Connect with us

Entertainment

തിയറ്ററിലെത്തും മുമ്പെ മലയാള സിനിമകള്‍ കേബിള്‍ ടിവികളിലെത്തിക്കുന്ന സംരംഭം

നിര്‍മാതാക്കള്‍ക്ക് തിയറ്റര്‍ റിലീസിനേക്കാള്‍ വരുമാനം ഉറപ്പു നല്‍കുന്നതായി ഈ സ്റ്റാര്‍ട്ടപ്പ്

Media Ink

Published

on

മലയാള സിനിമകള്‍ തിയറ്റര്‍ റിലീസിനു മുമ്പെ ഡിജിറ്റലായി കേബിള്‍ ടിവി ശൃംഖലകളിലൂടെ നേരിട്ട് വീടുകളിലേക്കെത്തിക്കുന്ന സംരംഭവുമായി പഞ്ചമി മീഡിയ.

ഒടിടി (ഓവര്‍ ദ ടോപ്) പ്ലാറ്റ്ഫോമുകളിലൂടെ ലോകമൊട്ടാകെയും റിലീസ് ചെയ്യാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ചെറുകിട/ഇടത്തരം ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് അവരുടെ പുതിയ മലയാള ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെയും കേബിള്‍ ടിവി ചാനലുകളിലൂടെയും റിലീസ് ചെയ്യുന്നതിന് സഹായിക്കുമെന്നാണ് കൊച്ചി കേന്ദ്രമാക്കിയ പഞ്ചമി മീഡിയ അവകാശപ്പെടുന്നത്.

കോവിഡ്-19 പ്രതിസന്ധി കാരണം തിയറ്ററുകള്‍ ഇനി എന്ന് തുറക്കുമെന്നത് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ സിനിമ വ്യവസായത്തിന് ഇത് ഗുണം ചെയ്യുമെന്ന് ഇവര്‍ പറയുന്നു.

കേരളത്തിലെ കേബിള്‍ ടിവി ശൃംഖലയില്‍ നിലവില്‍ 50 ലക്ഷത്തോളം വീടുകളുണ്ട്. ഇവരിലേക്ക് നേരിട്ട് സിനിമ എത്തിക്കാമെന്നാണ് വാഗ്ദാനം. കേരള വിഷന്‍, മലനാട്, കെസിഎല്‍, എച്ച്ടിവി,ഭൂമിക തുടങ്ങിയ ശൃംഖലകളിലൂടെയാണ് 35 ലക്ഷം വീടുകളിലേക്ക് ഇതിനോടകം പഞ്ചമി മീഡിയ എത്തുന്നത്.

ഇതില്‍ 10 ശതമാനം ആളുകള്‍ കണ്ടാല്‍ തന്നെ ഇന്നത്തെ നിലയില്‍ മലയാള സിനിമയ്ക്ക് വലിയ ആശ്വാസമാണെന്ന് ഇവര്‍ പറയുന്നു. അഞ്ചു കോടി രൂപയ്ക്ക് താഴെ ചെലവ് വരുന്ന സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനേക്കാള്‍ വരുമാനം ഉറപ്പാക്കാമെന്നും ഇവര്‍ പറയുന്നു.

Advertisement

Entertainment

ഭക്ഷണ പ്രേമികളുടെ ഡിജിറ്റല്‍ കൂട്ടായ്മ; വൈറലായി KFG മീറ്റ്

പൊതുവെ ഡിജിറ്റല്‍ മീറ്റുകള്‍ ഒരുപാട് നടക്കാറുണ്ടെങ്കിലും ആദ്യമായാണ് ഒരു ഫുഡിസ് ഗ്രൂപ്പ് 100ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മീറ്റ് ഇങ്ങനെ സംഘടിപ്പിക്കുന്നത്

Media Ink

Published

on

മലയാളത്തിലെ ആദ്യത്തെ ഫേസ്ബുക് ഫുഡിസ് ഗ്രൂപ്പ് ആയ കേരള ഫുഡ് ഗൈഡ്, ഫുഡിസിന് വേണ്ടി 26 സെപ്റ്റംബര്‍ 20ല്‍ മലയാളത്തിലെ ആദ്യത്തെ ഫുഡിസ് ഡിജിറ്റല്‍ മീറ്റ് സംഘടിപ്പിച്ചു. പൊതുവെ ഡിജിറ്റല്‍ മീറ്റുകള്‍ ഒരുപാട് നടക്കാറുണ്ടെങ്കിലും ആദ്യമായാണ് ഒരു ഫുഡിസ് ഗ്രൂപ്പ് 100ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മീറ്റ് ഇങ്ങനെ സംഘടിപ്പിക്കുന്നത്. ഒരു പരീക്ഷണം എന്ന രീതിയില്‍
കൊച്ചി, ആലപ്പുഴ, തൃശൂര്‍ കേന്ദ്രീകരിച്ചുള്ള മെംബേര്‍സിനെ മാത്രം ആണ് ഈ മീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

കുടുംബ സമേതം എല്ലാ അംഗങ്ങളെയും ഉള്‍കൊള്ളിച്ചു വലിയ രീതിയില്‍ നടത്താറുള്ള കൂടി ചേരലുകള്‍ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മുടങ്ങിയപ്പോഴാണ് ഫുഡ് ഗ്രൂപ്പിലെ ആക്റ്റീവ് മെംബേര്‍സ് ആയ കെ.സി ബ്രതേര്‍സ് ഇങ്ങനെ ഒരു ആശയം ആദ്യം ആയി അവതരിപ്പിക്കുന്നതും, അഡ്മിന്‍ മോഡറേറ്റര്‍ പാനല്‍ അതിന് പച്ച കൊടി കാട്ടിയതും..കലാ പരിപാടികളും തമാശയും ഒത്തിരി ഒത്തു ചേര്‍ന്ന നിമിഷങ്ങള്‍ എല്ലാര്‍ക്കും വളരെ ഒരു ആശ്വാസമായിരുന്നു എന്നും ഇത് പോലെ ഉള്ള മീറ്റുകള്‍ ഇനിയും കൂടുതല്‍ സംഘടിപ്പിക്കും എന്നും കേരള ഫുഡ് ഗൈഡിന്റെ സ്ഥാപക അഡ്മിന്‍ ആയ നിഖില്‍ കോമത്തും , ഡിജിറ്റല്‍ മീറ്റിന്റെ സംഘടകരായ പ്രഭുല്‍, പ്രതാപ്, ധന്യ, അതുല്‍, വിമേഷ് എന്നിവരും അറിയിച്ചു..

Continue Reading

Entertainment

കീര്‍ത്തി സുരേഷ് തിളങ്ങി, എങ്കിലും ക്‌ളൈമാക്‌സില്‍ തെന്നിവീണ് പെന്‍ഗ്വിന്‍

ആദ്യ പകുതി ഗംഭീരമാണെന്ന് തോന്നിക്കും. എന്നാല്‍ രണ്ടാം പകുതിയും അവസാനവും സമ്മാനിക്കുന്നത് നിരാശ മാത്രം

ലക്ഷ്മി നാരായണന്‍

Published

on

മികച്ച സൈക്കോ ത്രില്ലറുകളില്‍ ഒന്ന് ആമസോണ്‍ റിലീസിന് ഒരുങ്ങുന്നു എന്ന വര്‍ത്തായിലൂടെയാണ് പെന്‍ഗ്വിന്‍ റിലീസിംഗ് ദിവസം തന്നെ കാണാന്‍ തീരുമാനിച്ചത്…അടുത്തിടെയായി പല ഭക്ഷകളിലായി സൈക്കോ/ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമകളിലായിരുന്നു പ്രധാന ഫോക്കസ്…

മിസ്‌കിന്റെ സൈക്കോ അടക്കം പല സിനിമകളും ആവര്‍ത്തന വിരസമായാണ് ഒരു ഘട്ടത്തിന് ശേഷം തോന്നിയത്..അങ്ങനെയിരിക്കുമ്പോള്‍ ആണ് വ്യത്യസ്തത അവകാശപ്പെട്ടുകൊണ്ടുള്ള പെന്‍ഗ്വിന്റെ വരവ്..

രണ്ട് വയസില്‍ മകനെ നഷ്ടപ്പെട്ട, ഇപ്പോഴും ആ ഷോക്കില്‍ നിന്നും മാറാത്ത, 7 മാസം ഗര്‍ഭിണിയായ ഒരമ്മ…

Mystery untold എന്ന് പറയാനാവില്ല..എന്നാല്‍ ചിത്രത്തിന്റെ ആദ്യ പകുതി ഗംഭീരം എന്ന് തന്നെ പറയണം. രണ്ട് വയസില്‍ മകനെ നഷ്ടപ്പെട്ട, ഇപ്പോഴും ആ ഷോക്കില്‍ നിന്നും മാറാത്ത, 7 മാസം ഗര്‍ഭിണിയായ ഒരമ്മ.. ആ അമ്മയെ അടിക്കടി വേട്ടയാടുന്ന മകന്റെ ഓര്‍മകള്‍… ഭയപ്പെടുത്തുന്ന സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനും ഇടയിലൂടെ കടന്ന് പോകുന്ന ഗര്‍ഭിണിയായ സ്ത്രീയുടെ അവസ്ഥ ഇതെല്ലാം വളരെ പക്വതയോടെ അവതരിപ്പിക്കാന്‍ കീര്‍ത്തി സുരേഷ് എന്ന അഭിനേത്രിക്ക് കഴിഞ്ഞിട്ടുണ്ട്…ചിത്രത്തിന്റെ പശ്ചാത്തലം, കഥ പറയുന്ന ശൈലി, സംഗീതം എന്നിവയും വേറിട്ട് നില്‍ക്കുന്നതാണ്..

ആദ്യ ഭാഗം ശരിക്കും ത്രില്ലടിപ്പിച്ചു..ഭയം, ടെന്‍ഷന്‍, സസ്‌പെന്‍സ് എല്ലാം കൊണ്ടു വന്നു…എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍, അത് വരെ സൂക്ഷിച്ചിരുന്ന സസ്‌പെന്‍സിന് വിപരീതമായി സ്ലോ പേസില്‍ നിന്നും വളരെ വേഗത്തിലാണ് കഥ മുന്നോട്ട് പോകുന്നത്.. അതിനാല്‍ തന്നെ ക്‌ളൈമാക്‌സിലേക്ക് എത്തുമ്പോള്‍ ആകട്ടെ, അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് ഒന്നും സ്ഥാനമില്ല..

സാമാന്യ ബുദ്ധിക്ക് യോജിക്കാത്ത രീതിയിലുള്ള സംഭവങ്ങളാണ് ക്‌ളൈമാക്‌സിന്റെ ആദ്യ പകുതിയില്‍ നടക്കുന്നത്..സീരിയല്‍ കില്ലര്‍ ആയ ഡോക്റ്റര്‍ നടത്തുന്ന ചോദ്യോത്തര ഗെയിം യാഥാര്‍ത്ഥ കിഡ്‌നാപ്പറിലേക്ക് ലീഡ് നല്‍കുന്നത് തീര്‍ത്തും ബാലിശവും നാടകാത്മകവുമായി തോന്നി.

തുടര്‍ന്ന് വരുന്ന ക്‌ളൈമാക്‌സിന്റെ രണ്ടാം പാതിയിലാണ് സിനിമയുടെ ത്രില്‍ സംവിധായകന്‍ സൂക്ഷിച്ചിരുന്നത് എങ്കില്‍ പറയാതെ വയ്യ, ആര്‍ക്കും പ്രവചിക്കാന്‍ കഴിയുന്ന വ്യക്തിയെ തന്നെ സൈക്കോ ആക്കിക്കളഞ്ഞു…അതിനേക്കാള്‍ ഏറെ ബാലിശമായത് കിഡ്‌നാപ്പിംഗിനും കൊലക്കും ഒക്കെ പിന്നിലെ സൈക്കോളജിക്കല്‍ റീസന്‍ ആണ്..വന്ന് വന്ന് സൈക്കോ കില്ലര്‍മാര്‍ക്ക് നിസാരകാര്യങ്ങള്‍ മതി സീരിയല്‍ കില്ലിംഗ് നടത്താന്‍ എന്ന അവസ്ഥയായി പറഞ്ഞു വച്ചത്…

സ്‌ക്രിപ്റ്റിലെ പാളിച്ചകള്‍ ശ്രദ്ധിക്കാതെ മേക്കിംഗില്‍ മാത്രമാണ് സംവിധായകന്‍ ശ്രദ്ധിച്ചത്…

കാലങ്ങളായി രണ്ട് വ്യക്തികളെ തമ്മില്‍ താരതമ്യം ചെയ്യുന്നതിന്റെ ഭാഗമായി കൂട്ടത്തില്‍ ഒരാള്‍ക്കുണ്ടായ കോംപ്ലെക്സ് വളര്‍ന്ന് പകയിലേക്കും പിന്നീട് സൈക്കോ അവസ്ഥയിലേക്കും എത്തിയതിനെ സാധൂകരിക്കാവുന്നതാണ്..എന്നാല്‍ അതിന്റെ അവതരണം, നാല് മിനുട്ടില്‍ പറഞ്ഞു തീര്‍ത്ത ക്‌ളൈമാക്സ്, ഒടുവില്‍ താന്‍ ആണ് പ്രതി എന്ന് വിളിച്ച് പറഞ്ഞ് അത് വരെയുള്ള പകയുടെ കഥയും പറഞ്ഞ് സൈക്കോയുടെ ആത്മഹത്യ… എല്ലാം ദാ വന്നു ദേ പോയി എന്ന പോലെ ആയിരുന്നു..ഒപ്പം സാമാന്യ ബുദ്ധിക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതും…

ക്‌ളീഷേ സൈക്കോ ആയിരുന്നു എങ്കിലും കുറച്ചു കൂടി മികച്ച രീതിയില്‍ അവതരിപ്പിക്കമായിരുന്നു എന്ന് തോന്നി…സ്‌ക്രിപ്റ്റിലെ പാളിച്ചകള്‍ ശ്രദ്ധിക്കാതെ മേക്കിംഗില്‍ മാത്രമാണ് സംവിധായകന്‍ ശ്രദ്ധിച്ചത്…അത് കൊണ്ട് തന്നെയാണ് എത്രയേറെ സൈക്കോ ത്രില്ലറുകള്‍ വന്ന് പോയിട്ടും തമിഴില്‍ രാക്ഷസന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കുന്നത്.

Continue Reading

Entertainment

100 പേര്‍ സിനിമ പഠിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 32,100 രൂപ

സിനിമ പഠിച്ച് കൊറോണയെ ചെറുക്കാം; ബുധനാഴ്ച നടക്കുന്ന സെഷനില്‍ ടേക്ക്ഓഫ് സംവിധായകന്‍ മഹേഷ് നാരായണനും സിനിമാട്ടോഗ്രാഫര്‍ സാനു ജോണ്‍ വര്‍ഗീസും ക്ലാസെടുക്കുന്നു

Media Ink

Published

on

ലോക്ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മമാക്കുന്നതിന്റെ ഭാഗമായി 1983-യുടെ നിര്‍മാതാവും ക്വീന്‍-ന്റെ സഹനിര്‍മാതാവുമായ ടി ആര്‍ ഷംസുദീന്‍ പ്രൊമോട്ടറായ ഡ്രീംകാച്ചര്‍ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ഓണ്‍ലൈന്‍ സിനിമാ പഠന സെഷനില്‍ പങ്കെടുത്തവരില്‍ നിന്ന് ഫീസായി ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറി.

വിഷുദിനത്തില്‍ ഉച്ചയ്ക്ക് മുന്നൂ മണിക്ക് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, സംവിധായകന്‍ മനു അശോകന്‍ എന്നിവര്‍ നയിച്ച ക്ലാസുകളില്‍ 103 പേരാണ് പങ്കെടുത്തത്. ഇവര്‍ക്കു പുറമെ ടീമഗംങ്ങളായ 4 പേരും ഫീസായ 300 രൂപ വീതം നല്‍കിയതുള്‍പ്പെടെയാണ് 32,100 രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറിയത്.

വരുന്ന ബുധനാഴ്ച (ഏപ്രില്‍ 22) നടക്കുന്ന അടുത്ത സെഷനില്‍ ടേക് ഓഫ്, നിര്‍മാണം പുരോഗമിക്കുന്ന മാലിക് എന്നിവയുടെ സംവിധായകനും പ്രശസ്ത എഡിറ്ററുമായ മഹേഷ് നാരായണന്‍ എന്നിവര്‍ സംവിധാനം, എഡിറ്റിംഗ്, സിനിമാട്ടൊഗ്രഫി എ്ന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കുകയും പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും. ഉച്ചയ്ക്ക് 3 മണിക്കാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി ആരംഭിക്കുക.

പങ്കെടുക്കുന്നവരില്‍ നിന്ന് ഫീസിനത്തില്‍ 300 രൂപ വീതം ഈടാക്കുന്നതിലൂടെ ലഭിക്കുന്ന തുക മുഴുവനും പിറ്റേന്നു തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുമെന്ന് ഡ്രീംകാച്ചറിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. വിവരങ്ങള്‍ക്ക് 80865 38111.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 weeks ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health3 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala5 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education5 days ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business1 month ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion1 month ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business1 month ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion1 month ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life2 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion3 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto1 day ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto2 weeks ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto4 weeks ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 months ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Trending