Connect with us

Books

ഇത് സോഷ്യല്‍ മീഡിയ എഴുത്തിന്റെ കാലം, പുസ്തകപ്രസാധനം പഴങ്കഥയാകും

സാഷ്യല്‍ മീഡിയയില്‍ ഓരോ രചനയും മുന്‍വിധികളില്ലാതെ സ്വീകരിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു

Published

on

0 0
Read Time:10 Minute, 16 Second

എഴുത്തിനോട് ചായ്‌വുള്ള എല്ലാവരുടെയും മനസിലുള്ള ആഗ്രഹമായിരിക്കും സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ച് വിപണിയിലെത്തിക്കുകയെന്നത്. എന്നാല്‍ തന്റെ കൃതികള്‍ക്കുള്ള, ക്രിയാത്മക സൃഷ്ടികള്‍ക്കുള്ള മികച്ച ഇടമായി സോഷ്യല്‍ മീഡിയയെ കണ്ടെത്തിയ വ്യക്തിയാണ് ഫേസ്ബുക് രചനകളിലൂടെ ശ്രദ്ധേയനായ സമീര്‍ ചെങ്ങന്‍പള്ളി.

തൂലിക എന്ന ഫേസ്ബുക് പേജിലൂടെ പങ്കുവയ്ക്കപ്പെട്ട സമീറിന്റെ ‘അവളുടെ പ്രതികാരം’ എന്ന ചെറുകഥ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുത്തില്‍ ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണെന്ന് പറയുകയാണ് ഈ യുവഎഴുത്തുകാരന്‍…സമീര്‍ മീഡിയ ഇന്‍കിനോട് സംസാരിക്കുന്നു…

Advertisement

സോഷ്യല്‍ മീഡിയ എഴുത്തുകളിലൂടെ സമൂഹം ഏറ്റെടുത്ത ഒരു കഥാകൃത്താണല്ലോ താങ്കള്‍, ഇന്നത്തെ ലോകത്തില്‍ സോഷ്യല്‍ മീഡിയ എഴുത്തിന്റെ സാധ്യതകള്‍ എന്തൊക്കെയാണ്?

ഏതൊരു എഴുത്തുകാരന്റെയും സ്വപ്നമാണ് തന്റെ രചന ഒരുപാട് ആളുകള്‍ വായിക്കപ്പെടണമെന്നുള്ളത്. മുന്‍കാലങ്ങളില്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമായിരുന്നു അതിന് വേണ്ടിയുള്ള ഒരേയൊരു പോംവഴി.

തന്റെ രചനകള്‍ ഓരോന്നും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്ര മാധ്യമങ്ങളിലും അയച്ചുകൊടുത്തതിന് ശേഷം പ്രതീക്ഷയോടെ കാത്തിരുന്നിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. വേണ്ടത്ര കഴിവും പ്രതിഭയും ഉണ്ടായിട്ടുപോലും അച്ചടി മഷി പുരളാതെപോയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെ പോയ അനേകം എഴുത്തുകാര്‍. അങ്ങനെയൊരു നിര്‍ഭാഗ്യതയെ പൊളിച്ചെഴുതുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

ഓരോ രചനയും മുന്‍വിധികളില്ലാതെ സ്വീകരിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇവിടെ ആവശ്യമായ തിരുത്തലുകളും നടക്കുന്നു. പര്‍വ്വതത്തോളം ഉയരത്തില്‍ ഒരു എഴുത്തുകാരനും സോഷ്യല്‍ മീഡിയയില്‍ ജനിച്ചിട്ടില്ല.

വളരെ സാവധാനം തന്റെ കുറവുകള്‍ ഓരോന്നും മനസ്സിലാക്കി വായനക്കാരുടെ പള്‍സ് അറിഞ്ഞുമാത്രമേ വളര്‍ന്നിട്ടുള്ളൂ…തന്റെ രചനകള്‍ ശ്രദ്ധിക്കപ്പെടുന്നതോടൊപ്പം അത് വിപണനം ചെയ്യപ്പെടാനും ഇതിനേക്കാള്‍ നല്ല മാധ്യമമില്ല.

യുവാക്കളും സോഷ്യല്‍ മീഡിയയുടെ ഉപയോഗവും എന്ന വിഷയത്തെ എങ്ങനെ നോക്കിക്കാണുന്നു?

യുവാക്കളില്‍ വായന മരിക്കുന്നു എന്ന പരാതി കുറച്ചു നാളുകള്‍ക്ക് മുന്‍പ് വരെ വ്യാപകമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ഒരു പരിധിവരെ യുവാക്കളെ വായനയിലേക്ക് തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്. വാര്‍ത്തകളും കഥകളുമൊക്കെ വായിക്കാനും സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാനും പങ്കുവെക്കാനുമുള്ള കൂടുതല്‍ ആര്‍ജ്ജവം കാണിക്കുന്നു ഇന്നത്തെ തലമുറയിലെ യുവാക്കള്‍.

പണ്ട് കാലങ്ങളില്‍ ചായക്കടയിലും ബാര്‍ബര്‍ ഷോപ്പിലും അന്താരാഷ്ട്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇന്ന് വസ്തുതകള്‍ നിരത്തി ലോകചലനം സൂക്ഷമമായി പഠിക്കാനും ചര്‍ച്ച ചെയ്യാനും യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തം കിടപ്പുമുറിയില്‍ നിന്ന് വരെ സാധിക്കുന്നു. വൈജ്ഞാനികമായി നമ്മള്‍ ഏറെ മുന്‍പോട്ട് പോയിരിക്കുന്നു എന്ന് പറയാം.

ഇനി ഇതിന് അപകടകരമായ മറ്റൊരു വശം കൂടിയുണ്ട്. അത് സാമൂഹികപരമായി നമ്മള്‍ ഏറെ പിറകോട്ടുപോകുന്നു എന്നതാണ് കാണിക്കുന്നത്. ലോകത്തിന്റെ പലഭാഗത്തുള്ള ആളുകളുമായി നമ്മള്‍ ബന്ധം സ്ഥാപിക്കുമ്പോള്‍ തന്നെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന വ്യക്തിയെ കുറിച്ച് ഒരറിവും ഇല്ലാതിരിക്കുക. സ്വന്തം കുടുംബാംഗങ്ങളെ പോലും അറിയുന്നില്ല. മനസ്സും ശരീരവും ഒരു ഇലക്ട്രോണിക് ഉപകരണത്തിന് അടിമപ്പെടുത്തുന്നു. ഭീകരമാണ് ആ അവസ്ഥ.

സമീര്‍ ചെങ്ങന്‍പള്ളി

ഒരു പുസ്തകം രചിച്ച്, പബ്ലിഷ് ചെയ്ത്‌ ജനങ്ങളിലേക്കെത്തിക്കുന്നതിനെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ എഴുത്തിന്റെ ഗുണങ്ങള്‍?

സോഷ്യല്‍ മീഡിയ ഒരു വലിയ നെറ്റ്‌വര്‍ക്ക് ആണ്. ഒരുപാട് കണ്ണികള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒരു വലിയ ശൃംഖല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ നമ്മളിടുന്ന ഒരു രചന നല്ലതാണെങ്കില്‍ വളരെപ്പെട്ടെന്ന് തന്നെ അത് ശ്രദ്ധിക്കപ്പെടുകയും വൈറലാകുകയും ചെയ്യുന്നു.

ഒരു എഴുത്തുകാരനും അയാളുടെ രചനയും ഒരു ദിവസംകൊണ്ട് തന്നെ ചര്‍ച്ചാ വിഷയമാകുന്നു. അതിന് ആ എഴുത്തുകാരന്റെ ചരിത്രമോ അയാളുടെ പ്രശസ്തിയോ ഒന്നും കാരണമാകുന്നില്ല. അയാളുടെ രചന മാത്രമാണ് കാരണമായി തീരുന്നത്.

നിങ്ങള്‍ എത്ര നല്ല രചനകള്‍ പബ്ലിഷ് ചെയ്യാന്‍ തീരുമാനിച്ചാലും നിങ്ങളുടെ പേരും പ്രശസ്തിയും നോക്കി മാത്രമേ പല പബ്ലിഷര്‍മാരും മുന്നോട്ട് പോകുകയൊള്ളൂ… സോഷ്യല്‍ മീഡിയ അത്തരം മുന്‍വിധികളെ തള്ളിക്കളയുന്നു.

അത് മാത്രമല്ല, ഈ രചനകളെ പില്‍ക്കാലത്ത് ആവശ്യമുള്ള ആളുകളുമായി നേരിട്ട് ബന്ധപ്പെടാനുള്ള മാധ്യമമായും സോഷ്യല്‍ മീഡിയ തന്നെ പ്രവര്‍ത്തിക്കുന്നു.

സോഷ്യല്‍ മീഡിയയിലെ താങ്കളുടെ കഥകളുമായി ബന്ധപ്പെട്ട ഏതെങ്കിലും അനുഭവം?

ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ അഭാവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ രണ്ട് വിത്യസ്ത വര്‍ഗ്ഗീയ ചേരികളില്‍ എത്തിപ്പെടുകയും അവര്‍ തമ്മില്‍ ശത്രുക്കളാകുകയും ചെയ്യുന്ന ഒരു സാഹചര്യത്തെ മുന്നില്‍ നിര്‍ത്തി ഞാനൊരു കഥ എഴുതിയിരുന്നു.

വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു രചനയായിരുന്നു അത്. ജാതി, മത ഭേദമന്യേ എല്ലാവരും ആ രചന ഏറ്റെടുത്തു. എല്ലാവരുടെയും മനസ്സില്‍ വിങ്ങിനിന്നിരുന്ന ചില സത്യങ്ങള്‍ ഞാന്‍ പറയാന്‍ ശ്രമിച്ചതുകൊണ്ടാകാം വലിയ സ്‌നേഹവും പിന്തുണയുമാണ് എനിക്ക് വായനക്കാരില്‍ നിന്ന് കിട്ടിയത്. അവര്‍ കുറേപേര്‍ എന്റെ ഇന്‍ബോക്‌സില്‍ വന്നു വികാരാധീതരായി. അവരുടെ നന്ദി അറിയിച്ചു. എന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക വരെ ചെയ്തു.. നോക്കൂ… അവര്‍ എത്രമാത്രം സമാധാനം ആഗ്രഹിക്കുന്നു.

എഴുത്തിനെ പ്രൊഫഷനായി കാണാനുള്ള ആത്മവിശ്വാസം ഇപ്പോഴുമില്ല”

അവര്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഒരു ഇടനിലക്കാരന്‍ എന്ന നിലയില്‍ എനിക്ക് സമൂഹത്തോട് പറയാന്‍ സാധിച്ചതില്‍ വലിയ അഭിമാനവും സന്തോഷവും തോന്നി. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ചതും ആ കാലഘട്ടതാണ്.

അവളുടെ പ്രതികാരം എന്ന താങ്കളുടെ കഥ സിനിമയാക്കുന്നു എന്നറിഞ്ഞു, ഇതിന്റെ വിശേഷങ്ങള്‍?

ആ പ്രോജെക്ടിനെ കുറിച്ച് വലിയ സ്വപ്നങ്ങളാണ് ഞങ്ങള്‍ക്ക് ഉള്ളത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഈ കഥ ഒരു പ്രമുഖ വ്യക്തി വായിച്ചത്. അദ്ദേഹത്തിനത് ഇഷ്ടമാകുകയും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാനൊരിക്കല്‍പോലും വിചാരിക്കാത്ത പ്രതികരണമായിരുന്നു അത്. അദ്ദേഹം ഈ സിനിമക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമായി ആരംഭിച്ചുകഴിഞ്ഞു. ഞാനുമായി ദിവസവും ഫോണിലൂടെ ബന്ധപ്പെടാറുണ്ട്. ഔദ്യോദിക പ്രഖ്യാപനം ഉടനെത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാവി പദ്ധതികള്‍?

ഞാനിപ്പോള്‍ സൗദിയിലാണ് ജോലി ചെയ്യുന്നത്. എഴുത്തിനെ പ്രൊഫഷനായി കാണാനുള്ള ആത്മവിശ്വാസം ഇപ്പോഴുമില്ല. അതുകൊണ്ട് തന്നെ രണ്ടും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. പിന്നീടുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Books

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാം

Published

on

0 0
Read Time:5 Minute, 44 Second

പ്രാദേശിക ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സെലക്റ്റ് എന്ന സ്റ്റാര്‍ട്ടര്‍ വരിസംഖ്യാ പ്ലാന്‍ കൂടുതല്‍ ആകര്‍ഷമാക്കി ഓഡിയോ ബുക്, ഇ-ബുക് ആപ്പായ സ്റ്റോറിടെല്‍. 11 വിവിധ ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാമെന്നതാണ് സെലക്റ്റിന്റെ സവിശേഷത.

2020-ല്‍ മാത്രമാണ് ആയിരക്കണക്കിന് ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളുമായി ഇന്ത്യന്‍ ഭാഷകളിലാദ്യമായി മറാത്തിയില്‍ സ്റ്റോറിടെല്‍ വന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ 11 ഭാഷകളിലുമുള്ള ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളും കേള്‍ക്കാനും വായിക്കാനുമുള്ള പരിധിയില്ലാത്ത പാക്കേജാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സെലക്റ്റ്. മാസം 149 രൂപ മാത്രമാണ് സ്റ്റാര്‍ട്ടര്‍ പാക്കേജിന്റെ വരിസംഖ്യ. വരിക്കാരാകുന്നതിന് https://www.storytel.com/in/en/subscriptions സന്ദര്‍ശിക്കുക.

Advertisement

സെലക്റ്റ് ഓപ്ഷനില്‍ 149 രൂപയ്ക്ക് 11 ഭാഷകളിലേയ്ക്ക് പ്രവേശനം ലഭിയ്ക്കുമ്പോള്‍ അണ്‍ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന ഓപ്ഷനില്‍ 299 രൂപയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളിലേയ്ക്കു കൂടി പരിധിയില്ലാത്ത പ്രവേശനം ലഭ്യമാകും. ഇന്ത്യന്‍ ഭാഷകള്‍ മാത്രമായോ ഇംഗ്ലീംഷ് ഉള്‍പ്പെടെയോ തെരഞ്ഞെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥമാണ് രണ്ട് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മലയാളത്തിലെ ക്ലാസിക്കുകളായ ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ആരാച്ചാര്‍ തുടങ്ങിയ നോവലുകള്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പൗരത്വവും ദേശക്കൂറും, മുന്‍ കേന്ദ്രമന്ത്രിയും ലോകപ്രശസ്ത പ്രാസംഗികനുമായ ശശി തരൂരിന്റെ പുസ്തകങ്ങള്‍, ബെസ്റ്റ്സെല്ലിംഗ് ക്രൈം സ്റ്റോറികളായ കോഫി ഹൗസ്, പോയട്രി കില്ലര്‍, പുസ്തകം വരുംമുമ്പേ ഓഡിയോ പുസ്തകമായി വന്ന രാജീവ് ശിവശങ്കറിന്റെ റബേക്ക, ത്രില്ലറുകളായ ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, കാളിഖണ്ഡകി, പ്രണയകഥകളായ പ്രേമലേഖനം, നമുക്ക് ഗ്രാമങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം എന്നിവയുമുള്‍പ്പെടെ അരുന്ധതി റോയ്, ബെന്യാമിന്‍, എസ് ഹരീഷ്, മനു എസ് പിള്ള തുടങ്ങിയ ഒട്ടേറെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഓഡിയോ രൂപത്തില്‍ സ്റ്റോറിടെല്ലില്‍ ലഭ്യമായിരിക്കുന്നത്. ഇവയ്ക്കു പുറമെ മറ്റ് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നും സ്റ്റോറിടെലിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉപയോക്താവിന്റെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുന്ന നയത്തിന്റെ ഭാഗമായാണ് സെലക്റ്റിന്റെ വികസനം സ്റ്റോറിടെല്‍ നടപ്പാക്കുന്നത്.

കഥകളോടും സാഹിത്യത്തോടും ആളുകളെ കൂടുതല്‍ അടുപ്പിയ്ക്കുകയാണ് സ്റ്റോറിടെലിന്റെ ലക്ഷ്യമെന്ന് സ്റ്റോറിടെല്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്നതിനു മാത്രം പണം മുടക്കിയാല്‍ മതിയാകുമെന്നതാണ് സെലക്റ്റിന്റെ വിപുലീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രാദേശികഭാഷകളിലെ സേവനത്തിന് വന്‍ഡിമാന്‍ഡാണ് ലഭിയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് മാത്രമായ ഈ പ്ലാന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെലക്റ്റിലൂടെ തങ്ങളുടെ ഭാഷകളിലെ ഓഡിയോ ബുക്സ് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയാണ്.

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2017 നവംബറിലാണ്. നിലവില്‍ 25 വിപണികളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മലയാളം, ഹിന്ദി, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ഇന്ത്യന്‍ വിപിണിയില്‍ 2 ലക്ഷത്തിലേറെ ഓഡിയോ ബുക്കുകളും ഇ-ബുക്കുകളുമുണ്ട്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU-ല്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

വിഷു ആസ്വദിക്കാന്‍ 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്റ്റോറിടെല്‍ ആപ്പ്; തെരഞ്ഞെടുക്കാന്‍ മറ്റ് 400-ലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും

21 പുസ്തകങ്ങളില്‍ വികെഎന്‍, അരുന്ധതി റോയ്, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ കെ കൊച്ച് മുതല്‍ മനോജ് കൂറുരും ടി പി രാജീവനും ജുനൈദ് അബുബക്കറും വരെ

Published

on

0 0
Read Time:3 Minute, 58 Second

വരിക്കാരായിച്ചേര്‍ന്ന് കേള്‍ക്കാവുന്ന 5 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങളുടേയും ഇ-ബുക്സിന്റേയും സ്ട്രീമീംഗ് സേവനം ലഭ്യമാക്കുന്ന ലോകത്തിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെല്‍, വിഷു ആസ്വദിക്കുന്നതിനായി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ചു. അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനിത നോവലിന് പ്രിയ എ എസിന്റെ മലയാളം പരിഭാഷയായ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, ആനന്ദ് നീലകണ്ഠന്റെ പെണ്‍രാമായണം, വികെഎന്‍-ന്റെ പ്രസിദ്ധമായ പയ്യന്‍ കഥകള്‍, യുവാല്‍ നോവ ഹരാരിയുടെ 21-ാം നൂറ്റാണ്ടിലേയ്ക്ക് 21 പാഠങ്ങള്‍, രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര, ജി ആര്‍ ഇന്ദുഗോപന്റെ കഥകള്‍, സ്റ്റീഫന്‍ ഹോക്കിംഗിന്റെ സമ്പൂര്‍ണ ജീവചരിത്രം, മനോജ് കുറൂരിന്റെ നോവല്‍ നിലം പൂത്തു മലര്‍ന്ന നാള്‍, എന്‍ പി ഹാഫീസ് മുഹമ്മദിന്റെ നോവല്‍ എസ്പതിനായിരം, മാനിനി മുകുന്ദയുടെ പരമവീരചക്രം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ക്ഷേത്രകഥകള്‍, ജുനൈദ് അബൂബക്കറി്ന്റെ നോവലുകളായ സഹാറവീയം, പോനോന്‍ ഗോംബെ, അംബികാസുതന്‍ മങ്ങാടിന്റെ മാക്കം എന്ന പെണ്‍തെയ്യം, ടി പി രാജീവന്റെ നോവല്‍ ക്രിയാശേഷം, കെ കെ കൊച്ചിന്റെ ആത്മകഥ ദളിതന്‍, അനൂപ് ശശികുമാറിന്റെ ക്രൈം നോവല്‍ ഗോഥം, ലാജോ ജോസിന്റെ മര്‍ഡര്‍ മിസ്റ്ററി നോവല്‍ റെസ്റ്റ് ഇന്‍ പീസ്, സുസ്മേഷ് ചന്ത്രോത്തി്ന്റെ നോവല്‍ 9, വി ജെ ജെയിംസിന്റെ നോവല്‍ ചോരശാസ്ത്രം, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവയാണ് വിഷുകേള്‍വിയ്ക്കായി സ്റ്റോറിടെല്‍ തെരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ മറ്റ് നാനൂറിലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും ആപ്പില്‍ ലഭ്യമാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 22 വിപണികളിലായി 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ 10 ഭാഷകളിലും സ്റ്റോറിടെലിന് ഓഡിയോ പുസ്തകങ്ങളുണ്ട്.

Advertisement

സ്റ്റോറിടെലിന്റെ ഓഡിയോ പുസ്തകങ്ങള്‍ ആദ്യ 14 ദിവസം വരിക്കാര്‍ക്ക് പരീക്ഷണാര്‍ത്ഥം സൗജന്യമായി കേട്ടുനോക്കാവുന്നതാണ്. തുടര്‍ന്ന് 299 രൂപ പ്രതിമാസ വരിസംഖ്യ മുടക്കി വരിക്കാരായിച്ചേരാം. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Books

ഇംഗ്ലീഷ് കവിതാസമാഹാരമായ ദ കാന്‍വാസ് പ്രകാശനം ചെയ്തു

പ്രശസ്ത ബിസിനസ് എഴുത്തുകാരനും ഡിവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് മാനേജിംഗ് ഡയറക്റ്ററുമായ സുധീര്‍ ബാബുവാണ് പുസ്തകം പ്രകാശനം ചെയ്തത്

Published

on

0 0
Read Time:46 Second

സുധ രാജശേഖര്‍ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരമായ ദ കാന്‍വാസ് പ്രകാശനം ചെയ്തു. പ്രശസ്ത ബിസിനസ് എഴുത്തുകാരനും ഡിവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് മാനേജിംഗ് ഡയറക്റ്ററുമായ സുധീര്‍ ബാബുവാണ് പുസ്തകം പ്രകാശനം ചെയ്തത്.

പനമ്പള്ളി നഗറിലെ കഫെ പപ്പായയില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. കേന്ദ്ര സര്‍ക്കാര്‍ കൗണ്‍സെലായ അഡ്വ. സുബ്ബലക്ഷ്മിയാണ് സുധീര്‍ ബാബുവില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.

Advertisement

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending