0 0
Read Time:2 Minute, 2 Second

കേരളത്തിനെ സംബന്ധിച്ചിടത്തോളം ചോളം എന്നത് നമ്മുടെ സ്വദേശ ഉല്പന്നമല്ല. എന്നാൽ ചോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഇവിടെ ധാരാളമുണ്ട് താനും. ഇങ്ങനെയുള്ളവർക്കായി പറയട്ടെ, നമ്മുടെ ചോളം ആള് നിസ്സാരക്കാരനല്ല. ദിവസവും ചോളം കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിനും മനസിനും ഉണ്ടാകുന്ന ഗുണങ്ങൾ അനവധിയാണ്.

കോളത്തിൽ ധാരാളം പോഷകങ്ങൾ കലർന്നിരിക്കുന്നു. രുചിക്കപ്പുറമാണ് ഇതിന്റെ ആരോഗ്യപരമായ ഘടകങ്ങൾ.പ്രമേഹം തടയാൻ അതുത്തമമാണ് ചോളം. ഇതിൽ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.ഇതിന്റെ മഞ്ഞ വിത്തുകളില്‍ അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് കാഴ്ചശക്തി വർധിപ്പിക്കുന്നതിന് ഉത്തമമാണ്.

Advertisement

കൊളസ്‌ട്രോള്‍ കുറക്കാനും ചോളം സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ ഇതില്‍ കൊഴുപ്പ് കുറവാണ്. ഇത് മലബന്ധത്തെ തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും

ഗര്‍ഭിണികള്‍ക്കും ഏറെ ഗുണകരമാണ് ചോളം. ഇതിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് വളർച്ചയെ തടയുന്നതിന് ഉത്തമമാണ്. തടി കൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു ആഹാരം കൂടിയാണ് ചോളം.

ചോളം കഴിക്കുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യവും വര്‍ദ്ധിപ്പിക്കാം. ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥകളെയും പ്രശനങ്ങളെയും ഇല്ലാതാക്കാന്‍ ചോളം സഹായിക്കുന്നു

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language