Connect with us

Tech

ഭീം ആപ്പിന്റെ പുതിയ ആന്‍ഡ്രോയ്ഡ് & ഐഒഎസ് പതിപ്പ് പുറത്തിറങ്ങി

നിര്‍ദ്ദേശിക്കുന്ന ആള്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും റിവാര്‍ഡ്

Published

on

0 0
Read Time:4 Minute, 47 Second

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസായ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പിന്റെ പുതിയ പതിപ്പായ ഭീം 1.4.1 പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും പുതിയ പതിപ്പ് ലഭിക്കും.

മെസേജിംഗ് ആപ്പുകളും സോഷ്യല്‍ മീഡിയയും വഴി ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരുടെ ഇടയില്‍ ‘ഭീം ആപ്പ് ഉപയോഗിക്കുന്നതിന് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാം.

Advertisement

സ്റ്റേഷനറി കട ഉടമസ്ഥര്‍ക്ക് സഹായികളെയും ഡെലിവറി ചെയ്യുന്നവരെയും കളക്ഷന്‍ ഏജന്റുമാരായി ചേര്‍ക്കുന്നതിനുള്ള സംവിധാനവും ‘ഭീമിന്റെ പുതിയ പതിപ്പിലുണ്ട്. ആപ്പിലുള്ള ‘ ഐ ആം എ മെര്‍ച്ചന്റ്’ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് സ്വയം മര്‍ച്ചന്റായി മാറാനും അദ്ദേഹത്തിന്റെ ക്യു ആര്‍ കോഡ് ഏജന്റുമാര്‍ക്ക് കളക്ഷന് വേണ്ടി നല്‍കാനും സാധിക്കും. പണം ഏജന്റുമാര്‍ക്ക് ലഭിച്ചാല്‍ ഉടമസ്ഥനും ഏജന്റുമാര്‍ക്കും എസ്എംഎസ് ലഭിക്കും.

ഒരു ആഗോള കമ്പനിയില്‍ ജോലി ചെയ്യുന്ന ഓമേഷ് നായര്‍ എല്ലാ ദിവസവും ‘ഭീം ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയാണ്. പണം അയക്കാനും സ്വീകരിക്കാനും ‘ഭീം ആപ്പ് ഉപയോഗിക്കുന്നതിന് തന്റെ സുഹൃത്തുക്കളെയും അദ്ദേഹം പ്രേരിപ്പിക്കുന്നു.

പേയ്‌മെന്റ് ആവശ്യങ്ങള്‍ക്ക് ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഇഷ്ടപ്പെടുന്നതിനാല്‍ ഞാന്‍ ഭീം ആപ്പ് ഉപയോഗിക്കുന്നു. പണമിടപാടുകള്‍ നടത്തുന്നതിന് സഹായിക്കുന്ന അതീവ ലളിതമായ ഒരു ആപ്പ് ആണിത്. ഇതിന് പുറമേ എന്റെ പേടിഎമ്മില്‍ പണം നിറക്കുന്നതിനും ഭീം ആപ്പ് ഉപയോഗിക്കുന്നു, ഓമേഷ് നായര്‍ പറയുന്നു.

13 ‘ഭാഷകളില്‍ ‘ഭീം ആപ്പ് ലഭ്യമാണ്. ‘ഭാരത് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനും ആപ്പ് സഹായകരമാണ്. ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 59 ബാങ്കുകള്‍ ‘ഭീം പ്ലാറ്റ്‌ഫോമിന്റെ ‘ഭാഗമാണ്. തീര്‍ത്തും സൗകര്യപ്രദമായതിനാല്‍ ലക്ഷകണക്കിന് ആളുകള്‍ക്കിടയില്‍ ജനകീയമാവുകയാണ് ‘ഭീം ആപ്പ്.

ദിവസം 24 മണിക്കൂറും വര്‍ഷത്തില്‍ 365 ദിവസവും ‘ഭീം ആപ്പ് പ്രവര്‍ത്തിക്കും. ഇത് വഴി ബാങ്ക് ശാഖയില്‍ പോകാതെ തന്നെ ആളുകള്‍ക്ക് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. രണ്ട് കാര്യങ്ങളാണ് ‘ഭീം ആപ്പ് ഉപയോഗിക്കുന്നതിന് വേണ്ടി ചെയ്യേണ്ടത്. ഒന്ന് ബാങ്ക് അകൗണ്ടുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കുക. രണ്ട് ഈ നമ്പറിലുള്ള സിം ഫോണില്‍ ഉപയോഗിക്കുക. ഇത് വരെ 20 ദശലക്ഷം ‘ഭീം ആപ്പുകളാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ‘ഭീം ആപ്പ് നിര്‍ദ്ദേശിക്കുകയുമാകാം. ഇപ്രകാരം ചെയ്യുമ്പോള്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും ഒരു നിശ്ചിത അളവിലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഇന്‍സന്റീവ് ല’ഭിക്കും.

ഇന്‍സന്റീവ് ലഭിക്കുന്ന വിധം

ആപ്പ് നിര്‍ദ്ദേശിക്കുന്ന ആളുടെ ഫോണ്‍ നമ്പര്‍ പുതിയതായി ആപ്പ് ഡൗണ്‌ലോഡ് ചെയ്യുന്നവര്‍ റെഫറര്‍ കോഡായി നല്‍കണം. ഇങ്ങനെ ചെയ്യുമ്പോള്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും റിവാര്‍ഡ് ലഭിക്കും.

ഏറ്റവും കുറഞ്ഞത് 50 രൂപ മൂല്യമുള്ള മൂന്ന് ഇടപാടുകളെങ്കിലും നടത്തണം. ഇടപാട് പൂര്‍ത്തിയാക്കിയാല്‍ റെഫര്‍ ചെയ്യുന്ന ആള്‍ക്ക് 25 രൂപയും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് 25 രൂപയും ലഭിക്കും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധയില്‍

ഹിസ്റ്ററി ടിവി 18ല്‍ തിങ്കളാഴ്ച രാത്രി 8-ന് സംപ്രേഷണം

Published

on

0 0
Read Time:2 Minute, 24 Second

ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര്‍ ബോട്ടായ ആദിത്യ വികസിപ്പിച്ചെടുത്ത ടീം നായകന്‍ സന്ദിത് തണ്ടാശ്ശേരിയാണ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ എപ്പിസോഡിലെ നായകന്‍. ഇലക്ട്രിക് ബോട്ടുകളിലെ മികവിന് 2020-ലെ ഗുസ്താവ് ത്രൈവെ അവാര്‍ഡും ആദിത്യ നേടിയിരുന്നു. അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ത്ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ. എ്ല്ലാ തിങ്കളാഴ്ചയും രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു കഴിഞ്ഞു.

പരമ്പരാഗത ബോട്ടുകള്‍ ഭൂരിഭാഗവും ഡീസലില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദം, വായു, ജലമലിനീകരണത്തിന് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആദിത്യ ശ്രദ്ധനേടുന്നത്. ഇന്ധനച്ചെലവിലെ ആദായവും ഗണ്യമാണ്. കേരളത്തിലെ ഡീസല്‍ കടത്തുവള്ളങ്ങള്‍ പ്രതിര്‍ഷം 3.5 കോടി രൂപയുടെ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത് ഓരോ വര്‍ഷവും 9.2 കോടി കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളുകയും ചെയ്യുന്നു. ഇതു കേരളത്തിന്റെ മാത്രം കാര്യമാണ്. ഇക്കാര്യത്തിലുള്ള ദേശീയസ്ഥിതി കൂടി പരിഗണിക്കുമ്പോള്‍ ഫെറികള്‍ ധാരാളമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും സന്ദിത് തണ്ടാശ്ശേരി തുടക്കമിട്ട നവ്ആള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് സൃഷ്ടിച്ച ആദിത്യ മാതൃകയാവും.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Tech

ഈ വാച്ചുപയോഗിച്ച് നടത്താം കോണ്ടാക്റ്റ്‌ലെസ് പേമെന്റ്

ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കി ടൈറ്റന്‍. 2995 രൂപ മുതല്‍ 5995 രൂപ വരെ വില

Published

on

0 0
Read Time:2 Minute, 36 Second

ഇന്ത്യയിലെ ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കിയിരിക്കയാണ് ടൈറ്റന്‍. 2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പ്രമുഖ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ യോനോ എസ്ബിഐ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ അവതരിപ്പിച്ചു. ഇതിലൂടെ കോണ്ടാക്റ്റ്‌ലെസ് പേമെന്റ് നടത്താന്‍ സാധിക്കും.

Advertisement

ഇന്ത്യയില്‍ ആദ്യമായാണ് സമ്പര്‍ക്കമില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള വാച്ചുകള്‍ ഒരു കമ്പനി അവതരിപ്പിക്കുന്നത്. എസ്ബിഐ എക്കൗണ്ട് ഉടമകള്‍ക്ക് സൈ്വപ് ചെയ്യാതെ, എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കാതെ ടൈറ്റന്‍ പേ വാച്ചുകളിലെ സ്പര്‍ശത്തിലൂടെ പിഒഎസ് മെഷീനുകള്‍വഴി ഇടപാടുകള്‍ നടത്താം. ഒരു വിധ സമ്പര്‍ക്കവും വേണ്ടെന്നത് കൊറോണകാലത്ത് വാച്ചിനെ ആകര്‍ഷകമാക്കുന്നു.

പിന്‍ നല്‍കാതെ തന്നെ 2000 രൂപയുടെ വരെയുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ടാപ്പി ടെക്‌നോളജീസിന്റെ സഹായത്തോടെ വാച്ച് സ്ട്രാപ്പുകളില്‍ സുരക്ഷിതമായി എംബഡ് ചെയ്ത സര്‍ട്ടിഫൈഡ് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) ചിപ്പ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്. കോണ്ടാക്ട് ലെസ് എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്റെ എല്ലാ പ്രവൃത്തികളും ഇതിലൂടെ ചെയ്യാം.

ഈ വാച്ചുകളിലെ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്ട്‌ലെസ് മാസ്റ്റര്‍കാര്‍ഡ് പിഒഎസ് മെഷീനുകളില്‍ പേയ്‌മെന്റ് നടത്താവുന്നതാണ്.

2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില. പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ടൈറ്റനെ ന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സി.കെ. വെങ്കട്ടരാമന്‍ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Kerala

കേരളത്തിന് അഭിമാനമായ ആലപ്പുഴ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം ഇതാണ്…

സൂമിനും ഗൂഗിള്‍ മീറ്റിനുമെല്ലാമുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ആലപ്പുഴയിലെ വികണ്‍സോള്‍

Published

on

0 0
Read Time:3 Minute, 31 Second

ദശലക്ഷം ഉപയോക്താക്കളെ ഉന്നമിട്ടാണ് വികണ്‍സോള്‍ വിപണിയിലേയ്‌ക്കെത്തുന്നത്.

ലോകത്തിലെ വമ്പന്‍ വിഡിയോ കോണ്‍ഫറന്‍സ് ആപ്പുകളായ സൂമിനും ഗൂഗിള്‍ മീറ്റിനും വെല്ലുവിളി ഉയര്‍ത്തി ആയിരുന്നു വി കണ്‍സോളിന്റെ വരവ്. ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികണ്‍സോള്‍ ഈ വര്‍ഷം പത്തുലക്ഷം ഉപയോക്താക്കളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത മാസമാണ് ആപ്പ് വിപണിയിലെത്തുക.

Advertisement

ഓണ്‍ലൈന്‍ പഠന മേഖലയിലും ടെലിമെഡിസിന്‍ രംഗത്തുമായിരിക്കും വികണ്‍സോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ച ടെലിജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജീസ്(ടിഎസ്ടി) സിഇഒ ജോയ് സെബാസ്റ്റ്യന്‍ പറയുന്നു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയാണ് ടെലിജെന്‍ഷ്യ.

സ്വദേശി വിഡിയോ കോണ്‍ഫറന്‍സിങ് ആപ് വേണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം നടത്തിയ ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചാലഞ്ചിലാണ് ആലപ്പുഴയുടെ സ്വന്തം വികണ്‍സോള്‍ ഒന്നാമത് എത്തിയത്.

രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളിയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചരിത്രം കുറിച്ചത്. സൂം, ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നതാണ് വികണ്‍സോളെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചേര്‍ത്തലയ്ക്ക് സമീപം പള്ളിപ്പുറം എന്ന ഗ്രാമത്തിലെ ഇന്‍ഫോപാര്‍ക്കിലാണ് ഈ കമ്പനി പിറവികൊണ്ടത്.

ഒരേ സമയം 80 പേര്‍ക്ക് പങ്കെടുക്കാനും 300 പേര്‍ക്ക് വീക്ഷിക്കാനും കഴിയുന്ന ഫീച്ചറുകളോടെയാണ് വികണ്‍സോള്‍ വിപണിയിലെത്തുന്നത്. തുടക്കത്തില്‍, തല്‍ക്കാലത്തേയ്ക്ക് ചെറിയ ഫീസോടെയായിരിക്കും പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുകയെന്ന് ജോയ് സെബാസ്റ്റ്യന്‍. മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാകും.

ആപ്പ് വികസിപ്പിക്കാനുള്ള ചെലവിനുവേണ്ടിയാണ് ഫീസ് ഈടാക്കുന്നതെന്ന് ജോയ് പറയുന്നു. ആദ്യ ആഴ്ച ആപ്പ് സൗജന്യമായി ഉപയോഗിക്കാം. സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തിപ്പെടുന്നുണ്ടെങ്കില്‍ മാത്രം പിന്നീട് ഫീസ് നല്‍കിയാല്‍ മതി.

ഇന്നോവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഈ സ്റ്റാര്‍ട്ടപ്പിന് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി വികണ്‍സോള്‍ ആയിരിക്കും ഔദ്യോഗിക വിഡിയോ കോണ്‍ഫറന്‍സിങ് ആപ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending