എക്സ്‌ക്ലൂസീവ് ക്രിയേറ്റര്‍മാര്‍, 4 മെഗാ മ്യൂസിക് ലേബലുകള്‍, 50 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍, പ്രതിദിനം ഒരു ബില്ല്യണിലധികം വീഡിയോ പ്ലേകള്‍, 23 ദശലക്ഷത്തിന് മുകളില്‍ പ്രതിദിന സജീവ ഉപയോക്താക്കള്‍, അഞ്ച് ദശലക്ഷം യൂസര്‍ ജനറേറ്റഡ് കണ്ടന്റുകള്‍(യുജിസി) എന്നിവയാണ് ജോഷ് നേടിയത്.പ്രതിദിനം 21 മിനിറ്റ് സമയം ഉപയോക്താക്കള്‍ ജോഷ് ആപ്ലിക്കേഷനില്‍ ചിലവഴിക്കുന്നതായി കണ്ടെത്തി. പൂര്‍ണമായും ഭാരതത്തില്‍ നിര്‍മിച്ച് ഭാരതത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമാണിത്. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ പ്ലാറ്റ്‌ഫോമില്‍ ജോഷ് ലഭ്യമാണ്. ഉടന്‍ തന്നെ ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending