Connect with us

Travel

അഗസ്ത്യാര്‍കൂടം – അവര്ണനീയമായ യാത്രയുടെ അനുഭവക്കുറിപ്പ്

തിരുവനന്തപുരം ബോണക്കാട് നിന്ന് തുടങ്ങുന്ന യാത്ര അഗസ്ത്യമലയില്‍ എത്തുന്നത് രണ്ടാം ദിവസമാണ്, ബോണക്കാട് നിന്ന് 25 കിലോമീറ്ററോളം കാല്‍നടയായി വനത്തിലൂടെ നടന്നുവേണം അഗസ്ത്യമലയിലെത്താന്‍

പ്രണവ് വിശ്വനാഥ്‌

Published

on

ഒരു യാത്രക്കു പല ലക്ഷ്യങ്ങള്‍ കാണും, ചിലര്‍ക്ക് സന്തോഷം,ചിലര്‍ക്ക് സമാധാനം ,ചിലര്‍ക്ക് അഡ്വെഞ്ചര്‍, ചിലര്‍ക്ക് മനോഹരമായ കാഴ്ച എന്നിങ്ങനെ…എന്നാല്‍ ഇതെല്ലം ഒത്തുചേര്‍ന്ന ഒരു യാത്രയാണ് അഗസ്ത്യാര്‍കൂടം അല്ലെങ്കില്‍ അഗസ്ത്യമല യാത്ര..അതിരുമലയ്ക്കും പൊങ്കാലപ്പാറയ്ക്കും അപ്പുറം അഗസ്ത്യമലയില്‍ കുടികൊള്ളുന്ന, അഗസ്ത്യാര്‍കൂടവനത്തിനു നാഥനായ മഹര്‍ഷി അഗസ്ത്യമുനിയെ കാണുവാന്‍..

തിരുവനന്തപുരം ബോണക്കാട് നിന്ന് തുടങ്ങുന്ന യാത്ര അഗസ്ത്യമലയില്‍ എത്തുന്നത് രണ്ടാം ദിവസമാണ്, ബോണക്കാട് നിന്ന് 25 കിലോമീറ്ററോളം കാല്‍നടയായി വനത്തിലൂടെ നടന്നുവേണം അഗസ്ത്യമലയിലെത്താന്‍, അങ്ങനെ നോക്കിയാല്‍ മൊത്തത്തില്‍ 50കിലോമീറ്ററോളം കാല്‍നടയാത്ര അനിവാര്യമാണ്…കാടെന്ന സങ്കല്‍പ്പം പൂര്‍ണമായും മാറ്റുന്ന ഒരുയാത്രയായിരുന്നു ഇത്..കാടെന്നു കേട്ടാല്‍ മനസില്‍വരുന്ന ഘോരമായാ വൃക്ഷങ്ങള്‍ മാത്രമല്ല വനം എന്നും, അവിടെ മനോഹരമായ പൂക്കളുണ്ട്, പൂഞ്ചോലകളുണ്ട്, പുല്‍ത്തകിടികളുണ്ട്, കരിമ്പടം പുതച്ച വലിയ മലനിരകള്‍ ഉണ്ട്, ഇതിന്റെഎല്ലാം അപ്പുറം കാടിന്റെ വശ്യമായ സൗധര്യവും നിഗുഡമായാ ഭയപെടുത്തലും നമുക്കവിടെകാണാം..

ഏതു നിമിഷവും ഒരു വന്യമൃഗത്തിന്റെ ഇടപെടല്‍ പ്രേതീക്ഷിച്ചുവേണം ഓരോ അടിയും മുന്നോട്ട് പോകാന്‍, അതിനു ആക്കം കൂട്ടാന്‍ പുലി, കാട്ടുപോത്തു എന്നിവയുടെ കാല്പാടുകളും, ചൂടുവിട്ടുമാറാത്ത വിസര്‍ജ്യന്യങ്ങളും കാണുവാന്‍ കഴിയും, കൂടാതെ ഏതോ മൃഗത്തിന്റെ വേട്ടയില്‍ ഉപേക്ഷിച്ചുപോയ മാംസാവശിഷ്ടങ്ങളും….

ഞങ്ങള്‍ യാത്ര തുടങ്ങുന്നത് രാവിലെ 9 മണിക്കാണ്, പതിയെ പതിയെ നടന്നു കുറച്ചു കിലോമീറ്ററുകള്‍ താണ്ടിക്കഴിയുമ്പോള്‍ കാടിന്റെ യഥാര്‍ത്ഥ ഭംഗി നമുക്ക് കാണാം…നമ്മുടെ ചിന്തയ്ക്കു അതീതമാണ് കാടിന്റെ ഭംഗി..അന്നേ ദിവസം 18 കിലോമീറ്ററുകള്‍ താണ്ടി അതിരുമല ബേസ് ക്യാമ്പില്‍ എത്തുക എന്നതായിരുന്നു ലക്ഷ്യം…സെപ്ഷ്യല്‍ പാസ്സ് മുഗേനെയുള്ള യാത്ര ആയതിനാല്‍ കൂടെ 4 ഫോറെസ്‌റ് ഗാര്‍ഡുകളും കൂടെ ഉണ്ടായിരുന്നു, അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്നതാണ് ആദ്യത്തെ കാര്യം….ഓഫ് സീസണ്‍ ആയതിനാല്‍ കഴിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ കൈയില്‍ കരുതേണ്ടത് അനിവാര്യമാണ്…അരിയും പയറും മറ്റും ഞങ്ങള്‍ കരുതിയിരുന്നു….അങ്ങനെ 4 മണിയോടെ ഞങ്ങള്‍ അതിരുമല ബേസ് ക്യാമ്പില്‍ എത്തി..

18 കിലോമീറ്റെര്‍ നടന്നതിന്റെ ക്ഷീണം കാലുകളില്‍ ഉണ്ടായിരുന്നു, കൊണ്ടുവന്ന അരിയും പയറും ഗാര്‍ഡുകളുടെ കയ്യില്‍ ഏല്പിച്ചു, മണിക്കൂര്‍ ഒന്ന് കഴിഞ്ഞപ്പോള്‍ നല്ല സ്വയമ്പന്‍ കഞ്ഞി തയ്യാര്‍…അത് അല്‍പ്പം കഴിച്ചു, പിന്നീട് അവിടെ ഉള്ള ഹാളില്‍ ഉറങ്ങാന്‍ കിടന്നു, നടന്നതിന്റെ ക്ഷീണം കാരണം കിടന്നതു മാത്രമേ അറിഞ്ഞുള്ളു….

ഒരു ഇടിവെട്ടിന്റെ ശബ്ദം കേട്ടിട്ടാണ് പിന്നീട് ഉണര്‍ന്നത്, കഷ്ടകാലം എന്ന് പറയട്ടെ കഴിഞ്ഞ 3 മാസമായി ഇല്ലാതിരുന്ന മഴ അന്ന് ഇടിച്ചുകുത്തി പെയ്തു, രാവിലെ 11മണിക്ക് ഉള്ളില്‍ അതിരുമല ക്യാമ്പില്‍ നിന്ന് അഗസ്ത്യാര്കൂടത്തിലേക്കുള്ള യാത്ര തുടങ്ങിയില്ലെങ്കില്‍ പിന്നെ അങ്ങോട്ടേക്ക് യാത്ര അനുവദനീയമല്ല, പോയി വരാന്‍ 6 മണിക്കൂര്‍ എടുക്കുമെന്നതിനാല്‍ 11 മണിക്ക് ശേഷം അങ്ങോട്ടേക്കുള്ള യാത്ര അനുവദനീയമല്ല….മഴ നിര്‍ത്താതെ പെയ്യുന്നു, സമയം 11 മണി കഴിഞ്ഞു പോയികൊണ്ടിരിക്കുന്നു…കൂട്ടത്തിലെ മുതിര്‍ന്ന ഗാര്‍ഡ് പറഞ്ഞു നിങ്ങള്ക്ക് ഭാഗ്യമില്ല, സമയം കഴിഞ്ഞിരിക്കുന്നു ഇനി യാത്ര നടക്കില്ല…ഞങ്ങള്‍ക്ക് വളരെ വിഷമം തോന്നി 18 കിലോമീറ്ററോളം നടന്നെത്തിയിട്ടും അഗസ്ത്യരെ കാണാന്‍ കഴിഞ്ഞില്ലാലോ എന്ന് തോന്നിപ്പോയി…ഇനിയുള്ളത് 6 കിലോമീറ്ററുകള്‍ മാത്രം, ഇനിയങ്ങോട്ടുള്ളത് ചെങ്കുത്തായ മലകളും ഘോരമായ വനവുമാണ്…മഴ പെയിതതിനാല്‍ യാത്ര ദുഷ്‌ക്കരവും , വന്യമൃഗങ്ങള്‍ കൂടുതേടി ഇറങ്ങും എന്നതിനാലും തിരിച്ചു ക്യാമ്പിലേക് വരം രാത്രി ആകും എന്നതിനാലും എല്ലാവരും യാത്ര നടക്കില്ല എന്ന് ഉറച്ചു പറഞ്ഞു…സമയം 12 ആകുന്നു മഴ തോര്‍ന്നു തുടങ്ങി, ആകാശം തെളിഞ്ഞു തുടങ്ങി, പോകാം എന്ന പ്രതീക്ഷ ഞങ്ങളില്‍ ഉടലെടുത്തു….കൂട്ടത്തിലെ ഗാര്ഡുമാരോട് പോകാമോ എന്ന് ചോദിച്ചു എല്ലാവരും ഒറ്റ ശബ്ദത്തില്‍ സാധിക്കില്ല എന്ന് തന്നെ പറഞ്ഞു…ബേസ് ക്യാമ്പിലെ മൂപ്പനും പോകണ്ട എന്ന് പറന്നു…നിരാശ വീണ്ടും ഞങ്ങളില്‍ പരന്നു..

ഞങ്ങളുടെ നിരാശ കണ്ടിട്ടാണോ എന്നറിയില്ല കൂട്ടത്തിലെ ഒരു ഗാര്‍ഡ് നമുക് പൊങ്കാല പാറ വരെ പോകാം, അവിടെ നിന്ന് ഒരു മണിക്കൂര്‍ കൂടി ഉണ്ട് അഗസ്ത്യാര്കൂടത്തിലേക്ക്, മഴ ആയതിനാല്‍ പറയെല്ലാം തെന്നല്‍ ആയിരിക്കും പൊങ്കാലപ്പാറവരെ പോയി വരാം എന്നുപറഞ്ഞു് …ഞങ്ങള്‍ അത് സമ്മതിച്ചു…അങ്ങനെ പൊങ്കാലപാറയിലേക്ക് യാത്ര ആരംഭിച്ചു…

മഴ പെയ്തതിനാല്‍ വളരെ ധുര്‍കടമായിരുന്നു വഴികള്‍, കുത്തനെയുള്ള കയറ്റവും വളവുകളും ധാരാളം ഉണ്ടായിരുന്നു…വിചാരിച്ച വേഗത്തില്‍ നടക്കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല…നടന്നു നടന്നു കയറി ചെല്ലുന്നതു വിശാലമായ വെള്ളച്ചാട്ടത്തിലേക്കാണ്, മനോഹരം എന്ന് പറഞ്ഞാല്‍ പോരാ അതിമനോഹരമായ കാഴ്ചയാണ് അത്, അവിടെനിന്നു രണ്ടു കിലോമീറ്റര് നടന്നാല്‍ പൊങ്കാലപറയിലെത്താം….പൊങ്കാലപ്പാറയുടെ മുകളിലെത്തിയപ്പോള്‍ ഗാര്‍ഡ് പറഞ്ഞു തിരിച്ചുപോകാം എന്ന്…ഇവിടെ നിന്ന് ഒരുമണിക്കൂര്‍കൂടെ മലകയറിയാല്‍ സര്‍വ്വജ്ഞനായ അഗസ്ത്യരെ കാണാം, മനസ്സില്‍ ആഹ് ലക്ഷ്യം അലയടിച്ചു…ഞങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ചു അദ്ദേഹത്തോട് ദയവു ചെയിതു അഗസ്ത്യാര്കൂടത്തിലേക് എത്തിക്കണം എന്നാവശ്യപ്പെട്ടു…അദ്ദേഹം ഇനിയുള്ള വഴികളിലെ അപകടം വിശദീകരിച്ചു…കുത്തനെയുള്ള മൂന്നു മലകളാണ് ഇനി കയറാനുള്ളത്…മഴ പെയ്ത് തെന്നി കിടക്കുകയാണ് പാറകള്‍…കാലൊന്നു തെറ്റിയാല്‍ അഗാധമായ കൊക്കയിക്ക് വീഴും…ആദ്യത്തെ രണ്ടു മലകളില്‍ പിടിച്ചുകയറാനായ് റോപ്പുകള്‍ ഉണ്ട്, പിന്നീടുള്ള മലയില്‍ റോപ്പിലാതെ വേണം കയറാന്‍..ഉണ്ടാകുന്ന റിസ്‌ക് വളരെ വലുതാണെന്ന് അദ്ദേഹം അറിയിച്ചു….ഞങ്ങള്‍ കയറാം എന്ന് അദ്ദേഹത്തെ അറിയിച്ചു..മനസില്ല മനസോടെ അദ്ദേഹവും…അങ്ങനെ അഗസ്ത്യാര്‍കൂടത്തിലേക്കുള്ള മല കയറിതുടങ്ങി…

അങ്ങനെ രണ്ടു മലകള്‍ റോപ്പ്പിടിച്ചു കയറിതുടങ്ങി..കാലുകള്‍ ഇടയ്ക് തെന്നുന്നുണ്ടെങ്കിലും സൂക്ഷ്മമായി പതുകെ ആ മലകള്‍ കയറി, ഇനിയുള്ളത് ഒരു മല മാത്രം അത് കയറിയാല്‍ അഗസ്ത്യരെ കാണാം…കാറ്റു അതിശക്തമായി വീശിയടിക്കുന്നു, കോടയുടെ തീവ്രതയില്‍ അടുത്തുള്ള ആളെ പോലും കാണാന്‍ കഴിയുന്നില്ല…ഒരു മൃഗത്തെ പോലെ കയ്യും കാലും ഉപയോഗിച്ച് മലകയറി, ഞങ്ങളുടെ ലക്ഷ്യം അടുത്ത് എത്തി എന്ന് മനസ്സ് പറഞ്ഞു തുടങ്ങി…മനസ്സില്‍ അഗസ്ത്യരുടെ മുഖം മാത്രം…അതെ ഞങ്ങള്‍ അഗസ്ത്യമലയില്‍ എത്തിയിരിക്കുന്നു…അതാ കണ്ണെത്തും ദൂരെ അഗസ്ത്യരെ ഞങ്ങള്‍ക്ക് കാണാം…മഹാ ഋഷി അഗസ്ത്യരെ കാണാം…ഞങ്ങള്‍ ഓടിച്ചെന്നു അഗസ്ത്യരെ കണ്‍നിറയെ കണ്ടു…പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു, പഴങ്ങള്‍ നേദിച്ചു, പൂജ അര്‍പ്പിച്ചു….നന്ദി പറഞ്ഞു, എത്താന്‍ കഴിയുമായിരുന്നില്ലാത്ത ഞങ്ങളെ ഇവിടെ എത്തിച്ചതിനു…മടങ്ങും മുന്‍പ് ഒരിക്കല്‍ക്കൂടി അഗസ്ത്യരെ കണ്‍നിറയെ കണ്ടു…

ഇനി തിരിച്ചിറങ്ങുകയാണ് അടുത്ത കടമ്പ ,സമയം 5:30 കഴിഞു..കാടു ഇരുട്ടി തുടങ്ങി മനസ്സില്‍ പേടിയും ഇടിമുഴക്കി തുടങ്ങി …ഇവിടെ എത്തിച്ച അഗസ്ത്യര്‍ നമ്മളെ തിരിച്ചും എത്തിക്കും എന്ന് ഗാര്‍ഡ് പറഞ്ഞു , അങ്ങനെ തിരിച്ചിറങ്ങാന്‍ തുടങ്ങി.. ഇത്രയൊക്കെആണെങ്കിലും അതിമനോഹരമാണ് യാത്ര…മനസ്സില്‍ അഗസ്ത്യമുനിയെ കാണുക എന്ന ഒറ്റ ലക്ഷ്യം മാത്രം,…വനവാസകാലത്തു ശ്രീരാമന്‍ അഗസ്ത്യരെ കാണുവാന്‍ ഇവിടെ വന്നതായി പറയപ്പെടുന്നു, ഇതുകൂടാതെ രാമായണം, മഹാഭാരതം, ശിവപുരാണം എന്നിവയിലെല്ലാം അഗസ്ത്യരെയും അഗസ്ത്യാ ര്‍ കൂടത്തെയും പരാമര്‍ശിക്കുന്നുണ്ട്…..

നാം ചിന്തിക്കുന്നതിലും കഠിനമാണ് യാത്ര, എല്ലാം കഴിഞ്ഞു അഗസ്ത്യമലയുടെ മുകളില്‍ യോഗനിദ്രയില്‍ ഇരിക്കുന്ന അഗസ്ത്യരെ കാണുമ്പോള്‍ മനസിന് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്..മാതാ പിതാക്കളുടെ പ്രാര്‍ത്ഥനയും ഗുരുകാരണവന്മാരുടെ അനുഗ്രഹവും ഉണ്ടെങ്കിലേ അഗസ്ത്യരെ കാണുവാനാകു എന്നത് മറ്റൊരു വിശ്വാസം..ഒരു കാര്യം നമുക്ക് മനസിലാക്കാം അഗസ്ത്യരെ കാണണം എങ്കില്‍ നിയോഗം കൂടി വേണം….

ശബരിമല മകരവിളക്കിന് ശേഷം വരുന്ന 50 ദിനങ്ങളാണ് അഗസ്ത്യമലയിലേക്കുള്ള യാത്ര അനുവദിക്കുന്നത്, പാസുകള്‍ ഓണ്‍ലൈന്‍ വഴിയോ നേരിട്ട് ഫോറെസ്‌റ് ഓഫീസില്‍ പോയോ എടുക്കാം…അല്ലാത്ത ദിവസങ്ങളില്‍ പോകുവാന്‍ ഫോറെസ്‌റ് ഉദ്യോഗസ്ഥരുടെ സ്‌പെഷ്യല്‍ പെര്‍മിഷന്‍ അനിവാര്യമാണ്….ഒരു മലയാളി എന്ന നിലയിലും ഒരു യാത്രികന്‍ എന്നനിലയിലും ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് അഗസ്ത്യാര്‍കൂടം….

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘അഗസ്ത്യാര്കൂടം’- അവര്‍ണനീയം അവിസ്മരണീയം..

‘രാമാ രഘു രാമാ നാം ഇനിയും നടക്കാം
രാവിന് മുന്നേ കനല്‍ക്കാടു താണ്ടാം
നോവിന്റെ ശൂലമുന മുകളില്‍ക്കാരേറാം
നാരായ ബിധുവില്‍ അഗസ്ത്യരെ കാണാം ‘

ഓം അഗസ്തീശായ നമ:

Advertisement

Kerala

കോവിഡ്കാലത്ത് വീണ്ടും കൈയടി നേടി കേരളം…

വിദേശ പൗരന്മാരുടെ കാര്യത്തില്‍ കേരള സര്‍ക്കാരിനുള്ള കരുതലിന്റെ സാക്ഷ്യപത്രമാണ് വിദേശ സര്‍ക്കാരുകള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Media Ink

Published

on

കോവിഡ്-19 രോഗബാധയെത്തുടര്‍ന്നുള്ള രാജ്യവ്യാപക ലോക്ഡൗണ്‍ കാരണം സംസ്ഥാനത്ത് കഴിയുകയായിരുന്ന ഫ്രഞ്ച് പൗരന്മാരെ കേരള ടൂറിസത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് പാരീസിലേക്ക് യാത്രയാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കഴിയുകയായിരുന്ന 105 ഫ്രഞ്ച് പൗരന്മാരും ജര്‍മ്മനി, ഇറ്റലി, ലിത്വേനിയ, സ്വീഡന്‍, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള 7 പൗരന്മാരുമടക്കം 112 പേരെയാണ് ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം ടൂറിസം വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചിയില്‍ നിന്ന് യാത്രയാക്കിയത്.

പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ കാതറിന്‍ സ്യുവയുടെ നേതൃത്വത്തിലാണ് വിദേശ പൗരന്മാരുടെ യാത്രാരേഖകളടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കാക്കനാട്ടെ സ്വകാര്യ ഹോട്ടലില്‍ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ഇവരുടെ വൈദ്യപരിശോധന നടത്തി. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ യാത്രയായത്. കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ബൃഹത്തായ ഈ ഉദ്യമത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച അടിയന്തര സാഹചര്യത്തിലും വിദേശ സഞ്ചാരികളെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സഹായിച്ച കേരള സര്‍ക്കാരിനും വിനോദ സഞ്ചാര വകുപ്പിനും നന്ദി അറിയിക്കുന്നതായി കാതറിന്‍ സ്യുവ പറഞ്ഞു.

വിദേശ പൗരന്മാരുടെ കാര്യത്തില്‍ കേരള സര്‍ക്കാരിനുള്ള കരുതലിന്റെ സാക്ഷ്യപത്രമാണ് വിദേശ സര്‍ക്കാരുകള്‍ സംസ്ഥാന സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഫ്രഞ്ച് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന വന്നയുടന്‍ തന്നെ എല്ലാ പൗരന്മാരെയും കണ്ടെത്തി വൈദ്യപരിശോധന പൂര്‍ത്തിയാക്കി യാത്രയ്ക്ക് സജ്ജരാക്കുകയായിരുന്നു. റഷ്യ, യുകെ എന്നിവയടക്കമുള്ള രാജ്യങ്ങള്‍ അവരവരുടെ പൗരന്മാരെ തിരികെയെത്തിക്കാന്‍ സഹായിക്കണമെന്ന് സംസ്ഥാനത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്-19 പരിശോധനാഫലം നെഗറ്റീവായതോ അല്ലെങ്കില്‍ രോഗലക്ഷണങ്ങളില്ലാതെ തുടര്‍ച്ചയായി 14 ദിവസം കേരളത്തില്‍ ഐസൊലേഷനില്‍ താമസിച്ചതോ ആയ വിദേശ പൗരന്മാരെയാണ് മടക്കയാത്രയ്ക്ക് പരിഗണിച്ചതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ഫ്രഞ്ച് എംബസി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശ പൗരന്മാരെയും അവരുടെ താമസ സ്ഥലങ്ങളും കണ്ടെത്തിയത്.

വിദേശ ടൂറിസ്റ്റുകളെ സഹായിക്കുന്നതിന് ടൂറിസം വകുപ്പ് സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌കുകള്‍ ഈയവസരത്തില്‍ ഏറെ ഗുണം ചെയ്തുവെന്നും അവര്‍ പറഞ്ഞു.

ജില്ലാ ഹെല്‍പ് ഡെസ്‌കുകളില്‍ നിന്ന് കേരള ടൂറിസം ഉദ്യോഗസ്ഥര്‍ നേരിട്ട് വിദേശ പൗരന്മാരുടെ താമസസ്ഥലത്തെത്തി അവരുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും പൊലീസിന്റെ സഹായത്തോടെ ഇവരെ പ്രത്യേക വാഹനങ്ങളില്‍ കൊച്ചിയിലെത്തിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു.

ടൂറിസ്റ്റ് വിസയില്‍ മാര്‍ച്ച് 11 ന് മുന്‍പ് സംസ്ഥാനത്തെത്തിയ ഫ്രഞ്ച് പൗരന്മാരില്‍ മൂന്നു മുതല്‍ 85 വരെ വയസുള്ളവര്‍ ഉണ്ടായിരുന്നു. ഇവര്‍ ആയുര്‍വേദ ചികിത്സയ്ക്കടക്കം എത്തിയ വിനോദ സഞ്ചാരികളായിരുന്നു.

സംസ്ഥാന ടൂറിസം വകുപ്പ് മുന്‍കൈയെടുത്ത് ജര്‍മ്മന്‍ പൗരന്മാരടങ്ങിയ 232 അംഗ സംഘത്തെ മാര്‍ച്ച് 31 ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് യാത്രയാക്കിയിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തു നിന്ന് വിദേശ പൗരന്മാരുടെ മറ്റൊരു സംഘത്തെ സുരക്ഷിതമായി അവരവരുടെ രാജ്യങ്ങളിലേയ്ക്ക് മടക്കി അയയ്ക്കാന്‍ കഴിഞ്ഞത് ടൂറിസം വകുപ്പിന് ചാരിതാര്‍ത്ഥ്യം പകരുന്നു.

Continue Reading

Business

ടൂറിസം മല്‍സരക്ഷമത, ഇന്ത്യ 34ാം സ്ഥാനത്ത് എത്തിയത് ഇങ്ങനെ

വിദേശവിനോദസഞ്ചാരികളുടെ എണ്ണം 93,66,478ല്‍ നിന്ന് 96,69,633 ആയി ഉയര്‍ന്നു

Media Ink

Published

on

വിദേശവിനോദസഞ്ചാരികളുടെ എണ്ണം 93,66,478ല്‍ നിന്ന് 96,69,633 ആയി ഉയര്‍ന്നു

രാജ്യത്തിന് കുതിപ്പു നല്‍കുന്നതിലും നിരവധിയാളുകള്‍ക്കു തൊഴില്‍ നല്‍കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ടൂറിസം മേഖല കാഴ്ച്ചവെക്കുന്നത്. പോയ വര്‍ഷം മേഖലയില്‍ വലിയ മാറ്റം വരുത്തുന്ന നിരവധി പരിഷ്‌കരണങ്ങളുണ്ടായി. ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവല്‍ ആന്റ് ടൂറിസം മല്‍സരക്ഷമതാ സൂചികയില്‍ 2013ലെ 65-ാം സ്ഥാനത്തു നിന്ന് 2019ല്‍ ഇന്ത്യ 34-ാം സ്ഥാനത്തെത്തിയത് വലിയ നേട്ടമായി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.2% വളര്‍ച്ച രേഖപ്പെടുത്തി. വിദേശവിനോദസഞ്ചാരികളുടെ എണ്ണം2018 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 93,66,478 ആയിരുന്നത് 2019ല്‍ ഇതേകാലയളവില്‍ 96,69,633 ആയി. ഇ-ടൂറിസ്റ്റ് വിസയില്‍വന്നവരുടെ എണ്ണത്തില്‍ 23.8%വളര്‍ച്ച രേഖപ്പെടുത്തി. 2018ല്‍ ഇ-ടൂറിസ്റ്റ്‌വിസയില്‍ വന്നവരുടെ എണ്ണം 20,61,511 ആയിരുന്നത് 2019ല്‍ 25,51,211 ആയി.

വിദേശ നാണയവിനിമയത്തില്‍ 7.4%വളര്‍ച്ചയാണുണ്ടായത്. 2018ല്‍ 1,75,407കോടിരൂപ നേടിയത് 2019ല്‍ 1,88,364 കോടി രൂപ ആയി വര്‍ദ്ധിച്ചു.
സ്വദേശ് ദര്‍ശന്‍ പദ്ധതിക്കു കീഴില്‍ 6035.70 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ നവീകരണത്തിനും അവിടേക്കുള്ള യാത്രകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി നടപ്പാക്കിയ പ്രസാദ്( നാഷണല്‍ മിഷന്‍ ഓണ്‍ പില്‍ഗ്രിമേജ് റിജുവനേഷന്‍ ആന്റ് സ്പിരിച്വല്‍, ഹെറിറ്റേജ് ഓഗ്മെന്റേഷന്‍ ഡ്രൈവ്) ആണ് മറ്റൊന്ന്.

1001 രൂപ മുതല്‍ 7,500 രൂപ വരെ പ്രതിദിന വാടകയുള്ള ഹാട്ടല്‍മുറികളുടെ ജിഎസ്ടി നിരക്ക് 12 ശതമാനമായും 7,501 രൂപ മുതല്‍മുകളിലേക്കുള്ളവയ്ക്ക് 18 ശതമാനമായും കുറച്ചു.

Continue Reading

Gulf

ഗോഎയറിന്റെ കണ്ണൂര്‍-ദമ്മാം സര്‍വീസ് ഡിസം. 19-ന് ആരംഭിക്കും; 18,981 രൂപ റിട്ടേണ്‍ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു

ഉദ്ഘാടന ഫ്ളൈറ്റ് ഡിസംബര്‍ 19-ന് കണ്ണൂരില്‍ നിന്ന് പറന്നുയരും.

Media Ink

Published

on

രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോഎയര്‍, സൗദി അറേബ്യയിലെ ദമ്മാമിലേയ്ക്ക് കണ്ണൂരില്‍ നിന്ന് പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ഉദ്ഘാടന ഫ്ളൈറ്റ് ഡിസംബര്‍ 19-ന് കണ്ണൂരില്‍ നിന്ന് പറന്നുയരും. സൗദി അറേബ്യയിലേയ്ക്കുള്ള ഗോഎയറിന്റെ ആദ്യ സര്‍വീസാണിത്. കമ്പനിയുടെ ഗള്‍ഫിലേയ്ക്കുള്ള അഞ്ചാമത്തേതും അന്താരാഷ്ട്ര റൂട്ടിലെ ഒമ്പതാമത്തേതും ഡെസ്റ്റിനേഷനുമാണിത്.

തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാലു ദിവസമാണ് കണ്ണൂര്‍-ദമ്മാം-കണ്ണൂര്‍ ഫ്ളൈറ്റുകളുണ്ടാവുക. എല്ലാമുള്‍പ്പെട്ട ഉദ്ഘാടന ഓഫറായി റിട്ടേണ്‍ ടിക്കറ്റിന് 18,981 രൂപയാണ് ഗോഎയര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക്.

14 മാസത്തിനുള്ളില്‍ 9-ാമത്തെ ഡെസ്റ്റിനേഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഇതോടെ തങ്ങള്‍ അന്താരാഷ്ട്ര നെറ്റ് വര്‍ക്കില്‍ തങ്ങളുടെ നില സുസ്ഥാപിതമാക്കുകയാണെന്ന് ഗോഎയര്‍ മാനേജിംഗ് ഡയറക്ടര്‍ ജേഹ് വാഡിയ പറഞ്ഞു. ദമ്മാം ഫ്ളെറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്നുള്ള നാലാമത് അന്താരാഷ്ട്ര സര്‍വീസാണിത്. ഈ സര്‍വീസ് ആരംഭിക്കുന്നതില്‍ കണ്ണൂര്‍ വിമാനത്താവള അധികൃതര്‍, എയര്‍പോര്‍ട്ട് അതോറിറ്റി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവരില്‍ നിന്നു ലഭിച്ച പിന്തുണയ്ക്ക് കൃതജ്ഞത അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദമ്മാമില്‍ ജോലിയും ബിസിനസും ചെയ്യുന്നവര്‍ക്ക് പുതിയ സര്‍വീസ് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയത്താണ് കണ്ണൂരില്‍ നിന്നുള്ള ദമ്മാം ഫ്ളൈറ്റുകള്‍. ജി8 59 ഫ്ളൈറ്റ് കണ്ണൂരില്‍ നിന്ന് 6-30ന് പുറപ്പെട്ട് ദമ്മാമില്‍ 8-55ന് എത്തിച്ചേരും. ജി8 60 ദമ്മാമില്‍ നിന്ന് 9-55ന് പുറപ്പെട്ട് കണ്ണൂരില്‍ വൈകീട്ട് 5 മണിക്കും എത്തും.

ഗോഎയര്‍ നിലവില്‍ ഇന്ത്യയ്ക്കകത്ത് അഹമ്മദാബാദ്, അയ്സ്വാള്‍, ബാഗ്ദോഗ്ര, ബംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡെല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദ്രാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കൊത്ത, കണ്ണൂര്‍, ലേ, ലക്നോ, മുംബൈ, നാഗ്പൂര്‍, പാറ്റ്ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 25 സ്ഥലങ്ങളിലേയ്ക്കായി പ്രതിദിനം 325-ലേറെ ഫ്ളൈറ്റുകള്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 20-ഓടെ വാരണാസി, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേയ്ക്കും സര്‍വീസ് ആരംഭിക്കും. ഇതിനു പുറമെ ഫുക്കെറ്റ്, മാലി, മസ്‌കറ്റ്, അബുദാബി, ദമ്മാം, ദുബായ്, ബാങ്കോക്ക്, കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ 9 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേയ്ക്കും കമ്പനിയുടെ സര്‍വീസുകളുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 month ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life3 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics5 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala12 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life12 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf12 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Life6 days ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life1 week ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion4 weeks ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 month ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business3 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion4 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion4 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion5 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Auto

Auto20 hours ago

ഒടുവിലവന്‍ വരുന്നു, മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓള്‍ ന്യൂഎഡിഷന്‍

സ്വാതന്ത്ര്യദിനത്തിന് ഥാര്‍ എസ്‌യുവി പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തും

Auto4 days ago

ഇന്ത്യയില്‍ 2020 മോഡല്‍ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വര്‍ഷം നിര്‍മിച്ച 547 യൂണിറ്റ് ജീപ്പ് കോംപസ് യൂണിറ്റുകളാണ് തിരികെ വിളിച്ചത്

Auto4 days ago

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ എത്തുന്നു ഫ്രഞ്ച് വാഹനഭീമന്‍ സിട്രോയെന്‍

സി5 എയര്‍ക്രോസ് എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ നിര്‍മിക്കുന്നത്

Auto6 days ago

ആരെയും കൊതിപ്പിക്കും കിയ സോണറ്റ്; ഇതാ പുതിയ ചിത്രങ്ങള്‍

കിയയുടെ കിടിലന്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഐതിഹാസിക രൂപകല്‍പ്പന. ഇതാ സോണറ്റ്

Auto6 days ago

എന്തൊരു സ്പീഡ്! കിയ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റു

പതിനൊന്ന് മാസങ്ങള്‍ക്കിടെയാണ് ഈ കിടിലന്‍ നാഴികക്കല്ല് കിയ താണ്ടിയത്

Auto6 days ago

കറുപ്പഴകില്‍ ജീപ്പ് കോംപസ് ‘നൈറ്റ് ഈഗിള്‍’ എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 20.14 ലക്ഷം മുതല്‍ 23.31 ലക്ഷം രൂപ വരെ

Auto1 week ago

തിരിച്ചെത്തി, മഹീന്ദ്ര മോജോ 300; വില 2 ലക്ഷം മുതല്‍

2 ലക്ഷം രൂപ മുതല്‍ വില. നാല് കളറുകളില്‍ ലഭ്യം. ഇതാ തിരിച്ചെത്തി മഹീന്ദ്ര മോജോ

Auto1 week ago

50,000 ബുക്കിംഗ് പിന്നിട്ട് ക്രെറ്റ കുതിക്കുന്നു

അറുപത് ശതമാനത്തോളം പേര്‍ ഡീസല്‍ വകഭേദങ്ങളാണ് ബുക്ക് ചെയ്തത്

Auto1 week ago

പാതയോര സഹായവുമായി ജാവ

ഒരു വര്‍ഷത്തേക്ക് 1,050 രൂപ മുതലാണ് വില

Auto1 week ago

റോയല്‍ എന്‍ഫീല്‍ഡ് ‘സര്‍വീസ് ഓണ്‍ വീല്‍സ്’ പ്രഖ്യാപിച്ചു

പ്രത്യേകം സജ്ജീകരിച്ച 800 ബൈക്കുകള്‍ തയ്യാറാക്കിനിര്‍ത്തും

Trending