Connect with us

Life

#Metoo ഒരാണെന്ന നിലയിൽ എനിക്കും ചിലത് പറയാനുണ്ട്,കേൾക്കണം, വൈറലായി ഒരു കുറിപ്പ് !

ഇത്രയും പെൺകുട്ടികൾ ഇങ്ങനെ ഇടണമെങ്കിൽ ഞങ്ങൾ ഒട്ടുമിക്ക ആൺകുട്ടികളും #metooharassedWomen എന്നൊരു ഹാഷ് ടാഗ് ഇടേണ്ടിയിരിക്കുന്നു

Published

on

0 0
Read Time:10 Minute, 46 Second

വാക്ക് കൊണ്ടും നോക്ക് കൊണ്ടും പ്രവർത്തികൊണ്ടും പൊതു സ്ഥലങ്ങളിലും അല്ലാതെയും ശാരീരികമായും മാനസികമായും ചൂഷണം ചെയ്യപ്പെട്ടിട്ടുള്ള പെൺകുട്ടികളുടെ പ്രതിഷേധം എന്ന നിലയിൽ #metoo ഹാഷ്ടാഗ് കാമ്പയിനുകൾ ശ്രദ്ധേയമാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഈ വിഷയത്തിൽ പെൺകുട്ടികൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പറയാനുണ്ട് എന്ന് പറയുകയാണ്, എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ജോസഫ് അന്നംക്കുട്ടി ജോസ്.

ഇത്രയും പെൺകുട്ടികൾ ഇങ്ങനെ ഇടണമെങ്കിൽ ഞങ്ങൾ ഒട്ടുമിക്ക ആൺകുട്ടികളും #metooharassedWomen എന്നൊരു ഹാഷ് ടാഗ് ഇടേണ്ടിയിരിക്കുന്നു…..ജോസഫ് തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു..ജോസഫ് അന്നം കുട്ടി ജോസിന്റെ കുറിപ്പ് വായിക്കാം

Advertisement

#Metoo ഒരാണെന്ന നിലയിൽ എനിക്കും ചിലത് പറയാനുണ്ട്,കേൾക്കണം

എന്റ്റെ സൗഹൃദവലയത്തിലെ മിക്കവാറും പെൺകുട്ടികൾ #MEtoo എന്ന് ഹാഷ് ടാഗ് ഇട്ടിട്ടുണ്ട്. ഇത്രയും പെൺകുട്ടികൾ ഇങ്ങനെ ഇടണമെങ്കിൽ ഞങ്ങൾ ഒട്ടുമിക്ക ആൺകുട്ടികളും #metooharassedWomen എന്നൊരു ഹാഷ് ടാഗ് ഇടേണ്ടിയിരിക്കുന്നു.

നിങ്ങളെ വേദനിപ്പിച്ച പുരുഷസമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു ആൺകുട്ടി എന്ന നിലയ്ക്ക് ചിലത് പറയട്ടെ. ന്യായീകരണമല്ല, ഏറ്റു പറച്ചിലാണ്, നിങ്ങൾക്കിത് പുരികം ഉയർത്തി കണ്ണ് തള്ളി വായിക്കാം അല്ലെങ്കിൽ ഒരു ആൺകുട്ടിയുടെ കുമ്പസാരമായി കണ്ട് വേണമെങ്കിൽ മാപ്പുകൊടുക്കാം.

ഞങ്ങൾ ആൺകുട്ടികളെ ദൈവം പടച്ചതിൽ എന്തൊക്കയോ പ്രശ്നങ്ങളുണ്ട്. ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയോട് ഒരു ലിഫ്റ്റിൽ ഞങ്ങൾ മാത്രമായിരുന്നപ്പോൾ ശാരീരികമായ പ്രേരണയാൽ ചുണ്ടിൽ ചുംബിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. “എനിക്ക് പേടിയാണ് ജോസഫ്, നിന്നെ ഉമ്മ വയ്ക്കുന്നതിലല്ല അതിന് ശേഷം നീ എങ്ങാൻ വഴക്കിട്ടാൽ ഇന്നുള്ളതിനേക്കാൾ നൂറിരട്ടി വേദനയായിരിക്കും എനിക്ക്”. ഒരു ചുംബനം ആണിനെ സംബന്ധിച്ചിടത്തോളം സുഖം നൽകുന്ന ഒരു പ്രവൃത്തിയാണ് പക്ഷെ ഒരു പെണ്ണിന് അത് സ്വയം നൽകലാണ്.

ചുംബനത്തിനും, തഴുകലുകൾക്കും ശേഷം ഒരാൺകുട്ടി കൂട്ടുകാർക്കൊപ്പം എല്ലാം മറന്ന് സിനിമയ്ക്ക് പോകുമ്പോൾ അവൾ എന്തുകൊണ്ടാണ് കൂടുതൽ സംസാരിക്കാനും, കൂടുതൽ സ്നേഹിക്കാനും ആഗ്രഹിക്കുന്നത്? കുറച്ചൊക്കെ ഹോർമോൺ പ്രത്യേകതളാണ്.

പടച്ചവന് എഡിറ്റ് ചെയ്യാൻ പറ്റാത്ത വിധം കാമം കൂടുതൽ ചേർത്ത് അയാൾ ഞങ്ങൾ ആണുങ്ങളെ സൃഷ്ട്ടിച്ചു(Read difference between estrogen and testosterone), അതിന് വളം വയ്ക്കുന്ന രീതിയിലുള്ള ജീവിത സാഹചര്യങ്ങളിലൂടെ ഞങ്ങൾ ആണുങ്ങളെ വളരാൻ അനുവദിച്ചു. പരിചയമില്ലാത്ത ഒരു പെൺകുട്ടി ഞങ്ങളെ മുട്ടി ബസ്സിൽ നിൽകുമ്പോൾ ഒരു തെറ്റായ ഉദ്ദേശം ഉള്ളിൽ ഇല്ലെങ്കിൽ കൂടിയും ഞങ്ങളുടെ ശരീരം ചൂടാകുന്നത് എന്തുകൊണ്ടാണ്, ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

ബോബി ജോസ് കട്ടിക്കാടിന്റ്റെ “അവൾ” എന്ന പുസ്തകത്തിൽ പറയുന്നപോലെ “ഒരു പ്രണയ ബന്ധത്തിൽ ഏറ്റവും ഒടുവിൽ മാത്രം വയ്‌ക്കേണ്ടതാണ് ശരീരം” ഇതൊന്നും ആരും ഞങ്ങൾ ആണുങ്ങൾക്ക് പറഞ് തന്നിട്ടില്ല. കുട്ടികാലത്ത് കൂട്ടുകാരിയോട് മാത്രം എന്തിനാണ് കാലുകൾ അടുപ്പിച്ചു വയ്ക്കാൻ ടീച്ചർ പറഞ്ഞത്?.

ടി വി യിൽ വയറു കാണിച്ചുള്ള പെൺകുട്ടിയുടെ നൃത്തം കണ്ടപ്പോൾ അമ്മൂമ്മ കണ്ണടയ്ക്കാൻ എന്നോട് പറഞ്ഞത് എന്തുകൊണ്ടാണ്? ആണുങ്ങൾ അങ്ങനെ വന്നപ്പോൾ പെങ്ങളോട് അങ്ങനെ പറയാതിരുന്നത് എന്ത് കൊണ്ടാണ് ?

“അവൾ വയസറിയിച്ചു” എന്നത് നാണത്തോടും, ഇനി മുതൽ സൂക്ഷിക്കേണ്ട രഹസ്യ സ്വഭാവമുള്ള എന്തോ ആണെന്ന് സിനിമകളിലും മറ്റും കാണിച്ചത് എന്തുകൊണ്ടാണ്? തപസ്സ് മുടക്കാൻ വരുന്നവർ ദേവലോക നർത്തകിമാർ ആയത് എന്ത് കൊണ്ടാണ്? പുരുഷനെ മയക്കുന്ന ഒന്നായി സ്ത്രീശരീരത്തെ ഞങ്ങൾക്ക് കാണിച്ചുതന്നത് എന്തുകൊണ്ടാണ് ?

സ്ത്രീയുമായി ഒരു ബന്ധവുമില്ലാത്ത പരസ്യങ്ങളിൽ പോലും സ്ത്രീയുടെ ഉടലും മുഖവും വച്ചത് എന്തുകൊണ്ടാണ്? കുട്ടിക്കാലം തുടങ്ങി കണ്ട സിനിമകൾ മുതൽ ദേ അടുത്ത് കണ്ട ചങ്ക്‌സ് പടത്തിൽ വരെ സ്ത്രീയുടെ പൊക്കിളിനെയും,ശരീരത്തെയും കുറിച്ചുള്ള പരാമർശങ്ങൾ ഒരു തമാശ രൂപത്തിൽ അവതരിപ്പിച്ചത് എന്തിനാണ്? ആണിനുമില്ലേ പൊക്കിൾ കൊടി ?.

അവളുടെ സമ്മതമില്ലാത്ത ഏതൊരു സ്പർശനവും violation ആണെന്ന് ആരും എന്തുകൊണ്ട് ഞങ്ങളെ പഠിപ്പിച്ചില്ല? ഒരു സ്ത്രീയുടെ പൊക്കിൾ കൊടി അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തിൻറെ അടയാളം ആണെന്ന് എന്തുകൊണ്ട് ആരും പറഞ്ഞില്ല? ആണിനെ വേണ്ട രീതിയിൽ വളർത്താനുള്ള എന്ത് സംവിധാനമാണ് ഒരാൺകുട്ടിയായ എനിക്ക് ലഭിച്ചിട്ടുള്ളത്?

ഒരു പെൺകുട്ടിക്ക് കൊടുത്തിട്ടുള്ള ശ്രെദ്ധയുടെ നാലിലൊന്ന് എനിക്ക് കിട്ടിയിട്ടില്ല. സ്ത്രീയെ മനുഷ്യജീവിയായി കാണാൻ അല്ല എന്നെ പഠിപ്പിച്ചത്, ആരും കവർന്നെടുക്കാതെ സൂക്ഷിച്ചുകൊണ്ട് നടക്കേണ്ട എന്തോ ഒന്ന്, അതുകൊണ്ടാണല്ലോ ഒരു പുരുഷൻ രാത്രി അവൾക്ക് കൂട്ട് പോകേണ്ടിവരുന്നത് ‘സംരക്ഷിക്കാൻ’.

‘ഇത് തുറക്കരുത്’ എന്ന് പറഞ്ഞു ഒരു സാധനം കയ്യിൽ തന്നാൽ അത് തുറക്കാനുള്ള ചിന്തയായിരിക്കും മനസ്സിൽ ഉണ്ടാകുക.

‘നിന്റ്റെ അമ്മയായിരുന്നെകിൽ പെങ്ങളായിരുന്നെങ്കിൽ’ എന്ന പ്രയോഗങ്ങൾ മാറ്റിപ്പിടിച്ച്‌ ‘അത് നിന്നെയായിരുന്നെകിൽ, നിനക്കിഷ്ടമില്ലാത്ത ഒന്നായിരുന്നെകിൽ’ എന്ന് പറഞ്ഞു തുടങ്ങണം. ഒരു പെൺകുട്ടിയെ ആഗ്രഹങ്ങളുടെ വേലിയേറ്റത്തിൽ കയറി പിടിക്കുമ്പോൾ, തോണ്ടുമ്പോൾ ഒരു പെണ്ണിന്റ്റെ മാനവും പോകുന്നില്ല നഷ്ടപ്പെടുന്നില്ല, നഷ്ടപ്പെടുന്നത് ആണുങ്ങളുടെ മാനമാണ്, പെണ്ണിന് നഷ്ടപ്പെടുന്നത് അവളുടെ സ്വാതന്ത്ര്യം മാത്രമാണ് അങ്ങനെ പഠിപ്പിച്ചു തുടങ്ങണം അടുത്ത തലമുറയെ.

നിയമങ്ങൾ ശക്തമായിരുന്നെങ്കിൽ ഇത്തരം ഹാഷ് റ്റാഗുകൾ കുറച്ചെങ്കിലും കുറഞ്ഞേനേ എന്ന് ഞാനും വിശ്വസിക്കുന്നു, പക്ഷെ അതില്ലല്ലോ, അതൊന്നുമില്ലാത്ത ഒരു സമൂഹത്തിലാണ് എന്നെ പോലുള്ള ഓരോ ആൺകുട്ടിയും ജനിച്ചതും വളർന്നതും.

എന്റ്റെ അമ്മ ഫേസ് ബുക്ക് ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ അമ്മയ്ക്കും ഉണ്ടാകും ഒരുപാട് me too ഹാഷ് റ്റാഗുകൾ, എല്ലാ സ്ത്രീകൾക്കും ഉണ്ട് ഒരു കഥ. പുരുഷസമൂഹത്തിന്റ്റെ , ചെറുപ്പക്കാരുടെ ഒരു പ്രതിനിധി എന്ന നിലയിൽ ഞാൻ മാപ്പു പറയാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വാതന്ത്ര്യത്തെ കവർന്നതിന്. പക്ഷെ ഞങ്ങൾ ആണുങ്ങൾ അതിന് നൂറു ശതമാനം കുറ്റക്കാരല്ല എന്ന് വിനയത്തോട് കൂടി, ശിരസ്സ് താഴ്ത്തി പറഞ്ഞുകൊള്ളട്ടെ .

എല്ലാ സ്ത്രീകളോടും ഒന്നേ പറയാനുള്ളു, നിങ്ങൾക്ക് ജനിക്കുന്നത് ഒരാൺകുട്ടിയാണെങ്കിൽ അവനെ ഏറ്റവും നല്ല മകനായി വളർത്തൂ. സ്നേഹമില്ലാത്ത, അനുവാദമില്ലാത്ത ഏതൊരു സ്പർശനവും തെറ്റാണ് എന്ന് പറഞ് പഠിപ്പിക്കുക. ‘തത്വമസി’ (അത് നീ തന്നെയാണ്)’ എന്ന് വേദങ്ങളിൽ പഠിപ്പിക്കുന്ന പോലെ അവളുടെ ഉടൽ നിൻറ്റെ തന്നെയാണ് എന്ന് അവന്റ്റെ കാതുകളിൽ മന്ത്രമായി ഓതുക.

സമർപ്പണം

ദൈവമേ നിനക്ക്, സാധിക്കുമെങ്കിൽ ഒരു ദിവസം ഞങ്ങൾ ആണുങ്ങളെ പെണ്ണുങ്ങളായും , പെൺകുട്ടികളെ ആണുങ്ങളായും ജീവിക്കാൻ അനുവദിക്കണം, കൂടുതൽ കാമം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരാണായി ജീവിക്കുകയെന്നാൽ എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെണ്ണുങ്ങൾ മനസ്സിലാക്കട്ടെ. ഒരു പെണ്ണായതുകൊണ്ട് മാത്രം അവൾ അനുഭവിക്കുന്ന സങ്കട കടലുകൾ എത്രമാത്രമാണെന്ന് ഞങ്ങൾ ആണുങ്ങളും മനസ്സിലാക്കട്ടെ. ഞങ്ങൾ പരസ്പരം അറിയട്ടെ, ഹൃദ

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ദുരന്തനിവാരണ സാന്ത്വന സേനയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും

ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരെയും സ്റ്റാഫംഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) ഉഷാകുമാരി നിര്‍വഹിച്ചു

Published

on

0 0
Read Time:4 Minute, 23 Second

കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ പരിഗണിച്ച് സമൂഹത്തില്‍ ഏറ്റവും അവശതയനുഭവിക്കുന്ന കിടപ്പിലായ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുവാനായി ‘ദുരന്തനിവാരണ സാന്ത്വന സേനയ്ക്ക്’ തുടക്കമായി. ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരെയും സ്റ്റാഫംഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) ഉഷാകുമാരി നിര്‍വഹിച്ചു. സാന്ത്വനമെന്ന വാക്കും അതിന്റെ വിലയും തീക്ഷ്ണതയും മനസ്സിലാക്കാന്‍ അത്തരമൊരവസ്ഥയില്‍കൂടി കടന്നുപോയവര്‍ക്കു മാത്രമേ കഴിയൂവെന്ന് സ്വന്തം അനുഭവങ്ങള്‍ വിശദീകരിച്ച് ഉദ്ഘാടക വിവരിച്ചത് ചടങ്ങിന് വ്യത്യസ്ത അനുഭവമായി.

ആല്‍ഫ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാഫിനും വളണ്ടിയര്‍മാര്‍ക്കുമുള്ള അവാര്‍ഡുകളും സ്റ്റാന്‍ഫോര്‍ഡ് മെഡിസിന്‍, ടാറ്റാ ട്രസ്റ്റ്, നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, എക്വിപ് ഇന്ത്യ എന്നിവര്‍ സംയുക്തമായി നടത്തിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുത്ത ആല്‍ഫ ടീമിനുള്ള സര്‍ട്ടിഫിക്കറ്റുകളും പാലിയേറ്റീവ് കെയര്‍ നഴ്‌സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും തഹസില്‍ദാര്‍ വിതരണം ചെയ്തു.

Advertisement

ദുരന്തനിവാരണ സാന്ത്വന സേനയ്ക്കു കീഴില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കമുള്ളവരെ അണിനിരത്തിയും പരിശീലനം നല്‍കിയും വിപുലപ്പെടുത്താനാണ് ആല്‍ഫ ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ അറിയിച്ചു. അതിനായി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. നിലവില്‍ ഓരോ സെന്ററിലെയും 11 പേരെ ഉള്‍പ്പെടുത്തിയാണ് സേനയ്ക്കു രൂപം നല്‍കിയിട്ടുള്ളത്. ഇവര്‍ ദുരന്ത സാഹചര്യങ്ങളില്‍ വീടുകളില്‍നിന്ന് അഭയകേന്ദ്രങ്ങളിലേക്കു മാറ്റേണ്ടവരെ നേരത്തെ കണ്ടെത്തുകയും ഒട്ടും വൈകാതെ സഹായങ്ങള്‍ നല്‍കുകയും ചെയ്യും. ഓരോ സെന്ററും ചുരുങ്ങിയത് 5 രോഗികളെയെങ്കിലും പാര്‍പ്പിക്കാവുന്ന രീതിയില്‍ ഒരുങ്ങുകയും ഒപ്പം ക്യാമ്പുകളിലോ വീടുകളിലോ കഴിയുന്ന പാലിയേറ്റീവ് പരിചരണം വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യും. കൂടാതെ ആല്‍ഫ ഡയാലിസിസ് സെന്റര്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് കുറഞ്ഞത് ദിനംപ്രതി 20 അധിക ഡയാലിസിസ് ചെയ്യുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ.കദീജാബി സ്വാഗതം പറഞ്ഞ യോഗത്തില്‍ ആല്‍ഫ മെഡിക്കല്‍ ഹെഡ് ഡോ. ജോസ് ബാബു, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം വി.ജെ.തോംസണ്‍്, എസ്.എ.പി.സി. ചീഫ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വീനസ് തെക്കല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സി.കെ.സനൂപ് നന്ദി പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോ. 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍

ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും

Published

on

0 0
Read Time:6 Minute, 28 Second

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

Advertisement

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.

സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്സ്പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്സ്പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്സ്പോസ് ഫുഡ്ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോര്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരറാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയെ രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. അതിസങ്കീര്‍ണമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് നടക്കുന്നത്

Published

on

0 0
Read Time:6 Minute, 4 Second

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13-നാണ് രോഗിയെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ സപ്പോര്‍ട്ടുകളും വേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

Advertisement

തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാറായതിനാല്‍ വിഎ എക്മോയില്‍ തന്നെ തുടര്‍ന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഒടുവില്‍ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. രോഗി ഇപ്പോള്‍ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂര്‍വമായ എല്‍വിഎഡി ഇംപ്ലാന്റേഷന്‍ വളരെ വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയില്‍പ്പെട്ട വെന്റ്റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ ടീമംഗങ്ങള്‍ അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം എന്ന ഓപ്ഷന്‍ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലലി െകാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ് പറഞ്ഞു.

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

എല്‍വിഎഡി

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നവരില്‍ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയില്‍നിന്ന് (ലെഫ്റ്റ് വെന്‍ട്രിക്കിള്‍) അയോര്‍ട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending