Connect with us

Opinion

രോഹിംഗ്യ വിഷയം; ഇന്ത്യയുടെ നിലപാട് എന്തുകൊണ്ട് ശരിയാകുന്നു

ലോകം മുഴുവന്‍ കുറ്റപ്പെടുത്തുമ്പോഴും മ്യാന്‍മാറിനൊപ്പം നിലകൊള്ളുന്നത് ഇന്ത്യയാണ്. ഒരവസരത്തിലും മ്യാന്‍മാറിനെ കുറ്റപ്പെടുത്താതെ ചൈനയും ലോകത്തെ അത്ഭുതപ്പെടുത്തുന്നു

ശ്രീകാന്ത് കെ എസ്

Published

on

Wikipedia

ഹിതോപദേശത്തില്‍ സൂത്രശാലിയായ കുറുക്കന്‍ ക്ഷുദ്രബുദ്ധി, ചിത്രാംഗദനെന്ന മാനിനോട് പറഞ്ഞു, ‘അയം നിജ പരോവേതി ഗണനാം ലഘു ചേതസാം,
ഉദര ചരിതാനാം തു വസുധൈവ കുടുംബകം’ (ഇദ്ദേഹം എന്റെ ആളാണ്, ഇവന്‍ അന്യനാണ് എന്ന തരത്തിലുളള ചിന്തകള്‍ അല്‍പബുദ്ധികളുടേതാണ്, ഉദാരചിത്തന്‍മാര്‍ക്ക് ലോകം തന്നെ കുടുംബമാണ്)

മ്യാന്‍മാറാകുന്നതിന് മുന്‍പുള്ള പഴയ ബര്‍മയിലേക്ക് പതിനഞ്ചാം നൂറ്റാണ്ടു മുതലാണ് ബംഗ്‌ളാദേശികള്‍ കടന്നു കയറുന്നത്. രഖൈന്‍ അഥവാ അരാക്കന്‍ മേഖല ഭരിച്ചിരുന്ന രാജാക്കന്‍മാര്‍ ദുര്‍ബലരും ബംഗാളിലെ സുല്‍ത്താന്‍മാര്‍ കരുത്തരുമായിരുന്ന കാലമാണത്.

Advertisement

രഖൈനിലെ രാജാവായിരുന്ന നരമേയ്ഖ്‌ല മിന്‍ സോ മോന്‍ 1406ല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട് ബംഗ്‌ളാദേശിലെ ജലാലുദ്ദീന്‍ മുഹമ്മദ് ഷാ സുല്‍ത്താന്റെ കീഴില്‍ അഭയം പ്രാപിക്കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് രഖൈന്‍ കീഴ്‌പ്പെടുത്തുകയുമുണ്ടായി.

സുല്‍ത്താന്‍െ മേല്‍ക്കോയ്മ അനുസരിച്ച് മിന്‍ സോ മോന്‍ ഭരിച്ച കാലഘട്ടത്തില്‍ കൂടുതല്‍ ബംഗ്‌ളാദേശികള്‍ പ്രദേശത്തേക്ക് കുടിയേറി. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് ആദ്യമായി ബംഗ്‌ളാദേശികളെ അടിമകളാക്കി രഖൈന്‍ രാജാക്കന്‍മാര്‍ക്ക് വില്‍ക്കുന്നത്. 1826 ആയപ്പോഴേക്കും രഖൈന്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. പിന്നീട് അടിമപ്പണിക്കായി ബംഗ്‌ളാദേശികളെ ബ്രിട്ടീഷുകാരും ഇവിടേക്കെത്തിച്ചു.

പുതിയ ഭൂവിഭാഗത്തിലത്തിയിട്ടും പട്ടിണിക്കും ദുരിതങ്ങള്‍ക്കുമിടയിലും മതചിന്ത അവര്‍ തീവ്രമായി നിലനിര്‍ത്തി. ഭൂരിഭാഗവും ഇസ്ലാം മതാനുയായികളായിരുന്നു. ഒരു ചെറു ന്യൂനപക്ഷം ഹിന്ദുക്കളും ഇതില്‍ ഉള്‍പ്പെട്ടു. ഹിന്ദുക്കളില്‍ നിന്ന് ഒരു ചെറിയ ശതമാനം ബുദ്ധമതം സ്വീകരിച്ച് ബുദ്ധ രോഹിംഗ്യകളും ഉണ്ടായി. അടിമവംശമായിരുന്നെങ്കിലും ക്രമാനുഗതമായി രോഹിംഗ്യകളുടെ അംഗസംഖ്യ വര്‍ധിച്ചു കൊണ്ടിരുന്നു.

1869ല്‍ 5 ശതമാനമായിരുന്ന രോഹിംഗ്യകള്‍ 1901ല്‍ 21 ശതമാനമായും 1983ല്‍ ആകെ ജനസംഖ്യയുടെ 29 ശതമാനമായും വളര്‍ന്നു. 2004ലെ സെന്‍സസ് പ്രകാരം റഖൈനിലെ രോഹിംഗ്യകള്‍ 40 ശതമാനമായി.

ജനസംഖ്യയിലുള്ള വര്‍ധനവ് രോഹിംഗ്യകളുടെ കൂട്ടായ്മക്കും അതുവഴി സ്വന്തം രാജ്യമെന്ന ആശയത്തിലേക്കും തിരിഞ്ഞു. 1940കളിലാണ് ആദ്യമായി സ്വതന്ത്ര ഇസ്ലാമിക രാജ്യം എന്ന ആവശ്യം രോഹിംഗ്യകള്‍ മുന്നോട്ടു വെക്കുന്നത്. ഈ കാലയളവില്‍ ബ്രിട്ടീഷുകാരുടെ സഹായം ആവോളം ലഭിച്ചു.

[perfectpullquote align=”full” cite=”” link=”” color=”” class=”” size=””]1946ല്‍ മുഹമ്മദാലി ജിന്നയുടെ ആഹ്വാനത്തില്‍ ഇന്ത്യയില്‍, വിശേഷിച്ച് ബംഗാളില്‍ ആരംഭിച്ച ഡയറക്ട് ആക്ഷന്‍ ഡേ കലാപങ്ങള്‍ അതിര്‍ത്തിക്കപ്പുറം രോഹിംഗ്യകളെയും ആവേശം കൊള്ളിച്ചു[/perfectpullquote]

രണ്ടാം മഹായുദ്ധത്തിലെ ജപ്പാന്റെ മുന്നേറ്റം ചെറുക്കാന്‍ ഗോഹിംഗ്യകള്‍ക്ക് ബ്രിട്ടന്‍ ആയുധങ്ങള്‍ നല്‍കി. 1942ല്‍ ഇതേ ആയുധങ്ങളുപയോഗിച്ച് ബുദ്ധമതക്കാരെ രോഹിംഗ്യകള്‍ കൂട്ടക്കൊല ചെയ്തു. ഇരുപതിനായിരത്തിലേറെ രഖൈനുകള്‍(ബുദ്ധ മതക്കാര്‍) കൂട്ടക്കൊല ചെയ്യപ്പെട്ടു. പഗോഡകളും ബുദ്ധസ്തൂപങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ജപ്പാന്‍ അനുകൂലികളായ മ്യാന്‍മാര്‍ ജനത കൊല്ലപ്പെടുന്നതില്‍ ബ്രിട്ടനും എതിര്‍പ്പുണ്ടായിരുന്നില്ല.

1946ല്‍ മുഹമ്മദാലി ജിന്നയുടെ ആഹ്വാനത്തില്‍ ഇന്ത്യയില്‍, വിശേഷിച്ച് ബംഗാളില്‍ ആരംഭിച്ച ഡയറക്ട് ആക്ഷന്‍ ഡേ കലാപങ്ങള്‍ അതിര്‍ത്തിക്കപ്പുറം രോഹിംഗ്യകളെയും ആവേശം കൊള്ളിച്ചു. കിഴക്കന്‍ പാകിസ്ഥാന്റെ ഭാഗമാകാന്‍ കൊതിച്ച രോഹിംഗ്യകള്‍ കശ്മീര്‍ മാതൃകയില്‍ കിടപ്പാടം കൂടി വെട്ടിപ്പിടിച്ച് പഴയ മാതൃരാജ്യത്തോട് ചേര്‍ക്കാനാണ് പദ്ധതിയിട്ടത്. മ്യാന്‍മാര്‍ പട്ടാളത്തിന്റെ ആദ്യ നടപടി രോഹിംഗ്യകള്‍ക്ക് നേരെ ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്.

[perfectpullquote align=”left” cite=”” link=”” color=”” class=”” size=””]ബംഗ്‌ളാദേശില്‍ നിന്നും അടിമകളായി രോഹിംഗ്യകളെ ബര്‍മയിലേക്കെത്തിച്ച ബ്രിട്ടീഷുകാര്‍ക്കും ഇതില്‍ ഉത്തരവാദിത്തമില്ലേ[/perfectpullquote]

1948ല്‍ ബ്രിട്ടന്റെ പിന്‍മാറ്റത്തിന് ശേഷം സംഘര്‍ഷം വര്‍ധിച്ചു. പിന്നീടിങ്ങോട്ട് രഖൈനില്‍ വര്‍ധിച്ചു വന്ന രോഹിംഗ്യകളും തദ്ദേശീയരായ മ്യാന്‍മാര്‍ ബുദ്ധമതക്കാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായി.

രോഹിംഗ്യകളുടെ സ്വതന്ത്രരാഷ്ട്രവാദം മ്യാന്‍മര്‍ പോലെ താരതമ്യേന ചെറിയ രാജ്യത്തിന് അംഗീകരിക്കാവുന്നതായിരുന്നില്ല. ഉരുക്കു മുഷ്ടികൊണ്ട് 1962ല്‍ സ്ഥാപിക്കപ്പെട്ട ജനറല്‍ നേവിന്റെ നേതൃത്വത്തിലുള്ള സൈനികജണ്ട വിഘടനവാദികളെ നേരിട്ടു. ജനാധിപത്യ വാദികളെ പോലും ക്രൂരമായി അടിച്ചമര്‍ത്തിയ മ്യാന്‍മര്‍ സൈന്യത്തില്‍ നിന്ന് രോഹിംഗ്യകള്‍ക്കും രക്ഷയുണ്ടായിരുന്നില്ല. ഇതിനിടെ 1971ലെ ബംഗ്‌ളാദേശ് വിമോചന യുദ്ധത്തിന്റെ കെടുതികള്‍ ഭയന്ന് 750,000 ആളുകള്‍ കൂടി അരാക്കനിലേക്ക് പലായനം ചെയ്‌തെത്തി.

തൊണ്ണൂറുകളായപ്പോഴേക്കും സ്വതന്ത്രരാഷ്ട്രവാദം ഉപേക്ഷിച്ച് രോഹിംഗ്യകള്‍ സ്വയംഭരണ പ്രദേശമെന്ന ആവശ്യത്തിലേക്ക് താത്കാലികമായി പിന്‍വാങ്ങി. പിന്നീടത് പൗരത്വമംഗീകരിച്ചു നല്‍കണമെന്നായി. ഇതിനിടയിലും തദ്ദേശവാസികളായ ബുദ്ധമതക്കാരുമായി കലാപങ്ങള്‍ നിത്യ സംഭവങ്ങളായി മാറിയിരുന്നു.

2005ന് ശേഷമുള്ള ഈ കാലഘട്ടത്തിലാണ് മ്യാന്‍മറില്‍ രോഹിംഗ്യകള്‍ ഏകപക്ഷീയമായി പീഡിപ്പിക്കപ്പെടുകയാണെന്ന കഥകള്‍ ഉലകം ചുറ്റാന്‍ തുടങ്ങിയത്. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറയടക്കമുള്ള മാധ്യമങ്ങളാണ് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്നത്. അതേസമയം ചരിത്രപരമായി രോഹിംഗ്യകള്‍ നടത്തിയ അക്രമങ്ങള്‍ ഇവര്‍ സൗകര്യപൂര്‍വം മറച്ചു വെക്കുകയും ചെയ്തു.

സൗദി അറേബ്യയടക്കം രാജ്യങ്ങള്‍ക്ക് ഉത്കണ്ഠ വര്‍ധിച്ചു. അല്‍ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും പാകിസ്ഥാനിലെ ഐ.എസ്.ഐയുടെ പത്തിക്കീഴില്‍ വളരുന്ന ഭീകര സംഘടനകളും രോഹിംഗ്യകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ‘അരാക്കന്‍ രോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി’ എന്ന സായുധസംഘം ഇതോടെ പിറവിയെടുത്തു.

വിദേശ സഹായത്തോടെ കരുത്താര്‍ജിച്ച് ആയുധ സംഭരണം നടത്തിയ അരാക്കന്‍ രോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി 2017 ഓഗസ്റ്റ് 24ന് രഖൈനിലെ മുപ്പതോളം പൊലീസ് സ്റ്റേഷനുകളും തൗംഗ് ബസാറിലെ സൈനിക ക്യാംപും ആക്രമിച്ചു. ഭീകരരടക്കം 71 ആളുകളാണ് രാത്രി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗ്രാമങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ബുദ്ധമതക്കാര്‍ പലായനം ചെയ്തു. ഇതോടെ സൈന്യവും ബുദ്ധമതക്കാരും രോഹിംഗ്യകള്‍ക്ക് നേരെയും ആക്രമണം രൂക്ഷമാക്കി.

[perfectpullquote align=”full” cite=”” link=”” color=”” class=”” size=””]ബുദ്ധന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള മാനസികാവസ്ഥയിലല്ല ബുദ്ധരാജ്യമായ മ്യാന്‍മാര്‍[/perfectpullquote]

മാതൃരാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ബംഗ്‌ളാദേശിലെ കോക്‌സസ് ബസാറിലേക്ക് ഉടുതുണിക്ക് മറുതുണിയില്ലാതെയോടിയെത്തിയിരിക്കുന്നത് നാലര ലക്ഷത്തിലേറെ രോഹിംഗ്യകളാണ്. (സാംസ്‌കാരികമായും ആകാരം കൊണ്ടും വസ്ത്രധാരണം കൊണ്ടും രോഹിംഗ്യകള്‍ക്ക് സാമ്യം ബംഗ്‌ളാദേശികളോടാണ്).

ചതുപ്പു നിലങ്ങളില്‍ ഉയര്‍ത്തിയ പോളീത്തീന്‍ ടെന്റുകളില്‍ ദുരവസ്ഥയുമായി അവര്‍ മല്ലിടുന്നു. ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും സഹായം അവരിലേക്ക് എത്തുന്നുണ്ടെങ്കിലും ഇനിയെന്ത് എന്നറിയാത്ത ഒരു ജനസാമാന്യമാണത്.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര വിജയിയായ ഓങ്ങ് സാന്‍ സ്യൂചി നയിക്കുന്ന മ്യാന്‍മാര്‍ സര്‍ക്കാരിനെ ഐക്യ രാഷ്ട്രസഭയും സൗദി അറേബ്യയും മുതല്‍ ഇന്ത്യയിലെ ഇടത്-ഇസ്‌ളാമിക് സംഘടനകളടക്കമുള്ളവര്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. അല്‍ക്വയ്ദയും ഇസ്‌ളാമിക് സ്റ്റേറ്റുമടങ്ങുന്ന ഭീകര സംഘടനകള്‍ മ്യാന്‍മാറിനെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.

എന്നാല്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള മാനസികാവസ്ഥയിലല്ല ബുദ്ധരാജ്യമായ മ്യാന്‍മാര്‍. ബുദ്ധമതാനുയായികളുടെ കോപത്തിനും താപത്തിനും ബര്‍മീസ് സൈന്യത്തിന്റെ തോക്കുകള്‍ക്കുമിടയില്‍ ബുദ്ധോപദേശങ്ങള്‍ സമാധിയായിരിക്കുന്നു. ലോകം മുഴുവന്‍ കുറ്റപ്പെടുത്തുമ്പോഴും മ്യാന്‍മാറിനൊപ്പം നിലകൊള്ളുന്നത് ഇന്ത്യയാണ്. ഒരവസരത്തിലും മ്യാന്‍മാറിനെ കുറ്റപ്പെടുത്താതെ ചൈനയും ലോകത്തെ അത്ഭുതപ്പെടുത്തുന്നു. നീതികരിക്കപ്പെടാവുന്നതാണോ മ്യാന്‍മാറിന്റെ നടപടികള്‍? അക്രമം നീതീകരിക്കപ്പെടാവുന്നതല്ല എന്ന സാമാന്യതത്വം സ്വയംരക്ഷയുടെ കാര്യം വരുമ്പോള്‍ പൊളിച്ചെഴുതേണ്ടതുണ്ടോ?

ബംഗ്‌ളാദേശില്‍ നിന്നും അടിമകളായി രോഹിംഗ്യകളെ ബര്‍മയിലേക്കെത്തിച്ച ബ്രിട്ടീഷുകാര്‍ക്കും ഇതില്‍ ഉത്തരവാദിത്തമില്ലേ. മനുഷ്യാവകാശ പ്രമേയങ്ങള്‍ പാസാക്കാതെ രോഹിംഗ്യകള്‍ക്ക് അഭയം നല്‍കുകയാണ് ബ്രിട്ടന്‍ ചെയ്യേണ്ടതെന്ന് മ്യാന്‍മാര്‍ വാദിക്കുന്നു.

സൗദി അറേബ്യ മുതല്‍ പാകിസ്ഥാന്‍ വരെ വരുന്ന അന്‍പതിലേറെ ഇസ്‌ളാമിക് രാജ്യങ്ങള്‍ രോഹിംഗ്യകള്‍ക്ക് ആയുധവും പണവും ഭീകരവാദവും കയറ്റുമതി ചെയ്യുന്നത് നിര്‍ത്തി അവരില്‍ കുറെ പേര്‍ക്കെങ്കിലും അഭയം നല്‍കിയാല്‍ മതരാഷ്ട്രവാദക്കാര്‍ക്കെല്ലാം സൗകര്യമാവില്ലേ. ബംഗ്‌ളാദേശെന്ന ചെറു രാജ്യത്തിന്റെ പരിമിത വിഭവസമ്പത്തിന്റെ പങ്കാളികളാവാന്‍ ലക്ഷക്കണക്കിന് രോഹിംഗ്യകള്‍ എത്തുന്നത് ആശാസ്യമായ കാര്യമല്ല.

ഇനി ഹിതോപദേശത്തിലെ വസുധൈവ കുടുംബകത്തിന്റെ കാര്യം. നാല്‍പതിനായിരത്തോളം രോഹിംഗ്യകള്‍, അതില്‍ പാതിയിലേറെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി കാര്‍ഡുപോലും ഇല്ലാത്തവര്‍ ഇന്ത്യയിലേക്കും ഈ കാലയളവില്‍ കുടിയേറിയിട്ടുണ്ട്. ജമ്മു കശ്മീരിലെ ബുദ്ധമത ഭൂരിപക്ഷ പ്രദേശമായ ലഡാക്കിലും ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ബംഗാളിലുമാണ് ഇവരെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇവരെ തിരികെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാരും സ്വീകരിക്കാന്‍ തയാറാണെന്നും കുഴപ്പങ്ങളൊന്നുമുണ്ടാവില്ലെന്ന് മ്യാന്‍മാര്‍ സര്‍ക്കാരും പറയുന്നു. പുറത്താക്കരുതെന്നും ഇന്ത്യയില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് രോഹിംഗ്യകള്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ മുഖേന നല്‍കിയ ഹര്‍ജി സുപ്രീം കോടതിക്ക് മുന്നിലുമുണ്ട്.

വസുധൈവ കുടുംബകമെന്നതാണ് ഇന്ത്യയുടെ അടിസ്ഥാന തത്വമെന്നും ഒരു തരത്തിലും രോഹിംഗ്യകളെ പുറത്താക്കരുതെന്നും ഇന്ത്യയിലെ ഇടത്ഇസ്‌ളാമിക്ബുദ്ധിജീവി അച്ചുതണ്ട് ആവര്‍ത്തിച്ച് വാദിക്കുന്നു. ശരിയാണ്, അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ രാജ്യമാണ് നമ്മുടേത്. മധ്യേഷ്യയില്‍ നിന്ന് പലായനം ചെയ്ത പാഴ്‌സികള്‍ക്കും ജൂതന്‍മാര്‍ക്കും പിന്നീട് സുറിയാനി ക്രിസ്ത്യാനികള്‍ക്കും ഭരണഘടന നിലവില്‍ വരുന്നതിന് മുന്‍പ് രണ്ടാം വീടൊരുക്കിയ നാടാണിത്.

ചൈനീസ് അധിനിവേശത്തില്‍ സംസ്‌കാരം മാത്രം വാരിപ്പിടിച്ചോടിയെത്തിയ തിബറ്റന്‍ ദലൈലാമക്കും ബുദ്ധമതക്കാര്‍ക്കും നാം അഭയമൊരുക്കി. എഴുപതുകളില്‍ ഈദിഅമീന്റെ വംശീയ ആക്രമണത്തിനിരയായ ഇന്ത്യക്കാര്‍, ഗുജറാത്തികള്‍ പലായനം ചെയ്ത് എത്തിയപ്പോള്‍ നാം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഇതേ കാലയളവില്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് എല്ലാമിട്ടെറിഞ്ഞോടിയെത്തിയവര്‍ക്കും നാം രക്ഷകരായി. എണ്‍പതുകളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയന്റെ അധിനിവേശം തകര്‍ത്ത അഫ്ഘാനിസ്ഥാനില്‍ നിന്ന് സിഖ് മതക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്തതും ഇവിടേക്കാണ്. എന്നാലെന്തുകൊണ്ട് നാല്‍പതിനായിരം രോഹിംഗ്യകളെ കൂടി ഉള്‍ക്കൊണ്ടുകൂടാ?

ഹിതോപദേശ കഥ വാസ്തവത്തില്‍ മാനിറച്ചി തിന്നാന്‍ കൊതിച്ച സൂത്രശാലിയായ ജംബൂകന്റെയാണ്. മാനിനോടൊപ്പം ഓടിയെത്താന്‍ സാധിക്കില്ലെന്നുറപ്പായിരുന്ന കൊതിയനായ കുറുക്കന്‍ സാത്വിക ഭാവത്തോടെ ചിത്രാംഗദനെ സമീപിച്ചു. വേദവാക്യത്തിലും വാഗ്‌ധോരണിയിലും മയങ്ങിയ ചിത്രാംഗദനൊപ്പം അഭയാര്‍ഥി ചമഞ്ഞ് വീട്ടിലേക്കെത്തുന്നു. ചിത്രാംഗദന്റെ സുഹൃത്തും ബുദ്ധിമാനുമായ സുബുദ്ധി എന്ന കാകന്‍ ഈ സമയം ഉപദോശം നല്‍കുന്നുണ്ട്. ശരിയായ ഉദ്ദേശമോ സ്വഭാവമോ അറിയാതെ ആര്‍ക്കുനേരെയും സൗഹൃദമോ സഹായഹസ്തമോ നീട്ടുന്നത് മൂഢത്വമാണെന്ന സുബുദ്ധിയുടെ ഉപദേശം ചിത്രാംഗദന്‍ മാനിക്കുന്നില്ല.

കര്‍ഷകര്‍ വലവിരിച്ച പാടത്തേക്ക് ചിത്രാംഗദനെ ക്ഷുദ്രബുദ്ധി കൂട്ടിക്കൊണ്ടു പോകുന്നു. വലയില്‍ കുടുങ്ങിയ ചിത്രാംഗദന്‍ സഹായം അഭ്യര്‍ഥിച്ചപ്പോള്‍ ഞായറാഴ്ച തനിക്ക് വ്രതമാണെന്നും നാളെ വല കടിച്ച് മുറിച്ച് രക്ഷിക്കാമെന്നുമാണ് ക്ഷുദ്രബുദ്ധിയുടെ പ്രതികരണം. വസുധൈവ കുടുംബകം എന്ന് അഭിമാനിക്കുമ്പോള്‍ തന്നെ ഹിതോപദേശ കഥ മറന്ന് പ്രവര്‍ത്തിക്കുന്നത് ദോഷമാവും.

ഇന്ത്യയെ സംബന്ധിച്ച്, ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ച് ഇവിടുത്തെ പൗരന്‍മാരുടെ സുരക്ഷയും രാജ്യത്തിന്റെ സുരക്ഷയും മാത്രമാവണം പരമപ്രധാനം. 130 കോടി ഇന്ത്യക്കാരെ അപകടത്തിലാക്കി പുറത്തു നിന്നെത്തിയ നാല്‍പതിനായിരം രോഹിംഗ്യകളെ സംരക്ഷിക്കുന്നത് രാഷ്ട്രധര്‍മമാവില്ല.

രോഹിംഗ്യകളില്‍ നുഴഞ്ഞുകയറിയ ഭീകരസാന്നിധ്യത്തെക്കുറിച്ചും പാക് ചാര സംഘടയായ ഐ.എസ്.ഐയുടെ ദുരുദ്ദേശ്യങ്ങളെ കുറിച്ചും ഇന്ത്യക്ക് നല്ല ബോധ്യമുണ്ട്. അതു കൊണ്ടു തന്നെയാണ് കടുത്ത നിലപാട് ഇന്ത്യ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ചിത്രാംഗദനാവാന്‍ ഇന്ത്യ ഒരുക്കമല്ല എന്ന് സാരം.

ആവശ്യത്തിലേറെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ നേരിടുന്ന നാം എന്തിന് രോഹിംഗ്യകള്‍ എല്ലാവരും അപകടകാരികളാണോ അല്ലയോ എന്ന് കൂടി ചിന്തിച്ച് തലപുണ്ണാക്കണം. അസാമിലേക്കും ബംഗാളിലേക്കും അധികൃതരുടെയും ഭരണാധികാരികളുടെയും വോട്ട് ബാങ്ക് താത്പര്യങ്ങളുടെ പിന്തുണയോടെ നുഴഞ്ഞു കയറിയ ലക്ഷക്കണക്കിന് ബംഗ്‌ളാദേശികള്‍ സമാന്തരഭരണകൂടം മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നെന്നും തദ്ദേശീയരായ ആദിവാസി വിഭാഗങ്ങളോട് നിരന്തരം കലഹിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ തന്നെ ആശങ്കപ്പെടുത്തുന്നതാണ്.

[perfectpullquote align=”right” cite=”” link=”” color=”” class=”” size=””]വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കേണ്ടവര്‍ക്ക് അതാവാം. പക്ഷേ രാജ്യതാത്പര്യവും ജനങ്ങളുടെ സുരക്ഷയും വെച്ച് പന്താടാന്‍ ഉട്ടോപ്യന്‍ മാനവികതാവാദം പറയുന്ന ലിബറലുകള്‍ക്ക് ഒരവകാശവുമില്ല[/perfectpullquote]

ഭരണഘടനയുടെ 370ആം വകുപ്പ് പ്രകാരം ‘ഇന്ത്യക്കാര്‍ക്ക്’ ഭൂമി വാങ്ങാന്‍ കഴിയാത്ത ജമ്മുകശ്മീരിലേക്കാണ് നിരവധി സംസ്ഥാനങ്ങള്‍ പിന്നിട്ട് ആയിരക്കണക്കിന് രോഹിംഗ്യകള്‍ എത്തിയിരിക്കുന്നത്. വിഘടനവാദികളുടെ പറുദീസയായ കശ്മീര്‍ മേഖലയിലല്ല, ജമ്മുവിലും ലഡാക്കിലുമാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. ഇവരെ ഇവിടേക്ക് എത്തിച്ചതാരാണെന്നും ഇവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്താണെന്നും സംശയിക്കുന്നതിന് ന്യായമുണ്ട്. ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരിക്കുന്നു.

രോഹിംഗ്യകളല്ല അവരെ ഉപയോഗിക്കുന്നവരെയാണ് കരുതിയിരിക്കേണ്ടത് എന്ന് സാരം. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കേണ്ടവര്‍ക്ക് അതാവാം. പക്ഷേ രാജ്യതാത്പര്യവും ജനങ്ങളുടെ സുരക്ഷയും വെച്ച് പന്താടാന്‍ ഉട്ടോപ്യന്‍ മാനവികതാവാദം പറയുന്ന ലിബറലുകള്‍ക്ക് ഒരവകാശവുമില്ല.

[perfectpullquote align=”full” cite=”” link=”” color=”” class=”” size=””]ഇതെഴുതുമ്പോളും സിറിയയില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കക്ഷികളുടെ ബോംബുകള്‍ ഇസ്‌ളാം മത വിശ്വാസികളുടെ മേല്‍ തന്നെ പതിക്കുന്നുണ്ട്. അനേകമനേകം ഐലാന്‍ കുര്‍ദികളുടെ ജഡങ്ങള്‍ കടല്‍ത്തീരങ്ങളിലടിയുന്നുണ്ട്[/perfectpullquote]

അല്ലെങ്കില്‍ കൃത്യമായി ബോധ്യമുള്ള ഓരോ ലിബറല്‍ ഇടത് ബുദ്ധിജീവിയും ഓരോ രോഹിംഗ്യ കുടുംബത്തെ വീതം ദത്തെടുക്കട്ടെ. പ്രശ്‌നത്തിന് വേഗം പരിഹാരമാവുകയും ചെയ്യും. രോഹിംഗ്യകള്‍ അഭയം നേടിയ നാട്ടില്‍ മതത്തിന്റെ പേരില്‍ സൃഷ്ടിച്ച നിരന്തര കലാപങ്ങള്‍ മറച്ചു വെച്ചാണ് അഭയാര്‍ഥി ജീവിതത്തിന്റെ ദയനീയ ചിത്രങ്ങള്‍ മാത്രം കാട്ടി ഇന്ത്യയിലെ ഒരു വിഭാഗം ബുദ്ധിജീവികള്‍ മുതലക്കണ്ണീരൊഴുക്കുന്നത്.

ഇതെഴുതുമ്പോളും സിറിയയില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കക്ഷികളുടെ ബോംബുകള്‍ ഇസ്‌ളാം മത വിശ്വാസികളുടെ മേല്‍ തന്നെ പതിക്കുന്നുണ്ട്. അനേകമനേകം ഐലാന്‍ കുര്‍ദികളുടെ ജഡങ്ങള്‍ കടല്‍ത്തീരങ്ങളിലടിയുന്നുണ്ട്. ഇരട്ടത്താപ്പവസാനിപ്പിച്ചാല്‍ രോഹിംഗ്യകള്‍ രക്ഷപെടും ഒപ്പം മ്യാന്‍മാറും.

ഭരണകൂടം ദുര്‍ബലമായിരുന്ന കാലത്ത് ഭീകരരുടെ അഴിഞ്ഞാട്ടം ഭയന്ന് കശ്മീരില്‍ നിന്ന് പലായനം ചെയ്ത് ഇന്നും ഡല്‍ഹിയിലെയും ഹരിയാനയിലെയും പഞ്ചാബിലെയും അഭയാര്‍ഥി ക്യാംപുകളില്‍ നരകിക്കുന്ന ക്ശമീരി പണ്ഡിറ്റുകള്‍ക്ക് മാത്രം നീതി നല്‍കാന്‍ എന്തുകൊണ്ടോ നമുക്കായില്ല. മനുഷ്യാവകാശത്തിനും പലായനത്തിനും ദുരിതത്തിനുമൊക്കെ മതമുണ്ടോ ആവോ!

Advertisement

Kerala

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ

Media Ink

Published

on

അനില്‍ ബാലചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ.

Advertisement

1) ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിലെ മനോഭാവം.

അവോയ്ഡ് ദ ക്യാന്‍സറസ് എംപ്ലോയീസ് ഫ്രം യുവര്‍ ഓര്‍ഗനൈസേഷന്‍. പ്രസ്ഥാനത്തോട് കൂറും ആത്മാര്‍ഥതയും ഇല്ലാത്ത സ്വാര്‍ഥതാല്‍പര്യക്കാരെ യഥാസമയം ഒഴിവാക്കുക.

2) സെലക്ടിങ് ദ റോങ് കോംപറ്റീറ്റര്‍.

നിലവിലുള്ള കേരളത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കി എതിരാളിയായി യുഡിഎഫ് കാണേണ്ടിയിരുന്നത് എല്‍ഡിഎഫിനെ ആയിരുന്നില്ല; ബിജെപിയെ ആയിരുന്നു. തെറ്റായ എതിരാളിയുടെ പിന്നാലെ പോയവരെല്ലാം എന്നും പരാജയപ്പെട്ടിട്ടേ ഉള്ളൂ. കൊഡാക് കമ്പനിയുടെ തകര്‍ച്ച തന്നെ ഉദാഹരണം.

3) ഡൂയിംഗ് ദ സെയിം തിങ് ആന്റ് എക്സ്പെക്ടിങ് ഡിഫറന്റ് റിസള്‍ട്ട് ഈസ് ഫെയിലുവര്‍.

പണ്ട് ചെയ്ത കാര്യങ്ങള്‍ തന്നെ ചെയ്തുകൊണ്ടിരുന്നിട്ട് പുതിയ റിസള്‍ട്ട് പ്രതീക്ഷിച്ചാല്‍ അത് ഒരിക്കലും സാധ്യമാകില്ല. ലോകസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെങ്കിലും ഇത്തവണയും അത് ഉയര്‍ത്തിപ്പിടിച്ചത് പ്രയോജനപ്പെട്ടില്ല. ബിസിനസില്‍ ആയാലും നമ്മള്‍ സെലക്ട് ചെയ്യുന്ന വിഷയത്തിലും മുന്നോട്ടുവയ്ക്കുന്ന ഒബ്ജക്ടീവ്സിലും എപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം.

4) ബിസിനസ് എപ്പോഴും ഒരു സ്‌കെയിലബിള്‍ പ്രൊഡക്ട് ആയിരിക്കണം.

അതിനൊരു സ്ട്രക്ചറും ശരിയായ ഒരു ഡിസിഷന്‍ മേക്കറും ഉണ്ടായിരിക്കണം. ഒരു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍പോലും എന്തൊക്കെ പ്രശ്നങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നതെന്നു നമ്മള്‍ കണ്ടതാണ്. ആര് എന്ത് എപ്പോള്‍ ചെയ്യണം, എങ്ങനെ ചെയ്യണം, ആരെക്കൊണ്ട് ചെയ്യിപ്പിക്കണം, ഇത് ആരുടെ ഉത്തരവാദിത്തമാണ് എന്നുള്ള കാര്യങ്ങളില്‍ സമ്പൂര്‍ണ വ്യക്തത നമ്മുടെ സ്ഥാപനത്തില്‍ ഉണ്ടായില്ലങ്കില്‍ ഡിസിഷന്‍ മേക്കിങില്‍ എപ്പോഴും പ്രശ്നങ്ങളുണ്ടായിക്കൊണ്ടിരിക്കും.

5) മികച്ച നേതൃത്വത്തിന്റെ അഭാവം.

ഇവിടെ ഒരു വശത്ത് പിണറായി വിജയന്‍ എന്ന ഒറ്റയൊരാള്‍. മറുവശത്ത് നില്‍ക്കുന്നതാകട്ടെ ഒരു കൂട്ടം നേതാക്കള്‍. നമ്മളുടെ ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പിലോ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലോ നാലോ അഞ്ചോ പത്തോ പേരുണ്ടാകുമെങ്കിലും ഒരാളായിരിക്കണം മുന്നില്‍നിന്ന് നയിക്കേണ്ടത്. അദ്ദേഹത്തെ നമുക്ക് ചെയര്‍മാന്‍ എന്നോ സിഇഒ എന്നോ മാനേജിങ് പാര്‍ട്ണര്‍ എന്നോ പ്രസിഡന്റ് എന്നോ എന്ത് പേരിട്ടുവേണമെങ്കിലും വിളിക്കാം. ആ ഒരാള്‍ കോണ്‍ഗ്രസിന് ഇല്ലാതെ പോയി.

6) എപ്പോഴും ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ഒരു ടച്ചിങ് ഇമോഷണല്‍ സ്റ്റോറി ഉണ്ടാകണം.

ഇടതുപക്ഷം മുന്നോട്ടുവച്ച, ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി അവര്‍ക്കു പറയാന്‍ പ്രളയമോ നിപയോ കൊവിഡോ കിറ്റോ ഉള്‍പ്പടെ ഒരുപാട് കഥകളുണ്ടായിരുന്നു. അത് അവര്‍ വളരെ ഇമോഷണലായി പറഞ്ഞു പ്രതിഫലിപ്പിച്ചു. പക്ഷേ, നാടു നന്നാകാന്‍ യുഡിഎഫ് എന്ന മുദ്രാവാക്യം പ്രതിപക്ഷം മുന്നോട്ടുവച്ചപ്പോള്‍ അതിന്റെ പിന്നില്‍ പറയാന്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ ഒരു കഥ ഇല്ലാതെ പോയി. ഒരു പ്രൊഡക്ട് വില്‍ക്കാനായി ഒരു ക്യാപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ പിന്നില്‍ ടച്ചിങ് ആയിട്ടുള്ള, ഇമോഷണല്‍ ആയിട്ടുള്ള കഥകള്‍ ഉണ്ടെങ്കില്‍ മാത്രമേ, അത് വില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

7) കസ്റ്റമറുടെ വികാരം മനസ്സിലാക്കുന്നതിലെ വീഴ്ച.

ഇവിടെ കേരളത്തിലെ ജനങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് മെനക്കെട്ടില്ല. എന്താണോ കസ്റ്റമര്‍ക്കുവേണ്ടത്, ആ ആവശ്യം മനസ്സിലാക്കിക്കൊണ്ടുവേണം ഒരു പ്രൊഡക്ടോ സര്‍വീസോ ഡിഫൈന്‍ ചെയ്യേണ്ടത്.

8) ഓവര്‍ കോണ്‍ഫിഡന്‍സ്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊമ്പതും കിട്ടിയ യുഡിഎഫ്, അതിന്റെ ആത്മവിശ്വാസത്തില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും എല്ലാ അഞ്ചുകൊല്ലവും കഴിയുമ്പോള്‍ സംഭവിക്കുന്നതുപോലെ ഒരുമാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. ചരിത്രം ഒരിക്കലും അതുപോലെ സംഭവിക്കുമെന്ന് വിശ്വസിക്കാനോ പണ്ടത്തെ വിജയത്തില്‍ മതിമറന്നിരിക്കാനോ പാടില്ല. 2016ലെ സാഹചര്യമല്ല 2021ല്‍. കോവിഡിനു മുമ്പുള്ള സിറ്റ്വേഷനല്ല, കോവിഡിനുശേഷം. കാലത്തിനനുസരിച്ച് നമ്മുടെ സ്ട്രാറ്റജിയിലും മാറ്റം വരുത്തണം.

9) ശരിയായ സ്ട്രാറ്റജിയുടെ അഭാവം.

ഒരു ബിസിനസ് ചെയ്യുമ്പോള്‍, ഒരു പ്രൊഡക്ടോ സര്‍വീസോ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ഉറപ്പായും ഒരു സ്ട്രാറ്റജി ഉണ്ടായിരിക്കണം. 2021ല്‍ ഇവിടെ ഒരു തെരഞ്ഞെടുപ്പ് വരുമെന്നും 140 മണ്ഡലങ്ങളിലും മത്സരിക്കേണ്ടിവരുമെന്നും യുഡിഎഫിന് അറിയാമായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പിനു ഇരുപത് ദിവസം മുമ്പ് മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ ആ സ്ഥാനാര്‍ഥിക്ക് എന്ത് ഇംപാക്ടാണ് അവിടെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് അവര്‍ ചിന്തിച്ചില്ല. ബിസിനസില്‍ ആയാലും സമയമുണ്ടല്ലോ എന്നുപറഞ്ഞ് ടാസ്‌കുകള്‍ അവസാനനിമിഷത്തേക്കു മാറ്റിവെക്കരുത്. മുന്‍കൂട്ടി തന്നെ കാര്യങ്ങള്‍ കണ്ടും മനസ്സിലാക്കിയും തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കണം.

10) സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യേണ്ട രീതി.

എല്‍ഡിഎഫ് കൊണ്ടുവരുന്ന ആശയങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കടന്നല്‍ക്കൂടുപോലെ അനുഭാവികള്‍ ഉള്ളപ്പോള്‍ യുഡിഎഫ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്ത രീതി ദുര്‍ബലമായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളെപ്പോലും പരിഹസിച്ച് നിമിഷനേരംകൊണ്ട് എത്രയോ സ്മൈലികളും ട്രോളുകളുമാണ് വന്നുകൊണ്ടിരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ യുഡിഎഫിന് സാധിച്ചില്ല. അതേസമയം പത്രങ്ങളെയോ ചാനലുകളെയോ കാര്യമായി ശ്രദ്ധിക്കാതെ സോഷ്യല്‍ മീഡിയയുടെ പള്‍സ് കൃത്യമായി ഉപയോഗിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ബിസിനസില്‍ ആയാലും, പത്രപരസ്യം കൊടുക്കുന്നതും ടെലിവിഷന്‍ ആഡ്സ് കൊടുക്കുന്നതും പോലുള്ള പരമ്പരാഗതരീതികള്‍ മാറ്റിവെച്ച് സോഷ്യല്‍ മീഡിയയെ കൂടുതല്‍ ശ്രദ്ധിക്കണം.

11) ഒരു ലീഡര്‍ക്ക് ഉണ്ടാകേണ്ട ക്വാളിറ്റി.

വിമതസ്വരം ഉയര്‍ത്തി നില്‍ക്കുന്ന പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റിനെ മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍നിന്നു വിളിച്ചതും പാലക്കാട് അദ്ദേഹത്തിന്റെ വീട്ടില്‍പോയി ചര്‍ച്ച നടത്തിയതും കേരളം കണ്ടതാണ്. ഒരു ലീഡര്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല. ഒരു സംരംഭകനും ഒരു ജീവനക്കാരന്റെയും അടുത്ത് താഴ്ന്നുകൊടുക്കരുത്. താന്‍ മാറിക്കഴിഞ്ഞാല്‍ ഈ പ്രസ്ഥാനം ഇല്ലാതാകുമെന്ന് ഒരു ജീവനക്കാരനും തോന്നലുണ്ടാകുന്ന രീതിയില്‍ ഒരു ലീഡര്‍, ഒരു എന്‍ട്രപ്രണര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

12) നമ്മുടെ ഉള്ളില്‍ പേടിയുണ്ട് എന്ന് ഒരിക്കലും കോംപറ്റീറ്റേഴ്സ് അറിയരുത്.

2019ലും 2014ലും ദേശീയതലത്തില്‍ നരേന്ദ്രമോദിക്ക് മുന്നില്‍ സംഭവിച്ചതുപോലെ ഇവിടെയും പിണറായി വിജയന്‍ എന്ന വലിയൊരു ഇമേജിനുമുന്നില്‍ യുഡിഎഫ് പലപ്പോഴും പകച്ചുനില്‍ക്കുന്ന കാഴ്ചയായിരുന്നു. കൈയ്യില്‍ പണമില്ല, ക്യാപിറ്റല്‍ ഫണ്ടില്ല, കോര്‍പ്പറേറ്റുകള്‍ അവരെ സഹായിക്കാനുണ്ട് എന്നൊക്കെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍തന്നെ പറയുമ്പോള്‍ പൊട്ടിനില്‍ക്കുന്ന ഒരു കമ്പനിയിലേക്ക് ആരെങ്കിലും ഇന്‍വെസ്റ്റ് ചെയ്യുമോ എന്ന് ആലോചിക്കുക. ഒരു സംരംഭകന്റെ സാഹചര്യമോ അവസ്ഥയോ വീക്നെസ്സുകളോ സമൂഹത്തോട് വിളിച്ചുപറഞ്ഞുകഴിഞ്ഞാല്‍ പിന്നെ നിലനില്‍പ്പുണ്ടാകില്ല. നമ്മളെ ആരും വിശ്വസിക്കുകയോ കൂടെ നില്‍ക്കുകയോ ചെയ്യില്ല.

13) പുതിയ തലമുറയെ ശരിയായരീതിയില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഉണ്ടായ വീഴ്ച.

ഒരിക്കലും ഹെലികോപ്ടര്‍ ലാന്‍ഡിങ് പോലെ ഒരു സ്ഥാപനത്തിലും പുറത്തുനിന്ന് ഒരാളെ കെട്ടിയിറക്കരുത്. അതുപോലെ ഒരു സംരംഭകനെ സംബന്ധിച്ച് നമ്മുടെ താഴെ ഒരു മാനേജരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം മുഖേന ആയിരിക്കണം കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. ഹൈകമാന്‍ഡ് ആകുന്ന നമ്മളിലേക്ക് നേരിട്ട് ഒരു എംപ്ലോയിക്കും അപ്രോച്ച് കൊടുക്കരുത്. അങ്ങനെ സംഭവിക്കുമ്പോള്‍ തലപ്പത്ത് ഇരുത്തിയിരിക്കുന്ന ആള്‍ – അത് ജനറല്‍ മാനേജര്‍ ആയാലും പ്രസിഡന്റ് ആയാലും അവരുടെ പദവിക്ക് ഒരു പ്രാധാന്യവും ഇല്ലാതെ പോകും.

ഈ പതിമൂന്നുകാര്യങ്ങളാണ് യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ക്ക് പ്രധാനമായും പഠിക്കാനുള്ളത്. ഒരു ബിസിനസില്‍ ഉണ്ടാകേണ്ട ക്ലാരിറ്റി, ഒരു നല്ല മാനേജ്മെന്റ് ടീമിന് ഉണ്ടാകേണ്ട ക്ലാരിറ്റി നിര്‍ഭാഗ്യവശാല്‍ ഈ പ്രസ്ഥാനത്ത് ഉണ്ടായിരുന്നില്ല. ആര് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നുള്ള കാര്യങ്ങളില്‍ ഒരു ക്ലാരിറ്റിയോ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറോ ഒരു ഡിസിഷന്‍ മേക്കിങ് സ്‌കിലോ ഒരു ലീഡര്‍ഷിപ്പ് ക്വാളിറ്റിയോ എപ്പോഴും ഒരു പ്രസ്ഥാനത്തിന് ഉണ്ടാകണം. അതുപോലെ പാര്‍ട്ണേഴ്സിനെയും കണ്‍സള്‍ട്ടന്റുമാരെയും തെരഞ്ഞെടുക്കുന്ന കാര്യത്തിലും വ്യക്തമായ പഠനം നടത്തണം. ക്യാന്‍സറസായിട്ടുള്ള ജീവനക്കാരെ ഒരു നിമിഷം പോലും വച്ചുകൊണ്ടിരിക്കാതെ മുറിച്ചുമാറ്റാനുള്ള ആര്‍ജവം കാണിക്കുന്ന ലീഡര്‍മാരുള്ളിടത്തു മാത്രമാണ് ഒരു പ്രസ്ഥാനം ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നത്.

ഇക്കാര്യങ്ങളൊക്കെ കൃത്യമായി പഠിച്ച് മനസ്സിലാക്കി, ഓരോ പോയിന്റും എഴുതിവെച്ച്, നിങ്ങളുടെ സ്ഥാപനത്തില്‍ ഇങ്ങനെയുള്ള തെറ്റുകള്‍ സംഭിക്കില്ല എന്ന് ഓരോ സംരംഭകനും ഉറപ്പുവരുത്തുക. കൂടുതല്‍ വിശദമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വീഡിയോ കാണാം.

(അനില്‍ ബാലചന്ദ്രന്‍ – പ്രശസ്ത സെയില്‍സ് ട്രയിനറും ദ സെയില്‍സ്മാന്‍ എന്ന ബ്രാന്‍ഡിന്റെ അമരക്കാരനും. വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് സംരംഭകര്‍ക്ക് മികച്ചരീതിയില്‍ സെയില്‍സ് പരിശീലനം നല്‍കിവരുന്നു. കോര്‍പ്പറേറ്റുകള്‍ അടക്കമുള്ള ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സെയില്‍സ് ട്രയിനിങിനു പുറമേ കണ്‍സള്‍ട്ടിങ് സേവനവും ലഭ്യമാക്കുന്നു. സെയില്‍സ് മേഖലയില്‍ ഏറ്റവും ആധികാരികമെന്നു വിശേഷിപ്പിക്കാവുന്ന ഒട്ടേറെ മലയാളം വീഡിയോകളും അനില്‍ ബാലചന്ദ്രന്‍ ദ സെയില്‍സ്മാന്‍ എന്ന യൂട്യൂബ് ചാനലിലൂടെ മുടങ്ങാതെ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.)

Continue Reading

Business

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു

Media Ink

Published

on

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ കേരളത്തിന്റെ സംരംഭകാന്തരീക്ഷത്തിന് അഭൂതപൂര്‍ണമായ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ അമ്മത്തൊട്ടിലായി കേരളം മാറിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത് സ്വന്തമായി ഒരു സംരംഭം ആരംഭിച്ച് തൊഴില്‍ ദാതാവായി മാറാനാണ്. വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ പരക്കം പായുന്ന രീതിക്ക് അവസാനമായെന്നു ചുരുക്കം. എന്നാല്‍ അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു.

ശരിയായ ദിശാബോധം ഇല്ലാത്തത് മാത്രമല്ല ഇതിനു പിന്നിലെ പ്രധാന കാരണം. കേരളത്തില്‍ ഒരു മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചു നല്‍കണമെങ്കില്‍ സംരംഭകര്‍ ഒട്ടേറെ മുന്‍കരുതലുകള്‍ എടുക്കേണ്ടതായുണ്ട്.ബിസിനസ് എന്നത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു വഴിയായി മാത്രം കാണാതെ തികഞ്ഞ പ്രൊഫഷണലിസത്തോടെ ബിസിനസിനെ സമീപിക്കുക എന്നതാണ് പ്രധാനം. പലപ്പോഴും സംരംഭകര്‍ക്ക് അടിതെറ്റുന്നത് ഇവിടെയാണ്. തുടക്കം മുതല്‍ക്ക് ലാഭം മാത്രം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ കാലിടറുന്നു. മാത്രമല്ല, കേരളത്തിലെ സംരംഭകത്വ നിയമങ്ങളെപ്പറ്റിയും നടപടിക്രമങ്ങളെപറ്റിയും ശരിയായ അറിവില്ലാതെ നിക്ഷേപം കൊണ്ടുവരുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നു.

Advertisement

ഗള്‍ഫില്‍ നിന്നും നീണ്ട 20 വര്‍ഷത്തെ സേവനം മതിയാക്കി നാട്ടില്‍ എത്തിയതായിരുന്നു കോഴിക്കോട് സ്വദേശിയായിരുന്ന ഫിറോസ്. വീടുപണിയും അത്യാവശ്യം ബാങ്ക് ഡെപ്പോസിറ്റും എല്ലാം കഴിച്ച് കൈയ്യില്‍ ബാക്കിയുള്ള പണം കൊണ്ട് ശേഷകാലം വരുമാനം ലഭിക്കുന്നതിനായി എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഫിറോസ് ഗള്‍ഫ് വിട്ടത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കേരളം വിട്ട ഫിറോസിന് കേരളത്തിലെ സംരംഭക അന്തരീക്ഷത്തെ പറ്റി വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, സ്വന്തമായി ബിസിനസ് ചെയ്തുള്ള പരിചയവും ഇല്ലായിരുന്നു. നാട്ടിലെ സുഹൃത്തുക്കള്‍ നിര്‍ദേശിച്ചതനുസരിച്ചാണ് വസ്ത്രങ്ങള്‍ ഹോള്‍സെയില്‍ ആയെടുത്ത് ചില്ലറ വില്‍പന നടത്തുന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ വസ്ത്ര വിപണിയുടെ നിലവിലെ ട്രെന്‍ഡ്, ഫാഷന്‍, ആളുകളുടെ പര്‍ച്ചേസിംഗ് പവര്‍ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാതെ ആരംഭിച്ച ആ സംരംഭത്തിന് അല്‍പായുസ്സായിരുന്നു ഫലം.

ഒരു മികച്ച ടെക്‌സ്‌റ്റൈല്‍ ഷോപ്പ് എന്ന നിലയില്‍ പേരെടുക്കാന്‍ കഴിയാതിരുന്ന ആ സംരംഭം മാസങ്ങള്‍ക്കുള്ളില്‍ തന്നെ അടച്ചു പൂട്ടേണ്ടതായി വന്നു. മാത്രമല്ല, കട ബാധ്യത മൂലം, ഒരിക്കല്‍ ഉപേക്ഷിച്ച ഗള്‍ഫ് ജോലിയില്‍ തന്നെ അഭയം പ്രാപിക്കേണ്ട അവസ്ഥയും ഫിറോസിനുണ്ടായി. ഫിറോസ് എന്ന ഈ സംരംഭകന്റെ ജീവിതം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് കേരളത്തിലെ പരാജയപ്പെട്ടു പോകുന്ന സംരംഭകരുടെ ഒരു നേര്‍ചിത്രമാണ് അദ്ദേഹം. ഫിറോസിന്റെ പരാജയം വിശകലനം ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പരാജയപ്പെടുന്നത് എന്നതിന് വ്യക്തമായ കാരണാണ് ലഭിക്കും.

പ്രൊഫഷണലിസത്തിന്റെ അപര്യാപ്തത

എന്തുകൊണ്ട് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പരാജയപ്പെടുന്നു എന്ന ചോദ്യത്തിനുള്ള പ്രധാന ഉത്തരം പ്രൊഫഷണലിസത്തിന്റെ പോരായ്മ എന്നതാണ്. എളുപ്പമാര്‍ഗത്തില്‍ വരുമാനം ഉണ്ടാക്കുന്നതിനുള്ള ഒരു വഴിയായി മാത്രമേ നല്ലൊരുവിഭാഗം ജനങ്ങള്‍ ബിസിനസിനെ കാണുന്നുള്ളൂ. എന്ത് ബിസിനസ് ചെയ്യണമെന്നോ? അത് എങ്ങനെ ചെയ്യണമെന്നോ, വ്യക്തമായ ഒരു ധാരണ കൂടാതെയാണ് മിക്ക സംരംഭകരും ബിസിനസിലേക്ക് ഇറങ്ങുന്നത്. വേറെ ചിലരാകട്ടെ, മറ്റൊരാള്‍ക്ക് കീഴില്‍ ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ബിസിനസിലേക്ക് കടക്കുന്നത്. ഇത് രണ്ടും ആകരുത് ഒരു യഥാര്‍ത്ഥ സംരംഭകന്റെ മാനദണ്ഡം.

തികഞ്ഞ പ്രൊഫഷണലിസത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ബിസിനസില്‍ ശോഭിക്കാന്‍ കഴിയൂ. മലയാളികള്‍ പരാജയം സമ്മതിക്കുന്ന പല ബിസിനസുകളിലും മാര്‍വാടികളും തമിഴരും വിജയിക്കുന്നതിന്റെ പ്രധാനകാരണമാണ് ഈ പ്രൊഫഷണലിസം. നിശിത കാലയളവിനുള്ളില്‍ ബിസിനസില്‍ കൈവരിക്കേണ്ട നേട്ടങ്ങളെപ്പറ്റിയുള്ള ഒരു രൂപരേഖ തുടക്കം മുതല്‍ വികസിപ്പിച്ചെടുത്തശേഷം മാത്രമായിരിക്കണം ബിസിനസില്‍ പണം നിക്ഷേപിക്കുവാന്‍. പ്രവര്‍ത്തനം തുടങ്ങിയശേഷം ഒരിക്കല്‍ പോലും നെഗറ്റിവ് ചിന്താഗതി മനസ്സില്‍ സൂക്ഷിക്കരുത്.

വിജയമാതൃകകള്‍ പിന്തുടരുന്നതിലെ പരാജയം

ബിസിനസ് ആശയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും ഏറ്റവും ചെറിയ സമയത്തിനുള്ളില്‍ മികച്ച വരുമാനം നേടിയ ബിസിനസുകള്‍ തെരെഞ്ഞെടുക്കാനാണ് ആളുകള്‍ ശ്രമിക്കുക. എന്നാല്‍ ആ മാതൃക തനിക്കും, തന്റെ സമ്പദ്‌വ്യവസ്ഥക്കും ചേര്‍ന്നതാണോ എന്ന് ആദ്യം തിരിച്ചറിയണം. പലപ്പോഴും ന്യൂജെന്‍ സംരംഭകര്‍ക്ക് പരാജയം നേരിടുന്നത് ഇവിടെയാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് അതേ പോലെ പിന്തുടരാന്‍ ശ്രമിക്കുന്നു. ഈ രീതിക്ക് ആദ്യം വ്യത്യസം വരുത്തണം. തന്റെ കഴിവിനും, പ്രൊഫഷണല്‍ സ്‌കില്ലിനും അറിവിനും അനുസരിച്ചുള്ള ബിസിനസ് ആശയങ്ങള്‍ വേണം പ്രാവര്‍ത്തികമാക്കാന്‍.അല്ലാത്തപക്ഷം പരാജയം രുചിക്കുന്നത് വളരെ വേഗത്തിലായിരിക്കും.

ആശയങ്ങള്‍ പഠിച്ചശേഷം മാത്രം നിക്ഷേപം

നമ്മുടെ കൈവശമുള്ള ആശയങ്ങള്‍ മികച്ചതായിരിക്കാം. എന്നാല്‍ ഈ സമൂഹത്തിന് നമ്മള്‍ മുന്നോട്ട് വയ്ക്കുന്ന സെവന്‍നഗലും ഉല്‍പ്പന്നങ്ങളും എത്രമാത്രം അനിവാര്യമാണ് എന്നത് സംബന്ധിച്ച് വിശദമായ ഒരു വിപണി പഠനം നടത്തുക. വിപണിയിലെ വിവിധ പ്രായപരിധിയില്‍പെട്ട ആളുകള്‍ക്കിടയില്‍ നാം വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നത്തോടുള്ള സമീപനം എന്താണ്, അവരുടെ പര്‍ച്ചേസിംഗ് പവര്‍ എന്താണ് തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുക. ശേഷം സംതൃപതമായ ഉത്തരമാണ് ലഭിക്കുന്നത് എങ്കില്‍ മാത്രം നിക്ഷേപം മാടത്തുക. എല്ലാവരും തുടങ്ങുന്നു എന്ന് കരുതി നിങ്ങളും ബിസിനസ് തുടങ്ങിയേക്കാം എന്ന് ചിന്തിക്കുന്നത് അപകടകരമാണ്.

സാമ്പത്തിക അച്ചടക്കമില്ലായ്മ

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ പരാജയപ്പെട്ട 45 ശതമാനം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെയും പ്രധാന പരാജയ കാരണം സാമ്പത്തികമായ അച്ചടക്കമില്ലായ്മയാണ്. തുടക്കത്തില്‍ മ്പളയിടങ്ങളില്‍ നിന്നായി കണ്ടെത്തിയ അത്യാവശ്യം നല്ല ഒരു നിക്ഷേപത്തുക കൈവശമുണ്ടായിരിക്കും. തുടക്കം മുതല്‍ക്ക് ലാഭം ലഭിക്കും എന്ന പ്രതീക്ഷയില്‍ ഈ തുക മുഴുവനും വിവിധ പദ്ധതികളില്‍ നിക്ഷേപിക്കും. ബിസിനസില്‍ നിന്നുണ്ടാകുന്ന വരുമാനം തിരികെ ബിസിനസില്‍ നിക്ഷേപിക്കാന്‍ മലയാളികള്‍ വിമുഖരാണ്. ലഭിക്കുന്നലാഭം മുഴുവനും ചെലവഴിക്കുക, ഒരേ സമയം വ്യത്യസ്തങ്ങളായ ബിസിനസുകളില്‍ നിക്ഷേപം കൊണ്ടുവരിക, ബജറ്റ് അനുസരിച്ചുള്ള സാമ്പത്തിക ക്രമീകരണന്നാണ് നടത്താതിരിക്കുക തുടങ്ങിയ നടപടികള്‍ പലപ്പോഴും ബിസിനസ് പരാജയത്തിന് കാരണമാകുന്നു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക് ക്രമേണ പ്രവര്‍ത്തന മൂലധനം ഇല്ലാതാകുകയും നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.

മണി മാനേജ്‌മെന്റിലെ പരാജയം

പല മേഖലകളില്‍ ഒരുമിച്ചു നിക്ഷേപം നടത്തുന്നത് പോലെ തന്നെ അപകടകരമാണ് മണി മാനേജ്‌മെന്റിലെ പരാജയം. ഒരു ബിസിനസ് തുടങ്ങുമ്പോള്‍ ഏതിനൊക്കെ എത്രയൊക്കെ പണം ചെലവിടണം എന്നതിനെയൊക്കെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടും മുന്‍ഗണനാക്രമങ്ങളും വേണം. സ്ഥാപനത്തിനകത്ത് പണം എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. അനാവശ്യമായ പര്‍ച്ചേസ്, അമിതമായ തൊഴിലാളികളുടെ എണ്ണം, ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡിനും മുകളിലായി നല്‍കുന്ന ശമ്പളം, തുടങ്ങിയവയെല്ലാം തന്നെ അമിതമായ ചെലവുകളാണ് ഉണ്ടാക്കുന്നത്. അത് പോലെ തന്നെ പ്രധാനമാണ് വൈദ്യുതി, വാടക, മറ്റ് ചെലവുകള്‍ എന്നിവ. സംരംഭം തുടങ്ങുമ്പോള്‍ തന്നെ ചുരുങ്ങിയത് ആറുമാസത്തേക്കെങ്കിലും ഇത്തരം ചെലവുകള്‍ നടത്തുന്നതിനാവശ്യമായ പണം കണ്ടെത്തി വക്കണം. സംരംഭം തുടങ്ങി അടുത്ത മാസം മുതല്‍ വരുമാനം ലഭിച്ചു തുടങ്ങും എന്ന ചിന്താഗതി വേണ്ട.

ബിസിനസ് നയങ്ങളെപ്പറ്റി ധാരണയുണ്ടാകണം

ബിസിനസ് നയങ്ങളെപ്പറ്റി വ്യക്തമായ ധാരണയോടു കൂടിവേണം നിക്ഷേപം നടത്തുവാന്‍. വിവിധ ലൈസസന്‍സ് സംവിധാനഗേല്‍, അവയുടെ നിയമവശങ്ങള്‍, നികുതി വ്യവസ്ഥകള്‍, ഏതെല്ലാം ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെടേണ്ടതുണ്ട് തുടങ്ങി എല്ലാവിധ കാര്യങ്ങളും മുന്‍കൂട്ടി ചോദിച്ചറിയണം. എല്ലാ കാര്യങ്ങളും തൊഴിലാളികള്‍ നോക്കിക്കൊള്ളും എന്ന ചിന്താഗതി ദോഷം ചെയ്യും. നിക്ഷേപം നടത്തി, ഭൂമി വാങ്ങി കെട്ടിടം വച്ച് പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പായി അനുമതി നിഷേധിക്കപ്പെട്ട കെട്ടിടങ്ങളും സ്ഥാപനങ്ങളും നിരവധിയുള്ള നാടാണ് ഇതെന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക. അതിനാല്‍ തന്നെ സര്‍ക്കാര്‍ രേഖകള്‍ എല്ലാം അതിന്റേതായ മുറക്ക് കൃത്യതയോടെ സൂക്ഷിക്കുക. അവസാന നിമിഷത്തില്‍ രേഖകള്‍ സംബന്ധിച്ച തുറക്കാം ഒഴിവാക്കുന്നതിനായി ഒരു കണ്‍സള്‍ട്ടന്റിന്റെ സഹായം തേടുന്നത് അനുയോജ്യമാണ്. ഇത് കെട്ടിടത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏത് ഉല്‍പ്പന്നമായാലും സേവനമായാലും വിപണി കീഴടക്കുന്നതിനു മുന്‍പായി ഒരു കണ്‍സള്‍ട്ടന്റിന്റെ പിന്തുണയുള്ളത് നല്ലതാണ്.

മാര്‍ക്കറ്റിംഗിലും ബ്രാന്‍ഡിംഗിലും ശ്രദ്ധയാവാം

ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക സീദ്ധ പതിപ്പിക്കണം. എന്താണ് നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ യുഎസ്പി എന്ന് മനസിലാക്കി അത് മാര്‍ക്കറ്റ് ചെയ്യണം. മികസിച്ച ഉപഭോക്തൃ നിര നേടാന്‍ കഴിഞ്ഞാല്‍ പിന്നെ ഒരു ഉല്‍പ്പന്നത്തിന് തിരിഞ്ഞു നോക്കേണ്ടി വരില്ല. പാക്കേജിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങിയ ഘടകങ്ങള്‍ പ്രധാനമാണ്. ആവശ്യമെങ്കില്‍ ബജറ്റ് അനുസരിച്ച് പരസ്യങ്ങളില്‍ സജീവമാകാനും മടിക്കേണ്ട കാര്യമില്ല. ബ്രാന്‍ഡ് വിജയമാണ് ഒരു ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ വിജയം. അതിനാല്‍ അത് മനസിലാക്കിയശേഷം മാത്രം നിക്ഷേപത്തുക വിനിയോഗിക്കുക. ഉല്‍പ്പാദിപ്പിക്കപ്പെട്ട വസ്തുക്കള്‍ വിപണിയില്‍ എത്താത്ത അവസ്ഥ ഒരിക്കലും ശോചനീയമല്ല.

കുറഞ്ഞ ലാഭം, കൂടുതല്‍ വില്‍പ്പന അതാവണം ചിന്ത

വളരെ ചുരുങ്ങിയ നിക്ഷേപത്തില്‍ നിന്നും വന്‍ലാഭം നേടണം എന്ന ആഗ്രഹം നന്നല്ല. കുറഞ്ഞ ലാഭം മനസില്‍ വെച്ചുകൊണ്ട് കൂടുതല്‍ വില്‍പ്പന വളര്‍ത്താന്‍ ശ്രമിക്കണം. എന്നാല്‍ ഇത്തത്തിലുള്ള ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്നവര്‍ വളരെ കുറവാണ്. ഈ ഒരു തലത്തിലേക്ക് വളരാന്‍ കഴിഞ്ഞാല്‍ തന്നെ പരാജയസാധ്യത 20 ശതമാനത്തോളം കുറയും.

Continue Reading

Opinion

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

സുധീര്‍ ബാബു

Published

on

റിയലന്‍സ് ജിയോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ലോകത്തിലെ മൂന്നാമത്തേതും. നമുക്ക് ജിയോയുടെ വിപണിയിലെ നുഴഞ്ഞുകയറ്റം ഒന്ന് പരിശോധിക്കാം.

റിയലന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് രൂപീകരിക്കപ്പെടുന്നത് 2007 ലാണ്. 2010 ല്‍ റിയലന്‍സ് ജിയോ ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ 95% ഷെയറുകള്‍ കരസ്ഥമാക്കി. 2016 ലാണ് അംബാനി ജിയോ 4ജി നെറ്റ്വര്‍ക്ക് പ്രഖ്യാപിക്കുന്നത്.

Advertisement

ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റില്‍ ജിയോയുടെ വരവ് ഒരു സംഭവമായിരുന്നു. സൗജന്യ സിമ്മും 4ജി ഡാറ്റയുമാണ് ജിയോ വാഗ്ദാനം നല്കിയത്. ഇഴഞ്ഞു നീങ്ങുന്ന വേഗതയിലും കൈപൊള്ളുന്ന വിലയിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചിരുന്ന ജനത്തിന് അതിശയകരമായ അനുഭവം നല്കാന്‍ ജിയോയ്ക്ക് സാധിച്ചു. ഇന്റര്‍നെറ്റും കോളും ഒരു ആര്‍ഭാടമായിരുന്ന സമയത്ത് അഞ്ചു പൈസ ചിലവില്ലാതെ ഇതൊക്കെ ലഭിക്കുക അവിശ്വസനീയമായിരുന്നു. ജനങ്ങള്‍ ഇടിച്ചുകയറി. അന്നുവരെ ഇന്റര്‍നെറ്റിന്റെ ചെലവ് താങ്ങുവാന്‍ കഴിയാതിരുന്നവര്‍ക്ക് കൂടി വലിയൊരു അനുഗ്രഹമായി ജിയോ മാറി.

ജിയോയുടെ ലക്ഷ്യം 100 ദിവസത്തിനുള്ളില്‍ 10 കോടി ഉപഭോക്താക്കള്‍ എന്നതായിരുന്നു. 2016 ഡിസംബര്‍ വരെ ഉണ്ടായിരുന്ന ഓഫര്‍ ജിയോഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ എന്ന പേരില്‍ മാര്‍ച്ച് 2017 വരെ നീട്ടി. ഫെബ്രുവരിയില്‍ ജിയോ ലക്ഷ്യം കണ്ടു. ജൂണ്‍ ആയപ്പോഴേക്കും ഉപഭോക്താക്കളുടെ എണ്ണം 20 കോടിയായി ഉയര്‍ന്നു. അതിപ്പോള്‍ 40 കോടിയിലെത്തി നില്ക്കുന്നു.

വേഗതയില്ലാത്ത ഇന്റര്‍നെറ്റും പണം കൊടുത്തുള്ള വിളികളും ശീലിച്ചിരുന്ന ജനതയെ ജിയോ സൗജന്യം ശീലിക്കുവാന്‍ പഠിപ്പിച്ചു. 4ജിയുടെ വേഗതയും സൗജന്യ വിളികളും ഉപഭോക്താക്കളെ ജിയോയുടെ ആരാധകരാക്കി. ഇനി സൗജന്യം അവസാനിപ്പിച്ചാല്‍ പോലും ഈ ലഹരിയില്‍ നിന്നും വിട്ടുമാറാന്‍ അവര്‍ക്കാവില്ല. മൊബൈലിലും കമ്പ്യൂട്ടറിലുമെല്ലാം അവര്‍ ഇപ്പോള്‍ ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നു. യുട്യൂബ് കാണുന്നു. ഗെയിം കളിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ഇനിയെങ്ങിനെ ഇതൊന്നുമില്ലാതെ മുന്നോട്ടു പോകും. ജിയോ കൊരുത്ത ചൂണ്ടക്കൊളുത്തില്‍ ഉപഭോക്താക്കള്‍ കുരുങ്ങിക്കഴിഞ്ഞു.

ഏപ്രില്‍ 2017 മുതല്‍ ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു. ഈ കാലയളവു കൊണ്ടുതന്നെ മാര്‍ക്കറ്റിലെ മുന്‍നിരക്കാരായിരുന്ന എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവരൊക്കെ സിംഹഭാഗം ഉപഭോക്താക്കളും നഷ്ട്ടപ്പെട്ടവരായി. അവര്‍ അതിവിദഗ്ദ്ധമായി ചൂഷണം ചെയ്തിരുന്ന വിപണിയുടെ ജനാധിപത്യവത്ക്കരണത്തിന് ജിയോയുടെ ഇന്റര്‍നെറ്റ് വിപ്ലവം കാരണമായി. ഇന്ത്യയുടെ അതിവിദൂര ഉള്‍നാടന്‍ ഗ്രാമീണ മേഖലകളില്‍ പോലും ജിയോ ഇന്റര്‍നെറ്റുമായി എത്തിച്ചേര്‍ന്നു.

ഈ മഹാമാരിയുടെ സമയത്ത് ജിയോയുടെ ഡാറ്റ ഉപഭോഗം വര്‍ദ്ധിച്ചിരിക്കുന്നത് 50 ശതമാനത്തോളമാണ്. 2019 20 സാമ്പത്തിക വര്‍ഷത്തിലെ ലാഭവര്‍ദ്ധനവ് ഏകദേശം 88 ശതമാനവും.

ജിയോയുടെ മാര്‍ക്കറ്റിംഗ് തന്ത്രം നാം പഠിക്കേണ്ടതാണ്. ഒരാള്‍ക്കും നിരസിക്കുവാനാകാത്ത വാഗ്ദാനം നല്കി വിപണിയില്‍ നുഴഞ്ഞു കയറുക. എതിരാളികള്‍ കുത്തകയാക്കി വെച്ചുകൊണ്ടിരുന്ന വിപണി പിടിച്ചെടുക്കുക. സൗജന്യം എന്ന ചൂണ്ടയില്‍ ഉപഭോക്താവിനെ കുരുക്കുക. അതില്‍ നിന്നും പുറത്തുകടക്കുവാനാവാത്ത രീതിയില്‍ ഉപഭോഗം ശീലിപ്പിക്കുക. പിന്നീട് അതേ സേവനത്തിന് പണം ഈടാക്കുക. ഈ തന്ത്രത്തിലൂടെ ടെലികോം രംഗത്തെ കുത്തക കയ്യടക്കുക. വിപണി തൂത്തുവാരി എന്നുതന്നെ പറയാം.

മറ്റ് സേവനദാതാക്കള്‍ ചൂഷണം ചെയ്തിരുന്ന ഉപഭോക്താക്കളെ അതില്‍ നിന്നും മോചിപ്പിച്ച് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിപ്ലവത്തിന് നിലമൊരുക്കി എന്ന് ജിയോയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷേ വിപണിയിലെ കുത്തകവത്ക്കരണം ഒരിക്കലും ആശാസ്യകരമല്ല. ഭരിക്കുന്ന സര്‍ക്കാരിനു പോലും അതിശക്തമായ ഒരു പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. അത് ഉറപ്പുവരുത്തേണ്ട കടമ ജനങ്ങളുടെതാണ്. ഏകപക്ഷീയമായ അധികാരം ഒരു മേഖലയിലും നീണ്ട കാലയളവില്‍ ഗുണകരമാകില്ല.

റിയലന്‍സ് ജിയോ നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് തന്ത്രം ഇപ്പോള്‍ നടപ്പിലാക്കുവാന്‍ പോകുന്ന കാര്‍ഷിക ബില്ലുമായി ചേര്‍ത്തു വായിച്ചാലോ?

ബില്ലില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില (Minimum Support Price) വാഗ്ദാനം ചെയ്യുന്നില്ല. കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായി കരാറിലേര്‍പ്പെടുമ്പോള്‍ മാര്‍ക്കറ്റില്‍ നിലവിലുള്ള ചെറിയ ഇടനിലക്കാരൊക്കെ അപ്രത്യക്ഷമാകും. എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയവയ്ക്ക് സംഭവിച്ചതുപോലെ. ഇന്ന് കര്‍ഷകരെ താങ്ങിനിര്‍ത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബി എസ് എന്‍ എല്‍ പോലെയാകും. കുറച്ചു കഴിയുമ്പോള്‍ വിപണിയുടെ കുത്തക കോര്‍പ്പറേറ്റുകളുടെ കയ്യിലിരിക്കും.

ചെറുകിടക്കാര്‍ നാമാവശേഷമാകുകയും കോര്‍പ്പറേറ്റുകള്‍ രംഗം കയ്യടക്കുകയും ചെയ്യുമ്പോള്‍ മാര്‍ക്കറ്റിലെ വില അവര്‍ നിശ്ചയിക്കും. വിപണിയിലെ വില നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ലാതിരിക്കെ ഉത്പന്നങ്ങള്‍ എന്തുവിലക്ക് വില്ക്കണം എന്ന് നിശ്ചയിക്കുവാനുള്ള പൂര്‍ണ്ണമായ അവകാശം കുത്തകകള്‍ക്കാകും. അവസാനം വിപണിയെ നിയന്ത്രിക്കുന്നത് ഒന്നോ രണ്ടോ കുത്തക കോര്‍പ്പറേറ്റുകള്‍ മാത്രമാകും.

മാര്‍ക്കറ്റില്‍ വിളകള്‍ക്ക് വില ഉയരുമ്പോള്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമോ? സാധ്യത തീരെയില്ല. കാരണം കരാറുകള്‍ ഫോര്‍വേഡ് കോണ്‍ട്രാക്റ്റുകള്‍ ആയിരിക്കും. മാര്‍ക്കറ്റില്‍ വില കൂടിയാലും കുറഞ്ഞാലും കര്‍ഷകര്‍ക്ക് ലഭിക്കുക കരാറില്‍ പറഞ്ഞ തുകയായിരിക്കും. കുറയുമ്പോള്‍ ഗുണമാവില്ലേ? എന്ന ചോദ്യം വാദഗതിക്ക് ഉയര്‍ത്താമെന്നു മാത്രം. വിപണിയില്‍ സവാളക്ക് വില കുത്തനെ ഉയരുന്നതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ? എന്ത് കൊണ്ടാണ് അനിയന്ത്രിതമായി വില ഉയരുന്നത്? ഇപ്പോള്‍ ജിയോ ടെലികോം മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന പോലെ കോര്‍പ്പറേറ്റുകള്‍ മാര്‍ക്കറ്റ് നിയന്ത്രിക്കും. എതിരാളികള്‍ നിശബ്ദരാക്കപ്പെടും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാകും. എന്ത് ഏത് വിലക്ക് വിപണിയിലെത്തണം എന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കും.

കര്‍ഷകരും ഉപഭോക്താക്കളും ഒരു കെണിയില്‍ അകപ്പെടുമോ?. മാര്‍ക്കറ്റിന്റെ കുത്തകാവകാശം കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയാല്‍ നാളെ ഉപഭോക്താക്കള്‍ എന്ത് കഴിക്കണമെന്നും എന്ത് വില അതിന് ഈടാക്കണമെന്നും അവര്‍ നിശ്ചയിക്കുന്നത് വിപണിയെ എങ്ങിനെയാണ് നീണ്ട കാലയളവില്‍ ബാധിക്കുവാന്‍ പോകുന്നത്? കുത്തകാവകാശം വിപണിയില്‍ ആശാസ്യമാണോ? യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

ജന്മി കുടിയാന്‍ ബന്ധങ്ങള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരുന്നു. ചോദിക്കേണ്ടതും ഉത്തരം ലഭിക്കേണ്ടതുമായ ചോദ്യങ്ങള്‍ നിരവധിയാണ്. നാം ചിന്തിക്കുകയും തര്‍ക്കിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. ബിസിനസും രാഷ്ട്രീയവും ഇടകലരുമ്പോള്‍ മങ്ങിപ്പോകുന്ന കാഴ്ചകള്‍ക്ക് അല്പ്പം തെളിച്ചം പകരേണ്ട കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്. അത് മറക്കാതിരിക്കാം.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Home6 days ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala3 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Kerala3 weeks ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books4 weeks ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Business4 weeks ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Entertainment4 weeks ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

Business4 weeks ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Home6 days ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala3 weeks ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books4 weeks ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Entertainment4 weeks ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Kerala3 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Viral

Entertainment6 months ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life9 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health12 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life1 year ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 year ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics1 year ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala2 years ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 years ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 years ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Kerala3 weeks ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു

Opinion6 months ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education9 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business10 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion10 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business10 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion10 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion10 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life11 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Auto

Auto8 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto9 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto9 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto10 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto10 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto10 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto10 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto10 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto10 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto10 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending