0 0
Read Time:4 Minute, 53 Second

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റി മറിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. കരിദിനമെന്ന് പറഞ്ഞാണ്‍ കോണ്‍ഗ്രസുകാര്‍ നോട്ട് അസാധുവാക്കല്‍ വാര്‍ഷികം ആചരിക്കുന്നത്. നിര്‍ത്ഥകമായ ജല്‍പ്പനങ്ങളുടെ ഭാഗമായി അതിനെ കാണുന്നതാണ് നല്ലതെന്ന് തോന്നുന്നു. കാരണം ബിജെപിയുടെ കടുത്ത വിമര്‍ശകരായ കമ്യൂണിസ്റ്റുകാര്‍ പോലും സമ്മതിക്കുന്ന (രഹസ്യമായി) ഒരു കാര്യമുണ്ട്. നോട്ട് അസാധുവാക്കലിന്റെ യഥാര്‍ത്ഥ ഫലങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നത്.

ഓരോ പൗരനും കൂടുതല്‍ എക്കൗണ്ടബിള്‍ ആകാന്‍ തുടങ്ങി എന്നതാണ് നോട്ട് അസാധുവാക്കലിന്റെ ഏറ്റവും വലിയ ഗുണം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നത് യഥാര്‍ത്ഥത്തില്‍ സമാന്തര സമ്പദ് വ്യവസ്ഥ ആയിരുന്നു.

Advertisement

ഗവണ്‍മെന്റിന്റെ സാമ്പത്തിക സൂചകങ്ങളിലോ സങ്കേതങ്ങളിലോ പെടാത്ത സമാന്തര കാഷ് ഫളോയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്. അത്തരമൊരു ഇന്‍ഫോര്‍മല്‍ ഇക്കോണമിയെ ഫോര്‍മല്‍ ആക്കാന്‍ ഒരു പ്രധാനമന്ത്രി ധൈര്യപ്പെട്ടു എന്നതു തന്നെയാണ് നോട്ട് അസാധുവാക്കലിന്റെ ഏറ്റവും വലിയ പ്രസക്തി.

സുപ്രധാനമായൊരു സാമ്പത്തിക പരിവര്‍ത്തനത്തിന്റെ, അല്ലെങ്കില്‍ പരിണാമത്തിന്റെ തുടക്കമായിരുന്നു അത്. അതിന്റെ ഫലങ്ങള്‍ മുഴുവനായും കാണാന്‍ ഇരിക്കുന്നതേയുള്ളൂ. ഇത്തരമൊരു പരിവര്‍ത്തനത്തിന്റെ ഭാഗമായി സ്വാഭാവികമായുണ്ടായ ചില തിരിച്ചടികളെ പര്‍വതീകരിക്കാനുള്ള ശ്രമമാണ് പലരും നടത്തിയത്. അത് തീര്‍ത്തും രാഷ്ട്രീയം കളിക്കല്‍ മാത്രമാണ്. അവര്‍ ചിന്തിക്കേണ്ടിയിരുന്നത് നോട്ട് അസാധുവാക്കലിനെ എങ്ങനെ കൂടുതല്‍ മികവുറ്റതാക്കാം എന്നതായിരുന്നു.

നോട്ട് അസാധുവാക്കല്‍ എന്തുകൊണ്ട് വിജയമാണെന്നതിന്റെ ചുരുക്കം ചില കണക്കുകള്‍ നോക്കുക

നികുതി വെട്ടിപ്പിനായുള്ള കമ്പനികള്‍ക്കെതിരെയുള്ള നടപടികളിലൂടെ ഇതിനോടകം കേന്ദ്രം കണ്ടെത്തിയത് 6,500 കോടി രൂപയാണ്.

200,000ലധികം കമ്പനികളുടെ റെജിസ്‌ട്രേഷന്‍ റദ്ദാക്കി. 450,000ത്തോളം ഡയറക്റ്റര്‍മാരെയാണ് അയോഗ്യരാക്കിയത്. അന്വേഷണം നടന്നുവരികയും ചെയ്യുന്നു.

300,000 കടലാസ് കമ്പനികളെ ഇതിലൂടെ പുറത്തുകൊണ്ടുവരാന്‍ സാധിച്ചു

18 ലക്ഷം എക്കൗണ്ടുകളും നിരീക്ഷണം നടന്നുകഴിഞ്ഞു

മൂന്ന് ലക്ഷം കോടി രൂപയുടെ കാഷ് ഡിപ്പോസിറ്റ് അന്വേഷണ പരിധിയിലാണ്

സംശയദൃഷ്ടിയിലുള്ളത് 5.56 ലക്ഷം എക്കൗണ്ടുകള്‍ കൂടി കണ്ടെത്തി

4,73,003 സംശകരമായ ഇടപാടുകളാണ് കണ്ടെത്തിയിട്ടുള്ള

29,123 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തി

കറണ്‍സി വിനിമയത്തില്‍ 21 ശതമാനം ഇടിവ്

56 ലക്ഷം പുതിയ നികുതിദായകരെ ലഭിച്ചു

റിട്ടേണ്‍സ് ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ 9.9 ശതമാനത്തെ അപേക്ഷിച്ച് 24.7 ശതമാനം വര്‍ധന

വ്യക്തിഗത വരുമാന നികുതിയിലെ അഡ്വാന്‍സ് കളക്ഷനില്‍ ഉണ്ടായത് 41.79 ശതമാനത്തിന്റെ വര്‍ധന

2.1 ലക്ഷം കടലാസ് കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി

ബാങ്കിംഗ് നിക്ഷേപത്തില്‍ ഏകദേശം 3 ലക്ഷം കോടി രൂപയുടെ വര്‍ധന

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,800 കോടി രൂപയിലെത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍ പേര്‍ ഡിജിറ്റലായി പണമിടപാടുകള്‍ നടത്തുന്നു

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language