Connect with us

Viral

‘യാഥാസ്ഥികവാദത്തില്‍ നിന്നും ചിന്ത മാറി സഞ്ചരിക്കേണ്ട ആവശ്യകത പറഞ്ഞെന്നേയുള്ളൂ’

പാരമ്പരാഗതവാദത്തില്‍ നിന്നും, യാഥാസ്ഥിതികവാദത്തില്‍ നിന്നും മാറി സഞ്ചരിക്കേണ്ട ആവശ്യകത ചൂണ്ടികാണിച്ചു. അത്ര മാത്രം

Published

on

0 0
Read Time:4 Minute, 48 Second

സമൂഹ മാധ്യമങ്ങളില്‍ വൈറലായി കത്തിപ്പടര്‍ന്നതായിരുന്നു ചിന്ത ജെറോം ജിമിക്കി കമ്മല്‍ എന്ന പാട്ടിനു നേരെ നടത്തിയ വിമര്‍ശങ്ങള്‍.

പാട്ടു വിസ്താരത്തിന്റെ പേരില്‍ ചിന്ത ഒരുപാട് ട്രോളുകളും ഏറ്റുവാങ്ങി. ചിന്തയുടെ പ്രസംഗത്തെ പരാമര്‍ശിച്ച് മുരളി ഗോപി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റായിരുന്നു, ട്രോള്‍ മാമാങ്കത്തിന് വഴി വച്ചത്.

Advertisement

ഇപ്പോള്‍, തന്റെ പോസ്റ്റിനു പിന്നിലെ ഉദ്ദേശ്യശുദ്ധി വെളിപ്പെടുത്തുകയാണ് മുരളി ഗോപി.

‘ദേവരാജന്‍ മാസ്റ്ററും ഓ എന്‍ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ ‘പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആവും?’, ‘അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?’, ‘കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നേനെ…!” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

എന്നാല്‍ തന്‍ ചിന്തയെ കളിയാക്കിയതല്ല, അവര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ യഥാര്‍ഥ ഇടതു പക്ഷത്തിന്റെ രീതിയുമായി ഒത്തുപോകുന്നവയല്ല എന്ന് ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം എന്ന് മുരളി ഗോപി പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍….

കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ ഒരു പ്രസംഗത്തില്‍ അവര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ യഥാര്‍ഥ ഇടതു പക്ഷത്തിന്റെ രീതിയുമായി ഒത്തുപോകുന്നവയല്ല എന്ന് ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.

ആ പോസ്റ്റിന്റെ കൂട്ടുചേര്‍ന്ന് വന്ന ആയിരം ഷെയറുകളും അഭിപ്രായങ്ങളും ആ കുട്ടിയുടെ നേരെ ചീറിയടുക്കുന്ന കൌണ്ടര്‍ വിഡിയോകളും കാണാന്‍ ഇടയായി. ഉദ്ദേശ്യം അതായിരുന്നില്ല താനും. അതിനാല്‍, ഇതെഴുത്തുന്നു.

പാട്ടും കവിതയും കലയും യുക്തിയുടെ അളവുകോല്‍ കൊണ്ട് അളക്കുക എന്നത് ഒരുകാലത്തും ഇടതുപക്ഷത്തിന്റെ (കുറഞ്ഞ പക്ഷം, ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എങ്കിലും) കടമയായിരുന്നില്ല. തീവ്ര വലതുപക്ഷ കക്ഷികള്‍ അങ്ങനെ ചെയ്യുമ്പോള്‍ അതിനെ ചെറുക്കുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ മൗലിക നിലപാട്. ഇടത് പക്ഷത്തെ ഇടതുപക്ഷമാക്കിയതും ആക്കുന്നതും ആ നിലപാടാണ്.

തീവ്രമായ കവിതകള്‍ ഉറക്കെ ചൊല്ലി, പച്ചമനുഷ്യര്‍ പാടുന്ന വിഭക്തികളില്ലാത്ത ഗാനങ്ങള്‍ നെഞ്ചിലേറ്റി, പാവങ്ങള്‍ക്കൊപ്പം താളമിട്ടു വളര്‍ന്നു വന്ന ഒരു പ്രസ്ഥാനമാണ് അത്. കലയെ തളയ്ക്കാന്‍ ശ്രമിക്കാതെ, കലയിലൂടെ തന്നെ തര്‍ക്കിച്ചു വളര്‍ന്ന രീതി. മനുഷ്യഭാവനയെ പൂര്‍ണമായി അംഗീകരിച്ചാല്‍ മാത്രമേ അവന്റെ കരങ്ങള്‍ ഉയരുകയും മുഷ്ടി ചുരുളുകയും ഉള്ളൂ… എന്ന തിരിച്ചറിവിന്റെ പാത.

ആ കുട്ടി ഒരു ഇടതുപക്ഷ യാത്രക്കാരിയാണ്. പ്രസക്തമായ ഒരു തസ്തികയും ആളുന്നു. പാരമ്പരാഗതവാദത്തില്‍ നിന്നും, യാഥാസ്ഥിതികവാദത്തില്‍ നിന്നും മാറി സഞ്ചരിക്കേണ്ട ആവശ്യകത ചൂണ്ടികാണിച്ചു. അത്ര മാത്രം.

തെറ്റുകള്‍ തിരുത്തി മുന്നേറേണ്ടത് മറ്റേതു പ്രസ്ഥാനത്തേക്കാളും ആവശ്യം ഇടതുപക്ഷത്തിനാണ്. അങ്ങിനെ മുന്നേറുന്ന ഒരു ഇടതുപക്ഷം ഈ നാടിന്റെ ആവശ്യവും ആണ്. എക്കാലത്തേക്കാളും ഇപ്പോഴാണ് ആ ആവശ്യത്തിന് പ്രസക്തിയും.

ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ. ഒരു സഖാവ് പറഞ്ഞതായി കരുതില്ല എന്നറിയാം. സഹോദരനായി കരുതിയാല്‍ മതി. ??

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Entertainment

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Published

on

0 0
Read Time:7 Minute, 30 Second

അസമയത്ത് അപ്രതീക്ഷിതമായ ഒരിടത്തു പെട്ടുപോവുകയും അപ്രതീക്ഷിതമായി സംഭവിച്ച അനീതിയ്ക്ക് സാക്ഷിയാവുകയും ഇരയയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി നീണ്ട 28 വര്‍ഷം പോരാടുകയും ചെയ്ത ഒരു വ്യക്തിയായായിരുന്നല്ലോ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേരളത്തിലെ ചര്‍ച്ചാവിഷയമായത്. യാദൃശ്ചികമെന്നു പറയട്ടെ ചരിത്രം കുറിച്ച ആ ന്യായവിധി വരുന്നതിനു മുന്‍പു തന്നെ നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാവുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുപോലെത്തന്നെ അപ്രതീക്ഷിതമായ ഒരിടത്ത് അപ്രതീക്ഷിതമായ നേരത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന നന്മയുള്ള ഒരു കള്ളന്റെ കഥ. ചോരന്‍ എന്ന ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അഭയക്കേസിലെ വിധി വന്നത്. അന്തിമ വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് തെളിയിച്ചുകൊണ്ട് കാലത്തിനപ്പുറത്തേയ്ക്ക് കണ്ണയക്കാന്‍ അങ്ങനെ ചോരന്റെ സംവിധായകന്‍ സാന്റോ അന്തിക്കാടിലൂടെ ദൈവീകമായ ഇടപെടല്‍ നടന്നുവെന്നാണ് ചോരനിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഡോ. പ്രവീണ്‍ റാണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പകല്‍ ഉറങ്ങിയും രാത്രികളില്‍ ഒരുപോള കണ്ണടയ്ക്കാതെയും വൈകീട്ട് 6 മുതല്‍ വെളുപ്പിന് 6 വരെ ജോലി ചെയ്തുകൊണ്ട് സാങ്കേതിക വിദഗ്ധരും താരങ്ങളും മിനക്കെട്ടത് വെറുതെയായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു രാത്രി മാത്രം ഷൂട്ടിംഗ് നടത്തിയത്. ഒരു പക്ഷേ ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ഒരു സിനിമ ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന് സംവിധായകന്‍ സാന്റോ അന്തിക്കാട് പറഞ്ഞു. രാത്രിയുടെ യഥാര്‍ത്ഥ വശ്യത അതേപടി പകര്‍ത്താന്‍ ഈ നിശ്ചയദാര്‍ഢ്യത്തിലൂടെ സാധിച്ചു.

Advertisement

ഡോ പ്രവീണ്‍ റാണ, രമ്യ പണിക്കര്‍, സിനോജ് വര്‍ഗീസ് – ഒരു ചോരന്‍ സ്റ്റില്‍

സംവിധായകനും നിര്‍മാതാവും സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് ബിസിനസ്സ് കണ്‍സള്‍ട്ടന്റ് മാനേജിങ് ഡയറക്ടറും രണ്ടാം ഷെഡ്യൂളിനൊരുങ്ങുന്ന അനാനിലെ റെവലൂഷനറി ഹീറോ അനാന്‍ എന്ന ചെറുപ്പക്കാരനെ അവതരിപ്പിക്കുന്ന ഡോ പ്രവീണ്‍ റാണയുടെ രണ്ടാമത് ചിത്രമാണ് ചോരന്‍. ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് ചോരന്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഇതിനിടെ കോവിഡ് മൂലം തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം സഹായമെത്തിച്ചതിനെപ്പറ്റി അനാന്റെ പിന്നണി പ്രവര്‍ത്തകരായ രാജീവ് കോവിലകം, മേക്കപ്പ് കലാകാരന്‍ റോണി വെള്ളത്തൂവല്‍, കോസ്റ്റിയൂം ഡിസൈനര്‍ ബുസി ബേബി ജോണ്‍ എന്നിവര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത് ജനശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലെ ആദ്യത്തെ ജീപ്പ് റാംഗ്ലര്‍ റുബിക്കോണ്‍ ഡെലിവറിയെടുത്ത് 6.25 ലക്ഷം രൂപ മുടക്കി അതിന് KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍പ്പിടിച്ചും യുവനടി സനുഷയുമായി പരസ്യചിത്രത്തില്‍ അഭിനയിച്ചും പ്രവീണ്‍ റാണ വാര്‍ത്തകളില്‍ നിറഞ്ഞത്.

ചങ്ക്സ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രമ്യ പണിക്കരാണ് ചോരനിലെ നായികാവേഷം കൈകാര്യം ചെയ്യുന്നത്. രമ്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചോരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിരുന്നു.

അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസാണ് ചോരനിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യയും സിനോജും പൊറിഞ്ചു മറിയം ജോസിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ചോരന്‍. പതിനഞ്ചു ദിവസം തുടര്‍ച്ചയായി രാത്രി മാത്രം ഷൂട്ട്ചെയ്തഭിനയിച്ചത് ഒരു നടന്‍ എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നുവെന്ന്് സിനോജ് പറഞ്ഞു.

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ. എം. നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു. സ്റ്റാന്‍ലി ആന്റണി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. അടുത്തിടെ ഹിറ്റായ ഏതാനും മനോഹരഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗാനരചയിതാവു കൂടിയായ സംഗീത സംവിധായകന്‍ കിരണ്‍ ജോസിന്റെ അഞ്ചാമത് സിനിമയാണ് ചോരന്‍. എഡിറ്റര്‍ മെന്റോസ് ആന്റണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍. പ്രൊജക്റ്റ് ഡിസൈനര്‍ സുനില്‍ മേനോന്‍. ചിട്ടയോടും കുട്ടായ്മയോടും കൂടി പ്രവര്‍ത്തിച്ചതാണ് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പ്ലാന്‍ ചെയ്തപോലെത്തന്നെ ചിത്രം പൂര്‍ത്തികരിക്കാന്‍ സഹായിച്ചതെന്നും ദൈവത്തിന്റെ നിയോഗംപോലെ സാന്റോ അന്തിക്കാടിലൂടെ നടപ്പിലായ ചോരന്‍ നന്മയുള്ള കള്ളന്റെ കാഴ്ചകള്‍ ഒപ്പിയെടുത്തത് തീര്‍ത്തും അത്ഭുതകരമായി സുംഭവിച്ചതാണെന്നും ഡോ പ്രവീണ്‍ റാണ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Life

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Published

on

0 0
Read Time:3 Minute, 47 Second

സ്വന്തമായൊരു വീട് എന്നത് പലരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട സ്വപ്നങ്ങളില്‍ ഒന്നാണ്. അതിനാല്‍ തന്നെ വീട് പണിയുമ്പോള്‍ അത് തന്റെ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലുള്ള ഒന്നാകണം എന്ന് ആഗ്രഹിച്ചാല്‍ തെറ്റ് പറയാനാവില്ല. എന്ന ആ ആഗ്രഹം കലാശലായാല്‍ ഒരു വ്യക്തി എത്രമാത്രം മാറി ചിന്തിക്കും എന്നതിനുദാഹരണമാണ് കര്‍ണാടക സ്വദേശിയായ രവി ഹൊങ്ങല്‍ പണിത കാമറ വീട്.

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്ത്‌കൊണ്ട് ഇത്തരത്തില്‍ ഒരു വീട് പണിതു എന്ന് ചോദിച്ചാല്‍ രവിയുടെ പക്കല്‍ ഒരേ യൊരു ഉത്തരമേയുള്ളൂ..ഫോട്ടോഗ്രാഫര്‍ ആയ രവിക്ക് കാമറ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറിയിട്ട് വര്‍ഷങ്ങളായി. കാമറ നേടിത്തന്ന വരുമാനത്തിന്റെ ഫലമാണ് വീട്. അങ്ങനെയുള്ളപ്പോള്‍ ആ വീടിനും ഒരു കാമറ ടച്ച് വേണം എന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ് ?

Advertisement

49 വയസുള്ള രവി ഹൊങ്ങല്‍ ഈ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നാല്‍ വീട് യാഥാര്‍ഥ്യമായത് ഈ വര്‍ഷമാണ് എന്ന് മാത്രം. കാമറയോടുള്ള പ്രണയം വീട് നിര്‍മാണം കൊണ്ട് മാത്രം തീര്‍ന്നില്ല എന്നതാണ് മറ്റൊരു കൗതുകം . രവി ഹൊങ്ങല്‍ തന്റെ മൂന്നു മക്കള്‍ക്ക് കാനോന്‍, നിക്കോണ്‍, ഇപ്സോണ്‍ എന്നിങ്ങനെ കാമറ പേരുകളാണ് ഇട്ടിരിക്കുന്നത്.

ഏറെ അലഞ്ഞശേഷമാണ് കാമറയുടെ ആകൃതിയില്‍ വീട് നിര്‍മിക്കുന്നതിനായി എന്‍ജിനീയറെ കണ്ടെത്തിയത്. 71 ലക്ഷം രൂപയാണ് വീട് നിര്‍മിക്കുന്നതിനായി ചെലവായത്. വീടിനു ‘ക്ലിക്ക്’ എന്നാണ് പേരിട്ടിരിക്കുന്നത്. കാണുന്നവര്‍ക്ക് എല്ലാം തന്നെ ക്ലിക്ക് ഒരു വലിയ കൗതുകമായി മാറുകയാണിപ്പോള്‍.

രണ്ടര വര്‍ഷമെടുത്താണ് കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ഉള്ള ശാസ്ത്രി നഗറില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സഹോദരനായ പ്രകാശ് ഫോട്ടോഗ്രാഫി ചെയ്യുന്നത് കണ്ടിട്ടാണ് രവിക്ക് ഫോട്ടോഗ്രഫിയോട് അതിയായ താല്പര്യം ജനിച്ചത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഫോട്ടോഗ്രാഫിയില്‍ തന്നെ കരിയര്‍ ആരംഭിക്കുകയായിരുന്നു രവി. കാലം ചെല്ലുംതോറും ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം മനസ്സില്‍ വര്‍ധിച്ചു വന്നു. അതിന്റെ ഒരു പ്രതിഫലനമാണ് കാമറ രൂപത്തിലുള്ള ഈ വീട് പോലും.

വീടിന്റെ ആദ്യത്തെ നില ഒരു ഇപ്സോണ്‍ പ്രിന്റര്‍ പോലെയാണ് നിര്‍മിച്ചിരിക്കുന്നത്.രണ്ടാം നില നിക്കോണ്‍ ലെന്‌സ് മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്നാം നിലയിലെ ബെഡ്റൂം ജനലുകള്‍ കാനോന്‍ ഫ്‌ലാഷിനു സമാനമായാണ് നിര്‍മിച്ചിരിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Health

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Published

on

0 0
Read Time:2 Minute, 49 Second

ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്…

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ച് ഹൈബി ഈഡന്‍ എംപി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഈ കോവിഡ്കാലത്ത് സുഹാസിനെ പോലുള്ളവര്‍ ജനങ്ങള്‍ക്കായി സഹിക്കുന്ന ത്യാഗങ്ങള്‍ കാണാതെ പോകരുതെന്നാണ് ഹൈബി കുറിപ്പില്‍ പറയുന്നത്.

Advertisement

ഹൈബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതല്‍ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടര്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരല്‍ത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ കൊറോണക്കാലത്തിന് തൊട്ട് മുന്‍പ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലില്‍ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാന്‍ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരില്‍ ചെന്നിട്ട് വേണം കുഞ്ഞിന്റെ പേരിടല്‍ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോര്‍ക്കുന്നു.

ഈ മഹാമാരിയുമായി ബന്ധപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും, നമുക്ക് വേണ്ടി. ഒരിക്കല്‍ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്‌ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകള്‍…

എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിര്‍ത്താനാവൂ.. നമുക്കൊരുമിക്കാം

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending