Connect with us

Life

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ”ട്രിപ്പിള്‍ ആര്‍” (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

സുധീര്‍ ബാബു

Published

on

നിഷേധാത്മക ചിന്തകള്‍ ഭ്രാന്തു പിടിപ്പിക്കുന്നുണ്ടോ? ഉണ്ടാവാം. ചിന്തകള്‍ കാടുകയറുമ്പോള്‍ അത് നമ്മെ മാനസിക നില തെറ്റിക്കുന്ന അവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോകും. അതല്ലെങ്കില്‍ നാം വിഷാദത്തിനടിപ്പെടും. ചിന്തിക്കാന്‍ നാം പൂര്‍ണ്ണ സ്വതന്ത്രരാണ് എന്നത് ഗുണകരവും ദോഷകരവുമായ ചില പാതകളിലേക്ക് നമ്മെ നയിച്ചേക്കാം.

പ്രതികൂല സാഹചര്യങ്ങളില്‍, പ്രത്യേകിച്ചും ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന സാമൂഹ്യ, ആരോഗ്യ പ്രശ്‌നങ്ങളുടെ ഇടയില്‍ ചിന്തകള്‍ കൈവിട്ടുപോകുന്നത് സ്വാഭാവികം. നമ്മുടെ ജീവിത സ്വാതന്ത്ര്യത്തിന് വിലക്ക് വീണിരിക്കുന്നു. ഉപജീവനമാര്‍ഗ്ഗത്തിന് തടസ്സങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഇത് നമ്മെ ഭീതിതരും ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരും ആക്കുന്നു. ഇനിയെന്ത്? എന്ന ചോദ്യം ഉയരുമ്പോള്‍ നാം ചകിതരാകുന്നു. അന്ധകാരത്തില്‍ ഒരു വനത്തില്‍ ഒറ്റപ്പെട്ട അവസ്ഥപോലെ നമുക്കനുഭവപ്പെടുന്നു.

ചുറ്റുമുള്ള ഓരോ ചലനവും നമ്മെ ഭയപ്പെടുത്തുന്നു. ചിന്തകളുടെ കാടുകയറ്റത്തെ നിയന്ത്രിക്കുവാനാവാതെ കഠിനമായ മാനസിക സമ്മര്‍ദ്ദത്തിന് ധാരാളം പേര്‍ അടിപ്പെടുന്നു.

ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതില്ല

ചിന്തകളെ നിയന്ത്രിക്കുക ലളിതമായ ഒരു പ്രയത്‌നമല്ല. നാം അതിന് ശ്രമിച്ചാലും ചിന്തകള്‍ നമുക്ക് പിടി തരണമെന്നുമില്ല. ആ നിയന്ത്രണം തന്നെ ചിലപ്പോള്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കാം. എങ്ങിനെ ചിന്തിക്കണം എന്നു പഠിച്ച് ചിന്തിക്കുന്നതും എളുപ്പമല്ല. കൂട്ടിലകപ്പെട്ട മൃഗത്തെപ്പോലെ ചിന്തകള്‍ വന്യമായി, അസ്വസ്ഥമായി വട്ടംകറങ്ങുകയാണ്.

ഇവിടെ ചെറിയൊരു മന്ത്രം നമുക്ക് പരീക്ഷിച്ചു നോക്കിയാലോ? ഈ മന്ത്രം നമുക്ക് തയ്യാറെടുക്കുവാനുള്ളതാണ്. വലിയൊരു പരിശ്രമത്തിലൂടെ ചിന്തകളെ മെരുക്കാന്‍ ഒരുങ്ങുന്നതിനു പകരം നമുക്കെന്തുകൊണ്ട് മറ്റൊരു മാര്‍ഗ്ഗം നോക്കിക്കൂടാ? നമുക്കാ മന്ത്രത്തെ ”ട്രിപ്പിള്‍ ആര്‍” (RRR) എന്ന് വിളിക്കാം.

ആദ്യത്തെ R യാഥാര്‍ത്ഥ്യമാണ് (REALITY)

യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നതാണ് ആദ്യം നാം ചെയ്യേണ്ടത്. ഇന്നത്തെ അവസ്ഥ ഇതാണ്. നമ്മുടെ നിയന്ത്രണത്തിലല്ല ഈ കാര്യങ്ങള്‍ എന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെ മനസിലാക്കണം. നമ്മുടെ തെറ്റുകൊണ്ടല്ല ഇത്തരമൊരു അവസ്ഥ സംജാതമായിട്ടുള്ളതെന്നും ഇതിനെ മറികടക്കുവാന്‍ സമയമെടുക്കുമെന്നും പൂര്‍ണ്ണമായി മനസിനെ പറഞ്ഞു പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.

യാഥാര്‍ത്ഥ്യം അതേപോലെ അംഗീകരിക്കുവാന്‍ മടിക്കുന്ന അസാധാരണമായ ഒരു വ്യക്തിത്വം നമ്മുടെ മനസിനുണ്ട്. അത് കണ്ടെത്താനും ഇന്നത്തെ സ്ഥിതി ഇതാണ് എന്ന് മനസിനെ ബോധ്യപ്പെടുത്താനും നമുക്ക് കഴിയണം.

യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മടിച്ചാല്‍ മനസ് അലഞ്ഞുതിരിയും. അത് അസ്വസ്ഥമാകും. എന്തു കൊണ്ട് എനിക്കിങ്ങനെ വരുന്നു എന്നത് നിരന്തരം ചോദിച്ചു കൊണ്ടിരിക്കും. ഒരേ ചിന്ത നിരന്തരം കടന്നു വരുമ്പോള്‍ നിരാശയുടെ കുഴിയിലേക്ക് നാം മെല്ലെ ഇറങ്ങിപ്പോകുകയാണ്. മറിച്ച് യാഥാര്‍ത്ഥ്യം ഇതാണ് അതിനെ ഉള്‍ക്കൊണ്ടേ കഴിയൂ എന്ന സന്ദേശം മനസിനെ ശാന്തമാക്കുന്നു.

തെളിഞ്ഞ ജലാശയത്തില്‍ അടിത്തട്ടിലെ കാഴ്ചകള്‍ നമുക്ക് വ്യക്തമായി കാണാം. അതുപോലെ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് വരുന്ന മനസ് കാഴ്ചകളെ കൂടുതല്‍ തെളിമയോടെ കാണുകയും വസ്തുതകളെ ശരിയായി മനസിലാക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ R വ്യതിചലനമാണ് (REDIRECTION)

അനുവാദം ചോദിക്കാതെ നമ്മില്‍ ഭീതിയുണര്‍ത്തി കയറി വരുന്ന ചിന്തകളെ വ്യതിചലിപ്പിച്ചാലോ? നാമവയെ തടുക്കാന്‍ ശ്രമിക്കുന്നില്ല. ചിന്തകളെ തടുക്കുന്നത് പ്രായോഗികമല്ല. പകരം അവയെ സ്വീകരിക്കുകയും ദിശ മാറ്റിവിടുകയും ചെയ്യുകയാണ് ബുദ്ധിപൂര്‍വ്വം ചിന്തകളെ കൈകാര്യം ചെയ്യാന്‍ നമ്മെ പ്രാപ്തമാക്കുന്ന വിദ്യ. അവയെ തടുക്കാന്‍ ശ്രമിച്ചാല്‍ അവ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും. നമുക്കവയുടെ സ്വഭാവം മെല്ലെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു നോക്കാം.

നിഷേധാത്മകമായ ചിന്തകള്‍ നമ്മെ വേട്ടയാടിത്തുടങ്ങുമ്പോള്‍ മെല്ലെ നമുക്കുള്ള പോസിറ്റീവ് ആയ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. മോശമായ കാലഘട്ടമാണെങ്കിലും ചുറ്റും ഇരുട്ടാണ് എന്ന് നമുക്ക് തോന്നുമെങ്കിലും വെളിച്ചം പകരുന്ന ചില കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അതിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ നാം തുനിയണം. ഇതിന് ബോധപൂര്‍വ്വമായ ശ്രമം തന്നെ നടത്താം. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞതോടുകൂടി മനസും അതിനായി സജ്ജമായിക്കഴിഞ്ഞു. ഇനി ചിന്തകളെ ഒന്ന് ദിശമാറ്റി വിടേണ്ട ആവശ്യമേയുള്ളൂ.

നമ്മെ മുന്നോട്ടു നയിക്കുന്ന വഴികള്‍ തിരിച്ചറിയുകയും അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. നിഷേധാത്മക ചിന്തകള്‍ നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നശിപ്പിക്കും. അതേസമയം കനത്ത ഇരുട്ടിലും മിന്നാമിനുങ്ങുകളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മനസ് ആഹ്ലാദഭരിതമാകും. ആ മിന്നാമിനുങ്ങുകള്‍ക്ക് പിന്നാലെ അത് യാത്ര തുടങ്ങും. അതുമതി നമ്മുടെ ജീവിതത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുവാന്‍. ചിന്തകളെ വ്യതിചലിപ്പിക്കുക നമുക്കുള്ള അനുഗ്രഹങ്ങളിലേക്ക് മനസര്‍പ്പിക്കുക.

മൂന്നാമത്തെ R പുനരുജ്ജീവനമാണ് (REVIVAL)

ഈ പ്രക്രിയ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ആദ്യത്തെ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ നാം മനസിനെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുവാനും നമുക്കുള്ള ശക്തികളിലേക്കും അനുഗ്രഹങ്ങളിലേക്കും ശ്രദ്ധ നല്‍കുവാനും പരിശീലിപ്പിച്ചു. ഇനി വേണ്ടത് ഈ സന്ദര്‍ഭത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ എന്ത് ചെയ്യണം? എന്നതിന് ഉത്തരം കണ്ടെത്തുകയാണ്.

മുടങ്ങിക്കിടന്ന നമ്മുടെ പ്രവര്‍ത്തനങ്ങളെ പൂര്‍വ്വാധികം ശക്തിയായി പുനരുജ്ജീവിപ്പിക്കുവാന്‍ സാധിക്കണം. പുതിയതായി എന്തെങ്കിലും പ്രവൃത്തിയിലേക്ക് തിരിയണോ എന്നതും നമുക്ക് ഈ സന്ദര്‍ഭത്തില്‍ പരിഗണിക്കാം. ചിന്തകളുടെ കാടുകയറ്റത്തില്‍ നിന്നും നാം സ്വതന്ത്രരായിരിക്കുന്നു. ഇനി വേണ്ടത് ജീവിതം തിരികെപ്പിടിക്കുവാനുള്ള പ്രവൃത്തികളാണ്. അതിനുള്ള ഊര്‍ജ്ജം സംഭരിക്കുക. തോല്‍വികളെ ഭയപ്പെടാതിരിക്കുക. പോരാടുക എന്നതാണ് പ്രധാനം. അതിനുള്ള ഒരു കളിത്തട്ട് നാം തയ്യാറാക്കിക്കഴിഞ്ഞു. ഇനി അതിനായി തയ്യാറെടുക്കുകയാണ് വേണ്ടത്.

പ്രശ്‌നങ്ങളെയൊക്കെ പിന്നില്‍ ഉപേക്ഷിച്ച് നമ്മുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കുക. ഒട്ടും സമയം കളയാതെ അത് പ്രാവര്‍ത്തികമാക്കുക. ലക്ഷ്യപ്രാപ്തി കൈവരിക്കുകയാണ് ദൗത്യം. അതിന് നാം അലസരായിട്ടു കാര്യമില്ല. നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

പ്രവൃത്തികളുടെ പുനരുജ്ജീവനം നടക്കട്ടെ. ബാക്കിയൊക്കെ അപ്രധാനമാണ്. നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക. അതാണ് നമ്മെ വിജയത്തിലേക്കുള്ള പാത കാണിച്ചു തരുന്നത്. ഇരുട്ടിലും മിന്നാമിനുങ്ങുകള്‍ പ്രകാശം പരത്തട്ടെ.

Advertisement

Life

പ്രധാനമന്ത്രിയുടെ ഇടപെടല്‍; വിമാനത്താവളത്തില്‍ ചായ വില 150ല്‍ നിന്ന് 15 രൂപയിലേക്ക്

കൊള്ളലാഭത്തിന് അറുതി. വിമാനത്താവളങ്ങളില്‍ ചായവില 15 രൂപയായും കാപ്പിവില 20 രൂപയായും കുറയും

Media Ink

Published

on

തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന് ഫലമുണ്ടായി. വിമാനത്താവളങ്ങളില്‍ ചായയ്ക്കും കാപ്പിക്കും ഈടാക്കിയിരുന്ന കൊള്ളവില ഇതോടെ കുറയുകയാണ്.

100 രൂപയ്ക്ക് മുകളിലായിരുന്നു വിമാനത്താവളങ്ങളില്‍ ചായ വില. ഇത് 15 രൂപയായി കുറയും. കാപ്പിയുടെ വില 20 രൂപയായി കുറയും. ചെറുപലഹാരങ്ങള്‍ 15 രൂപയ്ക്ക് കിട്ടും. ഇത് വലിയ ആശ്വാസമാണ് സാധാരണക്കാരായ യാത്രികര്‍ക്ക് നല്‍കുന്നത്.

വളരെ കഷ്ടപ്പെട്ട് ടിക്കറ്റ് പൈസയുമൊപ്പിച്ച് യാത്രചെയ്യുന്ന സാധാരണക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ കൊള്ളവില കാരണം ചായ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

2019ല്‍ ഡെല്‍ഹി യാത്രയ്ക്കിടെ ഒരു ബ്ലാക് ടീക്ക് 150 രൂപ കൊടുക്കേണ്ടി വന്ന ദുരവസ്ഥ വിവരിച്ചാണ് തൃശൂര്‍ സ്വദേശി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ചൂടുവെള്ളത്തില്‍ ടീ ബാഗ് ഇട്ടുതരുന്നതിന് 150 രൂപ വാങ്ങുന്നത് ഒരു തരത്തിലും നീതീകരിക്കാന്‍ സാധിക്കാത്ത സംഭവമായിട്ടാണ് സകലരും കരുതുന്നത്.

2019 ഏപ്രില്‍ മാസത്തില്‍ കത്തയച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് മറുപടി ലഭിക്കുകയുണ്ടായെന്ന് ഷാജി വ്യക്തമാക്കി. തുടര്‍നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം പോയത്.

Continue Reading

Business

മഞ്ഞളും കുരുമുളകും ചേര്‍ത്ത ഹല്‍ദി ഐസ്‌ക്രീം; നേട്ടം കൊയ്യാന്‍ അമുല്‍

കോവിഡ് കാലത്ത് ഹല്‍ദി ഐസ്‌ക്രീമുമായി അമുല്‍. മഞ്ഞളിന് പുറമെ ഇനി ഇഞ്ചിയും തുളസിയും ചേര്‍ത്ത ഐസ്‌ക്രീം പുറത്തിറക്കുമെന്നും കമ്പനി

Media Ink

Published

on

കോവിഡ് കാലത്ത് രോഗപ്രതിരോധ ശക്തി കൂട്ടാനാണ് സകലരുടെയും ഓട്ടം. ഇത് ഒരു ബിസിനസ് അവസരമായി കണ്ട് ഉല്‍പ്പന്നങ്ങളില്‍ മാറ്റം വരുത്തുകയാണ് ക്ഷീര വ്യവസായ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ അമുല്‍.

കോവിഡ് പ്രമാണിച്ച് ഹല്‍ദി ഐസ്‌ക്രീമെന്ന പുതിയ ഉല്‍പ്പന്നവുമായി എത്തിയിരിക്കയാണ് ഗുജറാത്തിലെ ഈ സഹകരണ പ്രസ്ഥാനം. മഞ്ഞള്‍ നന്നായി ചേര്‍ന്ന ഐസ്‌ക്രീമാണ്. ഒപ്പം പാലും തേനും കുരുമുളകും ഡെയ്റ്റ്‌സും ബദാമും കാഷ്യു നട്ടുമുണ്ട്.

മികച്ച ആരോഗ്യത്തിനുള്ള മാര്‍ഗമെന്ന് പറഞ്ഞാണ് അമുതല്‍ ഹല്‍ദി ഐസ്‌ക്രീം പ്രൊമോട്ട് ചെയ്യുന്നത്. ഇത് കൂടാതെ പുതിയ രണ്ട് ഐസ്‌ക്രീമുകള്‍ കൂടി കോവിഡ് പശ്ചാത്തലത്തില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ഇഞ്ചി ഐസ്‌ക്രീമും മറ്റൊന്ന് തുളസി ഐസ്‌ക്രീമുമായിരിക്കും.

എന്നാല്‍ ഇന്റര്‍നെറ്റില്‍ പലരും ഇതിനെ ട്രോളാനും ഇറങ്ങിയിട്ടുണ്ട്. അത്ര നല്ല ഐസ്‌ക്രീം ഫേവറായിരിക്കില്ല മഞ്ഞളിന്റേതെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. ഹല്‍ദി മില്‍ക്ക് പോലെ അത്ര സ്വീകാര്യത ലഭിക്കില്ല ഹല്‍ദി ഐസ്‌ക്രീമിനെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തായാലും ഇത് വിപണി കീഴടക്കുമോയെന്നത് കണ്ടറിയണം.

Continue Reading

Life

മുസ്തഫ വീല്‍ ചെയറിലിരുന്ന് നിര്‍മിച്ചത്‌ ആയിരത്തോളം കുടകള്‍

ഒരു കുട വാങ്ങി നിങ്ങള്‍ക്കും മലപ്പുറത്തുകാരന്‍ മുസ്തഫയെ സഹായിക്കാം. വീല്‍ചെയറിലിരുന്ന് കുടയുണ്ടാക്കുകയാണ് ഈ സംരംഭകന്‍

ലക്ഷ്മി നാരായണന്‍

Published

on

മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ മുസ്തഫ പറമ്പന്‍ 15 വര്‍ഷം മുമ്പാണ് കവുങ്ങില്‍നിന്ന് വീണത്. നട്ടെല്ലിന് ക്ഷതമേറ്റ അദ്ദേഹത്തിന്റെ അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നു പോയി. ശിഷ്ടകാലം വീല്‍ചെയറിലായിപ്പോയെങ്കിലും അദ്ദേഹം ഇന്നൊരു സംരംഭകനാണ്.

ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡിക്രോപ്‌സ് എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് മുസ്തഫ കുട നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്തുന്നു…

അതിജീവനത്തിന്റെ ആ വര്‍ണക്കുടകളുടെ കഥയിങ്ങനെ. മസ്തഫയുടെ വാക്കുകള്‍ കേള്‍ക്കാന്‍ വിഡിയോ കാണുക.

ഏത് അവസ്ഥയിലും മുന്നോട്ട് പോകണം എന്ന ദൃഢനിശ്ചയമായിരുന്നു മുസ്തഫയുടെ ജീവിതം മാറ്റി മറച്ചത്. വിപണിയില്‍ ലഭിക്കുന്ന മുന്‍നിര കമ്പനികളുടെ കുടകളോട് കിടപിടിക്കത്തക്ക രീതിയിലുള്ള കുടകളാണ് മുസ്തഫ തന്റെ പരിശ്രമം കൊണ്ട് നിര്‍മിക്കുന്നത്.

ഹാന്‍ഡിക്രോപ്‌സ് എന്ന സ്ഥാപനം നല്‍കിയ പിന്തുണയാണ് മുസ്തഫയെ പോലുള്ള ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍

മുസ്തഫയെ പോലുള്ളവരാണ് യഥാര്‍ത്ഥ പോരാളികള്‍… സംരംഭകത്വത്തിന്റെ ചൂടും ചൂരും അറിയുന്നവര്‍, അതിജീവനത്തിനായി പ്രയത്‌നിക്കുന്നവര്‍…അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ചേര്‍ത്ത് നിര്‍ത്താം…ഈ മഴക്കാലത്ത് കുട വാങ്ങുമ്പോള്‍ മുസ്തഫ പറമ്പനെയും ഓര്‍ക്കാം.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life6 days ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life1 week ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto19 hours ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto4 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto4 days ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto6 days ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto6 days ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto6 days ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Auto1 week ago

50,000 ബുക്കിംഗ് പിന്നിട്ട് ക്രെറ്റ കുതിക്കുന്നു

അറുപത് ശതമാനത്തോളം പേര്‍ ഡീസല്‍ വകഭേദങ്ങളാണ് ബുക്ക് ചെയ്തത്

Auto1 week ago

പാതയോര സഹായവുമായി ജാവ

ഒരു വര്‍ഷത്തേക്ക് 1,050 രൂപ മുതലാണ് വില

Auto1 week ago

റോയല്‍ എന്‍ഫീല്‍ഡ് ‘സര്‍വീസ് ഓണ്‍ വീല്‍സ്’ പ്രഖ്യാപിച്ചു

പ്രത്യേകം സജ്ജീകരിച്ച 800 ബൈക്കുകള്‍ തയ്യാറാക്കിനിര്‍ത്തും

Trending