0 0
Read Time:10 Minute, 8 Second

””സമത്വ ചിന്തയുള്ള സ്ത്രീകളെയാണ് ഈ സമൂഹത്തിനു വേണ്ടത്. അതിനായി വിലക്കുകൾ പൊട്ടിച്ചറിയേണ്ടത് സ്ത്രീകൾ തന്നെയാണ്”, ഓൺലൈൻ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ കവയത്രി  സൗമ്യ വിദ്യാധർ തന്റെ സ്ത്രീപക്ഷ ചിന്തകൾ പങ്കുവയ്ക്കുന്നു.

സാമൂഹിക പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ വിഷയത്തിൽ വളരെ ശക്തമായ അഭിപ്രായ പ്രകടനമാണ് സൗമ്യയുടേത് . കേരളത്തിലെ സ്ത്രീകളുടെ നിലവിലെ സാമൂഹ്യ സ്ഥിതിയെ പറ്റി എന്താണ് പറയാനുള്ളത്?

Advertisement

മുൻകാലഘട്ടങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഇന്നത്തെ സ്ത്രീകൾ കൂടുതൽ സ്വന്തന്ത്രരാണ്. വീടുകളിൽ നിന്നും പുറത്തിറങ്ങി ജോലി ചെയ്യുന്നതിനും സ്വന്തം കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ട ഒരു അന്തരീക്ഷം ഇവിടെയുണ്ട്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്കും വളരെ ഉയർന്നതാണ്.

ഇപ്പോഴത്തെ സർക്കാരും സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കുന്നു. ഈ ഘടകങ്ങൾ എല്ലാം കൊണ്ട് തന്നെ, കേരളത്തിലെ വനിതകൾക്ക് സ്വയം ഒരു അഭിമാനബോധം ഉണ്ടായിട്ടുണ്ട്. കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതിലും അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിലും അവർ മുന്നോട്ടു വന്നു കഴിഞ്ഞു.

മോറൽ പോലീസിംഗ് , സ്വസ്ഥമായ കുടുംബ ജീവിതം പോലും ആളുകൾക്ക് നിഷേധിക്കുകയാണ്…ഇത്തരം ഒരുപാട് കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ,,,അതിനോടുള്ള പ്രതികരണം ?

ന്താണ് മോറൽ പോലീസിംഗ് എന്നതിനെ പറ്റിയോ , എന്തിനു വേണ്ടിയാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത് എന്നതിനെ പറ്റിയോ എനിക്ക് ഇപ്പോഴും വ്യക്തമായ ധാരണകിട്ടുന്നില്ല. പൊതുജനം എങ്ങനെ പെരുമാറണം എന്ന് ഒരു കൂട്ടം ആളുകൾ നിശ്ചയിക്കുന്നു .മോറൽ പോലീസിംഗിന്റെ വക്താക്കൾ എന്താണ് പൊതുജനങ്ങളിൽ നിന്നുംപ്രതീക്ഷിക്കുന്നത്?.

ദമ്പതിമാർക്ക് ഒരുമിച്ച് കൈ കോർത്തുപിടിച്ച ഒരു പാർക്കിലോ ബീച്ചിലോ നടക്കാൻ സാധിക്കില്ല.നമ്മൾ സൗദി അറേബ്യാൻ തലത്തിലേക്ക് മാറുകയാണോ? ഇത്തരത്തിൽ ആവശ്യങ്ങൾ ഉന്നയിക്കുന്നവരെ അനുസരിക്കേണ്ട ആവശ്യം എന്താണ്. പാശ്ചാത്യ സംസ്കാരം അനുകരിക്കുന്നത് തടയണം എന്ന് ഒരു കൂട്ടം ആളുകൾ കരുതുന്നു.

നമ്മുടെ നാട്ടിൽ പ്രായപൂർത്തിയായ ആളുകൾ വിവാഹം കഴിക്കുന്നതിനോ ലിവിംഗ് ടുഗെതർ ആകുന്നതിനോ നിയമപരമായ എതിർപ്പുകളില്ല. പിന്നെ എന്തിനാണ് ഈ കോലാഹലങ്ങൾ.അതുപോലെ തന്നെ ഒരു വ്യക്തി എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് അവർ സ്വയമാണ്. എന്നാൽ ഇവിടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിൽ പോലും കയ്യേറ്റമാണ്‌. മോറൽ പോലീസിംഗ് എന്ന രീതിക്ക് നമ്മുടെ നാട്ടിൽ നിയമപരമായ അംഗീകാരമില്ല.അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങൾ നേരിടുന്ന പക്ഷം നിയമ സഹായം തേടണം

സ്ത്രീ – പുരുഷ സമത്വം വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത് എന്ന് പരക്കെ ഒരു വിശ്വാസം ഉണ്ട്.ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

തീർച്ചയായും. സമത്വവാദങ്ങൾ ഏറെ നടന്നാലും ഇവിടെ ഇപ്പോഴും ശരിയായ സ്ത്രീ – പുരുഷ നിലനിൽക്കുന്നില്ല. സ്ത്രീകൾ ഇപ്പോഴും പുരുഷന് സന്തോഷം നൽകുന്ന ഉപാധികളായും രണ്ടാം തരം പൗന്മാരായുമാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീകൾക്ക് മുൻ‌തൂക്കം നൽകുന്ന സമ്പ്രദായത്തിൽ നിന്നും നമ്മൾ ഏറെ വ്യതിചലിച്ചിരിക്കുന്നു.

വീടുകളിലും തൊഴിലിടങ്ങളിലും സ്ത്രീകളോടുള്ള വിവേചനം ഞാൻ പലപ്പോഴും നേരിൽ കണ്ടിട്ടുള്ളതാണ്. ഉയർന്ന ഉദ്യോഗസ്ഥ തലങ്ങളിൽ ഉള്ള സ്ത്രീകൾക്ക് പോലും പുരുഷന്മാരിൽ നിന്നും ലൈംഗിക ചുവയുള്ള കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

പുരുഷന്മാരെ തനിക്കുകീഴിൽ കൊണ്ട് വരണം എന്ന് ഒരു സ്ത്രീയും പറയുന്നില്ല. സ്ത്രീകൾ ആവശ്യപ്പെടുന്നത് സമത്വം മാത്രമാണ്. സ്ത്രീകൾക്കെതിരായ അക്രമം അവസാനിപ്പിക്കണം എന്ന് മാത്രമാണ് അവർ ആവശ്യപ്പെടുന്നത്. സ്ത്രീ പുരുഷ സമത്വം പ്രാവർത്തികമാകുന്ന പക്ഷം സമൂഹത്തിൽ എല്ലാവർക്കും അതിന്റെ പ്രയോജനം ലഭിക്കും.

ആരാണ് നല്ല പെൺകുട്ടി എന്ന തലക്കെട്ടിൽ എഴുതിയ കവിത ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നല്ലോ, താങ്കളുടെ അഭിപ്രായത്തിൽ ആരാണ് നല്ല പെൺകുട്ടി?

പെൺകുട്ടികൾ സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റി ഇവിടുള്ളവർക്ക് വ്യക്തമായ നിർവചനങ്ങൾ ഉണ്ട്.ഒരു പുരുഷന്റെ പെരുമാറ്റം പോലും സ്ത്രീകളുടെ നന്മയെ ആശ്രയിച്ചിരിക്കും എന്നാണ് പരക്കെയുള്ള വാദം.

ഒരാൾ ഒരുപെൺകുട്ടിയോടു മോശമായി പെരുമാറിയാൽ ഉടൻ അവളുടെ വസ്ത്രധാരണരീതിക്കാണ് കുറ്റം. തലതാഴ്ത്തി , മാറുമറച്ച് നടക്കുന്നവളല്ല നല്ല പെൺകുട്ടി. എന്റെ അഭിപ്രായത്തിൽ സ്വന്തം വ്യക്തിത്വത്തിന് വില നൽകി, സമൂഹത്തോടുള്ള തന്റെ കടമകൾ മനസിലാക്കുന്ന , സമത്വത്തിനു മുൻ‌തൂക്കം നൽകുന്ന ഒരുവളാണ് നല്ല പെൺകുട്ടി.

കേരളത്തിൽ സ്ത്രീകളുടെ വളർച്ചയെ പിന്നോട്ട് വലിക്കുന്ന സാമൂഹിക സാഹചര്യങ്ങൾ ഏതൊക്കെയാണ്?

ദാരിദ്രവും പുരുഷന്റെ മദ്യപാന ശീലവുമാണ് പ്രധാനമായും സ്‌ത്രീകളുടെ വികസനത്തെ പിന്നോട്ട് വലിക്കുന്നത്. ഭർത്താവിന്റെ സന്തോഷമാണ്, ജീവിതത്തിലെ പ്രധാന കർത്തവ്യം എന്നും കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തലാണ് തന്റെ പ്രധാന ചുമതലയെന്നും വീട് പരിപാലനമാണ് ആദ്യം ചെയ്യേണ്ടതെന്നുമുള്ള ധാരണകൾ സ്ത്രീകളെ പിന്നോട്ട് വലിക്കുന്നു.

വളരെ ശക്തമായ ഭാഷയാണ് താങ്കളുടേത്, എഴുതാൻ ഇഷ്ടമുള്ള വിഷയം?

സ്ത്രീകളുടെ പ്രശ്ങ്ങളെക്കുറിച്ച്എഴുതാനാണ്‌ എനിക്ക് ഏറെ താല്പര്യം. സ്ത്രീകൾ സ്ത്രീകൾക്ക് വേണ്ടി എഴുതിയില്ലെങ്കിൽ വേറെ ആരെഴുതാനാണ്.

കാറ്റ് എന്ന ചിത്രത്തിൻറെ സബ്ടൈറ്റിൽ ചെയ്തത് താങ്കൾ ആണല്ലോ, ഈ രംഗത്തെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചു പറയാമോ?

പൊതുവെ വനിതാപ്രാതിനിത്യം കുറവുള്ള മേഖലയാണ് സിനിമ, പ്രത്യേകിച്ച് സബ്ടൈറ്റിൽ ചെയ്യുന്നതിനായി വളരെ കുറച്ചു സ്ത്രീകൾ മാത്രമേയുള്ളൂ. ഞാൻ സാധാരണയായി ഹോളിവുഡ് സിനിമകൾക്കും ടിവി സീരിയലുകൾക്കുമാണ് സബ്ടൈറ്റിൽ ചെയ്യാറുള്ളത്.

ക്ഷമയും , ഭാഷാജ്ഞാനവും എഡിറ്റിങ് സ്കില്ലും കൂടുതലായി വേണ്ടതിനാൽ സ്ത്രീകളെയാണ് ഈ മേഖലയിലേക്ക് കൂടുതലായും തെരെഞ്ഞെടുക്കാറ്. എന്നാൽ ഇന്ത്യയിൽ അതല്ല അവസ്ഥ. ഇവിടെ ഈ രമഗത്തേക്ക് കടന്നു വരുന്ന സ്ത്രീകൾ വളരെക്കുറവാണ്. മാത്രമല്ല,പുരുഷനെ അപേക്ഷിച്ച് പേയ്‌മെന്റും കുറവാണ് ലഭിക്കുക.

എഴുത്തിൽ ഭാവി പദ്ധതികൾ?

മലയാളം സബ്‌ടൈറ്റിലിംഗിൽ ഒന്ന് രണ്ടു പ്രോജക്റ്റുകൾ ഉണ്ട്. പിന്നെ എന്റെ ആദ്യ കവിതാ സമാഹാരം ഉടൻ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ നോവലിന്റെ പണിപ്പുരയിലാണ്. അതിന്റെ ആദ്യ രൂപം പൂര്ണമായിട്ടുണ്ട്.

കൂടുതൽ വ്യക്തി വിവരങ്ങൾ?

ജനിച്ചതും വളർന്നതും ബാംഗ്ലൂർ ആണ്. പ്രൊഫഷണലി കോപ്പി റൈറ്റർ ആണ്. ഇന്റർനാഷണൽ മാഗസീനുകൾക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്.ഇപ്പോൾ ഫ്രീലാൻസർ ആആയാണ്‌ ജോലി ചെയ്യുന്നത്. കവിതകൾ പ്രിന്റ് , ഓൺലൈൻ മാധ്യമങ്ങളിൽ പബ്ലിഷ് ചെയ്തു വന്നിട്ടുണ്ട്. ഭർത്താവും രണ്ടു മക്കളും ഒന്നിച്ച് തൃശൂരിൽ താമസം .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %