Connect with us

Travel

കണ്ടതൊന്നുമല്ല, കാണാനിരിക്കുന്നതാണ് കേരളം…യാത്രാ പ്രേമികള്‍ക്കായി ‘കേരളം അണ്‍ടോള്‍ഡ്’

കൊറോണ എല്ലാം ശമിക്കുമ്പോള്‍ കേരളം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ‘കേരളം അണ്‍ടോള്‍ഡ്’ ഉപകരിക്കും, തീര്‍ച്ച

ലക്ഷ്മി നാരായണന്‍

Published

on

പാണ്ടിപത്ത് എന്ന് കേട്ടിട്ടുണ്ടോ? പേപ്പാറ വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന അതിമനോഹരവും എന്നാല്‍ വിനോദസഞ്ചാര ഭൂപടത്തില്‍ അത്രമേല്‍ എക്‌സ്‌പോസ്ഡ് അല്ലാത്തതുമായ മനോഹരമായൊരു സ്ഥലമാണ് പാണ്ടിപ്പത്ത്.

പാണ്ടിപ്പത്ത്

മലനിരകളും പച്ചപ്പും ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന പോലെ നില്‍ക്കുന്ന പാറക്കൂട്ടങ്ങളും ചേര്‍ന്ന അതിമനോഹരമായൊരു സ്ഥലം. ഇത് പോലെ തന്നെയാണ്, വരയാട്ടുമൊട്ടയും മനക്കയവും മണ്ണീറ വെള്ളച്ചാട്ടവും അടവിയും മാര്‍മല വെള്ളച്ചാട്ടവും പണ്ടല്ലൂര് മലയും നെടുംകയം മഴക്കാടുകളുമെല്ലാം…

നെടുംകയം റെയിന്‍ ഫോറസ്റ്റ്‌

പലതും വിനോദസഞ്ചാര ഭൂപടത്തില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ, പ്രകൃതിയുടെ മാത്രം കൈയൊപ്പ് പതിഞ്ഞയിടങ്ങള്‍. പുതിയ സ്ഥലങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും ആഗ്രഹിക്കും ഇത്തരമിടങ്ങളിലേക്കൊരു യാത്ര.

കണ്ടതൊന്നുമല്ല, ഇനി കാണാനിരിക്കുന്നതാണ് കേരളം എന്ന രീതിയില്‍ കേരളത്തിലെ അധികമാരും കാണാത്ത ഇടങ്ങളെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ‘കേരളം അണ്‍ടോള്‍ഡ്’ എന്ന ഈ കോഫീ ടേബിള്‍ പുസ്തകം. ഈ കൊറോണക്കാലത്ത്, യാത്രകള്‍ സ്വപ്നങ്ങള്‍ മാത്രമാകുന്ന ഇക്കാലത്ത് വരും നാളുകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും ഭാവി യാത്രകള്‍ക്കായുള്ള മുന്നൊരുക്കവുമാണ് ‘കേരളംഅണ്‍ടോള്‍ഡ്’. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രന്റ്എന്‍ഡ്(FrontEnd) മീഡിയയുടെ നാലാമത്തെ ടൂറിസം പ്രസിദ്ധീകരണമാണ് ‘കേരളംഅണ്‍ടോള്‍ഡ്’.

കേരളം അണ്‍ടോള്‍ഡ് കവര്‍ ചിത്രം

ഒരു വര്‍ഷത്തോളം വിവിധ എഡിറ്റോറിയല്‍ ഗ്രൂപ്പുകളായി തിരിഞ്ഞ്, കേരളത്തിലെ 14 ജില്ലകളിലും യാത്രകള്‍ നടത്തി കണ്ടെത്തിയ, കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ പെടാത്ത, എന്നാല്‍ പ്രകൃതി സൗന്ദര്യം കണക്കിലെടുത്താല്‍ കണ്ടിരിക്കേണ്ടതുമായ ഇടങ്ങളെയാണ് ‘കേരളംഅണ്‍ടോള്‍ഡ്’എന്ന പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. പ്രഗത്ഭരായ ഫോട്ടോഗ്രാഫര്‍മാര്‍ നേരിട്ട് പോയി കാമറയില്‍ പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ ‘കേരളംഅണ്‍ടോള്‍ഡ്’ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ഓരോ സ്ഥലത്തിന്റെയും സൗന്ദര്യം അടിവരയിട്ടുറപ്പിക്കുന്നു.

‘ഗൂഗിള്‍ ഫോട്ടോകള്‍ക്ക് പിന്നാലെ പോകാതെ സ്വന്തം ചിത്രങ്ങള്‍ മാത്രമേ ഞങ്ങളുടെ ബുക്കുകളില്‍ ഉപയോഗിക്കൂ എന്നത് ഫ്രന്റ്എന്‍ഡ് മീഡിയയുടെ പോളിസി ആണ്. അതിനാല്‍ തന്നെയാണ് ടൂറിസം രംഗത്തിനും സഞ്ചാരികള്‍ക്കും ഒരു പോലെ മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ പുസ്തകമൊരുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചതും.

മര്‍മാല വെള്ളച്ചാട്ടം

വായനയ്ക്കും എക്സ്പ്ലോര്‍ ചെയ്യപ്പെടാത്ത സ്ഥലങ്ങളെക്കുറിച്ചും ഉള്ള അറിവിനൊപ്പം മികച്ചൊരു വിഷ്വല്‍ ട്രീറ്റ് എന്ന നിലയ്ക്ക് കൂടിയാണ് ‘കേരളംഅണ്‍ടോള്‍ഡ്’ വിപണിയിലെത്തുന്നത്,” ഫ്രന്റ്എന്‍ഡ് മീഡിയ മാനേജിങ് എഡിറ്റര്‍ വിനു വി നായര്‍ മീഡിയ ഇന്‍കിനോട് പറയുന്നു.

ടൂറിസം രംഗത്ത് നീണ്ട 30 വര്‍ഷത്തെ പരിചയസമ്പത്തുള്ള വിനു വി നായര്‍ നേതൃത്വം നല്‍കുന്ന സംരംഭത്തിന്റെ നാലാമത് ടൂറിസം പ്രസിദ്ധീകരണമാണ് ‘കേരളംഅണ്‍ടോള്‍ഡ്’. ഇതിനു മുന്‍പ് കേരളത്തിന്റെ ഭക്ഷണ സംസ്‌കാരത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച Incredible Cuisines of Kerala എന്ന പുസ്തകത്തിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേസിന്റെ (FIP- New Delhi )2019 ലെ മികച്ച പബ്ലിക്കേഷനുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി.

മാങ്കയം

കേരള ടൂറിസത്തിന് പുത്തനുണര്‍വ്വ് നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രഗത്ഭരായ ഒരു ടീമിന്റെ ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ‘കേരളംഅണ്‍ടോള്‍ഡ്’.

കേരളത്തിലെ 14 ജില്ലകളും നേരിട്ട് സന്ദര്‍ശിച്ച് പ്രസ്തുത സ്ഥലങ്ങളുടെ ടൂറിസം സാധ്യതകള്‍ വിശദമായി പരിശോധിച്ച് അതാത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളുമായി ചര്‍ച്ച ചെയ്ത് കേരളാ ടൂറിസം വകുപ്പിന്റെ സഹായത്തോടുകൂടിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

മണ്ണീറ വെള്ളച്ചാട്ടം

304 പേജുകളുള്ള ഹാര്‍ഡ് കെയിസോടുകൂടിയ ഈ കോഫീ ടേബിള്‍ ബുക്ക് പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ഓരോ സഞ്ചാരിക്കും പുതിയ യാത്രാനുഭവമായിരിക്കും നല്‍കുക. കേരള ടൂറിസം, റെസ്‌പോണ്‌സിബിള്‍ ടൂറിസം, മുസരിസ് തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളും, ഒപ്പം അതാത് ജില്ലകളിലെ താമസസൗകര്യത്തിനായി തിരഞ്ഞെടുത്ത റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹൗസ്ബോട്ടുകള്‍ എന്നിവയെ പറ്റിയുള്ള വിശദമായ വിവരങ്ങളും മികവുറ്റ ചിത്രങ്ങളോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ പ്രമുഖ ബുക്ക് ഷോപ്പുകളിലും, ഇന്ത്യയിലെ തിരഞ്ഞെടുത്ത എയര്‍പോര്‍ട്ട് ബുക്ക് ഷോപ്പുകളിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും പുസ്തകം ലഭ്യമാണ്. 1500 രൂപക്ക് മുകളില്‍ വിലമതിക്കുന്ന ഈ കോഫീ ടേബിള്‍ ബുക്കിന് 799 രൂപ മാത്രമാണ് വിലയായി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. നേരിട്ട് കോപ്പികള്‍ ലഭ്യമാകാന്‍ 9847511144 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement

Kerala

ടൂറിസം എംഎസ് എംഇകള്‍ക്ക് സൗജന്യ ഹെല്‍പ് ഡസ്‌ക്കുമായി വെബ് സിആര്‍എസ് ട്രാവല്‍ ടെക്‌നോളജീസ്

ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണല്‍ സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്

Media Ink

Published

on

കോവിഡ് 19 സമ്പൂര്‍ണ്ണ അടച്ചിടല്‍ തകര്‍ത്ത രാജ്യത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക്
താങ്ങാകാന്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ് ഇന്ത്യ ഇന്‍ക്യുബേറ്റഡ് കമ്പനിയായ വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളോജീസ് പുതിയ സൗജന്യ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണല്‍ സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ടൂറിസം വ്യാവസായത്തിന്റെ തിരിച്ചുവരവിന് ആവശ്യമായ ഉപദേശങ്ങള്‍, സഹായങ്ങള്‍, സാങ്കേതിക വിദ്യ നടപ്പിലാക്കല്‍, തുടങ്ങി വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ ഒരു ശ്രേണിയാകും ടൂറിസം സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.

അന്താരാഷ്ട്ര ടൂറിസം ദിനമായ സെപ്റ്റംബര്‍ 27 മുതല്‍ എല്ലാ ദിവസവും വൈകീട്ട് 5മുതല്‍ ഒരു മണിക്കൂര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ടോള്‍ ഫ്രീ നമ്പര്‍ എന്നിവ വഴിയാകും ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുക. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, പരമ്പരാഗത ട്രാവല്‍ കമ്പനികള്‍, ഗതാഗത ദാതാക്കള്‍, ടൂറിസം എക്‌സ്പീരിയന്‍സ് ദാതാക്കള്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കുള്ള ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉടനടി അല്ലെങ്കില്‍ കൃത്യമായ ഉറവിടങ്ങളുമായി കൂടിയാലോചിച്ച ശേഷം മറുപടി നല്‍കും.

‘കേരളത്തിലെ ടൂറിസം മേഖലയില്‍ 80ശതമാനവും കയ്യാളുന്നത് എംഎസ്എംഇകളാണ്. കോവിഡ് അടച്ചിടലില്‍ ജീവനക്കാരുടെ തൊഴില്‍ നഷ്ടം ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്ന മേഖലയും ഇതുതന്നെ. എന്നാല്‍ ടൂറിസം ആരംഭിക്കുന്നതോടെ ആഭ്യന്തര യാത്രികരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും ഈ സാഹചര്യത്തിന്റെ നേട്ടം കൊയ്യുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങളെ കൃത്യമായ ആസൂത്രണത്തോടെ തയ്യാറെടുക്കാന്‍ പ്രാപ്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന്, വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളോജീസ് ലിമിറ്റഡ് സ്ഥാപകന്‍ നീല്‍കാന്ത് പരാരത് പറഞ്ഞു.

കൂടാതെ ‘സീറോ മോര്‍ട്ടാലിറ്റി ഇന്‍ ടൂറിസം എംഎസ്എംഇ’
(#ZeroMortalityInTourismMSMEs) എന്ന ഹാഷ്ടാഗില്‍ ഒരു ദേശീയ ക്യാമ്പയിനും ആരംഭിക്കും. കേന്ദ്ര ടൂറിസം റീജണല്‍ ഡയറക്ടര്‍(വെസ്റ്റ് &സെന്‍ട്രല്‍)വെങ്കടേശ്ശന്‍ ദത്താറേയന്‍ ക്യാമ്പയിന്‍ ഓണ്‍ലൈനായി ഉത്ഘാടനം ചെയ്യും.

വ്യവസായം പുന:രാരംഭിക്കുന്നതിനുള്ള
ആസൂത്രണത്തിന് സൗജന്യ കണ്‍സള്‍ട്ടിങ്, കോവിഡ് പ്രോട്ടോകോള്‍,
സുരക്ഷ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ചിലവ് ചുരുക്കല്‍, സെയില്‍സ്, കോവിഡ് അനന്തര വിപണി സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.webcrstravel.com/tourism-help-desk/
എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴിയോ +91 6238059497 വാട്‌സപ്പ് നമ്പറിലോ ബന്ധപ്പെടുക.

Continue Reading

Life

ഭീമന്‍ ആമകള്‍, ഇഗ്വാനകള്‍…അത്ഭുത ദ്വീപായി ഗാലപ്പഗോസ്

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്

Media Ink

Published

on

ഗാലപ്പ്പഗോസ് ദ്വീപുകളെപ്പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് കേള്‍ക്കണം… പറ്റുമെങ്കില്‍ ഒന്ന് കാണണം.എന്നാല്‍ ആ കാഴ്ചയാത്ര എളുപ്പമാകില്ല എന്നുറപ്പ്. പ്രപച്ച വൈവിധ്യങ്ങളുടെ വലിയൊരു കലവറ തന്നെയാണ് ഗാലപ്പഗോസ് ദ്വീപുകളില്‍ നിന്നും പ്രകൃതി സംരക്ഷിച്ചു പോരുന്നത്.

ഇക്വഡോറില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഒരിക്കല്‍ അതിശക്തമായ ഭൂമികുലുക്കമുണ്ടായി, പുറത്തുവന്ന ലാവകളാല്‍ രൂപപ്പെട്ട 7 ദീപുകളുടെ കൂട്ടമാണ് ഗാലപ്പഗോസ്.

തീര്‍ത്തും വ്യത്യസ്തമായ പ്രകൃതി സാഹചര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്. ചാള്‍സ് ഡാര്‍വിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാര്‍ജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകള്‍. എന്നതാണ് ജീവ ശാസ്ത്രപരമായി ഈ പ്രദേശത്തിന്റെ പ്രത്യേകത.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇന്നേവരെ കാണാന്‍ ഇടയില്ലാത്തയിനം വൈവിധ്യമാര്‍ന്ന ജീവി വിഭാഗങ്ങളെ കാണുന്നതിനുള്ള അവസരമാണ് ഇവിടെ എത്തിയാലുള്ളത്. പ്രധാന ആകര്‍ഷണം ഭീമന്‍ കരയാമകള്‍ തന്നെയാണ്. ഏതാണ്ട് 30 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഇവിടുത്തെ കരയാമകള്‍ക്ക് കണക്കാക്കപ്പെടുന്നത്.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വര്‍ഷം വരെ കഴിയാനാകും എന്നതാണ്.

ഇഇഇ പ്രത്യേകത തന്നെയാണ് ഇവയുടെ വംശനാശത്തിനുള്ള പ്രധാനകാരണവും. ഭക്ഷണവും വെള്ളവും നല്‍കാതെ ഇട്ടാലും പെട്ടെന്നു ചാവാത്തതു കാരണം കപ്പല്‍ യാത്രക്കിടയില്‍ മാസങ്ങളോളം പുതിയ ഇറച്ചി കഴിക്കാം എന്ന ധാരണയില്‍ കപ്പല്‍ യാത്രികരും നാവികരും ഇവയെ പിടിച്ചെടുക്കാറുണ്ട്.

ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണക്കായും ഇവയെ കൊന്നൊടുക്കി.അങ്ങനെ ഈ ഭീഏമാന്‍ ആമകള്‍ പതിയെ പതിയെ ഇല്ലാതായിത്തുടങ്ങി. .ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയില്‍ കരയാമകള്‍ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയില്‍ നശിപ്പിക്കപ്പെട്ടു എന്നത് ഏറെ സങ്കടകരമാണ്.

നമ്മുടെ നാട്ടിലെ ഭീമന്‍ ഉടുമ്പിനു സമാനമായ ഇഗ്വാനകളും ഇവിടെ കാണപ്പെടുന്നു. ഇവയില്‍ സസ്യഭോജികളും ഉണ്ട്. ആറ് അഗ്‌നി പര്‍വതങ്ങളാണ് ഈ ദ്വീപില്‍ ഉള്ളത്.ഇക്വഡോര്‍,വൂള്‍ഫ്,ഡാര്‍വിന്‍,അല്‍സെഡോ,സിറ നെഗ്ര,സെറോ അസോള്‍.ഇവയില്‍ ചിലത് ഇപ്പോഴും സജീവമാണ്. അതിനാല്‍ ഈ പ്രദേശം അത്ര തന്നെ സുരക്ഷിതമല്ലെന്നും പറയാം. പുതിയ ചെറു ദ്വീപുകള്‍ ഈ പ്രദേശത്തായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും ഗാലപ്പഗോസ് ദ്വീപ സമൂഹത്തിന്റെ പ്രത്യേകതയാണ്.

Continue Reading

Travel

ടൂറിസത്തിന് പുതിയ മാനം; കേരളം അൺടോൾഡ് കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു

കേരള ടൂറിസത്തിന്റെ പതാകവാഹക കോഫീ ടേബിൾ പുസ്തകമെന്ന് പറയാവുന്ന കേരളം അൺടോൾഡ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു

Media Ink

Published

on

കേരള ടൂറിസത്തിന്റെ പതാകവാഹക കോഫീ ടേബിൾ പുസ്തകമെന്ന് പറയാവുന്ന കേരളം അൺടോൾഡ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു

കേരളം എക്‌സ്‌പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്ന സഞ്ചാരപ്രിയർക്കിടയിൽ ഇതിനോടകം ശ്രദ്ധേയമായ ഫ്രന്റ്എന്‍ഡ് മീഡിയയുടെ കേരളം അൺടോൾഡ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഉൾപ്പെടാത്ത, എന്നാൽ ടൂറിസം സാദ്ധ്യതകൾ ഏറെയുള്ള പ്രദേശങ്ങളെ പരിചയപ്പെടുത്തുകയാണ് കേരളം അൺടോൾഡ്.

കണ്ടതൊന്നുമല്ല, ഇനി കാണാനിരിക്കുന്നതാണ് കേരളം എന്ന രീതിയില്‍ കേരളത്തിലെ അധികമാരും കാണാത്ത ഇടങ്ങളെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ‘കേരളം അണ്‍ടോള്‍ഡ്’ എന്ന ഈ കോഫീ ടേബിള്‍ പുസ്തകം. ഈ കൊറോണക്കാലത്ത്, യാത്രകള്‍ സ്വപ്നങ്ങള്‍ മാത്രമാകുന്ന ഇക്കാലത്ത് വരും നാളുകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും ഭാവി യാത്രകള്‍ക്കായുള്ള മുന്നൊരുക്കവുമാണ് ‘കേരളംഅണ്‍ടോള്‍ഡ്’.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രന്റ്എന്‍ഡ്(FrontEnd) മീഡിയയുടെ നാലാമത്തെ ടൂറിസം പ്രസിദ്ധീകരണമാണ് ‘കേരളംഅണ്‍ടോള്‍ഡ്’.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടൂറിസം സെക്രട്ടറി റാണി ജോർജിന് കൊടുത്താണ് കേരളം അൺടോൾഡ് പ്രകാശനം ചെയ്തത്. കേരള ടൂറിസം ഡയറക്റ്റർ പി ബാലകിരൺ ഐഎഎസ് , ഫ്രന്റ്എന്‍ഡ് മീഡിയ മേധാവി വിനു വി നായർ, എക്സികുട്ടീവ് എഡിറ്റർ ടികെ ലെർബിൻ തുടങ്ങിയവർ പങ്കെടുത്തു.

”കേരളത്തിലെ അധികമാരും കാണാത്ത എന്നാൽ പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹീതമായ സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതാണ് കേരളം അൺടോൾഡ് എന്ന പുസ്തകം. ഭാവി യാത്രകൾക്കായുള്ള മുന്നൊരുക്കമാണ് ഈ പുസ്തകത്തിലൂടെ ലഭിക്കുന്നത്. കേരളം സന്ദർശിക്കുന്നവർക്ക് വഴികാട്ടിയായിരിക്കും ഫ്രന്റ്എന്‍ഡ് മീഡിയ പ്രസിദ്ധീകരിക്കുന്ന കേരളം അൺടോൾഡ്” പുസ്തക പ്രകാശന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കേരളം അൺടോൾഡിനെ കുറിച്ചുള്ള വിശദമായ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 weeks ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health3 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala5 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education5 days ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business1 month ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion1 month ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business1 month ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion1 month ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life2 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion3 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto22 hours ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto2 weeks ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto4 weeks ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 months ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Trending