0 0
Read Time:1 Minute, 40 Second

അടുത്തിടെ ഫേസ്ബുക്കിൽ പ്രചരിച്ച #ചിന്തകള്‍ക്ക് നിറമുണ്ടോ? എന്ന ചോദ്യത്തിന് ഉത്തരവുമായി, വനിതാ ഫേസ്ബുക് കൂട്ടായ്മയായ ക്വീൻസ് ലോഞ്ചിന്റെ പുസ്തകപ്രകാശനം. 750 ഓളം വനിതങ്ങൾ അംഗങ്ങളായ ക്വീൻസ് ലോഞ്ചിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് അംഗങ്ങളുടെ കൃതികൾ ഉൾപ്പെടുത്തി ‘ഒറ്റ നിറത്തിൽ മറഞ്ഞിരിക്കുന്നവർ’ എന്ന പേരിൽ ആദ്യ പുസ്തകം ഇറക്കിയത് .

നടി റീമ കല്ലിങ്കൽ , ബെന്യാമിൻ എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. ക്വീൻസ് ലോഞ്ചിന്റെ ഭാഗമായ അംഗങ്ങളിൽ 75 ഓളം പേര് ചേർന്ന് എഴുതിയ കഥകളും കവിതകളും ലേഖനങ്ങളുമാണ് ‘ഒറ്റ നിറത്തിൽ മറഞ്ഞിരിക്കുന്നവർ’ എന്ന പുസ്തകത്തിന്റെ ഇതിവൃത്തം. കേരളത്തിനകത്തും പുറത്തുമായി നിന്നുള്ള വനിതകൾ ക്വീൻസ് ലോഞ്ച് വാര്ഷികാഘോഷത്തിനായി ഒത്തു ചേർന്നിരുന്നു.

Advertisement

പുസ്തകപ്രകാശനത്തിനു ശേഷം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓൺലൈൻ സൗഹൃദങ്ങൾക്ക് കാമ്പില്ലാ എന്ന് പറയപ്പെടുന്ന ഈ സാഹചര്യത്തിൽ ക്വീൻസ് ലോഞ്ച് കൂട്ടായ്മ വലിയ പ്രതീക്ഷകൾ ആണ് നൽകുന്നത്.

 

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language