Connect with us

Health

‘അതിസാരം പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ കേരള മാതൃക അനുയോജ്യം’

അഭയാര്‍ത്ഥികള്‍ക്കിടയിലെ അതിസാര രോഗസാധ്യതയില്‍
ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍

Published

on

0 0
Read Time:5 Minute, 51 Second

കൊച്ചി: റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്കിടയില്‍ അതിസാരം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയേറെയാണെന്ന് ഡയേറിയ രാജ്യാന്തരസമ്മേളനം മുന്നറിയിപ്പു നല്‍കി.

അഭയാര്‍ത്ഥികള്‍ ഏറ്റവുമധികമുള്ള ബംഗ്ലാദേശിലാണ് രോഗബാധയ്ക്കുള്ള സാധ്യത ഏറെയുള്ളത്.

Advertisement

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ  ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന പതിന്നാലാമത് ത്രിദിന ഏഷ്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഡയേറിയല്‍ ഡിസീസസ് ആന്‍ഡ് ന്യൂട്രീഷനിലാണ്(അസ്‌കോഡ്) വിദഗ്ധര്‍ ആശങ്കയറിയിച്ചത്.
പ്രാഥമികാരോഗ്യത്തില്‍ ഏറെ മുന്നോട്ടു പോയ ഇന്ത്യയില്‍ ഇപ്പോഴും അതിസാര ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അസ്‌കോഡ് പ്രസിഡന്റ് പ്രൊഫ എന്‍.കെ ഗാംഗുലി പറഞ്ഞു.

ഇത് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. അതിസാര രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അത് അധികാരികളെ അറിയിക്കുകയെന്നത് ഈ യജ്ഞത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. രോഗാണുക്കളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും അതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളുടെ ഗവേഷണത്തിനും ഇത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അതിസാരം പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ കേരള മാതൃക അനുയോജ്യമാണെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണ പിള്ള പറഞ്ഞു. കേരളത്തിലെ ശിശുമരണ നിരക്ക് ആയിരത്തില്‍ ആറു മാത്രമാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിലുള്‍പ്പെടെ കേരള മോഡല്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവേഷണങ്ങളിലൂടെയും നൂതന ചികില്‍സാമാര്‍ഗങ്ങളിലൂടെയും അതിസാരത്തെയും പോഷകാഹാരക്കുറവു  മൂലമുണ്ടാകുന്ന രോഗങ്ങളെയും നേരിടാന്‍ ലോകമെങ്ങുമുള്ള വിദഗ്ധരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് ഏഷ്യന്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡയേറിയല്‍ ഡിസീസ് ആന്‍ഡ് ന്യൂട്രിഷന്റെ (അസ്‌കോഡ്)സമ്മേളനം. ‘ജീവരക്ഷ: അതിസാര രോഗങ്ങള്‍, ടൈഫോയ്ഡ്, പോഷകാഹാരക്കുറവ്’ എന്നിവയ്ക്ക് നൂതന പരിഹാരമാര്‍ഗങ്ങള്‍ എന്നതാണ് പതിന്നാലാമത്തെ സമ്മേളനത്തിന്റെ പ്രമേയം.

മ്യാന്‍മാറിലുണ്ടായ അഭയാര്‍ത്ഥി പ്രശ്നം അതിസാര പ്രതിരോധത്തില്‍ ഏറെ വെല്ലുവിളികള്‍ നല്‍കിയെന്ന് അസ്‌കോഡിന്റെ നിയുക്ത പ്രസിഡന്റ് ഡോ ഫിര്‍ദോസി കാദരി പറഞ്ഞു. പതിനായിരക്കണക്കിന് റോഹിംഗ്യ അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശില്‍ അഭയം പ്രാപിച്ചത്. അവര്‍ക്കിടയില്‍ അതിസാരം പടര്‍ന്നു പിടിക്കാനുള്ള സാധ്യത അപകടകരമാം വിധം കൂടിയിരുന്നു. ഈ ഘട്ടത്തില്‍ ലോകാരോഗ്യ സംഘടനയോട് അടിയന്തര സാഹചര്യമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആറു ദിവസം കൊണ്ട് ഏഴു ലക്ഷം കുട്ടികള്‍ക്ക് അതിസാര പ്രതിരോധമരുന്ന് നല്‍കാനായി. ആറു ദിവസത്തിനുള്ളില്‍ ഇത്ര വലിയ പ്രതിരോധയജ്ഞം നടത്തിയത് ലോകത്തിലെ തന്നെ ആദ്യ സംഭവമാണെന്ന് അവര്‍ പറഞ്ഞു.

അതിസാരം എന്നത് ഏഷ്യയുടെ മാത്രം പ്രശ്നമല്ലാതായി മാറിയെന്ന് ചടങ്ങില്‍ സംസാരിച്ച അസ്‌കോഡ് മുന്‍ പ്രസിഡന്റ് പ്രൊഫ കെ.എം.എസ് അസീസ് പറഞ്ഞു. ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്ന ലോകത്തിലെ പല രാജ്യങ്ങളുടെയും ശാപമാണ് അതിസാരം. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും കൃത്യമായ സമയത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് ഇതിനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും  പുറമെ ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍നിന്നുമായി 61 ചികില്‍സകര്‍ സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്തുന്നുണ്ട്. ഈ മേഖലയിലെ പ്രശസ്തമായ ബംഗ്ലദേശിലെ ഇന്റര്‍നാഷനല്‍ ഡയേറിയല്‍ ഡിസീസ് റിസര്‍ച്ച് സെന്റര്‍(ഐസിഡിഡിആര്‍), ഫരീദാബാദിലെ ട്രാന്‍സ്ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്(ടിഎച്ച്എസ്ടിഐ), ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷനല്‍(ഇന്‍ക്ലെന്‍ ഇന്റ്), കൊല്‍ക്കത്ത നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്‍ഡ് എന്‍ട്രിക് ഡിസീസസ് എന്നിവയും  ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനുമാണ് സമ്മേളനവുമായി  സഹകരിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Health

രാജ്യത്ത് ആദ്യമായി കോവിഡ് രോഗിയുടെ ശ്വാസകോശം വിജയകരമായി മാറ്റിവെച്ചു

ലോകത്ത് തന്നെ വളരെ ചുരുക്കം കോവിഡ് രോഗികളിലേ ഈ ശസ്ത്രക്രിയ വിജയകരമായി നടന്നിട്ടുള്ളൂ

Published

on

0 0
Read Time:1 Minute, 36 Second

വൈദ്യശാസ്ത്ര രംഗത്ത് അത്യപൂര്‍വ നേട്ടം. കോവിഡ്19 പോസിറ്റീവായ രോഗിയുടെ ഇരു ശ്വാസകോശങ്ങളും ഇന്ത്യയില്‍ ആദ്യമായി വിജയകരമായി മാറ്റിവെച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലായിരുന്നു ഈ അത്യപൂര്‍വ ശസ്ത്രക്രിയ. ഗാസിയാബാദ് സ്വദേശിയായ 48കാരനിലാണ് ശസ്ത്രക്രിയ നടന്നത്.

ലോകത്ത് തന്നെ വളരെ ചുരുക്കം കോവിഡ് രോഗികളിലേ ഈ ശസ്ത്രക്രിയ വിജയകരമായി നടന്നിട്ടുള്ളൂ. എംജിഎം ഹെല്‍ത്ത് കെയറിലെ ശ്വാസകോശ ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. കെ ആര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഓഗസ്റ്റ് 27ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടന്നത്.

Advertisement

കോവിഡ് ബാധിച്ച് ആരോഗ്യ നില അതീവവഷളായ യുവാവിന്റെ ഇരു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടായിരുന്നു. ഗാസിയാബാദില്‍ ചികിത്സയിലായിരുന്ന യുവാവിനെ ജൂലൈ 20നാണ് വിമാന മാര്‍ഗം ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചത്.

യുവാവിന്റെ ഇരു ശ്വാസകോശങ്ങളും പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇസിഎംഒ സഹായത്തോടെയാണ് ശ്വാസോച്ഛോസം നിലനിര്‍ത്തിയത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കോവിഡ് ഫിറ്റ്‌നസ്; ഡയറ്റ് പ്ലാനുമായി വീട്ടിലെത്തും ബിലൈറ്റ് കുക്കീസ്!

മൈദയും പഞ്ചസാരയുമില്ലാത്ത കുക്കീസ്; ഡയറ്റിന് യോജ്യമെന്ന് യുവസംരംഭകന്‍. നജീബിന്റെ കിടിലന്‍ സംരംഭം

Published

on

0 0
Read Time:9 Minute, 49 Second

കൊറോണ വൈറസ് വ്യാപന ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ വലച്ച പ്രശ്‌നം വ്യായാമം ചെയ്യാന്‍ കഴിയാതെ, കൃത്യമായ ഡയറ്റ് പ്ലാന്‍ പിന്തുടരാന്‍ സാധിക്കാതെ വീടിനുള്ളില്‍ ഒറ്റപ്പെട്ടു പോയതാണ്. ഓഗസ്റ്റ് ആദ്യ വാരത്തോടെ ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു എങ്കിലും കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ തന്നെ പഴയത് പോലെ ആളുകള്‍ സജീവമായിട്ടില്ല. ഈ അവസരത്തില്‍ വ്യത്യസ്തമായ കുക്കീസിലൂടെ ആരോഗ്യ സംരക്ഷണവും ഫിറ്റ്‌നസും ഉറപ്പ് വരുത്തുകയാണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ്.

സമ്പൂര്‍ണ ഓര്‍ഗാനിക്ക് കുക്കീസ് ആണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് എന്നതാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രത്യേകത. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ്, ശരീരത്തിന് ഹാനികരമാകുന്ന യാതൊരു ഉല്പന്നവും ചേര്‍ക്കാതെയാണ് നിര്‍മിച്ചിരിക്കുന്നത്. ഡയറ്റ് ചെയ്ത് അമിതവണ്ണം കുറയ്ക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനു പകരമായി കുക്കീസ് കഴിക്കാവുന്നതാണ്.

Advertisement

കൊച്ചിയിലെ വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്റ് ടെക്നോളജിയിലാണ് ബി ലൈറ്റ് കുക്കീസ് എന്ന സ്ഥാപനം ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. ഡിസീസ് സ്പെസിഫിക് ഫുഡ് പ്രൊഡക്ട് മാനുഫാക്ചറിംഗാണ് കമ്പനിയുടെ കാഴ്ചപ്പാടെന്ന് സ്ഥാപനത്തിന്റെ സിഇഒയും ഫൗണ്ടറുമായ നജീബ് ഹനീഫ് മീഡിയ ഇന്‍ക് ബിസിനസ് ഡേയോട് വ്യക്തമാക്കുന്നു. അതായത് രോഗങ്ങളെ ചെറുത്ത് നില്‍ക്കുന്നതിന് അനുയോജ്യമായ ഉല്‍പ്പന്നമാണ് ബി ലൈറ്റ്.

ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഈ കുക്കീസ് ധൈര്യമായി കഴിക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന ഭീതിയാണ് പലരെയും കുക്കീസ് കഴിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ബി ലൈറ്റ് കുക്കീസ് കഴിക്കുമ്പോള്‍ ആ പേടി വേണ്ട. കരിമ്പില്‍ നിന്നും എടുക്കുന്ന പഞ്ചസാരയ്ക്ക് പകരമായി പനംകല്‍ക്കണ്ടം ഉപയോഗിക്കുന്നതിനാല്‍ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു. മൈദ ചേര്‍ക്കാത്തതിനാല്‍ അമിതവണ്ണം വയ്ക്കുമോ എന്ന പേടിയും വേണ്ട.

എന്ത്‌കൊണ്ട് ബി ലൈറ്റ് കുക്കീസ് ?

ഇന്ന് ബഹുഭൂരിപക്ഷം ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ജീവിതശൈലി രോഗങ്ങള്‍. വ്യായാമക്കുറവ്, ജങ്ക്ഫുഡ് സംസ്‌കാരം എന്നിവയാണ് അമിതവണ്ണം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. പലപ്പോഴും അതികഠിനമായ ഡയറ്റ് പിന്തുടര്‍ന്ന് വിജയിപ്പിക്കാനുള്ള ശാരീരിക മാനസിക അവസ്ഥ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയിലാണ് എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്നതും എന്നാല്‍ ആരോഗ്യകാര്യത്തില്‍ പോസറ്റിവ് ആയി പ്രതിഫലിക്കുന്നതുമായ ഒരു ഉല്‍പ്പന്നം അനിവാര്യമായി വരുന്നത്.

ഇത്തരത്തില്‍ ലഘുവായതും ഫലപ്രദമായതുമായ ഒരു പോഷകാഹാരം കണ്ടെത്തുന്നതിനായി നജീബ് ഹനീഫ് നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ്. 2017ല്‍ ഗവേഷണത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ ഉല്‍പ്പന്നം 2018ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തുടങ്ങി. അഞ്ചു ലക്ഷത്തിന്റെ നിക്ഷേപത്തില്‍ ആരംഭിച്ച ബി ലൈറ്റ് കുക്കീസ് അധികം വൈകാതെ അഖിലേന്ത്യാ തലത്തിലേക്കും വിദേശത്തേക്കും വ്യാപിച്ചു. കേവലം സ്നാക്കസ് എന്നതിനപ്പുറം രോഗപ്രതിരോധത്തിനും കൂടി കുക്കൂസ് കഴിക്കുകയെന്നതാണ് തന്റെ ആശയമെന്ന് ഈ യുവസംരംഭകന്‍ പറയുന്നു. വെറുതെ ഭാവിയില്‍ മരുന്ന് കഴിക്കേണ്ട അവസ്ഥ വരില്ലെന്ന് സാരം.

ആരോഗ്യകരമായ ചേരുവകള്‍

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഗുണമേന്മ കൂടിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്താണ് കുക്കീസിന്റെ നിര്‍മാണം. സാധാരണ കുക്കീസില്‍ ഉപയോഗിക്കുന്ന പഞ്ചസാര, മൈദ എന്നിവ ഇതില്‍ ചേര്‍ക്കുന്നില്ല. സാധാരണയായി കുക്കീസ് നിര്‍മിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുക, മൈദ, മുട്ട, പഞ്ചസാര തുടങ്ങിയ ഘടകങ്ങളായിരിക്കും. എന്നാല്‍ ബി ലൈറ്റ് കുക്കീസിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത് നിത്യഹരിത നീലപ്പായലായ സ്‌പൈറുലിനയാണ്.

പഴവും പച്ചക്കറിയുമല്ലാത്ത സസ്യഭക്ഷണമാണ് സ്‌പൈറുലിന എന്നറിയപ്പെടുന്ന നീലഹരിതപായല്‍. കേരളത്തിന് അപരിചിതമായ ഈ ഉല്‍പ്പന്നത്തെ ബി ലൈറ്റ് പരിചയപ്പെടുത്തുന്നു.
ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസയാണ് സ്‌പൈറുലിന കണ്ടെത്തിയത്. കേരളത്തില്‍ ഈ പായല്‍ സസ്യം ലഭ്യമല്ലാത്തതിനാല്‍ തന്നെ ബി ലൈറ്റ് ഉല്‍പ്പാദനത്തിനായി കാനഡ, ഓസ്േ്രടലിയ തുടങ്ങിയ വിദേശ വിപണികളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്.

ബി ലൈറ്റ് കുക്കീസ് ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്ററുകളാണ്. ഇവയുടെ നിര്‍മാണത്തിനായി പ്രോട്ടീന്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.പ്രായാധിക്യം തടയാനും സ്‌പൈറുലിന ഗുണകരമാണ്. ടിസിഎസ്, ഇന്‍ഫോസിസ്, ജിമ്മുകള്‍, ഫിറ്റ്നസ് ക്ലബുകള്‍, ആശുപത്രികള്‍ തുടങ്ങിയവരാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രധാന ഉപഭോക്താക്കള്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡയറ്റ് പ്ലാനും കുക്കീസും വീട്ടിലെത്തും!

ഡയറ്റിന്റെ ഭാഗമായി ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്ഥാപനം പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത് പ്രകാരം മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുകയാണ് എങ്കില്‍ എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ച് ഏഴ് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നം വീട്ടിലെത്തും. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി പ്രത്യേക ഓഫറുകളോടെയാണ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് ജനങ്ങളിലേക്ക് എത്തുന്നത്. വിദേശത്തേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ഗോള്‍ഡ് ബി ലൈറ്റ് സ്‌പൈറുലിന കുക്കീസ് ആണ് ജനങ്ങളിലേക്ക് എത്തുന്നത്.

ഒരു പാക്കറ്റിന് 280 രൂപ വിലമതിക്കുന്ന കുക്കീസ് 10 പാക്കറ്റ് 1200 രൂപയ്ക്കാണ് ഒരു മാസത്തേക്കുള്ള ഡയറ്റ് പ്ലാനും 1 .6 കിലോ കുക്കീസും ഹോംഡെലിവറി നടത്തുന്നത്. ഫാമിലി പാക്ക് എന്ന രീതിയിലാണ് കുക്കീസ് ഡെലിവറി ചെയ്യുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള യോഗ, കാര്‍ഡിയാക് എക്‌സര്‍സൈസ് ചാര്‍ട്ട് എന്നിവയും ഇതോടൊപ്പം അയക്കുന്നു. കുക്കീസിന്റെ നിര്‍മാണവും വിതരണവും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചെയ്യുന്നത്. www.zaara.co.in എന്ന വെബ്സൈറ്റില്‍ കയറി സബ്‌സ്‌ക്രൈബ് ചെയ്താല്‍ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഉപഭോക്താക്കളുമായു ബന്ധപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:95399 38147

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

100 കോടി മൂല്യം; മലയാളി സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് സുനില്‍ ഷെട്ടി

മലയാളി സജീവ് നായരുടെ 100 കോടി മൂല്യമുള്ള സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ വമ്പന്‍ നിക്ഷേപം

Published

on

0 0
Read Time:3 Minute, 12 Second

പ്രമുഖ മലയാളി നിക്ഷേപകനും വെല്‍നെസ് ഇവാഞ്ചലിസ്റ്റും ബയോഹാക്കറുമായ സജീവ് നായരുടെ വീറൂട്ട്‌സ് (Vieroots) എന്ന സ്റ്റാര്‍ട്ടപ്പില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടി നിക്ഷേപം നടത്തി.

വ്യക്തിഗത ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വെല്‍നസ് സ്റ്റാര്‍ട്ടപ്പാണ് വീറൂട്ട്‌സ്. ഇതിലാണ് സെലിബ്രിറ്റി നിക്ഷേപകനായ സുനില്‍ ഷെട്ടി ഓഹരിയെടുത്തിരിക്കുന്നത്. സജീവ് നായരുടെ സ്റ്റാര്‍ട്ടപ്പിന് ഏകദേശം 100 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍.

Advertisement

2018ല്‍ റെജിസ്റ്റര്‍ ചെയ്ത സംരംഭം സജീവ് നായര്‍ വികസിപ്പിച്ചെടുത്ത എപ്പിജെനറ്റിക് ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു വ്യക്തിക്ക് ജനിതകമായി വരാവുന്ന രോഗങ്ങള്‍ കണ്ടെത്താനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും സഹായകമാകുന്ന വീജിനോമിക്‌സ് ജനിതക പരിശോധനയാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ലഭ്യമാക്കുന്നത്.

വീജിനോം ടെസ്റ്റ്, വിയ്‌റൂട്ട്‌സ് ആപ്പ് എപ്ലിമോ, വിശദമായ വ്യക്തിഗത ലൈഫ്‌സ്റ്റൈല്‍ പ്ലാന്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളിലൂന്നിയാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. പരമ്പരാഗതമായി ഒരു വ്യക്തിക്ക് പൂര്‍വികരില്‍ നിന്ന് ലഭിക്കുന്ന രോഗങ്ങളുടെ സകല വിവരങ്ങളും വീറൂട്ട്‌സിന്റെ ടെസ്റ്റിലൂടെ ലഭ്യമാകുമെന്നാണ് വിയ്‌റൂട്ട്‌സിന്റെ അവകാശവാദം.

200ലധികം വ്യത്യസ്ത ആരോഗ്യ മാനദണ്ഡങ്ങളെ വിശകലനം ചെയ്ത ശേഷമാണ് ഈ ആപ്പ് അധിഷ്ഠിത സംവിധാനം അന്തിമ വിലയിരുത്തലിലേക്ക് എത്തുക. ലൈഫ് സ്റ്റൈല്‍ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിലൂടെ നേരത്തെയും ശ്രദ്ധേയനാണ് സുനില്‍ ഷെട്ടി.

കൂടുതല്‍ കാലം ജീവിക്കുന്ന മനുഷ്യരെ സ്വപ്‌നം കാണുന്ന സംരംഭമാണ് സജീവ് നായരുടേതെന്ന് സുനില്‍ ഷെട്ടി പറഞ്ഞു. സുനില്‍ ഷെട്ടിയെ തന്റെ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സജീവ് നായര്‍ വ്യക്തമാക്കി. ആരോഗ്യ അനിശ്ചിതാവസ്ഥയുടെ ഇക്കാലത്ത് വലിയ സാധ്യതകളാണ് ഈ ആശയത്തിനുള്ളതെന്ന് സജീവ് നായര്‍ വ്യക്തമാക്കി.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending