Connect with us

Auto

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

ശങ്കര്‍ മീറ്റ്‌ന

Published

on

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുന്നതിന് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ ഒരുക്കങ്ങള്‍ തകൃതിയാക്കി. ഇന്ത്യയില്‍ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു. സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് നിര്‍മിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും സിട്രോയെന്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അരങ്ങേറുന്നത്.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്ന കാര്യം 2018 ലാണ് പിഎസ്എ ഗ്രൂപ്പ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സി5 എയര്‍ക്രോസ് പ്രദര്‍ശിപ്പിച്ചിരുന്നു. 2018 ലാണ് സിട്രോയെന്‍ സി5 എയര്‍ക്രോസ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്.

സികെഡി രീതിയിലാണ് എസ് യുവി ഇന്ത്യയില്‍ നിര്‍മിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള സികെ ബിര്‍ളയുടെ പ്ലാന്റില്‍ വാഹനഘടകങ്ങളും പാര്‍ട്ടുകളും കൂട്ടിയോജിപ്പിക്കും. എഴുപത് ശതമാനം ഇന്ത്യന്‍ ഉള്ളടക്കത്തോടെ ആയിരിക്കും സിട്രോയെന്‍ സി5 എയര്‍ക്രോസ് നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ വില പിടിച്ചുനിര്‍ത്താന്‍ ഫ്രഞ്ച് കമ്പനിക്ക് കഴിയും.

സിട്രോയെന്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ പിഎസ്എ ഗ്രൂപ്പ് തിരുവള്ളൂര്‍ പ്ലാന്റില്‍ ഇതുവരെ 600 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. കയറ്റുമതി ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷം 50,000 യൂണിറ്റ് കാറുകള്‍ നിര്‍മിക്കാനാണ് സിട്രോയെന്‍ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം രണ്ട് ലക്ഷം പവര്‍ട്രെയ്‌നുകളും മൂന്ന് ലക്ഷം ട്രാന്‍സ്മിഷനുകളും നിര്‍മിക്കാന്‍ കൂടി ശേഷിയുള്ളതാണ് തിരുവള്ളൂര്‍ പ്ലാന്റ്.

4,500 മില്ലിമീറ്റര്‍ നീളമുള്ളതാണ് സിട്രോയെന്‍ സി5 എയര്‍ക്രോസ്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഇന്ത്യയില്‍ ജീപ്പ് കോംപസ്, ഹ്യുണ്ടായ് ടൂസോണ്‍, സ്‌കോഡ കറോക്ക്, ഫോക്‌സ് വാഗണ്‍ ടി-റോക് എന്നിവയായിരിക്കും എതിരാളികള്‍.

Advertisement

Auto

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Media Ink

Published

on

മാരുതി സുസുക്കിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. കമ്പനിയുടെ ബെസ്റ്റ് സെല്ലിങ് കാറായ ഓള്‍ട്ടോ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്ന് മാരുതി സുസുക്കി അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കാര്‍ മൊത്തത്തില്‍ 40 ലക്ഷമെന്ന വില്‍പ്പന റെക്കോഡ് ഇടുന്നത്.

മധ്യവര്‍ഗത്തിന്റെ പ്രിയപ്പെട്ട കാര്‍ എന്നറിയപ്പെടുന്ന വാഹനമാണ് മാരുതി സുസുക്കി ഓള്‍ട്ടോ. മികച്ച റീസെയ്ല്‍ വാല്യു ഉണ്ടെന്നതും ഓള്‍ട്ടോയുടെ പ്രത്യേകതയാണ്. തുടര്‍ച്ചയായി 16 വര്‍ഷങ്ങളില്‍ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ ഏറ്റവുമധികം വിറ്റ് പോകുന്ന കാറെന്ന റെക്കോഡും മാരുതിക്ക് തന്നെ.

40 ലക്ഷമെന്ന നാഴികക്കല്ല് ഓള്‍ട്ടോ പിന്നിട്ടതില്‍ അത്യധികം സന്തോഷമുണ്ടെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഒരു കാറും നേടാത്ത സെയ്ല്‍സ് റെക്കോഡാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ലോഞ്ച് ചെയ്ത് നാല് വര്‍ഷത്തിന് ശേഷം, 2004ലാണ് ഓള്‍ട്ടോ ആദ്യമായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാറായത്. അതിന് ശേഷം ആ സ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 2008 ആകുമ്പോഴേക്കും 10 ലക്ഷം യൂണിറ്റുകളിലേക്ക് വില്‍പ്പനയെത്തി. 2012ല്‍ അത് 20 ലക്ഷമായി.

നാല് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം യൂണിറ്റുകള്‍ കൂടി വില്‍പ്പനയിലേക്ക് ചേര്‍ത്തു. 2019 നവംബറില്‍ 38 ലക്ഷമെന്ന സംഖ്യയിലേക്കും ഓള്‍ട്ടോ എത്തി. ഒടുവില്‍ ഇപ്പോഴിതാ 40 ലക്ഷമെന്ന മാന്ത്രിക സംഖ്യയിലെത്തിയിരിക്കുന്നു.

Continue Reading

Auto

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

ശങ്കര്‍ മീറ്റ്‌ന

Published

on

ഇന്ത്യയില്‍ ഈ വര്‍ഷം നാലാമത്തെ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഔഡി. ആര്‍എസ് ക്യു8 മോഡലിന്റെ ബുക്കിംഗ് ഇതിനകം ഇന്ത്യയില്‍ ആരംഭിച്ചു. 15 ലക്ഷം രൂപയാണ് ബുക്കിംഗ് തുക. അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ബുക്കിംഗ് നടത്താന്‍ കഴിയും. ഈ വര്‍ഷം രണ്ടാമത്തെ ആര്‍എസ് മോഡലാണ് ഔഡി ഇന്ത്യയിലെത്തിക്കുന്നത്. കഴിഞ്ഞ മാസം ഔഡി ആര്‍എസ് 7 പുറത്തിറക്കിയിരുന്നു.

ഔഡി ക്യു8 എസ് യുവിയുടെ പെര്‍ഫോമന്‍സ് വകഭേദമാണ് ആര്‍എസ് ക്യു8. അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയും എസ് യുവിയുടെ വഴക്കവും ഒത്തിണങ്ങിയ മോഡലാണ് ആര്‍എസ് ക്യു8 എന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു.

4.0 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 പെട്രോള്‍ എന്‍ജിനാണ് ഔഡി ആര്‍എസ് ക്യു8 ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 600 ബിഎച്ച്പി പരമാവധി കരുത്തും 800 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.8 സെക്കന്‍ഡ് മതി. ഔഡിയുടെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമായ ‘ക്വാട്രോ’ സവിശേഷതയായിരിക്കും.

Continue Reading

Auto

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

ശങ്കര്‍ മീറ്റ്‌ന

Published

on

ഇന്ത്യൻ വിപണിയിൽ ഇതുവരെ അഞ്ച് ലക്ഷം യൂണിറ്റ് ക്രെറ്റ എസ് യുവി വിറ്റതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. 2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. ഈ വർഷം മാർച്ചിൽ രണ്ടാം തലമുറ ക്രെറ്റ പുറത്തിറക്കിയിരുന്നു. അഞ്ച് വർഷങ്ങളിലായി ഇന്ത്യയിൽ അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ വിറ്റുപോയി.  

പുതിയ ക്രെറ്റ വന്നതോടെ, കൊവിഡ് പ്രതിസന്ധിക്കിടയിലും വിൽപ്പന പിന്നെയും വർധിച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ 11,549 യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റയാണ് വിറ്റത്. ഈ വർഷം മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ തുടർച്ചയായി ബെസ്റ്റ് സെല്ലിംഗ് എസ് യുവി ഹ്യുണ്ടായ് ക്രെറ്റ ആയിരുന്നു. ഇതിനിടെ രണ്ടാം തലമുറ ക്രെറ്റയുടെ ബുക്കിംഗ് 65,000 യൂണിറ്റ് പിന്നിട്ടു.  

2015 ൽ അവതരിപ്പിച്ച നാൾ മുതൽ ഇന്ത്യയിലെ ബ്ലോക്ക്ബസ്റ്റർ മോഡലാണ് ക്രെറ്റയെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വിൽപ്പന, വിപണന, സേവന വിഭാഗം ഡയറക്റ്റർ തരുൺ ഗാർഗ് പ്രസ്താവിച്ചു.  
കിയ സെൽറ്റോസ് നിർമിച്ച അതേ പ്ലാറ്റ്ഫോമാണ് പുതിയ ക്രെറ്റ അടിസ്ഥാനമാക്കിയത്. ‘ബ്ലൂലിങ്ക്’ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളോടെയാണ് 2020 ഹ്യുണ്ടായ് ക്രെറ്റ വിപണിയിലെത്തിയത്. 9.99 ലക്ഷം രൂപ മുതലാണ് വില. കിയ സെൽറ്റോസ് തന്നെയാണ് ഏറ്റവും പ്രധാന എതിരാളി.  

7 സ്പീഡ് ഡിസിടി സഹിതം 1.4 ലിറ്റർ ടർബോ പെട്രോൾ, 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ഘടിപ്പിച്ച 1.5 ലിറ്റർ പെട്രോൾ, 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളോടെ 1.5 ലിറ്റർ ഡീസൽ എന്നിവയാണ് എൻജിൻ ഓപ്ഷനുകൾ. 
ആഭ്യന്തര വിപണിയിലെ വിൽപ്പന കൂടാതെ, ഇന്ത്യയിൽ നിർമിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ലോകത്തെ 88 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. 

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala4 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life2 weeks ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life2 weeks ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion1 month ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National3 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion5 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto11 hours ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto12 hours ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto1 day ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto2 days ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto6 days ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Auto6 days ago

ഇതാ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച കിടിലന്‍ എസ്‌യുവി

എത്തി കിയ സോണറ്റ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്‌യുവി

Auto1 week ago

മാരുതി എസ്-ക്രോസ് പെട്രോള്‍ വിപണിയില്‍

എക്‌സ്-ഷോറൂം വില 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം രൂപ വരെ

Auto1 week ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto2 weeks ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto2 weeks ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Trending