Connect with us

National

ക്യാപ്റ്റന്‍ ദീപക് സാഠെ; മിഗ്-21 പറത്തിയ എയര്‍ഫോഴ്‌സ് ഓഫീസര്‍

ക്യാപ്റ്റന്‍ ദീപക് സാഠെയുടെ മികവാണ് കരിപ്പൂരില്‍ ദുരന്തത്തിന്റെ ആഘാതം കുറച്ചതെന്ന് വിലയിരുത്തപ്പെടുന്നു. അറിയാം അദ്ദേഹത്തെ കുറിച്ച്

Media Ink

Published

on

Image credit: Shiv Aroor/Twitter

കനത്ത മഴയെത്തുടര്‍ന്ന് ലാന്‍ഡിംഗിന് ശ്രമിക്കവെ ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത് കോവിഡ് ആഘാതത്തിനിടയില്‍ മലയാളികളെ കൂടുതല്‍ ദുഖത്തിലാഴ്ത്തി.

വിമാനത്തിലെ രണ്ട് പൈലറ്റുമാരടക്കം 18 പേരാണ് അപകടത്തില്‍ മരിച്ചത്. 190 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ വന്‍ അപകടം ഒഴിവായത്ത് പൈലറ്റ് ദീപക് വസന്ത് സാഠെയുടെ അനുഭവപരിചയത്തിന്റെ ബലത്തിലാണെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മികവുറ്റ ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ഡി വി സാഠെ. അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തനമികവ് തന്നെയാണ് ഈ ദുരന്തത്തിന്റെ ആഴം കുറച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. എയര്‍ ഫോഴ്‌സിലെ ഫ്‌ളൈറ്റ് ടെസ്റ്റിംഗ് വിംഗിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചത്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഓഫീസറായിരുന്ന അദ്ദേഹത്തിന് മിഗ്-21 യുദ്ധ വിമാനം പറത്തിയതടക്കമുള്ള വലിയ അനുഭവസമ്പത്തുണ്ട്. 1981 മുതല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് 22 വര്‍ഷത്തെ സേവന പരിചയമുണ്ട്. എയര്‍ ഫോഴ്‌സ് അക്കാഡമിയിലുണ്ടായിരുന്ന സമയത്ത് സ്വോര്‍ഡ് ഓഫ് ഓണര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

സ്‌ക്വാഡ്രണ്‍ ലീഡറെന്ന നിലയിലാണ് എയര്‍ ഫോഴ്‌സില്‍ നിന്ന് പിരിഞ്ഞത്. സേനയില്‍ നിന്ന് പുറത്തുവന്ന ശേഷം എയര്‍ ഇന്ത്യയിലും തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലും അദ്ദേഹം പ്രവര്‍ത്തിച്ചു. അക്കാഡമിയിലെ ടോപ്പറെന്നാണ് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ (റിട്ട.) ട്വിറ്ററില്‍ കുറിച്ചത്.

എയര്‍ഫോഴ്‌സ് അക്കാഡമിയിലെ ഇന്‍സ്ട്രക്റ്റര്‍ കൂടിയായിരുന്നു ക്യാപ്റ്റന്‍ സാഠേ. എയര്‍ബസ് 310, ബോയിംഗ് 737 വിമാനങ്ങളെല്ലാം പറത്തുന്നതില്‍ വലിയ വൈദഗ്ധ്യം നേടിയിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.

Advertisement

Business

ഓരോ മണിക്കൂറിലും മുകേഷ് അംബാനി നേടുന്നത് 90 കോടി രൂപ!

ലോക്ക്ഡൗണിന് ശേഷം ഓരോ മണിക്കൂറിലും മുകേഷ് അംബാനി നേടുന്നത് 90 കോടി രൂപ. മൊത്തം സമ്പത്ത് 6,58,000 കോടി രൂപ

Media Ink

Published

on

ലോക്ക്ഡൗണിന് ശേഷം ഓരോ മണിക്കൂറിലും മുകേഷ് അംബാനി നേടുന്നത് 90 കോടി രൂപ. മൊത്തം സമ്പത്ത് 6,58,000 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം അരക്കിട്ടുറപ്പിച്ച് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ ലോക്ക്ഡൗണിന് ശേഷം ഓരോ മണിക്കൂറിലും നേടുന്നത് 90 കോടി രൂപയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യം പറയുന്നത്.

തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന ഖ്യാതി മുകേഷ് അംബാനി നിലനിര്‍ത്തി. അംബാനിയുടെ സമ്പത്തില്‍ ഈ വര്‍ഷമുണ്ടായിരിക്കുന്നത് 2,77,000 കോടി രൂപയുടെ വര്‍ധനയാണ്. മൊത്തം സമ്പത്ത് 6,58,000 കോടി രൂപയാണെന്ന് സമ്പന്ന പട്ടികയില്‍ പറയുന്നു.

അടുത്തിടെയാണ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്കില്‍ നിന്ന് 7,500 കോടി രൂപ സമാഹരിച്ചത്. ഇതിന് തൊട്ടുപിന്നാലെ വന്ന റിച്ച് ലിസ്റ്റിലൂടെ ഇന്ത്യന്‍ ബിസിനസ് ലോകത്ത് തനിക്ക് എതിരാളികളില്ലെന്ന് തെളിയിക്കുകയാണ് അംബാനി.

Continue Reading

Business

ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് ശീലമാകുന്നതായി എഫ്ഐഎസ് പേസ് പള്‍സ് സര്‍വേ

കോവിഡിനുശേഷവും ഡിജിറ്റല്‍ രീതി തുടരുമെന്ന് 51 ശതമാനവും കരുതുന്നതായി സര്‍വേയില്‍ പറയുന്നു.

Media Ink

Published

on

ഇന്ത്യയില്‍ 68 ശതമാനത്തോളം ആളുകള്‍ (ബാങ്കിംഗ് ഉപഭോക്താക്കളില്‍) തങ്ങളുടെ ധനകാര്യ ഇടപാടുകള്‍ നടത്താന്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നവരാണെന്ന് സര്‍വേ.

കോവിഡിനുശേഷവും ഡിജിറ്റല്‍ രീതി തുടരുമെന്ന് 51 ശതമാനവും കരുതുന്നതായി സര്‍വേയില്‍ പറയുന്നു. ആഗോള ഫിന്‍ടെക് കമ്പനിയായ എഫ്ഐഎസ് നടത്തിയ ‘എഫ്ഐഎസ് പേസ് പള്‍സ് സര്‍വേ 2020’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

കോവിഡ്-19ന് ശേഷം ക്യാഷ്, കാര്‍ഡ് എന്നിവയ്ക്കു പകരം സമ്പര്‍ക്കമില്ലാത്ത പണമിടപാടു രീതികള്‍ ഉപയോഗിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം ഉപഭോക്താക്കളും കരുതുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ ഇടപാടുകാരില്‍ 49 ശതമാനവും ശമ്പള വെട്ടിക്കുറവിനെ അഭിമുഖീകരിക്കുകയാണെന്നും സര്‍വേ പറയുന്നു.

പണമടയ്ക്കല്‍, മറ്റ് ബാങ്കിംഗ് ഇടപാടുകള്‍, ഷോപ്പിംഗ് തുടങ്ങിയ കാര്യങ്ങളില്‍ ഉപഭോക്താക്കളുടെ സമീപനരീതിയില്‍ അടിസ്ഥാനമാറ്റം സംഭവിച്ചിരിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു.

പകര്‍ച്ചവ്യാധി സമയത്ത് ഇന്ത്യയില്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെയും സമ്പര്‍ക്കരഹിത പേമെന്റിന്റെയും ഉപയോഗത്തില്‍ കുതിച്ചുചാട്ടംതന്നെയാണ് സംഭവിച്ചിട്ടുള്ളതെന്ന് സര്‍വേ കണ്ടെത്തി.

ഒറ്റനോട്ടത്തില്‍ പേമെന്റ് സംവിധാനം വന്‍മാറ്റങ്ങളിലൂടെ കടന്നുപോവുകയാണെന്നും സമ്പര്‍ക്കരഹിത പേമെന്റ് രീതികളിലേക്ക് ഇടപാടുകാര്‍ അത്യാവേശത്തോടെ ആകര്‍ഷിക്കപ്പെടുകയാണെന്നും എഫ്ഐഎസ് മാനേജിംഗ് ഡയറക്ടര്‍ മഹേഷ് രാമമൂര്‍ത്തി പറഞ്ഞു

Continue Reading

Business

ഇനി മുതല്‍ ‘വി’; പോരാടാന്‍ റീബ്രാന്‍ഡിങ് നടത്തി വോഡഫോണ്‍ ഇന്ത്യ

റീ ബ്രാന്‍ഡിങ്ങിലൂടെ വി എന്ന പേര് സ്വീകരിച്ച് ജിയോയെ നേരിടാന്‍ വോഡഫോണ്‍ ഇന്ത്യ

Media Ink

Published

on

ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് ലയനം പൂര്‍ണം. വോഡഫോണും ഐഡിയയും വി എന്ന ഒറ്റ ബ്രാന്‍ഡ് ആയി മാറി. ജിയോയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ച് എന്ന ആശയത്തോടെയാണ് റീബ്രാന്‍ഡിങ് എന്ന് വേണേല്‍ പറയാം.

പുതിയ വി ബ്രാന്‍ഡിന്റെ 4ജി കവറേജ് നൂറു കോടിയോളം പേരിലേക്ക് വ്യാപിക്കുകയാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ യുഗത്തിന് തുടക്കം കുറിച്ച് വി ബ്രാന്‍ഡ് പ്രഖ്യാപിക്കുന്നതില്‍ വലിയ ആഹ്ലാദമുണ്ടെന്ന് വോഡഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ വിപണിയാണ് ഇന്ത്യ. രണ്ടാമത്തെ വലിയ ടെലികോം വിപണിയും. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേയും വോഡഫോണ്‍ ഐഡിയയുടേയും ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. ഡിജിറ്റല്‍ വിപ്ലവത്തിലൂടെയുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം സുഗമമാക്കാനാണ് തങ്ങള്‍ ശ്രമിക്കുകയെന്നും അദ്ദേഹം.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ടെലികോം കളത്തിലേക്കിറങ്ങിയതോടെയാണ് വിപണി ആകെ കീഴ്‌മേല്‍ മറിഞ്ഞത്. മല്‍സരം കടുത്തതോടെ വോഡഫോണും ഐഡിയയും നിലനില്‍പ്പിന്റെ ഭാഗമായി ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജിയോയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി തന്നെ പുതിയ റീബ്രാന്‍ഡിങ്ങും.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 weeks ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health3 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life5 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala5 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics7 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education4 days ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business1 month ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion1 month ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business1 month ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion1 month ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion2 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life2 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion3 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion3 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto10 hours ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto1 week ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto4 weeks ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto2 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto2 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto2 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto2 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto2 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto2 months ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Trending