Connect with us

Fashion

ഫാഷൻ രംഗത്ത് അടിമുടി മാറ്റം, ഫാഷൻ കൺസൾട്ടന്റുകൾക്ക് സാധ്യതകൾ ഏറെ

ഫാഷൻ ഡിസൈനിംഗ് പഠിച്ചിറങ്ങുന്ന പല വിദ്യാർത്ഥികളും ഇപ്പോൾ കേവലം ഡിസൈനിംഗിന്റെ മാത്രം പിന്നാലെ പോകാതെ, ഫാഷൻ കണ്സള്ട്ടന്സികളിൽ ആണ് ശ്രദ്ധപതിപ്പിക്കുന്നത്

Media Ink

Published

on

കേരളത്തിന്റെ ഫാഷന്‍ രംഗം ഇപ്പോള്‍ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ഏതെങ്കിലും ഒരു വസ്ത്രം എന്നതല്ല, ഓരോ വ്യക്തിക്കും വേണ്ടി എക്‌സ്‌ക്ലൂസീവ് ആയി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ എന്നതിനോടാണ് ഇപ്പോള്‍ പ്രിയം. അതായത് ഫാഷന്‍ രംഗം കൂടുതല്‍ കസ്റ്റമൈസ്ഡ് ആയിരിക്കുന്നു.

മാത്രമല്ല, കേവലം വസ്ത്രം എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇന്നത്തെ മലയാളിയുടെ ഫാഷന്‍ സങ്കല്പ്പം. അടിമുടി ഗെറ്റപ്പില്‍ ഫാഷന്‍, സെന്‍സ് ചെയ്യാനാവണം അതാണ് ഇന്നത്തെ യുവത്വത്തിന്റെ ആവശ്യം. ഈ അവസ്ഥയിലാണ് ഫാഷന്‍ കണ്‍സള്‍ട്ടന്റ്മാരുടെ സാധ്യതകള്‍ വര്‍ധിക്കുന്നത്.

Advertisement

ഒരു വ്യക്തിയുടെ വ്യക്തിത്വം മറ്റൊരാളെ ആകര്‍ഷിക്കുക, കേവലം വസ്ത്രത്തിലൂടെ മാത്രമല്ല. പ്രസ്തുത വ്യക്തിയുടെ നടപ്പ്, ഇരിപ്പ് , പെരുമാറ്റരീതി എന്നിവയെല്ലാം ഒരു ഘടകമാണ്. ഇക്കാര്യങ്ങളില്‍ ഉള്ള ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കുക എന്നതിനൊപ്പം ഓരോ വ്യക്തിക്കും ചേരുന്ന ഡ്രസ്സ്, ഹെയര്‍ സ്റ്റൈലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയെല്ലാമാന് ഒരു ഫാഷന്‍ കണ്‍സല്‍ട്ടന്റ് ചെയ്യുക.

വിവാഹങ്ങളോടനുബന്ധിച്ചന് ഇത്തരം കണ്‍സള്‍ട്ടന്‍സി സേവനം കൂടുതലായി കാണുന്നത്. വിവാഹ ദിനം ഓരോ വ്യക്തിയും ഏറ്റവും മികച്ച രീതിയില്‍ തന്നെ തങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുവാന്‍ ശ്രമിക്കുന്നു.വിവാഹ കാര്‍ഡ് തെരഞ്ഞെടുക്കുന്നത് മുതല്‍, തീമാറ്റിക് വസ്ത്രവും വാഹനവും ഉള്‍പ്പെടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാകാര്യത്തിലും കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാണ്.

ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിറങ്ങുന്ന പല വിദ്യാര്‍ത്ഥികളും ഇപ്പോള്‍ കേവലം ഡിസൈനിംഗിന്റെ മാത്രം പിന്നാലെ പോകാതെ, ഫാഷന്‍ കണ്‌സള്ട്ടന്‌സികളില്‍ ആണ് ശ്രദ്ധപതിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലും വന്‍ സാധ്യതകളാണ് ഇതിനുള്ളത്.

Advertisement

Fashion

ഇന്ത്യന്‍ ക്രാഫ്റ്റുകളുടെ ശേഖരണവുമായി ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചര്‍

പയ്യന്നൂര്‍ പി.ജി അന്തിതിരിയനും കടുംബവുമാണ് കേരളത്തിലെ കരകൗശല വിസമയം എക്സബിഷനില്‍ ഒരുക്കിയിരിക്കുന്നത്.

Media Ink

Published

on

കൊച്ചി: ഇന്ത്യയുടെ സമ്പന്നമായ കരകൗശല പൈതൃകം ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചുകൊണ്ട് ഗൂഗിളിന്റെ ആര്‍ട്സ് ആന്‍ഡ് കള്‍ചര്‍. ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെ ഏറ്റവും പുതിയ എക്സിബിഷന്‍ ‘ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ’ പുറത്തിറക്കി. ടൂറിസം മന്ത്രാലയം, ദസ്തകരി ഹാത് സമിതി തുടങ്ങി 20ല്‍ അധികം സാംസ്‌കാരിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് എക്സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. g.co/craftedinindia എന്ന വെബ്സൈറ്റിലൂടെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ കരകൗശല രൂപങ്ങളുടെ ശേഖരം കാണാന്‍ സാധിക്കും. തുണിത്തരങ്ങള്‍, എംബ്രോയിഡറി, വാള്‍ പെയിന്റിംഗുകള്‍, കല്ലുപണികള്‍, മെറ്റല്‍ കാസ്റ്റിംഗ്, മരം കൊത്തുപണി വരെയുള്ളവ ഇതിലുണ്ട്. കേരളം മുതല്‍ കശ്മീര്‍ വരെയും കച്ച് മുതല്‍ കൊഹിമ വരെയുമുള്ള ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്ന് 50ലധികം കരകൗശല വസ്തുക്കള്‍ ഇപ്പോള്‍ ‘ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ’ യില്‍ ലഭിക്കും. ഇന്ത്യന്‍ കരകൗശല ശേഖരത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ എക്സിബിഷനാണിത്. സമൂഹിക ചുറ്റുപാടുകള്‍ക്കും പ്രാദേശിക പരിലാളനത്തിനും കരകൗശല വസ്തുക്കള്‍ എങ്ങനെ സ്വാധിനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ പുരാതന ലോഹ കരകൗശല വസ്തുക്കള്‍. പയ്യന്നൂര്‍ പി.ജി അന്തിതിരിയനും കടുംബവുമാണ് കേരളത്തിലെ കരകൗശല വിസമയം എക്സബിഷനില്‍ ഒരുക്കിയിരിക്കുന്നത്. ലോഹം കൊണ്ടുള്ള കുത്തുവിളക്കുകള്‍, ഉരുളി, ഡോര്‍ ഹാന്റില്‍ തുടങ്ങി കലാപരമായ ലോഹ കരകൗശല വസ്തുക്കള്‍ എക്സിബിഷനില്‍ കാണാന്‍ സാധിക്കും. അംഗമി നാഗാസ് ബാസ്‌ക്കറ്ററി, ഗുജറാത്തി മാതാ നി പച്ചേഡി വസ്ത്രങ്ങള്‍ തുടങ്ങി 280ല്‍ അധികം വൈവിധ്യങ്ങളാണ് എക്സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ചന്നപത്ന കളിപ്പാട്ടങ്ങള്‍, ഒഡീഷയിലെ ചാഹു മാസ്‌ക്കുകള്‍, 500 വര്‍ഷം പഴക്കമുള്ള കാശ്മീരി എംബ്രോയിഡറികളും ആന്ത്രാ പ്രദേശിലെ പുരാതന ലെതര്‍ പാവ നിര്‍മ്മാണവും എക്സിബിഷനില്‍ കാണാനാകും.

ലോകത്തിലെ കലാ, സാംസ്‌കാരിക സമ്പത്ത് കാത്തു സൂക്ഷിക്കുകയാണ് ഗൂഗിള്‍. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന് ആഗോള ശ്രദ്ധ നല്‍കുന്ന നിരവധി പ്രോജക്ടുകള്‍ വര്‍ഷങ്ങളായി തങ്ങള്‍ ഇന്ത്യയില്‍ ചെയ്തിട്ടുണ്ടെന്നും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പത്തുള്ള ഇന്ത്യന്‍ കരകൗശല വസ്തുക്കളാണ് ഇപ്പോള്‍ എക്സിബിഷനിലുള്ളതെന്നും ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ സീനിയര്‍ ഡയറക്ടര്‍ അമിത് സൂദ് പറഞ്ഞു. എക്സിബിഷന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കാനും, ടൂറിസം മന്ത്രാലയത്തിന്റെയും ദസ്തകരി ഹാത് സമിതിയുടെയും പങ്കാളിത്തത്തോടെ കരകൗശല പാരമ്പര്യങ്ങളെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനും അവ ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറില്‍ അവതതരിപ്പിക്കാനും സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അമിത് സൂദ് പറഞ്ഞു.

Advertisement

‘ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മികച്ച ഒരു അവസരമാണ്. ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെയും അവിടുത്തെ ജനങ്ങളുടെയും ആഴത്തിലുള്ള കലയാണ് എക്സിബിഷനില്‍ പറയുന്നത്. വ്യത്യസ്ത പാരമ്പര്യങ്ങള്‍, സമൂഹങ്ങള്‍, ഭാഷകള്‍, വസ്ത്രധാരണരീതി, ജീവിതശൈലി എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി സാംസ്‌കാരിക വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ എക്സിബിഷനിലൂടെ ലോകം ഈ ജീവിത പാരമ്പര്യങ്ങളെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ ദസ്തകരി സാത്ത് സമിതി പ്രസിഡന്റ് ജയ ജെയ്റ്റ്ലി പറഞ്ഞു.

അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍, ആവണി സൊസൈറ്റി, ചത്രപതി ശിവജി വാസ്തു സാഗ്രഹാലയ തുടങ്ങി 21 സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എക്സിബിഷനില്‍ പങ്കാളികളായിരിക്കുന്നത്. ഇന്ത്യയില്‍ 75ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പങ്കാളിത്തമുള്ളത്. 80 രാജ്യങ്ങളിലായി 2000ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പങ്കാളിയാണ്.50 മില്യണ്‍ ആളുകളാണ് ഗൂഗിള്‍ ആര്‍ട്സ് പ്രാറ്റഫോം പ്രതിമാസം ഉപയോഗിക്കുന്നത്.

Continue Reading

Fashion

ആമസോണില്‍ ഓഫര്‍ പെരുമഴ; 80 ശതമാനം വരെ വിലക്കുറവ്

24വരെയാണ് 500ല്‍ പരം പ്രമുഖ ബ്രാന്‍ഡുകള്‍ 80ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുക

Media Ink

Published

on

വമ്പന്‍ ഓഫാറുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് ആമസോണ്‍ ഫാഷന്‍. ജൂണ്‍ 21ന് സെയില്‍ തുടങ്ങി. 24 വരെ തുടരുന്ന സീസണ്‍ വില്‍പ്പനയില്‍ 500ല്‍ പരം ആഗോള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ 50ശതമാനം മുതല്‍ 80ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്യൂമ, സ്പാര്‍ക്സ്, യു എസ് പോളോ, ഫാസ്റ്റ്ട്രാക്ക് തുടങ്ങി വമ്പന്‍ ബ്രാന്‍ഡുകളെല്ലാം തന്നെ ഓഫര്‍ സെയ്‌ലിനുണ്ട്.

ആമസോണ്‍ പേ ഇടപാടിന് ഉപയോഗിച്ചാല്‍ 15ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ബാഗുകള്‍ക്കും ഷൂകള്‍ക്കും വസ്ത്രങ്ങള്‍ക്കുമെല്ലാം വമ്പന്‍ ഓഫറുകളുണ്ട്. മെന്‍സ് ഷൂവിന് 80 ശതമാനം വരെ ഓഫറുണ്ട്. മെന്‍സ് ക്ലോത്തിംഗ് വിഭാഗത്തിലും ഈ ഓഫറുണ്ട്. 17,990 രൂപയുടെ സാംസംഗ് ജെ7 ഡുവോ 15,990 രൂപയ്ക്ക് ലഭിക്കും.





Continue Reading

Fashion

എന്തുകൊണ്ടാണ് റെഡ്ഡില്‍ കരീന സെക്‌സി ആകുന്നത്

പണ്ടത്തെ പൂജയുടെ ചിത്രം ട്വിറ്ററില്‍ ആരെങ്കിലും ഷെയര്‍ ചെയ്താല്‍ അത് വൈറലാകുകയാണ് എപ്പോഴും പതിവ്

Media Ink

Published

on

ബോളിവുഡ് സുന്ദരി കരീന കപൂറിന് ഏറ്റവുമിഷ്ടപ്പെട്ട നിറം ഒരു പക്ഷേ റെഡ് ആയിരിക്കുമെന്നാണ് ബോളിവുഡിലെ സംസാരം. താരത്തിന്റെ ഡിസൈനുകളില്‍ പലതും റെഡ്ഡിലാകുന്നതും അതുകൊണ്ടായിരിക്കാം. കരീന വരവറിയിച്ച കബി ഖുശി കബി ഖം എന്ന കരണ്‍ ജോഹാര്‍ ചിത്രത്തിലായിരുന്നു റെഡ് ഔട്ട്ഫിറ്റില്‍ ആദ്യമായി ബോളിവുഡ് സുന്ദരി തിളങ്ങിയത്. യൂ ആര്‍ മൈ സോണിയ ഗാനരംഗത്ത് ഹൃതിക് റോഷനൊപ്പം കരീന എത്തിയത് ലെതര്‍ പാന്റ്‌സോട് കൂടിയ ചുവന്ന ഡ്രസില്‍ ആയിരുന്നു.

ക്രോപ് ടോപ്പുകളോട് പ്രത്യേക താല്‍പ്പര്യമുള്ള കരീനയുടെ റെഡ് ഔട്ട്ഫിറ്റിന് വമ്പന്‍ വരവേല്‍പ്പായിരുന്നു അന്ന് ലഭിച്ചത്. താരം അടുത്തിടെ സോഹല അലി ഖാന്റെ പുസ്തക പ്രകാശന ചടങ്ങിനെത്തിയ റെഡ് ഔട്ട്ഫിറ്റ് കരണ്‍ ജോഹാര്‍ ചിത്രത്തിലെ കരീനയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് തന്നെയാണ് ഓര്‍മിപ്പിച്ചത്. ഫാഷന്‍ രംഗത്ത് പുതുചലനങ്ങള്‍ തീര്‍ത്ത കഥാപാത്രമായിരുന്നു കരീനയുടെ പൂജ.  കരീനയുടെ പുതിയ റെഡ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ തന്യ ഗവ്‌റിയാണ്.

സെക്‌സിയും ഗ്ലാമറസുമാണ് പുതിയ ലുക്ക് എന്നാണ് ഫാഷന്‍ ലോകത്തെ സംസാരം. പുതിയ ലുക്കിലുള്ള ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്.

പണ്ടത്തെ പൂജയുടെ ചിത്രം ട്വിറ്ററില്‍ ആരെങ്കിലും ഷെയര്‍ ചെയ്താല്‍ അത് വൈറലാകുകയാണ് എപ്പോഴും പതിവ്. അത്രമാത്രമുണ്ട് ആ റെഡ് ഔട്ട്ഫിറ്റിന്റെ സ്വാധീനം. എന്തായാലും പുതിയ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റും ആഘോഷമാക്കുകയാണ് കരീന ഫാന്‍സ്.

 





Continue Reading
Advertisement

Facebook

Recent Posts

Advertisement
Home2 weeks ago

വൈകാരികമായി ഒറ്റപ്പെടുമ്പോള്‍… ചിന്തകള്‍ക്ക് അതീതമാണ് യാഥാര്‍ഥ്യം

Kerala4 weeks ago

56 % ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് നടത്തിയ സര്‍വേ ഫലം

Kerala1 month ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

Books1 month ago

മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍

Business1 month ago

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

Entertainment1 month ago

ബിജു മേനോനും, പാര്‍വതിയും ഒന്നിച്ച ആര്‍ക്കറിയാം’ മെയ് 19ന് നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

Viral

Entertainment6 months ago

നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാകുന്നു

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

Life10 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health12 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life1 year ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 year ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics1 year ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala2 years ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 years ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 years ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

Opinion

Kerala1 month ago

യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ

Business1 month ago

മലയാളി സംരംഭകരുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍

അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു

Opinion6 months ago

കര്‍ഷകസമരവും ജിയോയുടെ ബിസിനസ് മോഡലും; എന്താണ് ബന്ധം?

കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയാന്‍ വിപണിയിലെ കോര്‍പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?

Education9 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business10 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion10 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business10 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion10 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion10 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life11 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Auto

Auto9 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto9 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto9 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto10 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto10 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto11 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto11 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto11 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto11 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto11 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending