Connect with us

Travel

കഥകളുറങ്ങുന്ന ധനുഷ്‌കോടി

Published

on

0 0
Read Time:4 Minute, 42 Second

രതീഷ് പനമ്പറ്റ എഴുതുന്നു …..

കഴിഞ്ഞ ദിവസം ധനുഷ്‌കോടി വരെ ഒരു യാത്രപോയി, യാത്രകൾ പലത് ചെയ്തിട്ടുണ്ടെങ്കിലും ഈ രാമേശ്വരം യാത്ര – യാത്രകളെ സംബന്ധിക്കുന്ന ചില പ്രധാന തിരിച്ചറിവുകൾ തന്നു . ഏതാണ്ട് 2005 മാർച്ചിലെ ചുട്ടുപഴുത്ത ഒരു രാത്രിയിലാണ് രാമേശ്വരം സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നത്, ജീവിതത്തിൽ ഏറ്റവും ‘വൃത്തി ഹീനമായ’ ഭക്ഷണം കഴിച്ചത് അന്ന് അവിടെ ചാച്ചുകെട്ടിയ ഒരു കൂരയിൽ നിന്നായിരുന്നു . റൂമെടുക്കാൻ പണമില്ലാത്തതിനാൽ റെയിവേ സ്റ്റേഷനിൽ മണലും മണ്ണും പാറിനടക്കുന്ന തറയിൽ കിടന്നു, രാത്രി വൈകിയതോടെ വിയർപ്പും ചെളിയും ചേർന്ന് കിടന്നിടത്തുനിന്നും തെന്നി നീങ്ങാൻ തുടങ്ങി.

Advertisement

രാത്രി വെളുപ്പിച്ചു ധനുഷ്‌കോടി ലക്ഷ്യമാക്കി നീങ്ങി .അന്ന് മുകുന്ദരയ്യർ ചതിരം വരെ മാത്രമാണ് റോഡ് ഉണ്ടായിരുന്നതെന്ന് തോനുന്നു, അവിടെനിന്നങ്ങോട്ടു അരിചമുനൈ വരെ ഏതാണ്ട് 5 കിലോമീറ്റര് മണലിലൂടെ ടെമ്പോ യിൽ യാത്രചെയ്യണം, അതിനും കാശ് ഇല്ലാതിരുന്നതിനാൽ ആ അഞ്ച് കിലോമീറ്റർ ഞങ്ങൾ നടക്കാൻ തീരുമാനിച്ചു , കയ്യിലിരുന്ന കുപ്പിയിൽ അവിടെ കണ്ട ഓലപ്പുരയിൽ നിന്നും ഉപ്പുരസമുള്ള കുറച്ചു വെള്ളം ഇരന്നുവാങ്ങി ഞങ്ങൾ നടന്നു ..പൊള്ളുന്ന വേനൽച്ചൂടിൽ കയ്യിൽ കരുതിയ വെള്ളം തീരെ കുറവായിരുന്നു, ദൂരെ കാണുന്ന ഓരോ ലാൻഡ്മാർക്കിലും വച്ച് ചുണ്ടുനനയൻ വെള്ളം നുണഞ്ഞു ആ വെയിലിൽ കരിഞ്ഞുണങ്ങി ആ പത്തു കിലോമീറ്റർ ഞങ്ങൾ നടന്നു തീർത്തു .യാത്രയിൽ ഒറ്റപ്പെട്ട ഒരു മുക്കുവ ഗ്രാമവും ഞങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത പട്ടാളക്കാരുമൊഴികെ ധനുഷ്കോടിയിൽ യാത്രികരായി അന്ന് ആരും ഉണ്ടായിരുന്നില്ല . കാറ്റിൽ സൂചി കുത്തും പോലെ ദേഹത്ത് തറച്ചുകയറുന്ന മണൽ തരികളും, ഒരു വശത്തു പതച്ചുയരുന്ന തിരമാലകൾക്കും മറുവശത്തു ശാന്തമായ നീല കടലിനുമിടയിലെ മണലിന്റെ ഞാണിലൂടെ നടക്കുമ്പോൾ ഉള്ളുനിറയെ 1964 ൽ ഒരു ചുഴലിക്കാറ്റിൽ അവിടെനിന്നും കടലെടുത്ത പിഞ്ചു കുഞ്ഞുങ്ങളുടെയും നൂറുകണക്കിന് കുടുംബങ്ങളുടെയും ഹൃദയ വികാരങ്ങളായിരുന്നു .

തകർത്തെറിയപെട്ട ഓരോ വീടുകാണുമ്പോഴും അതിൽ പച്ചപ്പോടെ ഉണ്ടായിരുന്ന ജീവിതാനുഭവങ്ങളിലേക്കു കൂടിയാണ് സഞ്ചരിച്ചിരുന്നത് .ഇത്രയും എഴുതിയതെന്തെന്നുവച്ചാൽ ഇന്നലെ റാംശ്വരത്തേക്കു പോയത് ഞങ്ങൾ 4 പേർ എറണാകുളത്തുനിന്നും ഒരു കാറിൽ – കമ്പം തേനി മധുരൈ , രാമേശ്വരം വഴി ധനുഷ്കോടിയും തിരിച്ചു മധുരൈ, പളനി ,പൊള്ളാച്ചി , മലക്ക പ്പാറ , അതിരപ്പള്ളി വഴി എറണാകുളത്തേക്കും…ധനുഷ്‌കോടി അരിചമുനൈ വരെ റോഡ് എത്തിയിരിക്കുന്നു , ഒഴിവുദിവസമായതിനാൽ പതിനായിരക്കണക്കിന് സഞ്ചാരികളും . ഈ 1000 കിലോമീറ്റര് യാത്ര അങ്ങേ അറ്റം വിരസമായിരുന്നു യാത്രയുടെ ഒരു അനുഭവതാലങ്ങളും സമ്മാനിക്കാൻ ആ യാത്രക്കായില്ല . കാറിൽ സൗകര്യപ്രദമായ യാത്ര, ഇഷ്ടമുള്ളിടത്തു ഇഷ്ട്ടമുള്ള ഭക്ഷണം, പൂർണമായും മറ്റൊരാളെയും ആശ്രയിക്കാതെ ഉള്ള യാത്ര . എൻറെ ഹോം ടൌൺ ആയ മഞ്ചേരിയിലെക്കു കാറെടുത്തു പോയിവരുന്ന ലാഘവത്തിൽ- അതേ യാത്രാനുഭവത്തിൽ ആ യാത്ര അവസാനിപ്പിക്കേണ്ടിവന്നു . യാത്രകൾക്കുവേണ്ടി യാത്ര പോകാതിരിക്കുന്നതാണ് നല്ലത്‌ .

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

National

ശ്രീലങ്കാ സന്ദര്‍ശനത്തിന്റെ ആദ്യദിനങ്ങളില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല ജാഫ്നയിലും ട്രിങ്കൊമലിയിലും കൊളംബോയിലും

രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചകളും നടന്നു

Published

on

0 0
Read Time:5 Minute, 5 Second

ശ്രീലങ്ക സമീപകാലത്തെ ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുന്ന ഈ അവസരത്തില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല നാലു ദിവസത്തെ സന്ദര്‍ശനത്തിന് (ഒക്ടോബര്‍ 02-05) ശ്രീലങ്കയിലെത്തി. ഉഭയകക്ഷിബന്ധം, ഇരുരാഷ്ട്രങ്ങളുടെയും നിലവിലുള്ള സംയുക്തപദ്ധതികളുടെ പുരോഗതി, കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ തുടര്‍ സഹകരണം എന്നിവയാണ് സെക്രട്ടറിയുടെ സന്ദര്‍ശനത്തിനിടെ അവലോകനം ചെയ്യുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു

സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച വിദേശകാര്യ സെക്രട്ടറി ജാഫ്നയുടെ വടക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കുകയും പാലാലി വിമാനത്താവളത്തിന്റെ വികസനത്തിന്റെയും പുനരധിവാസത്തിന്റെയും പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. തമിഴ് പ്രാമുഖ്യതയുള്ള വടക്കന്‍ പ്രവിശ്യയുടെ സാമൂഹിക-സാമ്പത്തിക ക്ഷേമത്തിന് ഈ പദ്ധതി പ്രധാനമാണ്.

Advertisement

ജാഫ്നയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പലാലി വിമാനത്താവള വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ വിദേകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പരിശോധിക്കുന്നു

ഞായറാഴ്ച വിദേശകാര്യ സെക്രട്ടറി ട്രിങ്കൊമലിയിലെ ഓയില്‍ ടാങ്ക് ഫാമുകളും സന്ദര്‍ശിച്ചു. ലങ്ക ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു (LIOC) കീഴിലുള്ള ലോവര്‍ ടാങ്ക് ഫാമുകളില്‍ നടത്തിയ വികസനത്തെക്കുറിച്ചും ഇന്ത്യാ-ശ്രീലങ്കാ ഊര്‍ജ പങ്കാളിത്തം ഇനിയും ശക്തിപ്പെടുത്തുന്നതിന്റെയും ശ്രീലങ്കയുടെ ഊര്‍ജസുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും സാധ്യതകളെക്കുറിച്ചും കോര്‍പ്പറേഷന്‍ അധികൃതര്‍ അദ്ദേഹത്തിനു വിശദീകരിച്ചു കൊടുത്തുവെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ടാങ്കുകള്‍ ദേശീയഇന്ധന സ്ഥാപനമായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ (CPC) നിയന്ത്രണത്തിലാക്കണമെന്ന് ശ്രീലങ്കയിലെ എണ്ണമേഖലയിലെ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടതിനാല്‍ ഈ സൈറ്റിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു. അന്നേ ദിവസത്തെ അവസാന പരിപാടിയായി പ്രശസ്തമായ ജാഫ്നാ സാംസ്‌കാരിക കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശനവേളയില്‍, വിദേശകാര്യ സെക്രട്ടറി ഈ കലാസാംസ്‌കാരിക കേന്ദ്രത്തെ ഏറെ പ്രകീര്‍ത്തിച്ചു. ഈ പ്രദേശത്തെ ജനങ്ങളെ അവരുടെ വേരുകളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകം ഇന്ത്യയുമായി പങ്കിടുന്നതിനും സഹായിക്കുന്നതിനായി ഇന്ത്യന്‍ ഗ്രാന്റ് സഹായം കൊണ്ടാണ് അതു നിര്‍മിച്ചത്.

ഇന്നലെ (തിങ്കളാഴ്ച) വിദേശകാര്യ സെക്രട്ടറി ശ്രീലങ്കന്‍ പ്രസിഡന്റ് ഗറ്റോബായ രാജപക്‌സ, പ്രധാനമന്ത്രി മഹീന്ദ രാജപക്‌സ, വിദേശകാര്യ മന്ത്രി ജി. എല്‍. പെയ്റിസ് എന്നിവരെയും സന്ദര്‍ശിച്ചു. കൂടാതെ, പ്രധാന തമിഴ് രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് നാഷണല്‍ സഖ്യത്തിന്റെ ഒരു പ്രതിനിധി സംഘവുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്യുന്നതിനാണ് വിദേശകാര്യ സെക്രട്ടറിയുടെ ഈ സന്ദര്‍ശനം. രണ്ട് അയല്‍രാഷ്ടങ്ങളും കോവിഡ്-19 മഹാമാരിയെ കൂട്ടായി നേരിടാനും സാധ്യമായ രീതിയില്‍ പരസ്പരം സഹായിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം, ഇന്ത്യ ആദ്യം അയല്‍പക്കം എന്ന നയപ്രകാരം കോവിഡ് -19 വാക്സിനുകളും അടിയന്തര മെഡിക്കല്‍ ഓക്സിജന്റെ ഷിപ്പ്മെന്റുകളും രോഗബാധയുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനെ പ്രതിരോധിക്കാനായി ശ്രീലങ്കയ്ക്കു നല്‍കിയിരുന്നു.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Gulf

ഒമാനിലെ ദീര്‍ഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍

മസ്‌ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഡോ. ഷംഷീര്‍ അടക്കം 22 നിക്ഷേപകര്‍ ദീര്‍ഘകാല റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങി

Published

on

0 0
Read Time:2 Minute, 31 Second

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍ വയലില്‍. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന് ഒമാനിലും ആശുപത്രികളുടെ ശൃംഖലയുണ്ട്. ഇതില്‍ പ്രമുഖ ആരോഗ്യകേന്ദ്രമാണ്
മസ്‌ക്കറ്റിലെ ബുര്‍ജീല്‍ ആശുപത്രി. മഹാമാരിക്കാലത്തടക്കം ഒമാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നടത്തിയിരുന്നു.

ഒമാന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല താമസവിസ പദ്ധതിയില്‍ തുടക്കത്തില്‍ തന്നെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ ഒമാന്‍ ഭരണാധികാരികള്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വ്യാവസായിക മേഖലയുടെ അഭിവൃദ്ധിക്കും സാങ്കേതിക വളര്‍ച്ചയ്ക്കും ഗുണകരമാകും. വിവിധ മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കാനും അവരുടെ സേവനവും വൈദഗ്ദ്യവും രാജ്യത്തിനായി ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും. റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ഒമാന്‍ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

Advertisement

പത്തു വര്‍ഷം കാലാവധിയുള്ള താമസ വിസയാണ് ഡോ. ഷംഷീറിന് ലഭിച്ചത്. യുഎഇയിലെ ഗോള്‍ഡന്‍ വിസ പദ്ധതിക്ക് സമാനമായാണ് ഒമാന്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്. 2019 ജൂണില്‍ ഡോ. ഷംഷീറിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഡോ. ഷംഷീറിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരാണ് ആദ്യദിനം ദീര്‍ഘകാല റസിഡന്‍സി കാര്‍ഡ് ഏറ്റുവാങ്ങിയത്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Life

കനലിലും വാടാതെ; മനക്കരുത്തില്‍ പിറന്ന ‘അയണ്‍ലേഡി’

പ്രതീക്ഷകള്‍ ഇല്ലാതായ, സ്വപ്നങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ട അവസ്ഥയില്‍ ട്യൂറിയ നടത്തിയ തിരിച്ചറിവിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിനായി അവര്‍ പങ്കുവയ്ക്കുന്നത്

Published

on

0 0
Read Time:13 Minute, 46 Second

ട്യൂറിയ പിറ്റ്, ആഗോളതലത്തില്‍ ആരാധകരുള്ള മോട്ടിവേഷണല്‍ സ്പീക്കര്‍. മൈനിംഗ് എന്‍ജിനീയര്‍, അത്‌ലറ്റ് , മോഡല്‍ എന്നീ നിലകളില്‍ പേരെടുത്ത ട്യൂറിയ സ്വയം തെരെഞ്ഞെടുത്ത പ്രൊഫഷനല്ല മോട്ടിവേഷണല്‍ സ്പീക്കറുടേത്. അപ്രതീക്ഷിതമായ ഒരപകടത്തില്‍ ശരീരമാസകലം പൊള്ളിയടര്‍ന്ന ട്യൂറിയയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവില്‍ വിധി അവരെ ഭദ്രമായി ഏല്‍പ്പിച്ച റോളാണത്. പ്രതീക്ഷകള്‍ ഇല്ലാതായ, സ്വപ്നങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ട അവസ്ഥയില്‍ ട്യൂറിയ നടത്തിയ തിരിച്ചറിവിന്റെ അനുഭവങ്ങളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതിനായി അവര്‍ പങ്കുവയ്ക്കുന്നത്.

തിരിച്ചടികളില്‍ മനസ്സ് തളര്‍ന്നു പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കഥയാണ് ഓസ്‌ട്രേലിയന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ ട്യൂറിയ പിറ്റിന്റേത്. ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തുന്ന ഒരപകടം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എന്തിനേറെ വ്യക്തിത്വത്തെ പോലും മാറ്റിമറിക്കുന്ന ഒന്നാണ്. അത്തരമൊരു നിമിഷത്തെ അടുത്തറിയുകയും തെല്ലും കൂസാതെ മരണത്തില്‍ നിന്നും നേട്ടങ്ങളിലേക്ക് ഓടിക്കയറുകയും ചെയ്തയ വ്യക്തിയാണ് ട്യൂറിയ പിറ്റ്.

Advertisement

ട്യൂറിയയുടെ കഥയാരംഭിക്കുന്നത് 1987 ലാണ്. 1987 ജൂലായ് 24നു ഫ്രാന്‍സിലാണു ട്യൂറിയ പിറ്റ് ജനിച്ചത്. അവള്‍ക്കു 3 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറി. പിന്നീട് ഓസ്‌ത്രേലിയന്‍ സിറ്റിസണ്‍ഷിപ്പില്‍ ഒരു ഓസ്‌ത്രേലിയക്കാരിയായിട്ടായിരുന്നു ട്യൂറിയയുടെ ജീവിതം. ചെറുപ്പംമുതല്‍ പഠനത്തിലും കായികരംഗത്തും ട്യൂറിയ മിടുക്കിയായിരുന്നു ട്യൂറിയ. ഭാവിയില്‍ ആരാകണം , എന്താകണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ ചെറുപ്പം മുതല്‍ക്ക് ട്യൂറിയക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം മൈനിംഗ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ആ രംഗത്ത് ധാരാളം ജോലി സാധ്യതകള്‍ ഉള്ളതിനാലാണ് വനിതകള്‍ ആരും അധികം കൈവയ്ക്കാത്ത ആ മേഖലാതന്നെ ട്യൂറിയ തെരെഞ്ഞെടുത്തത്. എന്നാല്‍ പഠനകാലയളവില്‍ തന്നെ ട്യൂറിയ മോഡലിങ്ങിലും അത്‌ലറ്റിക്‌സിലും തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഈ രണ്ടു രംഗത്തും ട്യൂറിയ ഒരു വിജയമായിരുന്നു. മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് ട്യൂറിയയുടെ ശീലമായിരുന്നു. അങ്ങനെയാണു തന്റെ 24 ആം വയസില്‍ കിംബേര്‍ലി മാരത്തണിലേക്ക് ട്യൂറിയ എത്തുന്നത്.

അതായിരുന്നു ട്യൂറിയയുടെ ജീവിതം മൊത്തത്തില്‍ മാറ്റിമറിച്ച സംഭവം.2011 സെപ്റ്റംബര്‍ 2 ആം തീയതി നടന്ന ആ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഏറെ തയ്യാറെടുപ്പുകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ട്യൂറിയ എത്തിയത്. ഓസ്‌ട്രേലിയയിലെ ഏറെ പ്രശസ്തമായ ആ അള്‍ട്രാ മാരത്തണിനായി നാട് ഒരുങ്ങിക്കഴിഞ്ഞിരുന്നു.100 കിലോമീറ്ററാണ് ഓടേണ്ട ദൂരം. മാനസികമായും ശാരീരികമായും ഏറെ ഫിറ്റായിരുന്ന ട്യൂറിയക്ക് അന്ന് വിജയത്തില്‍ കുറഞ്ഞൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ദൂരം കൂടുതലാണ് എന്നതിനാല്‍ തന്നെ അധികം ജനവാസമില്ലാത്ത മേഖലകള്‍ താണ്ടി വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. മത്സരത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. വിസില്‍ മുഴങ്ങി. വലിയ ജനക്കൂട്ടം, ദൂരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു. ദൂരത്തിന്റെയും വേഗതയുടെയും അടിസ്ഥാനത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ആള്‍കൂട്ടം ചെറുതായി വന്നു കൊണ്ടിരുന്നു.

കിംബേര്‍ലി എന്നയിടം പുല്‍മേടുകള്‍ക്ക് ഏറെ പ്രശസ്തമാണ്. പെട്ടന്നാണ് കിംബേര്‍ലി പുല്‍മേടുകളെ വിഴുങ്ങിക്കൊണ്ട് അപ്രതീക്ഷിതമായാണു കാട്ടുതീ പടര്‍ന്നത്.നിര്‍ഭാഗ്യവശാല്‍ ട്യൂറിയ പിറ്റ് ഓടിയിരുന്ന വഴിക്കായിരുന്നു കാട്ടുതീയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ചെറുത്ത് നില്‍ക്കുന്നതിനുള്ള അവസരം ലഭിക്കും മുന്‍പേ ആളിപടര്‍ന്ന തീ ട്യൂറിയയെ വിഴുങ്ങി. ധാരാളം അത്‌ലറ്റുകള്‍ക്ക് പൊള്ളലേറ്റു എങ്കിലും ട്യൂറിയ അകപ്പെട്ടപോലെ അഗ്‌നി കോളത്തില്‍ ആരും അകപ്പെട്ടിരുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടി പൊള്ളലേറ്റു നിലത്തു വീണു. മരണത്തെ മുഖാമുഖം നിമിഷങ്ങളായിരുന്നു അവ.

വിവരമറിഞ്ഞ സംഘാടകര്‍ സ്ഥലത്തേത്ത് പ്രാഥമിക ചികിത്സ നല്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മണിക്കൂറുകളെടുത്തു ട്യൂറിയയെയും മറ്റു താരങ്ങളെയും ആശുപത്രിയിലെത്തിക്കാന്‍. സംഘാടകര്‍ ഹെലികോപ്ടറില്‍ നടത്തിയ പരിശോധനയിലാണ്
ട്യൂറിയ കിടക്കുന്ന ഇടം കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ച ട്യൂറിയയുടെ നില അതീവ ഗുരുതരമായിരുന്നു. 65 ശതമാനം പൊള്ളലേറ്റു. ജീവന്‍ രക്ഷിക്കാനാകുമോ എന്ന സംശയത്തിലായിരുന്നു ഡോക്റ്റര്‍മാര്‍. എന്നാല്‍ അസാധാരണ ഇച്ഛാശക്തിയുള്ള പെണ്‍കുട്ടിയായിരുന്നു ട്യൂറിയ പിറ്റ്. ഒരു മാസത്തോളം കോമയിലായിരുന്ന ട്യൂറിയ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.

സാധാരണ ജീവിതത്തിലേക്ക് ഇനി അവള്‍ക്കു മടങ്ങി വരാനാകില്ലെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. 6 മാസം ആശുപത്രിയില്‍ കഴിഞ്ഞു. ആ കാലഘട്ടത്തിലൊന്നും ആരോടും ട്യൂറിയ സംസാരിച്ചില്ല. അപകടമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും അവള്‍ക്ക് രക്ഷനേടാന്‍ കഴിഞ്ഞിരുന്നില്ല. ദേഹമാസകലം പൊള്ളിയതിനു പുറമെ കൈകളിലെ 7 വിരലുകള്‍ നഷ്ടപ്പെട്ടു. 6 മാസത്തിനിടെ 200 ശസ്ത്രക്രിയകളാണ് ശരീരത്തില്‍ നടത്തിയത്. ഏതൊരു മനുഷ്യനും താങ്ങാന്‍ കഴിയുന്നതിലേറെ വേദന അക്കാലയളവില്‍ ട്യൂറിയ പിറ്റ് അനുഭവിച്ചു.ഏകദേശം രണ്ടു വര്‍ഷമെടുത്തു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍. ആശുപത്രിയുടെ മനം മടുപ്പിക്കുന്ന മണം അവളുടെ ചിന്തകളില്‍ നിന്നും എന്നിട്ടും മാഞ്ഞില്ല. ആശുപത്രിയിലെ അവസാന നാളുകള്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു. ആ കാലയളവിലെല്ലാം ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവള്‍ ജീവിച്ചത്.

ഉറച്ച തീരുമാനത്തോടെ മടക്കം

ആശുപത്രി വിട്ടിറങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ അവളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. പയ്യെ പയ്യെ ജീവിതത്തിലേക്ക് വരണമെന്ന് അവളോട് പറഞ്ഞുകൊണ്ടിരുന്നു. മോഡല്‍ ആയിരുന്ന ഒരു വ്യക്തിക്ക് തന്റെ പൊള്ളിയടര്‍ന്ന ശരീരത്തെ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന് ഡോക്റ്റര്‍മാര്‍ ഭയന്നിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ട്യൂറിയയോട് ഇനിയെന്താണു ഭാവി പരിപാടിയെന്ന് ചോദിച്ച ഒരു ഡോക്ടറോട് അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കുകയാണു ലക്ഷ്യമെന്നു അവള്‍ പറഞ്ഞു. നീന്തലും സൈക്ലിങ്ങും ഓട്ടവുമെല്ലാം ചേര്‍ന്നു കഠിനമാണ് അയണ്‍മാന്‍ കോംപറ്റിഷന്റെ കടമ്പകള്‍. നിരാശാബോധം കൊണ്ട് ട്യൂറിയ കളിയാക്കിയതാണെന്നാണു ഡോക്ടര്‍ കരുതിയത്.എന്നാല്‍ ട്യൂറിയയുടെ വാക്കുകള്‍ സത്യമായിരുന്നു.

നിശബ്ദതയുടെ ലോകത്ത് അവള്‍ സ്വയം വെറുക്കുകയായിരുന്നില്ല. തിരിച്ചു വരവിനുള്ള വഴികള്‍ തേടുകയായിരുന്നു. വീണ്ടും ഒരു കുതിപ്പിനായി, ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനായി സ്വയം സജ്ജയാകുകയായിരുന്നു. അതില്‍ ട്യൂറിയ വിജയിക്കുകയും ചെയ്തു. അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുകണമെന്നു ഡോക്റ്ററോട് പറഞ്ഞത് അവളുടെ ഉറച്ച തീരുമാനമായിരുന്നു. ആ തീരുമാനത്തില്‍ ഉറപ്പ് മനസിലാക്കിയ ഭര്‍ത്തവ് മൈക്കിളും അമ്മയും പ്രോത്സാഹിപ്പിച്ചു. കിടക്കയില്‍ തളര്‍ന്നിരിക്കുമ്പോള്‍, വിരൂപമായി മാറി മുഖത്തു നോക്കി കരച്ചില്‍ നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ അയണ്‍മാന്‍ കോംപറ്റിഷനില്‍ പങ്കെടുക്കാനുള്ള അവളുടെ ആഗ്രഹത്തിനു കുടുംബം കരുത്തേകിക്കൊണ്ടിരുന്നു.

മൂന്നു വര്‍ഷമെടുത്തു അപകടത്തിനുശേഷം ട്യൂറിയക്ക് സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങാന്‍.2014 മുതല്‍ ട്യൂറിയ പരിശീലനം ആരംഭിച്ചു. എന്നാല്‍ വിചാരിച്ച പോലെ ശരീരം വഴങ്ങാത്തതും പേശികള്‍ വലിയുമ്പോള്‍ ഉള്ള വേദനയും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു ട്യൂറിയ.അവളുടെ നിശ്ചയദാര്‍ഢ്യം അതിനെയെല്ലാം അതിജീവിച്ചു. അങ്ങനെ 2016ല്‍ സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അയണ്‍മാന്‍ കോംപറ്റീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇനി ഒരിക്കലും തനിക്ക് ആരാധകര്‍ ഉണ്ടാകില്ലെന്ന് കരുതിയ ട്യൂറിയക്ക് നിറഞ്ഞ സദസിന്റെ കയ്യടി നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ നാളുകളില്‍ നിന്നും കരകയറാന്‍ ട്യൂറിയക്ക് കരുത്തായത് ഭര്‍ത്താവ് മൈക്കിളിന്റെ സമീപനമാണ്. അപകടം നടക്കുമ്പോള്‍ ബാല്യകാല സുഹൃത്തും പൊലീസ് ഓഫിസറുമായ മൈക്കിളുമായുള്ള വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പൊള്ളലേറ്റ് വെന്തുരുകിയിട്ടും ട്യൂറിയയെ മൈക്കിള്‍ കൈവിട്ടില്ല. വിവാഹത്തിലൂടെ അവളെ ചേര്‍ത്ത് നിര്‍ത്തി. ലോകത്തെ അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യം പകര്‍ന്നത് മൈക്കിള്‍ ആയിരുന്നു. മത്സരം ജയിച്ചതോടെ ആളുകള്‍ ട്യൂറിയയെ തേടിയെത്തി. യഥാര്‍ത്ഥ അയണ്‍ലേഡി എന്ന് അവര്‍ വിശേഷിപ്പിച്ചു. പിന്നീടാണ് ട്യൂറിയ മോട്ടിവേഷണല്‍ ക്‌ളാസുകളില്‍ സജീവമാകുന്നത്. ‘അണ്‍മാസ്‌ക്ഡ്’, ‘ഗുഡ് സെല്‍ഫി’ തുടങ്ങിയവ തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുതിയ ട്യൂറിയയുടെ പുസ്തകങ്ങളാണ്. ‘ഇന്റര്‍പ്ലാസ്റ്റ് ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസീലന്‍ഡി’ന്റെ അംബാസഡറാണ്. 2014ല്‍ ‘വുമന്‍ ഓഫ് ദി ഇയര്‍’ ആയി രാജ്യം ട്യൂറിയയെ തിരഞ്ഞെടുത്തു.വെന്തുരുകിയിട്ടും ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയുടെ മുഖമാണ് ഇന്ന് ട്യൂറിയ പിറ്റിന്.

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Continue Reading

Trending