0 0
Read Time:2 Minute, 53 Second

ചൈനീസ് കമ്മ്യുണിസ്റ് പാർട്ടിയിലും രാജ്യത്തും ഏറ്റവും ശക്തനായ അധികാര കേന്ദ്രമായി മാറുകയാണ് അവരുടെ പ്രസിഡൻറ് ഷി ജിൻപിംഗ് .ഇത് പ്രതിഫലിപ്പിക്കുന്നതായിരുന്നു പത്തൊമ്പതാം പാർട്ടി കോൺഗ്രസ്സിൽ അദ്ദേഹം നടത്തിയ മൂന്നര മണിക്കൂർ നീണ്ട മാരത്തോൺ പ്രസംഗം.

അയൽ രാജ്യങ്ങളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ റെഡിയാണെന്നു ഷി പറഞ്ഞു.എന്നാൽ അത് ഒരിക്കലും ചൈനയുടെ താല്പര്യങ്ങൾ ബലി കഴിച്ചുകൊണ്ടാവില്ലെന്ന് ശക്തമായ താക്കീതും ഫാസിസ്റ്റു ശൈലിയിൽ അദ്ദേഹം നൽകി.

Advertisement

തന്റെ നേതൃത്വത്തിൽ ചൈന കൈവരിച്ച പുരോഗതി അസാധാരണമാണെന്നു അദ്ദേഹം അവകാശപ്പെട്ടു.ചൈനയുടെ സ്വന്തം താല്പര്യങ്ങൾ മറന്നു ഏതെങ്കിലും കാര്യത്തിന് പരിഹാരം ഉണ്ടാകുമെന്നു ആരും മനക്കോട്ട കെട്ടേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

ഏകദേശം രണ്ടായിരത്തി മുന്നൂറു പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.ഇന്ത്യയും ചൈനയും തമ്മിൽ സിക്കിമിലെ ഡോക് ലാം അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന പ്രസക്തമാകുന്നത്.അതിരൂക്ഷമായിട്ടായിരുന്നു വിവിധ വിഷയങ്ങളിൽ നിലവാരമില്ലാതെയുള്ള ചൈനയുടെ പ്രതികരണം.

പാകിസ്താന്റെ ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്കു കുട പിടിക്കുന്ന ഏർപ്പാട് ചൈന ഇതു വരെ നിർത്തിയിട്ടില്ല

മാവോക്കും ഡെങ്ങിനും  ശേഷം ചൈനയുടെ പരമോന്നത ഫാസിസ്റ്റു നേതാവാകാൻ ഒരുങ്ങുന്ന ഷി അടുത്തിടെയായി സ്വീകരിച്ചു പോരുന്നത് മറ്റു രാജ്യങ്ങളിൽ അധീശത്വം സ്ഥാപിക്കാനുള്ള നടപടികളാണ്.

പാകിസ്താന്റെ ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്കു കുട പിടിക്കുന്ന ഏർപ്പാട് ചൈന ഇതു വരെ നിർത്തിയിട്ടില്ല.അതുകൊണ്ടുതന്നെ പുതിയ ലോക നേതാവാകാനുള്ള ചൈനയുടെ ഗൂഢ പദ്ധതികളെ പ്രതിരോധിക്കേണ്ടത് ഇന്ത്യയുടെ അനിവാര്യതയായി തീർന്നിരിക്കുന്നു.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language