Connect with us

Business

ബ്രാന്‍ഡ് ഇന്ത്യയുടെ മികച്ച സിഇഒ ആയി ഉയരുന്ന മോദി

ഇന്ത്യയുടെ വിപണി മൂല്യം എങ്ങനെ ഉയര്‍ത്താമെന്നതിന്റെ മര്‍മ്മം അറിയുന്ന ഭരണാധികാരിയാണ് മോദി

Published

on

0 0
Read Time:12 Minute, 49 Second

വിയോജിക്കാം, വിമര്‍ശിക്കാം, കല്ലെറിയാം…പക്ഷേ ഒരു കാര്യം അംഗീകരിച്ചേ മതിയാകൂ. ബ്രാന്‍ഡ് ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച സിഇഒ(ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍) നരേന്ദ്ര മോദി തന്നെയാണ്. അദ്ദേഹത്തിന്റെ വികസനസങ്കല്‍പ്പങ്ങളോട് യോജിക്കാത്തവരുണ്ട്, അതുണ്ടാകണം താനും. കാരണം ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഏകാധിപത്യ-ഫാസിസ്റ്റ് മാതൃകയിലുള്ള ചൈനീസ് സംവിധാനമോ മതവാദികളുടെ രാജഭരണ ചട്ടക്കൂടോ അല്ല.

അതേസമയം, ഇന്ത്യയെന്ന രാജ്യത്തിന്റെ വിപണിമൂല്യം എങ്ങനെ ഉയര്‍ത്താമെന്നത് രാഷ്ട്രീയ അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന മോദിയിലെ സിഇഒയുടെ ചടുലത വിശകലനം ചെയ്യപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമാണ്. അതിന്റെ ഏറ്റവും ഒടുവിലെത്ത ഉദാഹരണമാണ് ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഇന്ത്യ നടത്തിയ എക്കാലത്തെയും മികച്ച കുതിപ്പ്.

Advertisement

പേര് സൂചിപ്പിക്കുന്നതുപോലെ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയാണിത്, തയാറാക്കുന്നതാകട്ടെ ലോകബാങ്കും. അതുകൊണ്ടുതന്നെ ലോകം ബിസിനസ് സൗഹൃദ രാജ്യങ്ങളെ വിലയിരുത്തുന്നതിന് പലപ്പോഴും മാനദണ്ഡമാക്കുന്നത് ഇതുപോലുള്ള റാങ്കിംഗുകളാണ്.

ഒരു രാജ്യത്തേക്ക് വിദേശ നിക്ഷേപം എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് ഇത്തരം പട്ടികകള്‍ക്ക്. അവിടെ ഒറ്റ കുതിപ്പിന് 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ വീര്യം കാട്ടിയത് മോദിയെന്ന ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുടെ നേതൃത്വമികവും സൂക്ഷമ മാനേജ്‌മെന്റ് പാടവവും കൊണ്ടാണ്. ഈ പട്ടിക എത്രമാത്രം ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക ചിത്രം പ്രതിഫലിപ്പിക്കും എന്നത് വേറെ കാര്യം. പക്ഷേ ആര്‍ക്കും അങ്ങനെ തള്ളിക്കളയാനാകത്ത തരത്തില്‍ പ്രാധാന്യമുണ്ടിതിന്. അതും അംഗീകരിക്കണം. അല്ലെങ്കില്‍ പട്ടികയിലെ മുന്‍നിര സ്ഥാനങ്ങള്‍ക്കുവേണ്ടി രാജ്യങ്ങള്‍ വന്‍നിക്ഷേപം നടത്തി മത്സരിക്കില്ലല്ലോ.

മോദി തിളങ്ങുന്നു, ഇതാണ് കാരണം

മുതലാളിത്ത കേന്ദ്രീകൃത സാമ്പത്തിക സൂചകങ്ങളോട് മുഖം തിരിച്ചുനിന്നവരായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍. ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) കണക്കുകളോടും എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) ഒഴുക്കിനോടുമൊന്നും പലപ്പോഴും അവര്‍ക്ക് അത്ര പ്രതിപത്തിയില്ലായിരുന്നു. ആ പാര്‍ട്ടി ഇന്ന് സജീവമായ രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അവിടെ ഭരിക്കുന്നതാകട്ടെ പിണറായി വിജയനെന്ന കമ്യൂണിസ്റ്റ് നേതാവും.

അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അടുത്തിടെ ഒരു ശക്തമായ തീരുമാനം കൈക്കൊണ്ടു. എന്തു വില കൊടുത്തും കേരളത്തെ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള സംസ്ഥാനമാക്കി മാറ്റും എന്നതാണ് ദൗത്യം.

വ്യാവസായിക ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനായില്ലെങ്കില്‍ കല്‍പിത അനുമതി ലഭിക്കുന്ന വിധത്തില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഓര്‍ഡിനന്‍സ് തയാറാക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇത് പറഞ്ഞത് ഈ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നുള്ള പാശ്ചാത്യ മാതൃകയിലുള്ള സാമ്പത്തിക സൂചകത്തെ എത്രമാത്രം പ്രാധാന്യത്തോടെയാണ് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പോലും ഇപ്പോള്‍ കാണുന്നതെന്ന് ബോധ്യപ്പെടുത്താനാണ്. ഇതുപോലെ തന്നെയാണ് കോണ്‍ഗ്രസിന്റെ സ്ഥിതിയും. മോദിയുടെ ഇപ്പോഴത്തെ നേട്ടത്തിന്റെ വ്യാപ്തി അറിയണമെങ്കില്‍ അല്‍പ്പമൊന്നു പുറകിലേക്ക് പോകണം.

2014ലെ തെരഞ്ഞെടുപ്പ് സമയത്ത് നല്ല കിടിലന്‍ വാഗ്ദാനങ്ങളായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയത്. എണ്ണം പറഞ്ഞ ആഗോള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രം പഠിച്ചിറങ്ങിയ വിദഗ്ധന്‍ മന്‍മോഹന്‍ സിംഗ് പത്ത് വര്‍ഷം രാജ്യം ഭരിച്ചിട്ട് ഇപ്പറഞ്ഞ ബിസിനസ് സൗഹൃദ പട്ടത്തില്‍ വലിയ മികവൊന്നും അവകാശപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ കോണ്‍ഗ്രസ് പിശുക്കൊന്നും കാണിച്ചില്ല. ലോകബാങ്ക് സൂചികയില്‍ ഇന്ത്യയെ 75ാം സ്ഥാനത്ത് എത്തിക്കും എന്നതായിരുന്നു പ്രധാന വാഗ്ദാനം.

മറുപക്ഷത്തുള്ള മോദിയും വിട്ടില്ല, ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ 50ാം സ്ഥാനത്ത് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യാ ഇന്‍കിന്റെ പ്രിയതോഴനെന്ന് ഗുജറാത്ത് ഭരണത്തിലൂടെ ഖ്യാതി നേടിയ അദ്ദേഹവും പ്രഖ്യാപിച്ചു.

ചരിത്രപരമായ ജനവിധിയിലൂടെ എതിരാളികളെ നിഷ്പ്രഭമാക്കി മോദി അധികാരത്തിലേറി. 2014ല്‍ 142 ആയിരുന്നു ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം. രണ്ട് ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു സമ്പദ് വ്യവസ്ഥയെക്കുറിച്ച് ബിസിനസ് ലോകം ആശങ്കപ്പെട്ടിരുന്ന കാലം. നയസ്തംഭനവും ചുവന്ന നാടയുമെല്ലാം കുതിപ്പിന്റെ വഴിമുടക്കികളായി നില്‍ക്കുന്നുവെന്ന് ബിസിനസുകാര്‍ ബഹളം വെച്ച സമയത്താണ് മോദി അധികാരത്തിലേറിയത്.

ലോക ബാങ്ക് സൂചികയില്‍ 142ാം സ്ഥാനത്തു നിന്ന ഇന്ത്യയെ 100ാം സ്ഥാനത്തേക്ക് എത്തിക്കാനായത് അദ്ദേഹം സ്വീകരിച്ച ചടുലമായ നീക്കങ്ങളുടെ ക്രിയാത്മക ഫലം തന്നെയാണ്. പോയ വര്‍ഷം 130 ആയിരുന്നു റാങ്ക്, അതാണ് ഇപ്പോള്‍ 30 സ്ഥാനങ്ങള്‍ക്കിപ്പുറം നൂറിലെത്തി നില്‍ക്കുന്നത്.

എന്തെല്ലാമാണ് റാങ്കിംഗില്‍ മുന്നിലെത്താന്‍ ലോകബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ എന്ന് മനസിലാക്കി അവിടെ മികവ് കാണിക്കാന്‍ ശ്രമിക്കുകയെന്ന ലളിതമായ തന്ത്രമാണ് ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. അതുതന്നെയല്ലേ കേരളവും ഇപ്പോള്‍ നടത്താന്‍ ശ്രമിക്കുന്നത്. അറ്റ നിഷ്‌ക്രിയാസ്തി കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും പാപ്പരത്വ നിയമവും എല്ലാം ലോകബാങ്ക് കണക്കിലെടുത്തു. അതിനേക്കാള്‍ ഉപരിയായി കേന്ദ്ര സര്‍ക്കാര്‍ തന്നെ തുറന്ന് സമ്മതിച്ച ഒരു കാര്യമുണ്ട്.

ലോകബാങ്ക് പരിഗണിക്കുന്ന മേഖലകള്‍ തെരഞ്ഞെടുത്ത് അതില്‍ പൂര്‍ണതോതില്‍ ആവശ്യകതകള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയത്. ഇത്രയും മികച്ച റാങ്ക് നേടിയപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ച് റാങ്കിംഗിനെ പുച്ഛിച്ചത് വിരോധാഭാസം എന്നേ പറയേണ്ടൂ. 75ാം റാങ്കിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തവരാണ് രാജ്യം ഇപ്പോള്‍ പട്ടികയില്‍ മുന്നോട്ട് കുതിക്കുമ്പോള്‍ അസ്വസ്ഥരായി ‘കള്ളക്കളി’ ആരോപിക്കുന്നത്.

ഒരു കമ്പനിയുടെ വിപണിമൂല്യം കൂട്ടാന്‍ സിഇഒമാര്‍ ചെയ്യുന്നത് എന്താണോ അതാണ് മോദിയും പ്രയോഗത്തില്‍ വരുത്തുന്നത്. ഘടനാപരമായി എവിടെയെല്ലാം മാറ്റങ്ങള്‍ വരുത്തിയാല്‍ മൂല്യം വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നത് തിരിച്ചറിഞ്ഞ് നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക. ലോകബാങ്ക് പട്ടികയില്‍ ആദ്യ 50ലെത്തുന്നതിന് എവിടെയാണോ പരിഷ്‌കരണങ്ങള്‍ വരുത്തേണ്ടതെന്ന് മനസിലാക്കി അത് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അടുത്ത വര്‍ഷത്തെ റാങ്കിംഗിലും അപ്പോള്‍ രാജ്യം മുന്നേറുമെന്ന കാര്യത്തില്‍ സംശയത്തിന് വകയില്ല.

റാങ്കിംഗ് കൊണ്ട് എന്താണ് നേട്ടമെന്ന് ചോദിക്കുന്നവര്‍ക്ക് രാജ്യത്തേക്ക് എത്തുന്ന വിദേശനിക്ഷേപത്തിന്റെ ഒഴുക്കില്‍ നിന്നു തന്നെ വ്യക്തമാകും ഉത്തരം. 2014 മുതല്‍ 2017 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ രാജ്യത്തേക്ക് എത്തിയത് 114.41 ബില്ല്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. അതിനു മുമ്പുള്ള മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ വ്യത്യാസം മനസിലാകും, 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2013-14 സാമ്പത്തിക വര്‍ഷം വരെയുള്ള എഫ്ഡിഐ കണക്ക് 81.84 ബില്ല്യണ്‍ ഡോളറാണ്. അതായത് 40 ശതമാനത്തിന്റെ വര്‍ധന.

ഇന്ത്യയുടെ ആഗോള പ്രതിച്ഛായ നിക്ഷേപ സൗഹൃദമാണോ എന്നതിനെ ആശ്രയിച്ചാണ് വിദേശനിക്ഷേപത്തിന്റെ ഒഴുക്കും നിയന്ത്രിക്കപ്പെടുക. ഒന്നിന്റെയും അവസാനവാക്കോ ആത്യന്തിക മാനദണ്ഡമോ അല്ല ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ സൂചിക. എന്നാല്‍ അത് അളവുകോലായെടുത്ത് ഒരു രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങള്‍ക്ക് പുതിയ ദിശ ലഭിക്കാറുണ്ട്. അത് കൃത്യമായി മനസിലാക്കി, ഇന്ത്യയെ ലോകബാങ്കിന് മുന്നില്‍ ഒരു ബിസിനസ് നേതാവിന്റെ നൈപുണ്യത്തോടെ മോദിക്ക് അവതരിപ്പിക്കാന്‍ സാധിച്ചു എന്നതാണ് പ്രസക്തി.

സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സമയം കുറയ്ക്കുക, ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും രാജ്യം പുരോഗതി കൈവരിച്ചാല്‍ മാത്രമേ ആദ്യ 50ല്‍ എത്തുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകൂ. ഇതിനായി കൃത്യമായ ആസൂത്രണത്തോടെ പദ്ധതി തയാറാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എത്രമാത്രം അത് വിജയം കാണുമെന്ന് അടുത്ത വര്‍ഷം അറിയാം.

ഇതിനോടൊപ്പം തന്നെ രാജ്യത്തെ യഥാര്‍ത്ഥ ബിസിനസ് പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

Published

on

0 0
Read Time:2 Minute, 44 Second

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു.

ആര്‍ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍ഡസ്‌നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം), ഇന്‍ഡസ്‌മൊബൈല്‍ (മൊബൈല്‍ ബാങ്കിങ് ആപ്പ്) എന്നിവയിലൂടെ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ അടയ്ക്കാന്‍ കഴിയും. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

Advertisement

സര്‍ക്കാരിനുവേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില്‍ അവരുടെ നികുതികള്‍ അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യാന്‍ ഇത് തങ്ങളെ ശാക്തീകരിക്കും. മികച്ച ടെക്‌നോളജിയുടെ സഹായത്താല്‍ തങ്ങളുടെ പങ്കാളികള്‍ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending