Connect with us

She

ഇതാണ് സ്ത്രീശക്തിയുടെ രഹസ്യം…

ഒരേ സമയം ഒന്നില്‍ കൂടുതല്‍ ജോലികള്‍ ചെയ്യാനുള്ള കഴിവാണ് സ്ത്രീശക്തിയുടെ രഹസ്യമെന്ന് വനിതാസംരംഭകര്‍

Published

on

0 0
Read Time:5 Minute, 7 Second

കൊച്ചി: ഒരേ സമയം ഒന്നിലധികം ജോലി നന്നായി ചെയ്യുകയെന്നത് സ്ത്രീകള്‍ക്ക് മാത്രം സാധ്യമായ ഒന്നാണെന്ന് സംസ്ഥാനത്തെ മൂന്നു പ്രമുഖ വനിതാ സംരംഭകര്‍ പറയുന്നു. ഇതു തന്നെയാണ് തങ്ങളുടെ ശക്തിയും രഹസ്യവുമെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെ എന്ന ആശയ സംവാദത്തിന്റെ നാലാമത് ലക്കത്തിലാണ് കേരളത്തിലെ എണ്ണം പറഞ്ഞ വനിതാ സംരംഭകര്‍ തങ്ങളുടെ മനസ് തുറന്നത്. പല വെല്ലുവിളികളും മറികടന്നാണ് ഈ വനിതകള്‍ തങ്ങളുടെ മേഖലയില്‍ മികവ് തെളിയിച്ചത്.

Advertisement

ഒഇഎന്‍ ഇന്ത്യ ലിമിറ്ററ്റഡിന്റെ പമേല അന്ന മാത്യൂ, വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഎംഡി  ഷീല കൊച്ചൗസേപ്പ്, റെസിടെക് ഇലക്ട്രിക്കല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ലേഖ ബാലചന്ദ്രന്‍ എന്നിവരാണ് കളമശ്ശേരി മേക്കര്‍ വില്ലേജില്‍(കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ കാമ്പസ്) നടന്ന മീറ്റപ്പ് കഫെയില്‍ പങ്കെടുത്തത്.

യുവ സംരംഭകര്‍ക്ക് ഉപദേശവും പ്രോത്സാഹനവും അറിവും ലഭിക്കുന്നതിനു വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെ സംഘടിപ്പിച്ചു വരുന്നത്. സംരംഭകര്‍, നൂതന സാങ്കേതിക വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, വൈജ്ഞാനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ള വ്യക്തികളുമായി യുവ സംരംഭകര്‍ക്ക് ആശയവിനിമയം നടത്താനും ഇതിലൂടെ സാധിക്കും.

അല്‍പം വിഭ്രാന്തി ബാധിച്ചവരാണ് സംരംഭകരെന്ന് പമേല അന്ന മാത്യു പറഞ്ഞു. സമൂഹം എന്തു പറയുന്നു എന്ന് ചിന്തിക്കാതെയാണ് പലരും സംരംഭകരാകുന്നത്. പക്ഷെ നമുക്കു ചുറ്റും എന്താണ് നടക്കുന്നതെന്ന ഉത്തമബോധ്യം എപ്പോഴും ഉണ്ടായിരിക്കണം.മികച്ച ആശയവിനിമയമാണ് മികച്ച ബിസിനസിനുള്ള വഴിയെന്ന് അവര്‍ പറഞ്ഞു. നേതാവാകുന്നതില്‍ കുറഞ്ഞ ഒരു സ്വപ്‌നവും ആരും കാണരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വി-ഗാര്‍ഡ് എന്ന ഇലക്ട്രിക്കല്‍ വ്യവസായത്തില്‍നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് താന്‍ തെരഞ്ഞടുത്തതെന്ന് ഷീല കൊച്ചൗസേപ്പ് പറഞ്ഞു. തന്റെ താത്പര്യം എന്‍ജിനീയറിംഗിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ആദ്യ കാലങ്ങളില്‍ വി-ഗാര്‍ഡില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ഫാഷന്‍ വസ്ത്ര നിര്‍മ്മാണ രംഗത്തേക്ക് കടക്കുകയായിരുന്നു. അങ്ങിനെയാണ് വി സ്റ്റാറിന്റെ പിറവി. തുടക്കത്തില്‍ തടസ്സങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് മുന്നേറാനായി എന്നും അവര്‍ പറഞ്ഞു.

കീഴ്ജീവനക്കാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും ശ്രദ്ധിക്കണം എന്നതാണ് നേതാവിന്റെ ഗുണമെന്ന് അവര്‍ പറഞ്ഞു. പക്ഷെ ഈ നിര്‍ദ്ദേശങ്ങള്‍ സ്വന്തം തീരുമാനങ്ങളെ അന്ധമായി സ്വാധീനിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഉപദേശവും അവര്‍ നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ വ്യവസായ സൗഹൃദമായി നയം മാറ്റിയത് മികച്ച തീരുമാനമാണെന്ന് ലേഖ ബാലചന്ദ്രന്‍ പറഞ്ഞു. ചുവപ്പുനാടയില്‍ നിന്ന് ചുവപ്പു പരവതാനിയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ നയമെന്ന് അവര്‍ പറഞ്ഞു. ഏകജാലക സംവിധാനം കൊണ്ടുവരുന്നത് ഗുണപരമായ തീരുമാനമാണ്.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അസംഖ്യം വെല്ലുവിളികളും തടസ്സങ്ങളും മറികടന്നാണ് തങ്ങള്‍ ഈ നിലയിലെത്തിയതെന്നും അവര്‍ ഓര്‍മ്മിച്ചു. മറ്റുള്ളവര്‍ക്ക് സാധിക്കുമെങ്കില്‍ പിന്നെ എന്തുകൊണ്ട് തനിക്കായിക്കൂടാ എന്ന ചിന്തയാണ് മുന്നോട്ടു നയിച്ചതെന്നും ലേഖ പറഞ്ഞു.

മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലചന്ദ്രന്‍ നന്ദി പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും തയ്യാറാക്കുന്ന വിധം

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

Published

on

0 0
Read Time:2 Minute, 34 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര – 1.5 കപ്പ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ജീരകം – 0.5 ടീസ്പൂണ്‍

ഇഞ്ചി – 0.5 ടീസ്പൂണ്‍

പച്ചമുളക് – 0.5 ടീസ്പൂണ്‍

സവാള – 0.5 കപ്പ്

പാല്‍ – 1 കപ്പ്

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം – 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് – 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി – 1 പാക്കറ്റ്

-1 ടേബിള്‍സ്പൂണ്‍

ഗുണ്ടൂര്‍ സന്നം മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കുക.
  2. ഇതിലേക്ക് വേവിച്ച ബജ്‌റ ചേര്‍ത്ത് വേവിക്കുക.
  3. പാല്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക
  4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

  1. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
  2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
  3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേള്‍ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂര്‍ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ
കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

Published

on

0 0
Read Time:3 Minute, 48 Second

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയ

Advertisement

കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്‌ലവര്‍ സ്റ്റെം – 2 എണ്ണം

സവാള – 0.5 കപ്പ്

വെളുത്തുള്ളി – 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കുരുമുളക് – 0.25 ടീസ്പൂണ്‍

ക്രീം – 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് – 1 ടേബിള്‍സ്പൂണ്‍

തൈം – 0.25 ടീസ്പൂണ്‍

പാല്‍ – 1 കപ്പ്

പാസ്ത

ചേരുവകള്‍ അളവ്

സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത – 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് – 0.25 ടീസ്പൂണ്‍

കോളിഫ്‌ലവര്‍ അല്ലികളാക്കിയത് – 1 കപ്പ്

കുരുമുളക് – 0.25 ടീസ്പൂണ്‍

ഇളം കോളിഫ്‌ലവര്‍ ഇലകള്‍ – 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് – 1 ടീസ്പൂണ്‍

ബേസില്‍ ഓയില്‍ – 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്‌ലവര്‍ സ്റ്റെം സോസ്

  1. കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
  2. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
  3. ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
  4. ഇതിലേക്ക് കോളിഫ്‌ലവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
  5. കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
  6. സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
  7. അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

പാസ്ത

  1. ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
  2. നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
  3. ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ലവര്‍ അല്ലികളും ചേര്‍ക്കുക.
  4. കോളിഫ്‌ലവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
  5. സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
  6. പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ലവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
  7. ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

പൊന്നോണത്തിന് നിറംപകരാന്‍ മനോഹര ഗാനവുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും

Published

on

0 0
Read Time:1 Minute, 22 Second

ഓണപ്പാട്ടുകള്‍ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് ഹൃദ്യമായ ഒരു സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും.

കാലമണയുന്നു പൂക്കളവുമായി എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുന്‍ ജയരാജ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഓണപ്പാട്ടുകളില്‍ കണ്ടുവരുന്ന പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായാണ് ഗാനത്തിന്റെ ചിത്രീകരണം. മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ്, അഭിരാമി മോഹന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Advertisement

സിത്താരയുടെ ശബ്ദമാധുരിക്കൊപ്പം മനോഹരമായ വരികളും ദൃശ്യാവിഷ്‌ക്കരണവുമാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending