Connect with us

Business

വന്‍ലാഭം കൊയ്യാം; ആടും ആട്ടിന്‍ കൂടും തീറ്റപ്പുല്ലുമടക്കം ഇവര്‍ നല്‍കും

ആടുകളും ആട്ടിന്‍കൂടും തീറ്റപ്പുല്ലും ഇന്‍ഷുറന്‍സുമടക്കം സകലതും നിങ്ങള്‍ക്ക് Qore3 Innovations നല്‍കും. വളര്‍ത്തി നിങ്ങള്‍ക്ക് ലാഭമെടുക്കാം

ലക്ഷ്മി നാരായണന്‍

Published

on

ആട് വളർത്താൻ തീരുമാനിച്ചാൽ നല്ലയിനം ആടിനെ വാങ്ങണം, കൂടൊരുക്കണം , തീറ്റപ്പുല്ല് കണ്ടെത്തണം തുടങ്ങി നൂറു ആശങ്കകളാണ് ഒരു കർഷകന്. എന്നാൽ ഇനി അത്തരം ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആടുകളെ ഇൻഷുറൻസും കൂടും സഹിതം കർഷകരിലേക്ക് എത്തിച്ച് ആട് വളർത്തൽ രംഗത്ത് വ്യത്യസ്തമായ മാതൃക സൃഷ്ടിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ Qore3 Innovations

പണ്ടുള്ളവർ പറയാറുണ്ട് ആടും പൊന്നും ഒരുപോലെയാണ് എന്ന്. കാരണം എപ്പോൾ വിറ്റാലും എങ്ങനെ വിറ്റാലും ആടും പൊന്നും പണം തരും. അതായത് നഷ്ടമില്ലാത്ത ഒരു ബിസിനസാണ് ആടുവളർത്തൽ എന്ന് ചുരുക്കം. അത് കൊണ്ട് തന്നെയാണ് ഇന്ന് അഭ്യസ്തവിദ്യരായ യുവാക്കൾ പോലും ആട് വളർത്തലിലേക്ക് തിരിയുന്നതും. മനസ് വച്ചാൽ ആടിനെ പരിപാലിക്കാൻ സമയമുള്ള ഏതൊരു വ്യക്തിക്കും ആടുവളർത്തലിലൂടെ വരുമാനം കണ്ടെത്താനാകും എന്നുറപ്പ്. മാംസത്തിന് വേണ്ടിയായാലും പാലിന് വേണ്ടിയായാലും ആട് വളർത്തുമ്പോൾ നല്ലയിനം ബ്രീഡുകളെ നോക്കി തെരഞ്ഞെടുക്കണം, മാത്രമല്ല അസുഖങ്ങൾ ഒന്നും ബാധിക്കാത്ത രീതിയിലുള്ള പരിചരണം , നല്ല ഭക്ഷണം എന്നിവ ഇവയ്ക്ക് നൽകുകയും വേണം എന്നതാണ് ആട് വളർത്തലിൽ ശ്രദ്ധിക്കേണ്ട കാര്യം.

ഇത്തരത്തിൽ നല്ല ബ്രീഡുകളെ കണ്ടെത്താനും കൂടൊരുക്കാനും പരിപാലനത്തിനും ഒക്കെയായി ഓരോ കർഷകനും ധാരാളം സമയം ചെലവിടേണ്ടതായി വരുന്നു. വ്യക്തമായ അറിവില്ലാതെ ഈ രംഗത്തേക്ക് ഇറങ്ങുന്നത് പല കർഷകർക്കും തിരിച്ചടിയാകാറുമുണ്ട്. ഇത്തരത്തിലുള്ള തലവേദനകൾ ഒന്നും കർഷകനില്ലാതെ, ആട് വളർത്തലിലേക്ക് കടക്കാൻ സഹായിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ Qore3 Innovations (വിശദവിവരങ്ങൾക്ക് : 91 9400585947. വിവരങ്ങള്‍ അറിയാന്‍ ഈ ടോള്‍ ഫ്രീ(18008902391 നമ്പറിലും ബന്ധപ്പെടവുന്നതാണ്‌) എന്ന സ്ഥാപനം.

ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് റെകഗ്നിഷൻ ലഭിച്ച ഈ സ്ഥാപനത്തിന്റെ പ്രത്യേകത 40 ആട് വരെ വളർത്താൻ പറ്റുന്ന ആധുനിക കൂടും 6 മാസത്തിൽ കൂടുതൽ പ്രായമുള്ള മലബാറി ഇനത്തിൽപെട്ട 20 ആടും ആടിനുള്ള ഇൻഷുറൻസും 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്യാനുള്ള തീറ്റ പുല്ലുൾപ്പെടെ 3,75,000 രൂപക്ക് കേരളത്തിൽ എവിടെയും എത്തിച്ചു തരുന്നു എന്നതാണ്. .

ഐടി, ഫിനാൻസ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള പ്രഗൽഭരായ ചില യുവാക്കളുടെ സംരംഭമാണ് Qore3 Innovations. കേരളത്തിന്റെ കാർഷിക രംഗത്തെ നഷ്ടപ്രതാപം വീണ്ടെടുക്കുക, കൂടുതൽ ആളുകളെ കാർഷിക രംഗത്തേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് Qore3 Innovations പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാർഷിക രംഗത്തെ ഇന്നവേറ്റിവ് ആയ മാറ്റങ്ങൾക്കാണ് ഈ സ്ഥാപനം പ്രാധാന്യം നൽകുന്നത്.

ആട് വളർത്തൽ ആരംഭിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിക്ക് ഇത്തരത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നിശ്ചിത പാക്കേജിനുള്ളിൽ Qore3 Innovations ചെയ്തു കൊടുക്കുന്നു. ഗുണമേന്മയുള്ള 20 ആടുകളെ കണ്ടെത്തി വാങ്ങുന്നതിനും കൂടൊരുക്കുന്നതിനും ആയി ഒരു കർഷകൻ ചെലവിടുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ ചെറുതാണെന്ന് മനസിലാക്കാം. മാത്രമല്ല നിശ്ചിത പ്രായമെത്തിയാൽ ആടുകളെ തിരിച്ചെടുക്കുകയും ചെയ്യുന്നു.

ആടുവളർത്തൽ എളുപ്പമാകുന്നതെങ്ങനെ ?

ആട് വളർത്തൽ ആരംഭിക്കുന്ന ഒരു കർഷകൻ നേരിടുന്ന ആദ്യത്തെ പ്രശ്നം നല്ലയിനം ആടുകളെ കണ്ടെത്തുക, കൂട്, തീറ്റ എന്നിവ ഒരുക്കുക എന്നതാണ്. Qore3 Innovations ഈ ദൗത്യം ഏറ്റെടുക്കുന്നു. ഇതിന്റെ ആദ്യപടിയായി ഉയർന്ന പ്രത്യുല്പാദന ശേഷിയും വളർച്ചാ നിരക്കുമുള്ള മുന്തിയ ഇനം മലബാറി ആടുകളെ ഉപഭോക്താക്കൾക്കായി തെരെഞ്ഞെടുക്കുന്നു.

ആറ് മാസം പ്രായമായ പത്തൊൻപത് പെണ്ണാടുകളെയും ഒരു മുട്ടനാടിനെയുമാണ് ഇത്തരത്തിൽ വില്പനയ്ക്കായി എത്തിക്കുന്നത്. മാത്രമല്ല, നാല്പത് ആടുകൾക്ക് വരെ സുഖമായി താമസിക്കാൻ പറ്റിയ പോർട്ടബിൾ ഹൈടെക്ക് ആട്ടിൻകൂടുകളും ഇതോടൊപ്പം ലഭ്യമാക്കുന്നു. ഇൻഷുറൻസ് പരിരക്ഷ ഉണ്ട് എന്നതും വീട്ടിൽ ഡോക്റ്റർ എത്തി പരിശോധിച്ച ശേഷമാണ് ഇൻഷുറൻസ് നൽകുന്നത് എന്നതും കർഷകന് നേട്ടമാണ്.

ഇത്തരത്തിൽ ലഭ്യമാക്കുന്ന കൂടിനും പ്രത്യേകതകൾ ഏറെയാണ്. ആടിന്റെ കാഷ്ഠം, മൂത്രം എന്നിവ വെവ്വേറെ കണ്ടയ്നറുകളിൽ ശേഖരിക്കപ്പെടുന്ന രീതിയിലാണ് Qore3 Innovations ആട്ടിൻകൂടുകൾ ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ആട്ടിൻകാഷ്ഠവും മൂത്രവും കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ആടുകളെ തുറന്നു പുറത്ത് വിടാതെ തന്നെ വളർത്തുന്ന രീതിയിലാണ് കൂടിന്റെ നിർമാണം. കൂട്ടിൽ മുട്ടനാടിനും ഗർഭിണി ആടിനും ആട്ടിൻ കുട്ടികൾക്കും വെവ്വേറെ അറകൾ ഉണ്ട്.

തറയിൽ നിന്നും 6 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ മറ്റു മൃഗങ്ങളിൽ നിന്നുമുള്ള ആക്രമണം ഉണ്ടാകില്ല. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനവും ഫീഡറും കൂട്ടിനുള്ളിൽ തന്നെ ഒരുക്കിയിരിക്കുന്നു. പൂർണമായും അടച്ചുറപ്പുള്ള രീതിയിലാണ് ഈ കൂടു ചെയ്തിരിക്കുന്നത്. അതിനാൽ ആട് വളർത്തലിനായി കൂടുതൽ സമയം വിനിയോഗിക്കേണ്ട ആവശ്യം ഒരു കർഷകന് വരുന്നില്ല.

ആട് മികച്ച രീതിയിൽ പാൽ തരണമെങ്കിൽ പുല്ലു കഴിക്കേണ്ടത് അനിവാര്യമാണ്. ഇത് മനസിലാക്കി Qore3 Innovations തീറ്റ പുല്ലുകൾ നൽകുകയും അവ പരിപാലിക്കേണ്ട രീതികൾ കർഷകർക്ക് പഠിപ്പിച്ചു നൽകുകയും ചെയ്യുന്നു. അതിനാൽ തന്നെ ആടുവളർത്തലിൽ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടാണ് ഒരു കർഷകൻ വളരുന്നത്.

കർഷകർക്ക് നേട്ടങ്ങൾ പലത്

മികച്ചയിനം ആടുകളെ കണ്ടെത്തി കൃഷി തുടങ്ങുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടം പരിഹരിക്കപ്പെടുന്നു എന്നത് മാത്രമല്ല Qore3 Innovations മുന്നോട്ട് വയ്ക്കുന്ന ഈ പദ്ധതിയുടെ ഗുണം. ആടുകളെ കർഷകർക്ക് നല്കുന്നതിനോടൊപ്പം തന്നെ ബൈ ബാക്ക് പോളിസിയും ഇവർ നടപ്പാക്കുന്നുണ്ട്. അതായത്, ആറുമാസം പ്രായമുള്ള 19 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയുമാണ് Qore3 Innovations നൽകുന്നത്.

ഏഴു മാസം കഴിയുമ്പോൾ ഇവ ഇണചേരുകയും കുഞ്ഞുങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഈ കുഞ്ഞുങ്ങളെ ഒരു ആറ് മാസം വരെ മാത്രം പരിപാലിക്കേണ്ട ചുമതലയേ കർഷകർക്കുള്ളൂ. അതിനു ശേഷം സ്ഥാപനം തന്നെ ആട്ടിൻകുട്ടികളെ തൂക്കം കണക്കാക്കി അവയെ പണം നൽകി തിരിച്ചെടുക്കുന്നു.

കിലോയ്ക്ക് 400 രൂപ കണക്കാക്കിയാണ് ആടിനെ തിരിച്ചെടുക്കുന്നത്. ഒരു ആടിന് ശരാശരി 16 കിലോ മുതൽ 20 കിലോ വരെ ശരീരഭാരം വരും. ആറുമാസം ആട്ടിൻകുട്ടികളെ പരിചരിക്കുക എന്ന ചുമതല മാത്രമാണ് കർഷകന് വരുന്നത്. ഈ കാലയളവിൽ ഒരു ആട്ടിൻകുട്ടിയുടെ പരിപാലനത്തിനായി ചെലവാകുന്നത് 1200 രൂപ മുതൽ 1500 രൂപ വരെ മാത്രമാണ്. എന്നാൽ വിൽക്കുമ്പോൾ 6500 രൂപ മുതൽ 7500 രൂപയോളം വില ലഭിക്കുകയും ചെയ്യുന്നു. ഒന്നരവർഷത്തിനുള്ളിൽ ആട് വളർത്തലിനായി നിക്ഷേപിച്ച തുക മുഴുവനും പലിശ സഹിതം തിരിച്ചു പിടിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരു കർഷകന് ലഭിക്കുന്നത്.

ഇതിനു പുറമേ, ആട്ടിൻപാൽ, ആട്ടിൻകാഷ്‌ഠം, മൂത്രം എന്നിവ വിൽക്കുന്നതിലൂടെ വരുമാനം കണ്ടെത്തുന്നതിനും Qore3 Innovations അവസരമൊരുക്കുന്നു. അതാത് പ്രദേശത്തെ പ്രാദേശിക വിപണിയുമായിലൂടെയാണ് ഇതിനു വഴിയൊരുക്കുന്നത്. ഒരു ലിറ്റർ പാലിന് 100 രൂപ വരെ വിലയുണ്ട് എന്നത് കർഷകർക്ക് നേട്ടത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. ഇതിനെല്ലാം പുറമേ, മലബാറി ആടുകളുടെ ഇറച്ചിക്ക് വിപണി സാധ്യത ഏറെയുണ്ട് എന്നത് തന്നെയാണ് ഈ ബിസിനസിനെ ലാഭകരമാക്കുന്നതും. കേരളത്തിന്റെ വിവിധ ജില്ലകളിൽ ഇതിനോടകം പരീക്ഷിച്ചു വിജയിച്ച ഈ മാതൃക കൂടുതൽ ആളുകളെ ആടുവളർത്തലിലേക്കും അതിലൂടെ കാർഷിക രംഗത്തേക്കും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് Qore3 Innovations.

Qore3 Innovations ഇതുപോലെ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മൽസ്യക്കൃഷിയും പച്ചക്കറിക്കൃഷിയും കേരളത്തിൽ നടപ്പാക്കി വരുന്നു എന്നതും ശ്രദ്ധേയമാണ്.

(വിശദവിവരങ്ങൾക്ക് : 91 9400585947. വിവരങ്ങള്‍ അറിയാന്‍ ഈ ടോള്‍ ഫ്രീ(18008902391) നമ്പറിലും ബന്ധപ്പെടവുന്നതാണ്‌)

Advertisement

Business

ഓരോ മണിക്കൂറിലും മുകേഷ് അംബാനി നേടുന്നത് 90 കോടി രൂപ!

ലോക്ക്ഡൗണിന് ശേഷം ഓരോ മണിക്കൂറിലും മുകേഷ് അംബാനി നേടുന്നത് 90 കോടി രൂപ. മൊത്തം സമ്പത്ത് 6,58,000 കോടി രൂപ

Media Ink

Published

on

ലോക്ക്ഡൗണിന് ശേഷം ഓരോ മണിക്കൂറിലും മുകേഷ് അംബാനി നേടുന്നത് 90 കോടി രൂപ. മൊത്തം സമ്പത്ത് 6,58,000 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം അരക്കിട്ടുറപ്പിച്ച് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ ലോക്ക്ഡൗണിന് ശേഷം ഓരോ മണിക്കൂറിലും നേടുന്നത് 90 കോടി രൂപയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യം പറയുന്നത്.

തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന ഖ്യാതി മുകേഷ് അംബാനി നിലനിര്‍ത്തി. അംബാനിയുടെ സമ്പത്തില്‍ ഈ വര്‍ഷമുണ്ടായിരിക്കുന്നത് 2,77,000 കോടി രൂപയുടെ വര്‍ധനയാണ്. മൊത്തം സമ്പത്ത് 6,58,000 കോടി രൂപയാണെന്ന് സമ്പന്ന പട്ടികയില്‍ പറയുന്നു.

അടുത്തിടെയാണ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്കില്‍ നിന്ന് 7,500 കോടി രൂപ സമാഹരിച്ചത്. ഇതിന് തൊട്ടുപിന്നാലെ വന്ന റിച്ച് ലിസ്റ്റിലൂടെ ഇന്ത്യന്‍ ബിസിനസ് ലോകത്ത് തനിക്ക് എതിരാളികളില്ലെന്ന് തെളിയിക്കുകയാണ് അംബാനി.

Continue Reading

Business

മുഖം മിനുക്കി ആമസോണ്‍, മാറ്റം ഉപഭോക്താക്കള്‍ക്ക് അനുകൂലം

ഉത്സവ സീസണിലെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി വിതരണശൃംഖല വിശാലമാക്കുകയും പതിനായിരക്കണക്കിന് വിതരണ പങ്കാളികളെ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു

Media Ink

Published

on

ഉത്സവ സീസണിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ വിതരണശൃംഖല വിപുലീകരിക്കുന്നു. ഉത്സവ സീസണിലെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി വിതരണശൃംഖല വിശാലമാക്കുകയും പതിനായിരക്കണക്കിന് വിതരണ പങ്കാളികളെ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വിദൂര വടക്കുകിഴക്കന്‍ പട്ടണങ്ങളായ ചമ്പായ്, കോലാസിബ്, ലുംഡിംഗ്, മൊക്കോചുംഗ് എന്നിവയുള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള വിതരണ സേവന പങ്കാളികള്‍ പ്രവര്‍ത്തിപ്പിക്കുന്ന 200 ഓളം വിതരണ കേന്ദ്രങ്ങള്‍ പുതിയതായി ആരംഭിച്ചിട്ടുണ്ട്.

”ഐ ഹാവ് സ്‌പേസ്” പദ്ധതിപ്രകാരം 350 പട്ടണങ്ങളില്‍ ആയി കിരാന കള്‍ അടക്കം 28000 വിതരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തെ ചെറുകിട കടകള്‍ വഴി അവരുടെ രണ്ട് മുതല്‍ നാല് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവിലുള്ള സ്ഥലങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് സഹായിക്കുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇത്ഇവരുടെ വരുമാനം കൂട്ടുന്നതിനും കടകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിനും പദ്ധതി വഴിയൊരുക്കുന്നു. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ആമസോണ്‍ ഫ്‌ലെക്‌സ് പ്രോഗ്രാമിന്റെ വ്യാപ്തി ഇരട്ടിയാക്കി, ഇപ്പോള്‍ ഇന്ത്യയിലെ 65 നഗരങ്ങളില്‍ സേവനം നല്‍കുന്നു. ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതുവഴി മണിക്കൂറില്‍ 120 രൂപ മുതല്‍ 140 രൂപ വരെ അധികമായി നേടാനുള്ള അവസരമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

പരസ്പരം നേരിട്ട് ബന്ധപ്പെടാതെ ഉള്ള വിതരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘സൊസൈറ്റി പിക്കപ്പ് പോയിന്റുകള്‍’ ആമസോണ്‍ അവതരിപ്പിച്ചു. മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉയര്‍ന്ന സാന്ദ്രതയുള്ള ജനവാസ മേഖലകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ആമസോണിന്റെ ഇന്ത്യയിലെ വിതരണശൃംഖല

ആമസോണ്‍ നേരിട്ട് നടത്തുന്ന 250 വിതരണ കേന്ദ്രങ്ങളും, വിതരണ പങ്കാളികള്‍ വഴി പ്രവര്‍ത്തിപ്പിക്കുന്ന 280 സംരംഭകരുടെ ഉടമസ്ഥതയിലുള്ള 1500 കേന്ദ്രങ്ങളും ആമസോണ്‍ ഇന്ത്യയ്ക്ക് രാജ്യത്തുണ്ട്. ന്മ ആമസോണ്‍ ഫ്‌ളക്‌സ് വിതരണ പദ്ധതി 65 പട്ടണങ്ങളില്‍ ലഭ്യമാക്കിയിരിക്കുന്നു.350 പട്ടണങ്ങളില്‍ ആയി ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന 28000 ഷോപ്പുകള്‍ ഐ ഹാവ് സ്‌പെയ്‌സ് പദ്ധതിപ്രകാരം പ്രവര്‍ത്തിപ്പിക്കുന്നു.

ആമസോണിന്റെ ഈസി ഷിപ്പ് – രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വില്‍പ്പനക്കാരെ ആമസോണിന്റെ വില്‍പ്പന ശൃംഖല പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന പദ്ധതി ഈ ഉത്സവ സീസണില്‍ രാജ്യത്തെ 2,500 നഗരങ്ങളിലും പട്ടണങ്ങളിലും 6.5 ലക്ഷത്തിലധികം വില്‍പ്പനക്കാരെ സഹായിക്കും

Continue Reading

Business

സുഭിക്ഷ കേരളം; കൃഷിഭവന്‍ സേവനകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം

വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി രണ്ട് രൂപ ചെലവില്‍ നടപ്പാക്കുന്നു

Media Ink

Published

on

കൂടുതല്‍ വ്യക്തികളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതി ജനകീയവത്ക്കരിച്ചുകൊണ്ട് വിവിധങ്ങളായ സേവനങ്ങള്‍ കൃഷിഭവന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു. എന്നാല്‍ പലര്‍ക്കും ഇത്തരം സേവനകളെപ്പറ്റി അറിയില്ല എന്നതാണ് വാസ്തവം. പദ്ധതി പ്രകാരം താഴെപ്പറയുന്ന സേവനങ്ങള്‍ കൃഷിഭവന്‍ ലഭ്യമാക്കുന്നു

 • കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.
 • പമ്പ്‌സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.
 • കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് :- തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.
 • മണ്ണ് പരിശോധന :- 500-ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.
 • പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം :- 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.
 • വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന് 1 ന് 2രൂപ പ്രകാരം.
 • കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി
 • പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി

കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെനല്‍കുന്ന സേവനങ്ങള്‍

 • രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും.
 • അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.
 • നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.
 • കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും. കാര്‍ഷിക പരിശീലന പരിപാടികള്‍
 • സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം :- നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.
 • സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
 • കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് :- 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 weeks ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health3 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala5 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education4 days ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business1 month ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion1 month ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business1 month ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion1 month ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life2 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion3 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto12 hours ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto1 week ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto4 weeks ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 months ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Trending