Connect with us

Entertainment

‘സെക്സി ദുർഗ നേരിട്ടത് പോലുള്ള സദാചാര ആക്രമണം ഏകയ്ക്കും പ്രതീക്ഷിക്കാം’

ശരീരത്തിന്റെ രാഷ്ട്രീയം തുറന്നു കാണിക്കുന്ന ചിത്രത്തിൽ, നായകനും നായികയും പിന്നണി പ്രവർത്തകരും എല്ലാം തന്നെ പൂർണ്ണ നഗ്നരായാണ് അഭിനയിച്ചത്

Published

on

0 0
Read Time:5 Minute, 35 Second

അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത മിശ്രലിംഗ വ്യക്തിത്വത്തെ കേന്ദ്രീകരിച്ച് പുതുമുഖ സംവിധായകന്‍ പ്രിൻസ് ജോൺ ഒരുക്കുന്ന ഏക എന്ന ചിത്രം വരവറിയിച്ചതും, വിവാദമായതും , ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെട്ടതുമെല്ലാം ഞൊടിയിടയിലാണ്. ശരീരത്തിന്റെ രാഷ്ട്രീയം തുറന്നു കാണിക്കുന്ന ചിത്രത്തിൽ, നായകനും നായികയും പിന്നണി പ്രവർത്തകരും എല്ലാം തന്നെ പൂർണ്ണ നഗ്നരായാണ് അഭിനയിച്ചത്. അതിനാൽ തന്നെ സദാചാരക്കാരുടെ ആക്രമങ്ങൾക്ക് ഈ കൊച്ചു ചിത്രവും അഭിനേതാക്കളും കുറച്ചൊന്നുമല്ല ഇരയായത്. ഇപ്പോൾ, യൂടൂബിൽ നിന്നും പിൻവലിക്കപ്പെട്ട, ട്രെയ്‌ലർ വീണ്ടും വീണ്ടും അപ്ലോഡ് ചെയ്തുകൊണ്ട്, ഏക വീണ്ടും ചർച്ചയാകുകയാണ്.

ഏക എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാനുള്ള ധൈര്യം കാണിച്ച, നടിയും മോഡലുമായ രെഹ്ന ഫാത്തിമ, ചിത്രത്തിലെ തന്റെ അനുഭവങ്ങളും , സിനിമയെക്കുറിച്ചുള്ള ഭാവി പ്രതീക്ഷകളും പങ്കുവയ്ക്കുന്നു….

Advertisement

നായകനും നായികയും പിന്നണി പ്രവർത്തകരും നഗ്നരായി അഭിനയിച്ച ഒരു ചിത്രം, എന്തുകൊണ്ടാണ് ചിത്രത്തോട് ഇത്തരമൊരു സമീപനം ?

സിനിമ കാണാൻ എത്തുന്നവരിൽ കല ആസ്വദിക്കാൻ വരുന്നവരും നല്ലൊരു സന്ദേശം പ്രതീക്ഷിച്ചു വരുന്നവരും നഗ്‌നത കാണാൻ മാത്രം വരുന്നവരും എല്ലാം കാണുമെന്നറിയാം എന്നാൽ സിനിമ കണ്ടു തിരിച്ചിറങ്ങുമ്പോൾ ശരീരം അശ്ലീലമല്ലെന്നും ലിംഗ ലൈംഗിക ന്യൂന പക്ഷങ്ങൾ വ്യക്തിത്വമുള്ളവർ ആണെന്നും ചികിൽസിച്ചു മാറ്റേണ്ട ഒരു രോഗമല്ല അതെന്നും അവരെ നമ്മെപ്പോലെതന്നെ പരിഗണിക്കണമെന്നും മനസിലാക്കിപ്പിക്കുക അതാണ് ഏകയുടെ പ്രാഥമിക ഉദ്ദേശം.

സിനിമയുടെ ട്രെയ്‌ലർ വിവാദമാകുകയും, നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നല്ലോ?

ആരൊക്കെയോ ചേർന്ന് മാസ് റിപ്പോർട്ട് ചെയ്തു അതിനെ തുടർന്നാണ് ട്രെയ്‌ലർ പിന്വലിക്കപ്പെട്ടത്. Eka movie official trailer എന്നപേരിൽ വീണ്ടും അപ്ലോഡ് ചെയ്തിട്ടുണ്ട്. . ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും വാട്ട്സാപ്പിലും എല്ലാം ട്രെയ്‌ലർ പ്രചരിക്കുന്നുണ്ട്.

ഏകയുടെ മേക്കിംഗിലെ പ്രത്യേകതകൾ?

ലൈംഗിക വിദ്യാഭ്യാസത്തിന് കൂടി ഉതകും വിധമാണ് മേക്കിങ് .സെൻസർ ബോർഡ് അതികം കട്ട് ചെയ്യാതെ തന്നെ ഉദ്ദേശലക്ഷ്യങ്ങൾ മനസിലാക്കി അനുവദിക്കും എന്നാണ് പ്രതീക്ഷ പ്രേക്ഷകർക്കും ഒരു വ്യത്യസ്ത അനുഭവമായിരിക്കും. വിദേശ ഫെസ്റിവലുകളും പരിഗണനയിൽ ഉണ്ട്. 2018 തുടക്കത്തിൽ തന്നെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കാം എന്നാണ് പ്രതീക്ഷ. സാഹസിക യാത്രയുടെ ത്രില്ലും സിനിമയിൽ കാണാം.

ഏക , the journey through 3 states , ഇതിവൃത്തം വ്യക്തമാക്കാമോ?

മിശ്രലിംഗത്തിൽ ഉള്ള വ്യക്തികൾക്ക് കർണാടകത്തിൽ നിയമ പരിരക്ഷയും സ്വീകാര്യതയും ഉണ്ടെങ്കിൽ തമിഴ് അവരെ പൂജിക്കുന്ന മനസ്ഥിതി ഉള്ളവർ ആണ് എന്നാൽ മലയാളികളോ? അതാണ് eka_ the journey through 3 states എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മൂന്ന് സംസ്കാരത്തിൽ കൂടിയും 3 മാനസികാവസ്ഥയിൽ കൂടിയും മൂന്നു ശാരീരികാവസ്ഥകളിൽ കൂടിയും ഉള്ള സഞ്ചാരമാണ് ഏക.

ട്രെയ്‌ലർ വിവാദമായിരുന്നല്ലോ, പ്രതികരണങ്ങൾ തളർത്തിയോ ?

ഒരിക്കലുമില്ല. ട്രെയ്‌ലർ കണ്ടിട്ട് ലെസ്ബിയൻ സെക്‌സ് ആണോ എന്ന് എൽജിബിറ്റി കമ്യൂണിറ്റിക്കും ജൻഡർ ഇക്വാലിറ്റിക്കും അവകാശങ്ങൾക്കും വേണ്ടി നിൽക്കുന്ന ചിലർ ചോദിച്ചപ്പോൾ ഞാൻ തിരിച്ചു ചോദിച്ചത് നിങ്ങൾക്ക് എങ്ങനെ മനസിലായി അഭിനയിച്ചവർ അല്ലെങ്കിൽ കഥാപാത്രങ്ങൾ സ്ത്രീകൾ ആണെന്ന് എന്നാണ് . രൂപവും വസ്ത്രവും നോക്കി സെക്‌സും സെക്ഷ്വാലിറ്റിയും അളക്കുന്നവരോട് വേറെന്ത് പറയാൻ?

ഏക എന്ന് തീയറ്ററുകളിൽ എത്തും?

സെൻസർ സമയത്തു കിട്ടിയാൽ ജനുവരിയിൽ ആണ് പ്രതീക്ഷ.

സെൻസറിംഗ് പ്രശ്നം ആകാനുള്ള സാധ്യതയുണ്ടോ ?

ഇപ്പോൾ ഭരണം സദാചാരക്കാരുടെ കയ്യിൽ ആയതുകൊണ്ടാണ് പേടി. Sexy ദുർഗയെ s ദുർഗ ആക്കിയ ടീംസ് അല്ലെ , അതിനാൽ പേടിക്കണം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

മാല്‍പൂര പായസം ഉണ്ടാക്കുന്ന വിധം

മാല്‍പൂര പായസം, ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

Published

on

0 0
Read Time:2 Minute, 47 Second

ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി

സെര്‍വിംഗ് പോര്‍ഷനുകള്‍: 2

Advertisement

ഗാര്‍ണിഷ് ചെയ്യാന്‍: പിസ്ത തുണ്ടുകളാക്കിയത്

പൂരക്കുള്ള മാവ് തയ്യാറാക്കാന്‍

ചേരുവകള്‍ അളവ്

സൂചി റവ – 1 കപ്പ്

ആശീര്‍വാദ് സെലക്റ്റ് ആട്ട – 3 ടേബിള്‍സ്പൂണ്‍

പഞ്ചസാര – 0.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 1 കപ്പ്

ഏലക്കപ്പൊടി – അര ടീസ്പൂണ്‍

ജീരകം – 1 ടേബിള്‍സ്പൂണ്‍

തൈര് – 2 ടേബിള്‍സ്പൂണ്‍

ഫ്രൈ ചെയ്യാന്‍

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 കപ്പ്

പായസത്തിന്

ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി പാല്‍ – 500 മില്ലി

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

അരി – 3\4 കപ്പ്

ഏലക്കപ്പൊടി – 1 ടീസ്പൂണ്‍

പിസ്ത തുണ്ടുകള്‍ – 2 ടീസ്പൂണ്‍

കുങ്കുമപ്പൂ – 2 എണ്ണം

ഉണക്കമുന്തിരി – 2 ടീസ്പൂണ്‍

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 15 മില്ലി

പാചകവിധി

പൂര മാവ്

 1. എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
 2. സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂര്‍ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

ഫ്രൈ ചെയ്യാന്‍

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.
 3. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
 4. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിന്‍ ചെയ്ത് മാറ്റുക.

പായസത്തിന്

 1. അരി 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ക്കുക.
 2. അടി കട്ടിയുള്ള ഒരു പാനില്‍ പാല്‍ ഒഴിച്ച് ചൂടാക്കുക.
 3. ഈ പാലിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് നന്നായി വേവിക്കുക.
 4. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക.
 5. ഇതിലേക്ക് ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് ചെറുതായി ഫ്രൈ ചെയ്യുക.
 6. പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്‌സും പഞ്ചസാരയും ചേര്‍ക്കുക.
 7. ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ക്കുക.
 8. പായസത്തിനൊപ്പം ചൂടോടെ വിളമ്പുക

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
 2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
 3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
 4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

 1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
 2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
 3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

 1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
 2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
 3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
 4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
 5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
 6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
 7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

 1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
 2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
 3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
 4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
 5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
 6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
 7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending