0 0
Read Time:2 Minute, 14 Second

നവംബര്‍ 27ന് വിവാഹിതനാകാന്‍ ഒരുങ്ങുകയാണ് ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍. ബോളിവുഡ് താരവും മോഡലിങ് സെലിബ്രിറ്റിയുമായ സാഗരികയാണ് സഹീറിന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. മതവും വിവാഹങ്ങളും എല്ലാം വിവാദമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ അതിനൊന്നും വഴങ്ങിക്കൊടുക്കാന്‍ എന്തായാലും ഈ കപ്പിള്‍ തയാറല്ല. 

സഹീറും സാഗരികയും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരാണ്. അതുകൊണ്ടുതന്നെ മതപരമായി വേണ്ട തങ്ങളുടെ വിവാഹമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. 

Advertisement

തീര്‍ത്തും നിയമപരമായുള്ള, കോടതി വഴിയുള്ള വിവാഹമായിരിക്കും തങ്ങളുടെയെന്നും നിക്കാഹോ സാത്‌ഫെറാസോ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. 

മതപരമായ ചടങ്ങുകള്‍ ഇല്ലെങ്കിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പാര്‍ട്ട് നല്‍കുന്നുണ്ട് ഇവര്‍. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കുന്നതുകൊണ്ട് മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രശ്‌നമൊന്നുമുണ്ടായില്ലെന്നും അവര്‍ക്ക് ഇത് മനസിലാക്കാനുള്ള വിശാലതയുണ്ടെന്നുമാണ് സഹീര്‍ പറഞ്ഞത്. 

സാഗരികയുടെ രക്ഷിതാക്കളും തുറന്ന മനസ്ഥിതിയുള്ളവരാണെന്ന് താരം പറയുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരിയായ ജീവിതപങ്കാളിയെ തെരഞ്ഞെടുക്ക എന്നതിനാണ്. അതില്‍ മാത്രമാണ് മാതാപിതാക്കളുടെ ആശങ്ക. അല്ലാതെ ചടങ്ങുകളില്ല-സാഗരിക പറയുന്നു. 

മുംബൈയില്‍ വെച്ചാണ് നിയമപരമായി ഇവര്‍ നവംബര്‍ 27ന് വിവാഹിതരാകുന്നുത്. 

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language