Connect with us

Sport

‘ടെന്നിസിന് ഫെഡറര്‍, ഗോള്‍ഫിന് ടൈഗര്‍ വുഡ്‌സ്, എങ്കില്‍ ക്രിക്കറ്റിന് ഡിവില്ലിയേഴ്‌സ്’

എബിഡിയെക്കുറിച്ച് ഇത്തരമൊരു സൂപ്പര്‍ താരതമ്യം അടുത്തിടെ നടത്തിയത് ഷോണ്‍ പൊള്ളോക്കാണ്

Published

on

0 0
Read Time:2 Minute, 55 Second

ഇത് വേറെ ലെവലാണ് മാഷേ…എന്നാണ് എ ബി ഡിവില്ലിയേഴ്‌സിന്റെ കടുത്ത ആരാധകര്‍ എപ്പോഴും പറയാറുള്ളത്. അമ്മാതിരി പ്രകടനമല്ലേ താരം നടത്തുന്നത്.

സമാകലിക ക്രിക്കറ്റില്‍ ഇതിഹാസതാരങ്ങളാകാന്‍ സാധ്യതയുള്ള രണ്ട് പേര്‍ വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്‌സുമാണെന്നാണ് മിക്ക ക്രിക്കറ്റ് പണ്ഡിതരുടേയും വിലയിരുത്തല്‍.

Advertisement

എന്നാല്‍ എബിഡിക്ക് ഒരു സൂപ്പര്‍ വിശേഷണ നല്‍കിയിരിക്കുകയാണ് ഒരു സൗത്ത് ആഫ്രിക്കാന്‍ താരം. വെറും താരമല്ല, സൗത്ത് ആഫ്രിക്കയുടെ ഒരു കാലത്തെ ഏറ്റവും മികച്ച, കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകത്തെ തന്നെ എന്നു പറഞ്ഞാലും അതിശയോക്തി ആകില്ല, ബൗളിംഗ് ഓള്‍ റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്.

ഇനി വിശേഷണ കേട്ടോളൂ…ക്രിക്കറ്റിലെ റോജര്‍ ഫെഡററാണ് എ ബി ഡിവില്ലിയേഴ്‌സ് എന്നാണ് പൊള്ളോക്ക് പറഞ്ഞത്.

ബംഗ്ലാദേശിനെതിരെ അടുത്തിടെ എബിഡി നേടിയ തട്ടുപൊളിപ്പന്‍ 176 റണ്‍സിന്റെ ഇന്നിംഗ്‌സാണ് പൊള്ളോക്കിന് പെരുത്തിഷ്ടമായത്.

15 ഫോറുകളും ഏഴ് സിക്‌സറുകളും അകമ്പടിയേകിയ കിടിലന്‍ ഇന്നിംഗ്‌സായിരുന്നു അത്, വെറും 104 പന്തില്‍ നിന്ന് 176 റണ്‍സ്.

നോക്കൂ, നിങ്ങള്‍ സ്‌പോര്‍ട്‌സിനെ വീക്ഷിക്കുന്ന ആളാണെങ്കില്‍ ചില പേരുകള്‍ നിങ്ങളുടെ മനസില്‍ എപ്പോഴും എത്തും. ചില ഇനങ്ങള്‍ ഓര്‍ക്കുമ്പോഴേ ആ പേര് മനസില്‍ കടന്നുവരും. ടെന്നിസില്‍ റോജര്‍ ഫെഡറര്‍, ഗോള്‍ഫില്‍ ടൈഗര്‍ വുഡ്‌സ്, ക്രിക്കറ്റില്‍ ഇപ്പോള്‍ അത് എ ബി ഡി വില്ലിയേഴ്‌സ് ആണ്-സൗത്ത് ആഫ്രിക്കയുടെ ഏറ്റവും പിശുക്കന്‍ ബൗളര്‍ ആയിരുന്ന പൊള്ളോക്ക് പറഞ്ഞു.

ഇവരെല്ലാം വേറെ ഒരു ലെവലില്‍ നിന്നാണ് കാര്യങ്ങള്‍ ചെയ്യാറ്. അതാണ് അവരെ വ്യത്യസ്തരാക്കുന്നതും-പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു.

എബിഡിയുടെ വൈദഗ്ധ്യം, തീവ്രത…അതെല്ലാം സൂപ്പര്‍ ആണ്. കുറച്ചുകാലത്തേക്ക് നമ്മള്‍ അത് കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ അവന്‍ പിന്നെയും നമ്മളെ ഓര്‍മപ്പെടുത്തി അക്കാര്യങ്ങള്‍. പൊള്ളോക്ക് പറഞ്ഞു. ഇതിലും വലിയ അംഗീകാരം എന്തിരിക്കുന്നു കിട്ടാന്‍ അല്ലേ…

 

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

എംപിഎല്‍ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സര്‍

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്

Published

on

0 0
Read Time:1 Minute, 18 Second

പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്ത്, ഉല്‍പ്പാദിപ്പിക്കുന്ന ജഴ്‌സികള്‍ ധരിക്കും

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ-സ്‌പോര്‍ട്ട് മൊബൈല്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമാണ് മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്‌പോര്‍ട്ട്‌സ്.

Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറും മര്‍ക്കന്റൈസ് പാര്‍ട്ട്‌നറുമായാണ് എംപിഎല്ലിനെ ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. 2023 ഡിസംബര്‍ വരെ നീളുന്നതാണ് കരാര്‍.

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ എംപിഎല്ലിന്റെ പുതിയ ജഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങുക. പുരുഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും കരാറിന്റെ ഭാഗമാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പതഞ്ജലി! ജിയോയ്ക്കും താല്‍പ്പര്യം

440 കോടി രൂപയാണ് പ്രതിവര്‍ഷം ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിന് വിവോ നല്‍കിയിരുന്നത്

Published

on

0 0
Read Time:2 Minute, 19 Second

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ റോളില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്‌പോണ്‍സറെ തേടി ബിസിസിഐ. ഐപിഎല്‍ തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവിന്റെ ബിസിനസ് ഗ്രൂപ്പ് പതഞ്ജലി രംഗത്തെത്തിയിട്ടുണ്ട്.

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ആഗോള ബ്രാന്‍ഡെന്ന പ്രതിച്ഛായ പതഞ്ജലിക്ക് ലഭിക്കുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഇത് പരിഗണിച്ച് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Advertisement

ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്ന വിവോ ബിസിസിഐയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഓരോ വര്‍ഷവും ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്നത് 440 കോടി രൂപയാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ തുക നല്‍കാന്‍ തയാറായാല്‍ തന്നെ പതഞ്ജലിക്ക് നറുക്ക് വീഴുമോയെന്നത് സംശയമാണ.്

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത

കാരണം, ഐപിഎല്‍ സ്‌പോണ്‍സറായി പതഞ്ജലി എത്തുന്നതോടെ ഐപിഎല്ലിനേക്കാള്‍ ഗുണം ലഭിക്കുക പതഞ്ജലിക്കാണെന്ന വിലയിരുത്തല്‍ ചില ബ്രാന്‍ഡ് വിദഗ്ധര്‍ നടത്തുന്നുണ്ട്.

ജിയോ, ആമസോണ്‍, ടാറ്റ ഗ്രൂപ്പ്, ഡ്രീം11, അദാനി, ബൈജൂസ് എന്നീ ബ്രാന്‍ഡുകളെയും ബിസിസിഐ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറുടെ റോളിലേക്ക് പരിഗണിക്കുന്നുണ്ട്. ആര്‍ക്കാണ് നറുക്ക് വീഴുകയെന്ന് കണ്ടറിയണം.

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത. സ്റ്റേഡിയങ്ങള്‍ കാലിയാകും കൊറോണ പശ്ചാത്തലത്തില്‍. അതിനാല്‍ തന്നെ ടിവി വ്യൂവര്‍ഷിപ്പ് കൂടാനാണ് സാധ്യത.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Sport

ഐപിഎല്‍ റദ്ദാക്കിയാല്‍ നഷ്ടം 3,869 കോടി രൂപ!

ഇത്തവണത്തെ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ

Published

on

0 0
Read Time:1 Minute, 36 Second

ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച മല്‍സരക്രമം അനുസരിച്ച് മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയായിരുന്നു ഐപിഎല്‍.

അതേസമയം ഐപിഎല്‍ റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കയാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലാണ് ഏകദേശം 4,000ത്തോളം കോടി രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.

Advertisement

ബ്രോഡ്കാസ്റ്റ് ആന്‍ഡ് സ്ട്രീമിംഗ് വിഭാഗത്തിലെ നഷ്ടം മാത്രം 3,269 കോടി രൂപയും 200 കോടി രൂപയുമാണ് നഷ്ടം സംഭവിക്കുക. സ്‌പോണ്‍സര്‍ഷിപ്പ്, ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വിഭാഗങ്ങളില്‍ യഥാക്രമം 200 കോടി രൂപയും 400 കോടി രൂപയും നഷ്ടം വരും.

ഇത്തവണ ഐപിഎല്‍ ജേതാക്കള്‍ക്കുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. 20 കോടി രൂപയായിരുന്നു നേരത്തെ വിജയിച്ച ടീമുകള്‍ക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപയായി കുറച്ചിട്ടുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending