Connect with us

National

ഗുജറാത്തില്‍ ബിജെപി 134 സീറ്റ് വരെ നേടും: ടൈംസ് നൗ സര്‍വേ

52 ശതമാനം വോട്ട് നേടി ബിജെപി വന്‍വിജയം കൈവരിക്കുമെന്ന് പ്രവചനം

Published

on

0 0
Read Time:2 Minute, 29 Second

ന്യൂഡെല്‍ഹി: ഇന്ത്യ ടുഡേ സര്‍വേക്ക് പിന്നാലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍വിജയം പ്രവചിച്ച് ടൈംസ് നൗ സര്‍വേയും. 118 മുതല്‍ 134 വരെ സീറ്റുകള്‍ നേടി ബിജെപി വന്‍വിജയം നേടുമെന്നാണ് ടൈംസ് നൗ സര്‍വേ ഫലത്തില്‍ വ്യക്തമാകുന്നത്.

52 ശതമാനത്തോളം വോട്ട് നേടിയുള്ള മികച്ച വിജയമാകും ബിജെപിയുടേത് എന്നും ടൈംസ് നൗ സര്‍വേയില്‍ പറയുന്നു. അതേസമയം കാലങ്ങളായി അധികാരത്തിന് പുറത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിന് 37 ശതമാനം വോട്ട് മാത്രമേ നേടാന്‍ സാധിക്കൂവെന്നും സര്‍വേയില്‍ പറയുന്നു.

Advertisement

[perfectpullquote align=”right” cite=”” link=”” color=”” class=”” size=””] ഡിസംബര്‍ 9, 14 തിയതികളിലാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക   [/perfectpullquote]

2012 നെ അപേക്ഷിച്ച് ബിജെപിക്ക് നാല് ശതമാനം വോട്ട് കൂടുതല്‍ കിട്ടുമെന്നാണ് പ്രവചനം. ജനങ്ങള്‍ തങ്ങളുടെ കൂടെയുണ്ടെന്നാണ് സര്‍വേ ഫലം കാണിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.

ഡിസംബര്‍ 9, 14 തിയതികളിലായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 18നും.

ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലും. 4.30 കോടി വോട്ടര്‍മാരാണ് ഗുജറാത്തില്‍ സമ്മദിദാനാവകാശം വിനിയോഗിക്കുക.

2018 ജനുവരിയിലാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക.

2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ നേടി ബിജെപിയാണ് അധികാരത്തിലേറിയത്. കോണ്‍ഗ്രസിന് ലഭിച്ചത് 61 സീറ്റുകളായിരുന്നു.

50,128 പോളിംഗ് ബൂത്തുകളായിരിക്കും ഉണ്ടാകുകയെന്നും വിവിപാറ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണല്‍ എ ക ജോതി അറിയിച്ചു.

 

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകള്‍ മലയാളത്തിലും ഓഡിയോ പുസ്തകങ്ങളായി

അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്

Published

on

0 0
Read Time:3 Minute, 25 Second

ജനപ്രിയ എഴുത്തുകാരന്‍ അമിഷ് തൃപാഠി ഇംഗ്ലീഷില്‍ രചിച്ച പ്രസിദ്ധ രചനകള്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഓഡിയോ പുസ്തകങ്ങളായി ലഭ്യമായി. അമിഷ് തൃപാഠിയുടെ മാസ്റ്റര്‍പീസുകളായ ശിവ ത്രയം, രാം ചന്ദ്ര സീരിസ് എന്നിവയിലെ ആറ് പുസ്തകങ്ങളും നോണ്‍-ഫിക്ഷന്‍ സീരിസില്‍പ്പെട്ടവയുമുള്‍പ്പെടെ ഒമ്പത് ഓഡിയോ പുസ്തകങ്ങളാണ് ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്‍ എക്സ്‌ക്ലൂസീവായി ഇപ്പോള്‍ ശ്രോതാക്കള്‍ക്കെത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും തന്റെ പുസ്തകങ്ങലെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അമിഷ് ത്രിപാഠി പറഞ്ഞു. ‘പുസ്തകങ്ങളായി എത്തിയപ്പോള്‍ത്തന്നെ അവ ഏറെ ജനപ്രീതി നേടി. ഇപ്പോള്‍ സ്റ്റോറിടെലിലൂടെ ഓഡിയോ പുസ്തകങ്ങള്‍ കൂടി ആയതോടെ അവ കൂടുതല്‍ പേരിലേയ്ക്കെത്തുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമിഷിന്റെ പുസ്തകങ്ങള്‍ തലമുറകളോട് സംവദിക്കുന്നതാണെന്നും വിശേഷിച്ചും പുതുതലമുറയ്ക്ക് അദ്ദേഹം പ്രിയങ്കരനാണെന്നും സ്റ്റോറിടെല്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു.

Advertisement

ശിവ ത്രയത്തിലെ ദി ഇമ്മോര്‍ടല്‍സ് ഓഫ് മെലുവ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, രാമ ചന്ദ്ര സീരിസിലെ രാം: സ്‌കിയോണ്‍ ഓഫ് ഇക്ഷാകു, സീത: വാരിയര്‍ ഓഫ് മിഥില, രാവണ്‍: എനിമി ഓഫ് ആര്യാവര്‍ത്ത; ഇന്‍ഡിക് ക്രോണിക്കിള്‍സിലെ ലെജന്‍ഡ് ഓഫ് സുഹെല്‍ദേവ്: ദി കിംഗ് ഹു സേവ്ഡ് ഇന്ത്യ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഇമ്മോര്‍ടല്‍ ഇന്ത്യ: യംഗ് ഇന്ത്യ, ടൈംലെസ് സിവിലൈസേഷന്‍; ധര്‍മ: ഡീകോഡിംഗ് ദി എപിക്സ് ഫോര്‍ എ മീനിംഗ്ഫുള്‍ ലൈഫ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അമിഷ് തൃപാഠിയുടെ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്:  https://www.storytel.com/in/en/books/2677971-Meluhayile-Chiranjeevikal?appRedirect=true

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

Published

on

0 0
Read Time:2 Minute, 44 Second

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) എന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അംഗീകാരം ലഭിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. അടുത്തിടെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള ആര്‍ബിഐയുടെ ഏജന്‍സി ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു.

ആര്‍ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍ഡസ്‌നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം), ഇന്‍ഡസ്‌മൊബൈല്‍ (മൊബൈല്‍ ബാങ്കിങ് ആപ്പ്) എന്നിവയിലൂടെ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ അടയ്ക്കാന്‍ കഴിയും. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

Advertisement

സര്‍ക്കാരിനുവേണ്ടി പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില്‍ അവരുടെ നികുതികള്‍ അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യാന്‍ ഇത് തങ്ങളെ ശാക്തീകരിക്കും. മികച്ച ടെക്‌നോളജിയുടെ സഹായത്താല്‍ തങ്ങളുടെ പങ്കാളികള്‍ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

National

ശ്രീലങ്കാ സന്ദര്‍ശനത്തിന്റെ ആദ്യദിനങ്ങളില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല ജാഫ്നയിലും ട്രിങ്കൊമലിയിലും കൊളംബോയിലും

രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചകളും നടന്നു

Published

on

0 0
Read Time:5 Minute, 5 Second

ശ്രീലങ്ക സമീപകാലത്തെ ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുന്ന ഈ അവസരത്തില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല നാലു ദിവസത്തെ സന്ദര്‍ശനത്തിന് (ഒക്ടോബര്‍ 02-05) ശ്രീലങ്കയിലെത്തി. ഉഭയകക്ഷിബന്ധം, ഇരുരാഷ്ട്രങ്ങളുടെയും നിലവിലുള്ള സംയുക്തപദ്ധതികളുടെ പുരോഗതി, കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ തുടര്‍ സഹകരണം എന്നിവയാണ് സെക്രട്ടറിയുടെ സന്ദര്‍ശനത്തിനിടെ അവലോകനം ചെയ്യുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു

സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച വിദേശകാര്യ സെക്രട്ടറി ജാഫ്നയുടെ വടക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കുകയും പാലാലി വിമാനത്താവളത്തിന്റെ വികസനത്തിന്റെയും പുനരധിവാസത്തിന്റെയും പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. തമിഴ് പ്രാമുഖ്യതയുള്ള വടക്കന്‍ പ്രവിശ്യയുടെ സാമൂഹിക-സാമ്പത്തിക ക്ഷേമത്തിന് ഈ പദ്ധതി പ്രധാനമാണ്.

Advertisement

ജാഫ്നയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പലാലി വിമാനത്താവള വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ വിദേകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പരിശോധിക്കുന്നു

ഞായറാഴ്ച വിദേശകാര്യ സെക്രട്ടറി ട്രിങ്കൊമലിയിലെ ഓയില്‍ ടാങ്ക് ഫാമുകളും സന്ദര്‍ശിച്ചു. ലങ്ക ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു (LIOC) കീഴിലുള്ള ലോവര്‍ ടാങ്ക് ഫാമുകളില്‍ നടത്തിയ വികസനത്തെക്കുറിച്ചും ഇന്ത്യാ-ശ്രീലങ്കാ ഊര്‍ജ പങ്കാളിത്തം ഇനിയും ശക്തിപ്പെടുത്തുന്നതിന്റെയും ശ്രീലങ്കയുടെ ഊര്‍ജസുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും സാധ്യതകളെക്കുറിച്ചും കോര്‍പ്പറേഷന്‍ അധികൃതര്‍ അദ്ദേഹത്തിനു വിശദീകരിച്ചു കൊടുത്തുവെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ടാങ്കുകള്‍ ദേശീയഇന്ധന സ്ഥാപനമായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ (CPC) നിയന്ത്രണത്തിലാക്കണമെന്ന് ശ്രീലങ്കയിലെ എണ്ണമേഖലയിലെ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടതിനാല്‍ ഈ സൈറ്റിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു. അന്നേ ദിവസത്തെ അവസാന പരിപാടിയായി പ്രശസ്തമായ ജാഫ്നാ സാംസ്‌കാരിക കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശനവേളയില്‍, വിദേശകാര്യ സെക്രട്ടറി ഈ കലാസാംസ്‌കാരിക കേന്ദ്രത്തെ ഏറെ പ്രകീര്‍ത്തിച്ചു. ഈ പ്രദേശത്തെ ജനങ്ങളെ അവരുടെ വേരുകളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകം ഇന്ത്യയുമായി പങ്കിടുന്നതിനും സഹായിക്കുന്നതിനായി ഇന്ത്യന്‍ ഗ്രാന്റ് സഹായം കൊണ്ടാണ് അതു നിര്‍മിച്ചത്.

ഇന്നലെ (തിങ്കളാഴ്ച) വിദേശകാര്യ സെക്രട്ടറി ശ്രീലങ്കന്‍ പ്രസിഡന്റ് ഗറ്റോബായ രാജപക്‌സ, പ്രധാനമന്ത്രി മഹീന്ദ രാജപക്‌സ, വിദേശകാര്യ മന്ത്രി ജി. എല്‍. പെയ്റിസ് എന്നിവരെയും സന്ദര്‍ശിച്ചു. കൂടാതെ, പ്രധാന തമിഴ് രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് നാഷണല്‍ സഖ്യത്തിന്റെ ഒരു പ്രതിനിധി സംഘവുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്യുന്നതിനാണ് വിദേശകാര്യ സെക്രട്ടറിയുടെ ഈ സന്ദര്‍ശനം. രണ്ട് അയല്‍രാഷ്ടങ്ങളും കോവിഡ്-19 മഹാമാരിയെ കൂട്ടായി നേരിടാനും സാധ്യമായ രീതിയില്‍ പരസ്പരം സഹായിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം, ഇന്ത്യ ആദ്യം അയല്‍പക്കം എന്ന നയപ്രകാരം കോവിഡ് -19 വാക്സിനുകളും അടിയന്തര മെഡിക്കല്‍ ഓക്സിജന്റെ ഷിപ്പ്മെന്റുകളും രോഗബാധയുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനെ പ്രതിരോധിക്കാനായി ശ്രീലങ്കയ്ക്കു നല്‍കിയിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending