Connect with us

Business

ഊര്‍ജ്ജ സംരക്ഷണത്തിന് കാവലായി പ്രൈം സോളാര്‍

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സോളാര്‍ മേഖലയില്‍ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള അവസരവും ഈ സംരംഭം നല്‍കുന്നു

Media Ink

Published

on

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലെ മണലാരണ്യത്തില്‍ കൊല്ലം സ്വദേശിയായ ജെ സി ലിജോ കണ്ടു തുടങ്ങിയ ഒരു സ്വപ്നമുണ്ട്, സൗരോര്‍ജ്ജത്തില്‍ ജ്വലിക്കുന്ന കേരളം. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തി തന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച ലിജോ കോടികള്‍ വിറ്റുവരവുള്ള പ്രൈം എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലൂടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്

സംരംഭകത്വം എന്നത് വ്യക്തികള്‍ക്കനുസൃതമായി വേറിട്ട് നില്‍ക്കുന്ന കാഴ്ചപ്പാടാണ്. കൊല്ലം സ്വദേശിയായ ജെ സി ലിജോയെ സംബന്ധിച്ചിടത്തോളം സംരംഭകത്വം എന്നതിന് സാമൂഹികമായ ഒരു ഉത്തരവാദിത്വത്തിന്റെ കൂടി മുഖമുണ്ട്. അതിനാലാണ് സ്വന്തമായൊരു സ്ഥാപനം തുടങ്ങണം എന്ന ആഗ്രഹം മനസിലുറച്ചപ്പോള്‍ അത് സമൂഹത്തിന്റെ ആത്യന്തികമായ മാറ്റത്തിന് കരണമാകുന്നതും സാമ്പത്തികമായി ഉപഭോക്താവിനെ പിന്തുണയ്ക്കാന്‍ കഴിയുന്നതും ആകണം എന്ന ആഗ്രഹം മനസിലുറച്ചത്.

Advertisement

ഇത്തരത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലെ മണലാരണ്യത്തില്‍ വച്ച് ലിജോ സ്വപ്നം കണ്ടു തുടങ്ങിയതാണ് പുനര്‍നിര്‍മിക്കാന്‍ കഴിയുന്ന ഊര്‍ജ്ജവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സ്ഥാപനം. നാട്ടില്‍ തിരികെയെത്തി 2013 ല്‍ പ്രൈം എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരില്‍ ആ സ്വപ്നം യഥാര്‍ത്ഥ്യമാക്കിയ ലിജോയുടെ സംരംഭകത്വ യാത്ര ഊര്‍ജ്ജ സംരക്ഷണ രംഗത്ത് കേരളത്തിന് പുതിയൊരു മാനം നല്‍കിക്കൊണ്ടായിരുന്നു.

2007 ല്‍ കയ്യില്‍ ബിടെക്ക് ബിരുദവുമായി വിദേശജോലി സ്വപ്നം കണ്ടുകൊണ്ട് ഗള്‍ഫിലേക്ക് വിമാനം കയറുമ്പോള്‍ ലിജോ ഒരിക്കലും കരുതിയിരുന്നില്ല, താന്‍ നാട്ടില്‍ തിരിച്ചെത്തി വലിയൊരു മാറ്റത്തിന് കാരണക്കാരനാകുന്ന ഒരു സംരംഭകനാകുമെന്ന്. എന്നാല്‍ ഗള്‍ഫിലെത്തി, ഏറെ കഴിയുമുന്‍പ്തന്നെ സ്വന്തമായൊരു സ്ഥാപനം ആരംഭിക്കണം എന്ന ചിന്ത ആ ചെറുപ്പക്കാരനെ കീഴടക്കാന്‍ തുടങ്ങി. പിന്നീട് എന്ത് സംരംഭം തുടങ്ങണം എന്നായി ചിന്ത. പല ആശയങ്ങളും മനസിലൂടെ കടന്നു പോയെങ്കിലും ഒന്നിലും മനസുടക്കിയില്ല. ഒടുവില്‍ ജലവൈദ്യുതപദ്ധതികള്‍ നാമമാത്രമായ നാടുകളിലെ ഊര്‍ജ്ജസംരക്ഷണം മനസിലുടക്കി. പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ്ജം എന്ന നിലയ്ക്ക് ഒട്ടുമിക്ക വിദേശരാജ്യങ്ങളും സോളാര്‍ വൈദ്യുതിക്ക് നല്‍കുന്ന പ്രാധാന്യവും അതിന്റെ സാധ്യതകളും മനസിലാക്കിയ ലിജോ പ്രസ്തുത രംഗത്തേക്കുള്ള തന്റെ പ്രവേശനം മനസ്സില്‍ കുറിച്ചിട്ടു.

അഞ്ചു വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി 2013 ല്‍ തന്റെ സ്വപ്ന സാക്ഷാത്കാരം എന്ന നിലയ്ക്ക് പ്രൈം എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് കൊല്ലം ജില്ലയിലെ നിലമേല്‍ ആസ്ഥാനമായി ആരംഭം കുറിക്കുമ്പോള്‍ സോളാര്‍ എനര്‍ജി രംഗത്തെ നാളെയുടെ സാധ്യതകളെയാണ് ലിജോ മുന്നില്‍ കണ്ടത്. നാട്ടില്‍ മടങ്ങിയെത്തി, കേരളത്തിന്റെ സംരംഭകത്വ – സാമ്പത്തിക രംഗങ്ങളെക്കുറിച്ചും വരുംകാല സാധ്യതകളെക്കുറിച്ചും ശരിയായ രീതിയില്‍ പഠിച്ച ശേഷമാണ് ലിജോ പ്രൈം എനര്‍ജി സൊല്യൂഷന്‍സില്‍ ആദ്യ നിക്ഷേപം നടത്തിയത്.

സൗരോജ്ജത്തിന് പുറമെ മാലിന്യസംരക്ഷണം , ജലസംരക്ഷണം എന്നിവയ്ക്ക് കൂടി മുന്‍തൂക്കം നല്‍കിയാണ് പ്രൈം എനര്‍ജി സൊല്യൂഷന്‍സ് ലിജോ രൂപീകരിച്ചത്.

സൂര്യനൊപ്പം തിളങ്ങി പ്രൈം സോളാര്‍

പുനര്‍നിര്‍മിക്കാന്‍ കഴിയുന്ന ഊര്‍ജ വിഭവങ്ങളുടെ വികസനവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ടിന്റെ എംപാനെല്‍ഡ് കമ്പനികളില്‍ ഒന്നായാണ് പ്രൈം എനര്‍ജി സൊല്യൂഷന്‍സ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. എനര്‍ജി മാനേജ്മെന്റ്, വേസ്റ്റ് മാനേജ്മെന്റ്, വാട്ടര്‍ മാനേജ്മെന്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് പ്രൈം എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് കീഴിലുള്ളത്. ഇതില്‍ എനര്‍ജി മാനേജ്മെന്റ്, വേസ്റ്റ് മാനേജ്മെന്റ് വിഭാഗങ്ങള്‍ കേരള സര്‍ക്കാര്‍ അംഗീകാരം ഉള്ളതാണ്.

കേരളത്തിലൊട്ടാകെ സോളാര്‍ പവര്‍ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത നടത്തുക, സോളാര്‍ പ്രൊജക്റ്റുകളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുക, പ്രോജക്റ്റ് എക്‌സിക്യൂട്ട് ചെയ്യുക, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്റ്റിങ് ലൈസന്‍സ് തയ്യാറാക്കി കൊടുക്കുക, സോളാര്‍ പാനലുകള്‍, ഇന്‍വെര്‍ട്ടറുകള്‍ എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങളുടെ ട്രേഡിംഗ് തുടങ്ങിയ കാര്യങ്ങളാണ് പ്രൈം എനര്‍ജി സൊല്യൂഷന്‍സിന്റെ എനര്‍ജി മാനേജ്മെന്റ് എന്ന വിഭാഗത്തിലൂടെ ലിജോ ചെയ്യുന്നത്.

ഇതിനെല്ലാം പുറമെ ഈ മേഖലയില്‍ അവസരങ്ങള്‍ തേടിയെത്തുന്ന ആളുകള്‍ക്ക് പൂര്‍ണ പിന്തുണയും ആവശ്യമായ സാങ്കേതിക പരിശീലനവും തന്റെ സ്ഥാപനത്തിലൂടെ ലിജോ നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ കൊറോണമൂലവും അല്ലാതെയും പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സോളാര്‍ മേഖലയില്‍ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള അവസരവും പ്രൈം എനര്‍ജി സൊല്യൂഷന്‍സ് നല്‍കുന്നു.

‘എനര്‍ജി മാനേജ്മെന്റ് രംഗത്ത് അനന്തമായ സാധ്യതകളാണുള്ളത്. പുനര്‍നിര്‍മിക്കാന്‍ കഴിയാത്ത ഊര്‍ജങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും പുനര്‍നിര്‍മിക്കാന്‍ കഴിയുന്ന ഊര്‍ജത്തെ ബദലായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് നല്ലൊരു നാളേക്കായി നാം ചെയ്യേണ്ടത്. അതിനുള്ള മാര്‍ഗമാണ് പ്രൈം എനര്‍ജി സൊല്യൂഷന്‍സ് വഴി ഒരുക്കുന്നത്. മുന്‍പൊക്കെ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുന്നത് പ്രധാനമായും കൊമേഷ്യല്‍ സ്ഥാപനങ്ങളില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം രീതികളൊക്കെ കൂടുതല്‍ വ്യാപകമായതോടു കൂടി ആളുകള്‍ വീടുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുന്നതിനായി നല്ല താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ അവസരം മുന്‍കൂട്ടി കണ്ടാണ് ഞാന്‍ പ്രൈം എനര്‍ജി സൊല്യൂഷന്‍സിന് രൂപം നല്‍കിയത്.”

കഴിഞ്ഞ ഏഴ് വര്‍ഷത്തെ പ്രവര്‍ത്തനകാലയളവിനുള്ളില്‍ 700ല്‍ പരം സംതൃപ്തരായ ഉപഭോക്താക്കളെ സൗരോര്‍ജ്ജ വൈദ്യുതോല്‍പ്പാദനത്തിന്റെ വിവിധ മേഖലകളിലായി സൃഷ്ടിക്കാന്‍ പ്രൈം എനര്‍ജി സൊല്യൂഷന്‍സിന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ കൊമേഷ്യല്‍, റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ ഒരു പോലെ ഉള്‍പ്പെടുന്നു. അതോടൊപ്പം വേസ്റ്റ് മാനേജ്മെന്റ് രംഗത്ത് 2000ത്തില്‍ പരം സംതൃപ്ത ഉപഭോക്താക്കളെ പ്രൈം എനര്‍ജി സൊല്യൂഷന്‍സ് സൃഷ്ടിച്ചിട്ടുണ്ട്. നാഷണല്‍ റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ അംഗീകാരവും സ്ഥാപനത്തിനുണ്ട്. സൗരോര്‍ജ മേഖലയിലെ ഓരോ പുതിയ മാറ്റത്തിനും അനുസൃതമായി തങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും വ്യത്യസ്തപ്പെടുത്താനും ലിജോ ശ്രദ്ധിക്കുന്നുണ്ട്.

അതോടൊപ്പം തന്നെ സൗരോര്‍ജ്ജമേഖലയില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ പദ്ധതികളും സൗരോര്‍ജ്ജ പദ്ധതികളുടെ ഗുണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ട ബോധവത്ക്കരണ പരിപാടികള്‍ക്കും ലിജോ നേതൃത്വം നല്‍കുന്നുണ്ട്. സോളാര്‍ മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ ചെയ്യുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അനിവാര്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും പ്രൈം എനര്‍ജി സൊല്യൂഷന്‍സ് പ്രദാനം ചെയ്യുന്നു. കൂടുതല്‍ ആളുകള്‍ സൗരോര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് മുന്നോട്ട് വരുന്നതോടെ വരും നാളുകളില്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീടുകള്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലിജോ.

എന്തുകൊണ്ട് സൗരോര്‍ജ്ജ വൈദ്യുതി?

ഏറെ പ്രസക്തി നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് സൗരോര്‍ജ്ജ വൈദ്യുത പദ്ധതികള്‍ എങ്കിലും തുടക്കത്തില്‍ പാനലുകള്‍ ഘടിപ്പിക്കാന്‍ വലിയൊരു തുക ചെലവ് വരും എന്നതിനാല്‍ തന്നെ ഉപഭോക്താക്കള്‍ രണ്ടാമതൊന്നു കൂടി ചിന്തിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഇത് സൗരോര്‍ജ്ജ പദ്ധതികളെപ്പറ്റി ശരിയായ ധാരണയില്ലാത്തതിനാലാണെന്ന് ലിജോ പറയുന്നു.

സോളര്‍ പാനലുകള്‍ വഴി സംഭരിക്കുന്ന വൈദ്യുതി ഉപയോഗപ്പെടുത്തി വീട്ടിലെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ കറന്റ് ബില്‍ തുക നന്നായി കുറയ്ക്കാന്‍ സാധിക്കുന്നു. സോളര്‍ പാനല്‍വഴി ഉല്‍പാദിപ്പിക്കുന്ന ഡയറക്ട് കറന്റ് (DC) അത്യാവശ്യത്തിനുള്ള ലൈറ്റും, ഫാനുകളും പ്രത്യേക വയറിങ് നടത്തി പ്രവര്‍ത്തിപ്പിച്ചാല്‍ ചെലവ് കുറയ്ക്കാം. സോളര്‍ ഇന്‍വെര്‍ട്ടറുകള്‍ രണ്ട് തരത്തിലുണ്ട്. ഓണ്‍ ഗ്രിഡും ഓഫ് ഗ്രിഡും. പകല്‍ ഉല്‍പാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നല്‍കി, തത്തുല്യമായ അളവ് വൈദ്യുതി, ഗ്രിഡില്‍ നിന്ന് ഉപയോഗിച്ച് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് ഓണ്‍ ഗ്രിഡ് പദ്ധതി.

ഈ പദ്ധതിക്ക് ഇന്ന് ആവശ്യക്കാര്‍ വര്‍ധിച്ചു വരികയാണ്. വീട്ടില്‍ ഉല്‍പാദിപ്പിക്കുന്ന സോളര്‍ വൈദ്യുതി ഉപയോഗിച്ചു തന്നെയാണ് ഓഫ് ഗ്രിഡില്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അധികം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയില്‍ സൂക്ഷിക്കുകയും രാത്രി ഉപയോഗിക്കുകയുമാകാം. ഇതോടുകൂടി കെഎസ്ഇബി കണക്ഷനും ആവശ്യമെങ്കില്‍ എടുക്കാം. 2000 രൂപ വരെ വൈദ്യുതി ബില്‍ വരുന്ന വീടുകളില്‍ ഈ പദ്ധതി വിജയകരമായി പ്രാവര്‍ത്തികമാക്കാം.

‘40000 രൂപ മുതല്‍ 40 ലക്ഷം രൂപവരെ ചെലവില്‍ സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിക്കാവുന്നതാണ്. എന്നാല്‍ ഇത് ഉപഭോഗത്തെ ആശ്രയിച്ചിരിക്കും എന്ന് മാത്രം. മൊത്തം പണം ഒരുമിച്ചു നല്‍കാനില്ലാത്തവര്‍ക്കായി സബ്‌സിഡികളും ലോണ്‍ വ്യവസ്ഥയില്‍ സൗരോര്‍ജ്ജ പ്ലാന്റുകളുടെ വിപണനവും നടത്തിവരുന്നുണ്ട്. 25 വര്‍ഷത്തെ വാറന്റിയാണ് പാനലുകള്‍ക്ക് ഉള്ളത്. പ്രതിമാസം കറന്റ് ബില്ലായി വരുന്ന തുക സൗരോര്‍ജ്ജ പ്ലാന്റിന്റെ തുകയായി അടയ്ക്കുന്ന രീതിയാണിത്,” ലിജോ പറയുന്നു.

മാലിന്യം ഇനി തലവേദനയാവില്ല

ഊര്‍ജ്ജ സംരക്ഷണത്തോടൊപ്പം മാലിന്യ നിര്‍മാര്‍ജ്ജനം, ജല സംരക്ഷണം എന്നിവയ്ക്കും പ്രൈം എനര്‍ജി സൊല്യൂഷന്‍സ് തുല്യ പ്രാധാന്യം നല്‍കുന്നു. ഇതിന്റെ ഭാഗമായി ഉറവിട മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്കാണ് സ്ഥാപനം നേതൃത്വം നല്‍കുന്നത്.

പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാതെ ഓരോ പ്രദേശത്തും ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യം അതാത് പ്രദേശങ്ങളില്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ബയോ ഗ്യാസ് പ്ലാന്റുകളുടെ നിര്‍മാണമാണ് ഈ മേഖലയില്‍ പ്രധാനമായും ചെയ്ത് വരുന്നത്. കൊല്ലം ജില്ലയിലെ നിലമേല്‍ ആസ്ഥാനമായുള്ള ഫാക്റ്ററികളിലാണ് ഇതിന്റെ ഉല്‍പ്പാദനം നടക്കുന്നത്.

ജലം ശുദ്ധീകരിക്കാനും വഴിയുണ്ട്

ഊര്‍ജ്ജസംരക്ഷണത്തിന്റെ ഭാഗമായി ജലസംരക്ഷണത്തിനും പ്രൈം എനര്‍ജി സൊല്യൂഷന്‍സ് പ്രാധാന്യം നല്‍കുന്നുണ്ട്. വാട്ടര്‍ പ്യൂരിഫയര്‍ എന്നതില്‍ ഉപരിയായി വലിയതോതില്‍ ശേഖരിക്കപ്പെടുന്ന ജലത്തെ ശുദ്ധീകരിച്ച ശേഷം ടാങ്കില്‍ സംരക്ഷിക്കുന്നതിനായി സഹായിക്കുന്ന രീതിയിലാണ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.ഇതില്‍ തന്നെ വാട്ടര്‍ പ്യൂരിഫയറുകള്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഒരു സംരംഭം ആരംഭിക്കുമ്പോള്‍ അതിന് സാമൂഹിക പ്രതിബദ്ധതയുടെ ഒരു മുഖം കൂടി അനിവാര്യമാണ് എന്ന തോന്നലില്‍ നിന്നാണ് ജെ സി ലിജോ പ്രൈം എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനം സ്ഥാപിച്ചതും മുന്നോട്ട് നയിക്കുന്നതും. തന്റെ ലക്ഷ്യത്തിലേക്ക് കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി നടന്നടുത്തകൊണ്ടിരിക്കുകയാണ് ഈ സംരംഭകന്‍.

പൂര്‍ണ പിന്തുണയായി ടീം

വളരെ ചെറിയ സമയത്തിനുള്ളില്‍ എങ്ങനെ ഇത്തരത്തില്‍ മികച്ച നേട്ടം കൈവരിക്കാനായി എന്ന ചോദ്യത്തിന് മുന്നില്‍ ലിജോ ചൂണ്ടിക്കാണിക്കുന്നത് തന്റെ സ്ഥാപനത്തിലെ സമര്‍ത്ഥരായ ജീവനക്കാരെയും പ്രവര്‍ത്തനങ്ങള്‍ക്ക് സകല പിന്തുണയും നല്‍കുന്ന പ്രാദേശിക സമൂഹത്തെയുമാണ്. സംരംഭകന്‍ മനസ്സില്‍ കാണുന്ന കാര്യങ്ങള്‍ ഉടനടി നടപ്പാക്കാന്‍ കഴിയുന്ന ജീവനക്കാരാണ് ഒരു സ്ഥാപനത്തിന്റെ വിജയ രഹസ്യം എന്ന് ലിജോ അടിവരയിട്ടുറപ്പിക്കുന്നു.

‘വളരെ യംഗ് ആന്‍ഡ് എനര്‍ജെറ്റിക്ക് ആയിട്ടുള്ള എഞ്ചിനീയറിംഗ് ബിരുദധാരികള്‍ അടങ്ങിയ ഒരു ടീം ആണ് സ്ഥാപനത്തിനുള്ളത്. വ്യക്തിപരമായ ഉയര്‍ച്ചയ്ക്കൊപ്പം, അല്ലെങ്കില്‍ അതിലും മുകളിലായി സ്ഥാപനത്തിന്റെ വളര്‍ച്ച സ്വപ്നം കാണുന്ന ഈ ടീമിനൊപ്പം കൂടുതല്‍ നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” ലിജോ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :9446393399

Advertisement

Business

ഉല്‍സവ കാലത്തിന് ആവേശം പകരാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഗോദ്റെജ്

ഗോദ്റെജിന്റെ ‘നൗ ഈസ് ദ് വൗവ് ഫെസിറ്റിവല്‍’ അവതരിപ്പിച്ചു

Media Ink

Published

on

ഉല്‍സവ ആഘോഷത്തിന് ആവേശം പകരുവാന്‍ നൂതനമായ ഓഫറുകള്‍ ഒരുക്കി ഗോദ്റെജിന്റെ ‘നൗ ഈസ് ദ് വൗവ് ഫെസിറ്റിവല്‍’ അവതരിപ്പിച്ചു. ഈ സമയത്ത് പണം കൈയില്‍ തന്നെ കരുതുന്നതിന് അല്ലെങ്കില്‍ സേവിങ്സിനാണ് ഉപഭോക്താക്കള്‍ പ്രധാന്യം കല്‍പ്പിക്കുന്നതെന്ന് ബ്രാന്‍ഡിന് മനസിലായി. ഉപഭോക്താക്കള്‍ക്ക് പണം സൗകര്യം പോലെ കൈകാര്യം ചെയ്യാവുന്ന വിധം വെറും 900 രൂപ മുതലുള്ള ഇഎംഐ, അധിക വാറന്റികള്‍, കാഷ് ബാക്ക്, പലിശ രഹിത ഇഎംഐ, പൂജ്യം ഡൗണ്‍പേയ്മെന്റ്, ഡിസ്‌ക്കൗണ്ടുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ തുടങ്ങിയ നിരവധി ഓഫറുകളാണ് പരിസ്ഥിതി സൗഹൃദവും പുത്തന്‍ സാങ്കേതിക വിദ്യയിലുള്ളതുമായ ഉപകരണങ്ങള്‍ക്ക് ഗോദ്റെജ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിങ്സിനെ കുറിച്ച് ആശങ്കപ്പെടാതെ ഈ ഉല്‍സവ കാലത്ത് നേട്ടങ്ങള്‍ കൊയ്യാനുള്ള അവസരമാണ് ഗോദ്റെജ് ഒരുക്കുന്നത്.

കോവിഡ്-19മായി ബന്ധപ്പെട്ട ലോക്ക്ഡൗണിലായിരുന്നെങ്കിലും ബ്രാന്‍ഡ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷമുടനീളം അവതരിപ്പിച്ചുകൊണ്ടിരുന്നു. ഫ്രോസ്റ്റ്-ഫ്രീ, ഡയറക്റ്റ് കൂളിങ് റഫ്രിജറേറ്ററുകള്‍, സെമി-ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകള്‍, യുവിസി അടിസ്ഥാനമാക്കിയുള്ള അണുമുക്ത ഉപകരണങ്ങള്‍, ഗോദ്റെജ് വൈറോഷീല്‍ഡ് തുടങ്ങിയ ഉപകരണങ്ങള്‍ ബ്രാന്‍ഡ് അവതരിപ്പിച്ചു. വരുന്ന ഉല്‍സവ കാലത്തേക്കായി 132 പുതിയ എസ്‌കെയുകളും ബ്രാന്‍ഡ് അവതരിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ട്.

Advertisement

പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് പുറമേയാണ് ഗോദ്റെജ് ആകര്‍ഷകമായ ഓഫറുകളും അവതരിപ്പിക്കുന്നത്. വരുന്ന ഉല്‍സവ കാലത്തേക്കായി 900 രൂപയുടെ ഫിക്സഡ് ഇഎംഐ സ്‌കീം, 3559 രൂപ മൂല്യം വരുന്ന അധിക വാറന്റി, 6000 രൂപവരെ കാഷ് ബാക്ക് (തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ക്ക്), 10,000 രൂപ എംആര്‍പിവരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പലിശ രഹിത ഇഎംഐ, തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളില്‍ പ്രത്യേക മോഡലുകള്‍ക്ക് വിവിധ തരത്തിലുള്ള ഫൈനാന്‍സ് സ്‌കീം തുടങ്ങിയവയെല്ലാമുണ്ട്.

കോപ്പര്‍ കണ്ടന്‍സറോടു കൂടിയ ഗോദ്റെജ് എയര്‍കണ്ടീഷനറുകള്‍ക്ക് അഞ്ചു വര്‍ഷത്തെ അധിക വാറന്റിയും ബ്രാന്‍ഡ് നല്‍കുന്നുണ്ട്. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട ഗോദ്റെജ് എയര്‍കണ്ടീഷനര്‍ മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജില്‍ ഇളവുകളുമുണ്ട്.

ഈ ഉത്സവ സീസണില്‍ മികച്ച പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിരിരിക്കുന്നു. ഒരു ഉപകരണം വാങ്ങുന്നതിനുള്ള മികച്ച സമയമായിരിക്കും, ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വരാനിരിക്കുന്ന ഉത്സവ സീസണ്‍ സന്തോഷകരമാക്കാനുള്ള തങ്ങളുടെ ചെറിയ ശ്രമമാണിത്. ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ അടയാളങ്ങള്‍ കാണുന്നുവെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു.

നവംബര്‍ 20വരെ ഓഫറുകള്‍ ബാധകമാണ്. അധിക വാറന്റി ലഭിക്കുവാന്‍ ഉല്‍പ്പന്നം വാങ്ങി ഏഴു ദിവസത്തിനകം ഗോദ്റെജിന്റെ ഔദ്യോഗിക സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ 1800 209 5511 ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുക.

Continue Reading

Business

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി കൊച്ചിയില്‍ ഫോക്സ്വാഗണിന്റെ എക്‌സലന്‍സ് സെന്റര്‍

ദസ് വെല്‍റ്റ് ഓട്ടോ എക്‌സലന്‍സ് സെന്ററിലൂടെ ഉപയോക്താക്കള്‍ക്ക് പ്രീ-ഓണ്‍ഡ് കാറുകള്‍ ഡിജിറ്റലായി വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഇഷ്ടാനുസൃതം സാധിക്കും

Media Ink

Published

on

ഫോക്സ്വാഗണ്‍ ഇന്ത്യ കൊച്ചിയിലും തൃശൂരും പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി ഡിജിറ്റലായി സംയോജിപ്പിച്ച ദസ് വെല്‍റ്റ് ഓട്ടോ എക്‌സലന്‍സ് സെന്റര്‍ ഔട്ട്ലെറ്റ് ആരംഭിച്ചു. ദസ് വെല്‍റ്റ് ഓട്ടോ എക്‌സലന്‍സ് സെന്ററിലൂടെ ഉപയോക്താക്കള്‍ക്ക് പ്രീ-ഓണ്‍ഡ് കാറുകള്‍ ഡിജിറ്റലായി വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഇഷ്ടാനുസൃതം സാധിക്കും. പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വാറന്റി ഉള്‍പ്പെടെയുള്ള സേവനങ്ങളുണ്ട്. പ്രൊഫഷണല്‍ കാര്‍ മൂല്യനിര്‍ണ്ണയം, പ്രത്യേക ഫിനാന്‍സ് ഓഫറുകള്‍, ഉന്നത ആക്‌സസറി പാക്കേജുകള്‍, തടസ്സരഹിതമായ കൈമാറ്റം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. നിലവില്‍, ഇന്ത്യയിലുടനീളം 105 ദസ് വെല്‍റ്റ് ഓട്ടോ (ഡിഡബ്ല്യുഎ) ഔട്ട്ലെറ്റുകള്‍ ഉണ്ട്. 2020-21 ല്‍ 17 ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്ററുകള്‍ കൂടി തുറക്കാനാണ് കമ്പനിയുടെ പദ്ധതി.

പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വിലയും സമഗ്രമായ പരിശോധനയും സര്‍ട്ടിഫിക്കറ്റും, കൂടാതെ, യഥാര്‍ത്ഥ ആക്സസറികള്‍, സര്‍വീസ്, വാറന്റി പാക്കേജുകള്‍ (12 മാസം വരെ), ഇന്‍ഷുറന്‍സ്, ഉപയോക്താക്കള്‍ക്ക് സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടുന്ന സമഗ്രമായ ബിസിനസ് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓരോ പ്രീ-ഓണ്‍ഡ് വാഹനവും സമഗ്രമായ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുകയും, 160-പോയിന്റ് ചെക്ക്ലിസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും തേര്‍ഡ് പാര്‍ട്ടി ഇന്‍സ്‌പെക്ടറുടെ പരിശോധന നടത്തുകയും ചെയ്യുന്നു. തടസ്സമില്ലാത്തതും സമ്പര്‍ക്കരഹിതവുമായ അനുഭവത്തിനായി ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്ററിലുടനീളം ഡിജിറ്റൈസേഷന്‍ പ്രാപ്തമാക്കിയിട്ടുണ്ട്.

Advertisement

ഡിഡബ്ല്യുഎ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വാഹനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയും. ദസ് വെല്‍റ്റ് ഓട്ടോ വാല്യുവേറ്റര്‍ ആപ്ലിക്കേഷന്‍ വഴി കാറിന്റെ മൂല്യനിര്‍ണ്ണയം നടത്താനും ഡിജിറ്റല്‍ അനുഭവത്തിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകള്‍ തിരയുന്നവര്‍ക്കായി ഡിജിറ്റലായി പ്രാപ്തമാക്കിയ ഒരു പരിഹാരമാണ് ഫോക്സ്വാഗണ്‍ ലക്ഷ്യമിടുന്നത്. ഇതിനനുസൃതമായി, ഫോക്‌സ്വാഗണ്‍ 2021ഓടെ 17 ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്ററുകള്‍ കൂടി ആരംഭിക്കും. ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് സമഗ്രമായ പരിശോധനയും ആന്തരിക ഓഡിറ്റുകളും ബ്രാന്‍ഡ് നടത്തുന്നു.

ഉടമസ്ഥാവകാശ കാലയളവിലുടനീളം കണ്‍സള്‍ട്ടേഷന്‍, വിദഗ്‌ദ്ധോപദേശം, ഡിഡബ്ല്യുഎ റിലേഷന്‍ഷിപ്പ് മാനേജര്‍, റോഡ്-സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം, ടെസ്റ്റ് ഡ്രൈവ്, വെഹിക്കിള്‍ കസ്റ്റമൈസേഷന്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഡിഡബ്ല്യുഎ എക്‌സലന്‍സ് സെന്റര്‍ വഴി ലഭിക്കും.

Continue Reading

Business

ഫെറേറോ റോഷര്‍ മൊമെന്റ്സ് പുറത്തിറക്കി

പ്രാദേശിക രുചിയുടെ വകഭേതങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് റോഷര്‍ മൊമെന്റ്സ്

Media Ink

Published

on

പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ ഫെറേറോ ഗ്രൂപ്പിന്റെ ഭാഗമായ ഫെറേറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിലവു കുറഞ്ഞ പ്രീമിയം ഗിഫ്റ്റിംഗ് ചോക്ലേറ്റ് ഉല്‍പ്പന്നമായ ‘ഫെറേറോ റോഷര്‍ മൊമെന്റ്സ്’ പുറത്തിറക്കി. പ്രാദേശിക രുചിയുടെ വകഭേതങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് റോഷര്‍ മൊമെന്റ്സ്.ചിലവു കുറഞ്ഞതും എളുപ്പം സമ്മാനിക്കാന്‍ കഴിയുന്നതുമായ ഒരു പ്രീമിയം ഗിഫ്റ്റിംഗ് പാക്കാണ് റോഷര്‍ മൊമെന്റ്സ്. 12 എണ്ണത്തിന്റെ പായ്ക്കിന് 175 രൂപയും 24 എണ്ണത്തിന്റെ ഉത്സവകാല പായ്ക്കിന് 349 രൂപയുമാണ് വില. ഫെറേറോ റോഷര്‍ മൊമെന്റ്സ് എല്ലാ വാണിജ്യ സ്റ്റോറുകളിലും ലഭ്യമാണ്. കൂടാതെ, ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉപയോക്താക്കള്‍ക്ക് ഫെറേറോ റോഷര്‍ മൊമെന്റ്സ് വാങ്ങാന്‍ കഴിയും.

ഉത്സവ നാളുകളില്‍ ആളുകളുടെ പ്രിയപ്പെട്ട ഗിഫ്റ്റിംഗ് ചോയിസായ ഫെറേറോ റോഷറിന്റെ പിന്തുടര്‍ച്ചയായാണ് ഫെറേറോ റോഷര്‍ മൊമെന്റ്സ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇത്. ‘ഞങ്ങളുടെ ട്രോപ്പിക്കല്‍ പോര്‍ട്ട്ഫോളിയോയ്ക്ക് കീഴില്‍ പുറത്തിറക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ഉല്‍പ്പന്നമാണ് ഫെറേറോ റോഷര്‍ മൊമെന്റ്സ്. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഫെറേറോ ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണിത്. വരാനിരിക്കുന്ന ഉത്സവ സീസണില്‍ പുതിയ ഉല്‍പ്പന്നം ഉപഭോക്താക്കളുടെ ”ഗിഫ്റ്റ് ഓഫ് ചോയ്സ്” ആയി മാറുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ ഫെറേറോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സ്റ്റെഫാനോ പെല്ലെ പറഞ്ഞു.

Advertisement

പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തെര്‍മോറെസിസ്റ്റന്റ് ഹെര്‍മെറ്റിക് പാക്കേജിംഗാണ് ഉല്‍പ്പന്നത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉഷ്ണമേഖലയില്‍ പോലും ഉല്‍പ്പന്നത്തിന്റെ താപനിലയും രുചിയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. റോഷര്‍ മൊമെന്റ്സിന്റെ പാചകക്കുറിപ്പില്‍ ഹാസില്‍നട്ട് ക്രീം, വേഫര്‍ ഷെല്ല്, മെിറംഗ് നഗ്ഗെറ്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. പൂനെക്കടുത്തുള്ള ബാരാമതിയിലെ ഫെറേറോയുടെ അത്യാധുനിക പ്ലാന്റില്‍ നിര്‍മ്മിച്ച ഫെറേറോ റോഷര്‍ മൊമെന്റ്സിന്റെ 60% അസംസ്‌കൃത വസ്തുക്കളും പ്രാദേശികമായി ലഭ്യമാകിയിട്ടുള്ളതാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business1 week ago

ഉല്‍സവ കാലത്തിന് ആവേശം പകരാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഗോദ്റെജ്

Auto2 weeks ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

Business2 weeks ago

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി കൊച്ചിയില്‍ ഫോക്സ്വാഗണിന്റെ എക്‌സലന്‍സ് സെന്റര്‍

Entertainment2 weeks ago

ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്

Entertainment2 weeks ago

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ ഹലാല്‍ ലൗ സ്റ്റോറിയുടെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ റിലീസ് ചെയ്യുന്നു

Business2 weeks ago

ഫെറേറോ റോഷര്‍ മൊമെന്റ്സ് പുറത്തിറക്കി

Kerala2 weeks ago

കളിയല്ല കല്യാണം – കേരളത്തിലെ കല്യാണച്ചടങ്ങുകള്‍ക്ക് ആഗോള അവാര്‍ഡുകള്‍

Viral

Life1 month ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health4 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala6 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 years ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education4 weeks ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business2 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion2 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business2 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion2 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life3 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life3 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion4 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto2 weeks ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto3 weeks ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto1 month ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto2 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending