Connect with us

Viral

ജീവന്റെ കഥ പറയുന്ന റെഡ്, വ്യത്യസ്തം ഈ ഹ്രസ്വചിത്രം

ചുവപ്പ് എന്നത് വെറും ഒരു നിറമല്ല, സാഹചര്യത്തിനനുസരിച്ച് ഒരുപാട് അർത്ഥങ്ങൾ സമ്മാനിക്കുന്ന ഒരു വലിയ സത്യമാണ്

Published

on

0 0
Read Time:2 Minute, 24 Second

ദുബായ് മലയാളികളുടെ ഇടയിൽ വിരിഞ്ഞ ആശയം, റെഡ്, ജീവന്റെ കഥ പറയുന്നു. പൂർണമായും സസ്പെന്സില് ഒരുക്കിയിരിക്കുന്ന റെഡ് എന്ന ഈ ഹ്രസ്വചിത്രം ഒരു കെട്ടിട നിർമാണ തൊഴിലാളിയുടെ നല്ലമനസ്സിന്റെ കഥയാണ് പറയുന്നത്. കഥാപാത്രം ആരെന്നും എന്തെന്നും പറയാതെയാണ് കഥ പുരോഗമിക്കുന്നത്. ജോലി കഴിഞ്ഞു , ലേബർ കാമ്പിൽ നിന്നും എവിടേക്കോ പോകാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ യാത്രയെ പലരും പല തരത്തിൽ വ്യാഖ്യാനിക്കുന്നു.

എന്നാൽ അദ്ദേഹത്തിന്റെ യാത്രക്ക് പിന്നിൽ, ആരുടേയും കണ്ണുകൾ നനയ്ക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ആ വലിയ സസ്പെൻസ് ആണ് ഈ ചെറിയ ചിത്രത്തിൻറെ വിജയം. ചുവപ്പ് എന്നത് വെറും ഒരു നിറമല്ല, സാഹചര്യത്തിനനുസരിച്ച് ഒരുപാട് അർത്ഥങ്ങൾ സമ്മാനിക്കുന്ന ഒരു വലിയ സത്യമാണ് എന്ന ടാഗ് ലൈനിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

Advertisement

ദുബായിൽ മാധ്യമപ്രവര്‍ത്തകരായ സാദിഖ് കാവിൽ, ഫൈസൽ ബിൻ അഹമ്മദ് എന്നിവർ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിർവഹിച്ചതും മാധ്യമപ്രവർത്തകർ തന്നെ–തൻവീർ കണ്ണൂർ, സുജിത് സുന്ദരേശൻ, എെജു ആൻ്റോ എന്നിവർ. ബൈലൈൻ മീഡിയ നിർമിച്ച അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ മറ്റു അണിയറ പ്രവർത്തകർ: സംഗീതം: റിനിൽ ഗൗതം, ശബ്ദലേഖനം: അജയ് ജോസഫ്, ഡിക്സൺ ആലിസ് പൗലോസ്. മെയ്ക്കപ്പ്: സന്തോഷ് സാരംഗ്, ഷിജി താനൂർ. ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു ശബ്ദ സാന്നിധ്യമായി ചിത്രത്തിലുണ്ട്.

ആസ്റ്റർ മെഡിസിയുടെ പിന്തുണയോടെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Business

ഉരുവിലെ അര്‍ജുന്റെ കാരക്റ്റര്‍ പോസ്റ്ററുമായി അപ്പാനി ശരത്

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്

Published

on

0 0
Read Time:2 Minute, 2 Second

ഉരു സിനിമയില്‍ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളില്‍ മികച്ച അഭിനയം കാഴ്ചവെച്ച അര്‍ജുന്‍ എന്ന നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ്. ഫത്താഹിന്റെ ബാപ്പയുടെ റോളില്‍ കെ യു മനോജ്, ഉമ്മയുടെ റോളില്‍ മഞ്ജു പത്രോസ് എന്നിവരാണ് ഉരുവില്‍ അഭിനയിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ഇ എം അഷ്റഫിന്റെ സംവിധാന മികവില്‍ ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ‘ഉരു’ പറയുന്നത്.

Advertisement

മാമുക്കോയയുടെ ശ്രീധരന്‍ മൂത്താശാരി ഉരുവിലെ പ്രധാന കഥാപാത്രമാണ്. മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഉരുവിന്റെ സഹ നിര്‍മ്മാതാക്കളാണ് എ സാബുവും സുബിന്‍ എടപ്പകത്തും. ഉരുവിന്റെ ഛായാഗ്രാഹണം ശ്രീകുമാര്‍ പെരുമ്പടവും സംഗീതം കമല്‍ പ്രശാന്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ദീപാങ്കുരന്‍ കൈതപ്രവും, ഗാന രചന പ്രഭാവര്‍മ്മയുമാണ്. എഡിറ്റിങ് ഹരി ജി നായറും, അസോസിയേറ്റ് സംവിധായകന്‍ ഷൈജു ദേവദാസുമാണ്. കലാ സംവിധാനം വിനോദ് കൂത്തുപറമ്പും പ്രോഡക് ഷന്‍ എക്‌സിക്യു്ട്ടീവ് പി കെ സാഹിറും പി ആര്‍ ഒ പ്രേമന്‍ ഇല്ലത്തും ജസീര്‍ തെക്കേക്കരയുമാണ്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Entertainment

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Published

on

0 0
Read Time:7 Minute, 30 Second

അസമയത്ത് അപ്രതീക്ഷിതമായ ഒരിടത്തു പെട്ടുപോവുകയും അപ്രതീക്ഷിതമായി സംഭവിച്ച അനീതിയ്ക്ക് സാക്ഷിയാവുകയും ഇരയയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി നീണ്ട 28 വര്‍ഷം പോരാടുകയും ചെയ്ത ഒരു വ്യക്തിയായായിരുന്നല്ലോ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേരളത്തിലെ ചര്‍ച്ചാവിഷയമായത്. യാദൃശ്ചികമെന്നു പറയട്ടെ ചരിത്രം കുറിച്ച ആ ന്യായവിധി വരുന്നതിനു മുന്‍പു തന്നെ നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാവുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുപോലെത്തന്നെ അപ്രതീക്ഷിതമായ ഒരിടത്ത് അപ്രതീക്ഷിതമായ നേരത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന നന്മയുള്ള ഒരു കള്ളന്റെ കഥ. ചോരന്‍ എന്ന ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അഭയക്കേസിലെ വിധി വന്നത്. അന്തിമ വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് തെളിയിച്ചുകൊണ്ട് കാലത്തിനപ്പുറത്തേയ്ക്ക് കണ്ണയക്കാന്‍ അങ്ങനെ ചോരന്റെ സംവിധായകന്‍ സാന്റോ അന്തിക്കാടിലൂടെ ദൈവീകമായ ഇടപെടല്‍ നടന്നുവെന്നാണ് ചോരനിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഡോ. പ്രവീണ്‍ റാണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പകല്‍ ഉറങ്ങിയും രാത്രികളില്‍ ഒരുപോള കണ്ണടയ്ക്കാതെയും വൈകീട്ട് 6 മുതല്‍ വെളുപ്പിന് 6 വരെ ജോലി ചെയ്തുകൊണ്ട് സാങ്കേതിക വിദഗ്ധരും താരങ്ങളും മിനക്കെട്ടത് വെറുതെയായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു രാത്രി മാത്രം ഷൂട്ടിംഗ് നടത്തിയത്. ഒരു പക്ഷേ ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ഒരു സിനിമ ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന് സംവിധായകന്‍ സാന്റോ അന്തിക്കാട് പറഞ്ഞു. രാത്രിയുടെ യഥാര്‍ത്ഥ വശ്യത അതേപടി പകര്‍ത്താന്‍ ഈ നിശ്ചയദാര്‍ഢ്യത്തിലൂടെ സാധിച്ചു.

Advertisement

ഡോ പ്രവീണ്‍ റാണ, രമ്യ പണിക്കര്‍, സിനോജ് വര്‍ഗീസ് – ഒരു ചോരന്‍ സ്റ്റില്‍

സംവിധായകനും നിര്‍മാതാവും സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് ബിസിനസ്സ് കണ്‍സള്‍ട്ടന്റ് മാനേജിങ് ഡയറക്ടറും രണ്ടാം ഷെഡ്യൂളിനൊരുങ്ങുന്ന അനാനിലെ റെവലൂഷനറി ഹീറോ അനാന്‍ എന്ന ചെറുപ്പക്കാരനെ അവതരിപ്പിക്കുന്ന ഡോ പ്രവീണ്‍ റാണയുടെ രണ്ടാമത് ചിത്രമാണ് ചോരന്‍. ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് ചോരന്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഇതിനിടെ കോവിഡ് മൂലം തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം സഹായമെത്തിച്ചതിനെപ്പറ്റി അനാന്റെ പിന്നണി പ്രവര്‍ത്തകരായ രാജീവ് കോവിലകം, മേക്കപ്പ് കലാകാരന്‍ റോണി വെള്ളത്തൂവല്‍, കോസ്റ്റിയൂം ഡിസൈനര്‍ ബുസി ബേബി ജോണ്‍ എന്നിവര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത് ജനശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലെ ആദ്യത്തെ ജീപ്പ് റാംഗ്ലര്‍ റുബിക്കോണ്‍ ഡെലിവറിയെടുത്ത് 6.25 ലക്ഷം രൂപ മുടക്കി അതിന് KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍പ്പിടിച്ചും യുവനടി സനുഷയുമായി പരസ്യചിത്രത്തില്‍ അഭിനയിച്ചും പ്രവീണ്‍ റാണ വാര്‍ത്തകളില്‍ നിറഞ്ഞത്.

ചങ്ക്സ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രമ്യ പണിക്കരാണ് ചോരനിലെ നായികാവേഷം കൈകാര്യം ചെയ്യുന്നത്. രമ്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചോരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിരുന്നു.

അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസാണ് ചോരനിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യയും സിനോജും പൊറിഞ്ചു മറിയം ജോസിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ചോരന്‍. പതിനഞ്ചു ദിവസം തുടര്‍ച്ചയായി രാത്രി മാത്രം ഷൂട്ട്ചെയ്തഭിനയിച്ചത് ഒരു നടന്‍ എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നുവെന്ന്് സിനോജ് പറഞ്ഞു.

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ. എം. നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു. സ്റ്റാന്‍ലി ആന്റണി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. അടുത്തിടെ ഹിറ്റായ ഏതാനും മനോഹരഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗാനരചയിതാവു കൂടിയായ സംഗീത സംവിധായകന്‍ കിരണ്‍ ജോസിന്റെ അഞ്ചാമത് സിനിമയാണ് ചോരന്‍. എഡിറ്റര്‍ മെന്റോസ് ആന്റണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍. പ്രൊജക്റ്റ് ഡിസൈനര്‍ സുനില്‍ മേനോന്‍. ചിട്ടയോടും കുട്ടായ്മയോടും കൂടി പ്രവര്‍ത്തിച്ചതാണ് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പ്ലാന്‍ ചെയ്തപോലെത്തന്നെ ചിത്രം പൂര്‍ത്തികരിക്കാന്‍ സഹായിച്ചതെന്നും ദൈവത്തിന്റെ നിയോഗംപോലെ സാന്റോ അന്തിക്കാടിലൂടെ നടപ്പിലായ ചോരന്‍ നന്മയുള്ള കള്ളന്റെ കാഴ്ചകള്‍ ഒപ്പിയെടുത്തത് തീര്‍ത്തും അത്ഭുതകരമായി സുംഭവിച്ചതാണെന്നും ഡോ പ്രവീണ്‍ റാണ പറഞ്ഞു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Life

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Published

on

0 0
Read Time:3 Minute, 47 Second

സ്വന്തമായൊരു വീട് എന്നത് പലരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട സ്വപ്നങ്ങളില്‍ ഒന്നാണ്. അതിനാല്‍ തന്നെ വീട് പണിയുമ്പോള്‍ അത് തന്റെ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലുള്ള ഒന്നാകണം എന്ന് ആഗ്രഹിച്ചാല്‍ തെറ്റ് പറയാനാവില്ല. എന്ന ആ ആഗ്രഹം കലാശലായാല്‍ ഒരു വ്യക്തി എത്രമാത്രം മാറി ചിന്തിക്കും എന്നതിനുദാഹരണമാണ് കര്‍ണാടക സ്വദേശിയായ രവി ഹൊങ്ങല്‍ പണിത കാമറ വീട്.

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്ത്‌കൊണ്ട് ഇത്തരത്തില്‍ ഒരു വീട് പണിതു എന്ന് ചോദിച്ചാല്‍ രവിയുടെ പക്കല്‍ ഒരേ യൊരു ഉത്തരമേയുള്ളൂ..ഫോട്ടോഗ്രാഫര്‍ ആയ രവിക്ക് കാമറ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറിയിട്ട് വര്‍ഷങ്ങളായി. കാമറ നേടിത്തന്ന വരുമാനത്തിന്റെ ഫലമാണ് വീട്. അങ്ങനെയുള്ളപ്പോള്‍ ആ വീടിനും ഒരു കാമറ ടച്ച് വേണം എന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ് ?

Advertisement

49 വയസുള്ള രവി ഹൊങ്ങല്‍ ഈ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നാല്‍ വീട് യാഥാര്‍ഥ്യമായത് ഈ വര്‍ഷമാണ് എന്ന് മാത്രം. കാമറയോടുള്ള പ്രണയം വീട് നിര്‍മാണം കൊണ്ട് മാത്രം തീര്‍ന്നില്ല എന്നതാണ് മറ്റൊരു കൗതുകം . രവി ഹൊങ്ങല്‍ തന്റെ മൂന്നു മക്കള്‍ക്ക് കാനോന്‍, നിക്കോണ്‍, ഇപ്സോണ്‍ എന്നിങ്ങനെ കാമറ പേരുകളാണ് ഇട്ടിരിക്കുന്നത്.

ഏറെ അലഞ്ഞശേഷമാണ് കാമറയുടെ ആകൃതിയില്‍ വീട് നിര്‍മിക്കുന്നതിനായി എന്‍ജിനീയറെ കണ്ടെത്തിയത്. 71 ലക്ഷം രൂപയാണ് വീട് നിര്‍മിക്കുന്നതിനായി ചെലവായത്. വീടിനു ‘ക്ലിക്ക്’ എന്നാണ് പേരിട്ടിരിക്കുന്നത്. കാണുന്നവര്‍ക്ക് എല്ലാം തന്നെ ക്ലിക്ക് ഒരു വലിയ കൗതുകമായി മാറുകയാണിപ്പോള്‍.

രണ്ടര വര്‍ഷമെടുത്താണ് കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ഉള്ള ശാസ്ത്രി നഗറില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സഹോദരനായ പ്രകാശ് ഫോട്ടോഗ്രാഫി ചെയ്യുന്നത് കണ്ടിട്ടാണ് രവിക്ക് ഫോട്ടോഗ്രഫിയോട് അതിയായ താല്പര്യം ജനിച്ചത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഫോട്ടോഗ്രാഫിയില്‍ തന്നെ കരിയര്‍ ആരംഭിക്കുകയായിരുന്നു രവി. കാലം ചെല്ലുംതോറും ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം മനസ്സില്‍ വര്‍ധിച്ചു വന്നു. അതിന്റെ ഒരു പ്രതിഫലനമാണ് കാമറ രൂപത്തിലുള്ള ഈ വീട് പോലും.

വീടിന്റെ ആദ്യത്തെ നില ഒരു ഇപ്സോണ്‍ പ്രിന്റര്‍ പോലെയാണ് നിര്‍മിച്ചിരിക്കുന്നത്.രണ്ടാം നില നിക്കോണ്‍ ലെന്‌സ് മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്നാം നിലയിലെ ബെഡ്റൂം ജനലുകള്‍ കാനോന്‍ ഫ്‌ലാഷിനു സമാനമായാണ് നിര്‍മിച്ചിരിക്കുന്നത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending