Connect with us

Sport

10 പന്തില്‍ 34, 13 പന്തില്‍ 34, 10 പന്തില്‍ 29…വെടിക്കെട്ട് നടത്തിയ ഈ 3 പേരെ അറിയുമോ?

15 പന്തില്‍ താഴെ ഫേസ് ചെയ്ത്‌, റോക്കറ്റ് വേഗത്തില്‍ റണ്‍സ് നേടിയ മൂന്ന് മിന്നും താരങ്ങള്‍.
അവരുടെ പ്രകടനങ്ങളും കാണാം

Published

on

0 0
Read Time:3 Minute, 28 Second

പിഞ്ച്ഹിറ്റര്‍മാര്‍ എന്നും ക്രിക്കറ്റിനെ ത്രില്ലടിപ്പിച്ചിട്ടേയുള്ളൂ. ട്വന്റി20 എല്ലാം വരുന്നതിനും മുമ്പ് കുറച്ച് പന്തുകള്‍ ഫേസ് ചെയ്ത് വെടിക്കെട്ട് നടത്തിയ മിന്നും താരങ്ങള്‍ നിരവധിയുണ്ട് നമുക്ക്.

15 പന്തില്‍ താഴെ മാത്രം ബാറ്റ് ചെയ്ത് ഏറ്റവും മികച്ച രീതിയില്‍, റോക്കറ്റ് വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത മൂന്ന് സൂപ്പര്‍ താരങ്ങളെ പരിചയപ്പെടാം…അവരുടെ ആ സൂപ്പര്‍ പ്രകടനങ്ങളും കാണാം…

Advertisement

#1 കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, 10 ബോളില്‍ 34 റണ്‍സ്

2016ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടി20 ഫൈനലായിരുന്നു വേദി. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലായിരുന്നു പോരാട്ടം. ഇംഗ്ലണ്ട് 155 സ്‌കോര്‍ ചെയ്തു. വെസ്റ്റ് ഇന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ്.

ആറ് പന്തില്‍ 10 റണ്‍സെടുത്ത് നില്‍ക്കയാണ് കക്ഷി. ആര്‍ക്കും ഒരു പ്രതീക്ഷയുമില്ല. എങ്ങനെയെങ്കിലും അപ്പുറത്ത് നില്‍ക്കുന്ന സമുവല്‍സിന് സ്‌ട്രൈക്ക്‌ കൈമാറിയാല്‍ മതിയെന്ന് ആരാധകര്‍.

എന്നാല്‍ ഗതി തിരിഞ്ഞത് പെട്ടെന്നായിരുന്നു. സിംഗിള്‍ ഒന്നും എടുത്തില്ല. പകരം നാല് സിക്‌സര്‍. വെസ്റ്റ് ഇന്‍ഡീസിന് ജയം. അങ്ങനെ 10 പന്തില്‍ 34 റണ്‍സ്.

വിഡിയോ കാണാം

 

#2 ഡാരന്‍ സമി, 13 പന്തില്‍ 34 റണ്‍സ്

ഓസ്‌ട്രേലിയയ്‌ക്കെതിരെ ആയിരുന്നു ഡാരന്‍ സമ്മിയുടെ ഈ കിടിലന്‍ പ്രകടനം. 2014ലെ ടി20യില്‍. വേദി ധാക്ക. ഓസീസിന്റെ 179 റണ്‍സ് സ്‌കോര്‍ മറികടന്നു വിന്‍ഡീസ് നേടിയ വിജയം സമിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. 21 പന്തില്‍ 50 റണ്‍സ് വേണ്ട ഘട്ടത്തില്‍ എത്തിയ സമി നടത്തിയ കൂറ്റന്‍ അടികള്‍ കുട്ടിക്രിക്കറ്റില്‍ ഓര്‍ത്ത് വെക്കാവുന്നത് തന്നെ.

വിഡിയോ കാണാം

#3 മൊഹമ്മദ് അസറൂദീന്‍, 10 പന്തില്‍ 29 റണ്‍സ്

ഷാര്‍ജ കപ്പ്, മൊഹമ്മദ് അസറുദീന്‍, അജയ് ജഡേജ തുടങ്ങിയ പേരുകളൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു കാലത്തും മറക്കാനാകില്ല. ഇന്ത്യ-പാക്ക് മത്സരത്തിലായിരുന്നു അസറിന്റെ കിടുപ്രകടനം.

വേദി ഷാര്‍ജ. ആവേശം അലതെല്ലിയ മത്സരം. 1996ലെ ഷാര്‍ജ കപ്പിലായിരുന്നു അത്. സച്ചിനും സിദ്ദുവും സെഞ്ച്വറി നേടി ഇന്ത്യയെ നാലിന് 264 എന്ന ഷക്തമായ നിലയില്‍ എത്തിച്ചപ്പോഴാണ് അവസാന ഓവറുകളില്‍ അസര്‍ എത്തുന്നത്. അവസാന 10 ബോളുകള്‍, രണ്ട് സിക്‌സും, രണ്ട് ഫോറും ഉള്‍പ്പടെ റോക്കറ്റ് വേഗത്തില്‍ റണ്‍സ് 305ല്‍ എത്തിച്ചു. ഒരോവറില്‍ വാരിക്കൂട്ടിയത് 24 റണ്‍സ്.

വിഡിയോ കാണാം

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

എംപിഎല്‍ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സര്‍

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്

Published

on

0 0
Read Time:1 Minute, 18 Second

പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്ത്, ഉല്‍പ്പാദിപ്പിക്കുന്ന ജഴ്‌സികള്‍ ധരിക്കും

ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ-സ്‌പോര്‍ട്ട് മൊബൈല്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമാണ് മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്‌പോര്‍ട്ട്‌സ്.

Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറും മര്‍ക്കന്റൈസ് പാര്‍ട്ട്‌നറുമായാണ് എംപിഎല്ലിനെ ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. 2023 ഡിസംബര്‍ വരെ നീളുന്നതാണ് കരാര്‍.

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ എംപിഎല്ലിന്റെ പുതിയ ജഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങുക. പുരുഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും കരാറിന്റെ ഭാഗമാകും.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Business

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പതഞ്ജലി! ജിയോയ്ക്കും താല്‍പ്പര്യം

440 കോടി രൂപയാണ് പ്രതിവര്‍ഷം ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിന് വിവോ നല്‍കിയിരുന്നത്

Published

on

0 0
Read Time:2 Minute, 19 Second

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ റോളില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്‌പോണ്‍സറെ തേടി ബിസിസിഐ. ഐപിഎല്‍ തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവിന്റെ ബിസിനസ് ഗ്രൂപ്പ് പതഞ്ജലി രംഗത്തെത്തിയിട്ടുണ്ട്.

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ആഗോള ബ്രാന്‍ഡെന്ന പ്രതിച്ഛായ പതഞ്ജലിക്ക് ലഭിക്കുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഇത് പരിഗണിച്ച് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Advertisement

ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്ന വിവോ ബിസിസിഐയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഓരോ വര്‍ഷവും ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്നത് 440 കോടി രൂപയാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ തുക നല്‍കാന്‍ തയാറായാല്‍ തന്നെ പതഞ്ജലിക്ക് നറുക്ക് വീഴുമോയെന്നത് സംശയമാണ.്

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത

കാരണം, ഐപിഎല്‍ സ്‌പോണ്‍സറായി പതഞ്ജലി എത്തുന്നതോടെ ഐപിഎല്ലിനേക്കാള്‍ ഗുണം ലഭിക്കുക പതഞ്ജലിക്കാണെന്ന വിലയിരുത്തല്‍ ചില ബ്രാന്‍ഡ് വിദഗ്ധര്‍ നടത്തുന്നുണ്ട്.

ജിയോ, ആമസോണ്‍, ടാറ്റ ഗ്രൂപ്പ്, ഡ്രീം11, അദാനി, ബൈജൂസ് എന്നീ ബ്രാന്‍ഡുകളെയും ബിസിസിഐ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറുടെ റോളിലേക്ക് പരിഗണിക്കുന്നുണ്ട്. ആര്‍ക്കാണ് നറുക്ക് വീഴുകയെന്ന് കണ്ടറിയണം.

ഇന്ത്യക്ക് പുറത്താകും ഐപിഎല്‍ നടക്കാന്‍ സാധ്യത. സ്റ്റേഡിയങ്ങള്‍ കാലിയാകും കൊറോണ പശ്ചാത്തലത്തില്‍. അതിനാല്‍ തന്നെ ടിവി വ്യൂവര്‍ഷിപ്പ് കൂടാനാണ് സാധ്യത.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Sport

ഐപിഎല്‍ റദ്ദാക്കിയാല്‍ നഷ്ടം 3,869 കോടി രൂപ!

ഇത്തവണത്തെ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ

Published

on

0 0
Read Time:1 Minute, 36 Second

ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ ബിസിസിഐക്ക് നഷ്ടം 3,869.5 കോടി രൂപ. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച മല്‍സരക്രമം അനുസരിച്ച് മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയായിരുന്നു ഐപിഎല്‍.

അതേസമയം ഐപിഎല്‍ റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കയാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലാണ് ഏകദേശം 4,000ത്തോളം കോടി രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.

Advertisement

ബ്രോഡ്കാസ്റ്റ് ആന്‍ഡ് സ്ട്രീമിംഗ് വിഭാഗത്തിലെ നഷ്ടം മാത്രം 3,269 കോടി രൂപയും 200 കോടി രൂപയുമാണ് നഷ്ടം സംഭവിക്കുക. സ്‌പോണ്‍സര്‍ഷിപ്പ്, ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വിഭാഗങ്ങളില്‍ യഥാക്രമം 200 കോടി രൂപയും 400 കോടി രൂപയും നഷ്ടം വരും.

ഇത്തവണ ഐപിഎല്‍ ജേതാക്കള്‍ക്കുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. 20 കോടി രൂപയായിരുന്നു നേരത്തെ വിജയിച്ച ടീമുകള്‍ക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപയായി കുറച്ചിട്ടുണ്ട്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending