Connect with us

Politics

ഷി ജിന്‍പിംഗിനെ വിമര്‍ശിച്ചു; സംരംഭകന്റെ ആസ്തികള്‍ കണ്ടുകെട്ടി ചൈന

പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകന്റെ സ്വത്തുകണ്ടുകെട്ടി ചൈന. എല്ലാ ബിസിനസുകാര്‍ക്കുമുള്ള മുന്നറിയിപ്പും

Media Ink

Published

on

പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകന്റെ സ്വത്തുകണ്ടുകെട്ടി. കടുത്ത നിയമനടപടികളുമായി ചൈന. എല്ലാ ബിസിനസുകാര്‍ക്കുമുള്ള മുന്നറിയിപ്പും

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ വിമര്‍ശിച്ച ബിസിനസുകാരന് അനുഭവിക്കേണ്ടിവരുന്നത് നരകയാതനകള്‍. കൊറോണ വൈറസ് കൈകാര്യം ചെയ്ത ഷി ജിന്‍പിംഗിന്റെ രീതിയെ വിമര്‍ശിച്ച പാര്‍ട്ടി അംഗം കൂടിയായ സംരംഭകനാണ് നടപടികള്‍ നേരിടുന്നത്.

Advertisement

റെന്‍ ഷികിയാംഗിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ ആസ്തികളും കണ്ടുകെട്ടുകയും ചെയ്തു. രാഷ്ട്രീയ വിധേയത്വം പുലര്‍ത്തിയില്ലെങ്കില്‍ എല്ലാ ബിസിനസുകാരുടെയും സ്ഥിതി ഇതുതന്നെയായിരിക്കുമെന്ന സന്ദേശം നല്‍കാനാണ് ചൈന ഉദ്ദേശിക്കുന്നത്.

മുതിര്‍ന്ന പാര്‍ട്ടി അംഗവും ഹുയുവാന്‍ പ്രോപ്പര്‍ട്ടീസിന്റെ ചെയര്‍മാനുമായിരുന്നു റെന്‍. ഷി ജിന്‍പിംഗിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാര്‍ച്ചില്‍ തന്നെ തടങ്കലിലാക്കിയിരുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയുള്ള നടപടികളായിരിക്കും അദ്ദേഹം നേരിടുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെന്നിനെതിരെയുള്ള നടപടികളില്‍ ചില മുതിര്‍ന്ന സംരംഭകര്‍ വീചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ദേശഭക്തി പ്രോല്‍സാഹിപ്പിക്കല്‍ കൂടിയാകണം സംരംഭകരുടെ പ്രധാന അജണ്ടകളിലൊന്നെന്ന് ഷി ജിന്‍പിംഗ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം ചൈനയെ ഒരുപാട് കാലം ഭരിക്കാമെന്ന് സ്വപ്‌നം കാണുന്ന ഷി ജിന്‍പിംഗിന്റെ ജനകീയതയ്ക്ക് രാജ്യത്ത് ഇടിവ് സംഭവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

Advertisement

ELECTION SPECIAL

തെരെഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ടോഗിളിന്റെ ‘ടിപ്‌സ്’

സാങ്കേതിക വിദ്യയുടെ വളര്‍ച്ച പാര്‍ലമെന്റ്, നിയമസഭാ , പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കും എന്ന് തെളിയിച്ചു കൊണ്ട് ‘ടിപ്‌സ്’ എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ജനകീയമാക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോഗ്ഗിള്‍ ടെക്‌നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ്

Media Ink

Published

on

പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നിസ്സാരമായി നേരിടാനുള്ള വഴിയൊരുക്കി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് സംരംഭക രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന നിരവധി ആപ്പുകള്‍ ടോഗ്ഗിള്‍ ടെക്നോളജീസ് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ പുത്തന്‍ ഉല്‍പ്പന്നമായ ടിപ്‌സ് എന്ന മൊബീല്‍ ആപ്പ് തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ജനകീയമാകുകയാണ്. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് കേവലം നിശ്ചിത തുകയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ എല്ലാ സാധ്യതകളും ലഭ്യമാക്കുന്ന ഒന്നാണ് ടിപ്‌സ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍. മൊബീല്‍ ആപ്ലിക്കേഷന് പുറമെ വെബ്സൈറ്റ് മുഖാന്തിരമുള്ള സേവനവും ടിപ്‌സ് ഉറപ്പു നല്‍കുന്നു. എന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോജു മോഹന്‍ എന്ന സംരംഭകന്റെ ആശയമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് സംസ്ഥാനത്തിന്റെ സംരംഭകത്വ ഭൂപടത്തില്‍ ഇടം പിടിക്കുന്നത്. ലോഞ്ച് ചെയ്ത ദിവസങ്ങള്‍ക്കകം മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്.

മോജു മോഹന്‍, ബിനില്‍ കെ ടി എന്നീ സുഹൃത്തുക്കളുടെ ശ്രമഫലമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് എന്ന സ്ഥാപനം. 2012 ല്‍ നേടിയ ബിടെക്ക് ബിരുദവുമായി സംരംഭകരംഗത്തേക്ക് ഇറങ്ങുമ്പോള്‍ മോജു മോഹന്‍ എന്ന യുവാവിന്റെ മനസ്സില്‍ താന്‍ ലക്ഷ്യമിടുന്ന മേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. സാങ്കേതികവിദ്യയുടെ വികാസം, ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനരംഗത്തിന്റെ വളര്‍ച്ച എന്നിവയായിരുന്നു മോജുവിനെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു സംരംഭത്തിലേക്ക് എത്തിച്ചത്. വ്യത്യസ്തമായി ചിന്തിക്കാനും ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനും മോജുവിനുണ്ടായിരുന്ന മികവ് ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച എളുപ്പത്തിലാക്കി. അതിന്റെ ഒരു പ്രതിഫലനമായാണ് സര്‍ക്കാര്‍ തലം മുതല്‍ തെരെഞ്ഞെടുപ്പ് സംവിധാനങ്ങളുടെ നിയന്ത്രണം വരെയുള്ള മേഖലകളില്‍ ടോഗ്ഗിള്‍ ടെക്നോളജീസ് തങ്ങളുടെ സാന്നിധ്യമറിയിച്ചത്.

Advertisement

സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് അധികം വൈകാതെ തന്നെ ബിടെക്ക് ബിരുദധാരിയും കോളേജിലെ അടുത്ത സുഹൃത്തുമായ ബിനില്‍ കെ ടി ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഭാഗമായി. അതോടെ പിന്നീടുള്ള യാത്രയുടെ വേഗതയും വര്‍ധിച്ചു. കേരളം സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കൊച്ചി ആസ്ഥാനമായ ടോഗ്ഗിള്‍ ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ച് വളരെ ചെറിയ നാളുകള്‍ക്കുള്ളില്‍ ആയിരത്തോളം ഉപഭോക്താക്കളെ നേടിക്കഴിഞ്ഞു. വ്യത്യസ്തമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു എന്നതാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.

”ഒന്ന് രണ്ടു സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തം സ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് ഞാന്‍ എത്തുന്നത്. ഐടി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസം തന്നെയായിരുന്നു പ്രധാന കാരണം. ഇത് പ്രകാരം ജോലി ഉപേക്ഷിച്ച ഞാന്‍ എട്ട് മാസമെടുത്താണ് എന്റെ ആദ്യ പ്രോഡക്റ്റ് നിര്‍മിച്ചത്.അതിന്റെ ആദ്യ വില്പനയില്‍ നിന്നും എനിക്ക് കിട്ടിയത് 13000 രൂപയാണ്. അതായത് 8 മാസം ശമ്പളമില്ലാതെ ജോലി ചെയ്തപ്പോള്‍ കിട്ടിയതാണ് ഈ തുക. പക്ഷെ ഈ ഉല്‍പ്പന്നം 170 ല്‍ പരം ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ എനിക്ക് സാധിച്ചു. അതോടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് സംരംഭകന്‍ എന്ന നിലയിലേക്ക് ഞാന്‍ പാകപ്പെടുകയായിരുന്നു. ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്ന ടിപ്‌സ് എന്ന ഒബീല്‍ ആപ്ലിക്കേഷന്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒന്നാണ് ” മോജു മോഹന്‍ പറയുന്നു.

തുടക്കം ‘സര്‍ക്കാര്‍ ഓഫിസില്‍’ നിന്നും

ടോഗ്ഗിള്‍ ടെക്നോളജീസ് എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മോജുവും ബിനിലും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ആപ്പുകളുടെ നിര്‍മാണത്തിലായിരുന്നു. തീര്‍ത്തും ആയാസകരമായ ഒരു ജോലിയെ ആയാസരഹിതമാക്കത്തക്കരീതിയില്‍ ആപ്പുകള്‍ വികസിപ്പിക്കുന്നതിനുള്ള മോജുവിന്റെ കഴിവ് ആദ്യം തെളിയിക്കപ്പെട്ടത് സര്‍ക്കാര്‍ ഓഫീസ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ മുഖാന്തിരമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ സേവന സഹായി ആപ്ലിക്കേഷനായിരുന്നു സര്‍ക്കാര്‍ ഓഫീസ്. 450 ല്‍ പരം വരുന്ന സര്‍ക്കാര്‍ സേവനങ്ങളെ ഒറ്റ ആപ്ലിക്കേഷന്‍ മുഖാന്തിരം സര്‍ക്കാര്‍ ഓഫീസുകളുമായി കോര്‍ത്തിണക്കിക്കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. തുടക്കം എന്ന നിലയില്‍ മികച്ച പ്രതികരണമാണ് ഈ മൊബീല്‍ ആപ്പിന് ലഭിച്ചത്. സര്‍ക്കാര്‍ സംബന്ധമായ അപേക്ഷകള്‍ എളുപ്പത്തില്‍ നല്‍കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും ഈ ആപ്പ് സഹായകമായി

പാഠപുസ്തകം

ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഭാഗമായി പുറത്തിറക്കിയ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു മൊബീല്‍ ആപ്ലിക്കേഷനാണ് പാഠപുസ്തകം. പാഠപുസ്തക അച്ചടി- വിതരണ സംവിധാനത്തിലെ അപാകതകളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പഠനത്തിനായി പാഠപുസ്തകങ്ങള്‍ ലഭ്യമാകാതെ വന്നപ്പോഴാണ് ടോഗ്ഗിള്‍ ടെക്നോളജീസ് പാഠപുസ്തകം എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ വിപണിയിലെത്തിച്ചത്. പ്‌ളേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷനില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ പിഡിഎഫ് രൂപത്തില്‍ ലഭ്യമാക്കിയിരുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈവശമുണ്ടെങ്കില്‍ എളുപ്പത്തില്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന ഈ ആപ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തു. ആപ്ലിക്കേഷന്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ക്കകം ഒരു ലക്ഷത്തിലേറെ ഡൗണ്‍ ലോഡുകള്‍ ആണുണ്ടായത്. മാറ്റമുള്ള പാഠപുസ്തകങ്ങളും ഇത്തരത്തില്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു. അറബിക്, കന്നഡ തുടങ്ങിയ ഭാഷാ പഠന പുസ്തകങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപുസ്തക ദൗര്‍ബല്യം എന്ന പ്രശ്നത്തെ ടോഗിള്‍ ടെക്നോളജീസ് പരിഹരിച്ചത്. അതോടു കൂടി സാമൂഹിക രംഗത്തും സ്ഥാപനം ശ്രദ്ധേയമായി. പാഠപുസ്തകം ഇനി വിരല്‍ തുമ്പില്‍ എന്ന ടാഗോടെ മൊബീല്‍ ആപ്ലിക്കേഷന്‍ ജനങ്ങള്‍ സ്വീകരിച്ചത് പുതിയ പദ്ധതികള്‍ക്കായുള്ള ഊര്‍ജ്ജം പകര്‍ന്നു.

എല്‍എസ്ജിഎഡി ആപ്പ്

ഒന്നിന് പുറകെ ഒന്നായി ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ, പ്രശ്‌ന പരിഹാരം എന്ന മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ട് ആപ്പുകളുടെ നിര്‍മാണത്തില്‍ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നമാണ് എല്‍എസ്ജിഎഡി ആപ്പ്.തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പഞ്ചായത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് എല്‍എസ്ജിഎഡി ആപ്പ് നിര്‍മിച്ചത്. ഇത് പ്രകാരം കേരളത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ അംഗങ്ങള്‍ക്ക് പഞ്ചായത്ത് സംബന്ധമായ പുതിയ തീരുമാനങ്ങള്‍, വാര്‍ത്തകള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുന്നു. ജിഐഎസ് മാപ്പിംഗ് വച്ചാണ് ഈ മൊബീല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 100 ല്‍ പരം ഗ്രാമ പഞ്ചായത്തുകളില്‍ വിജയകരമായി ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പ്രദേശത്തെ ബ്ലഡ് ബാങ്ക്, ലേബര്‍ ബാങ്ക്, തുടങ്ങി എല്ലാവിധ സംവിധാനങ്ങളെപ്പയും ഈ ആപ്പ് മുഖാന്തിരം ബന്ധിപ്പിച്ചിരിക്കുന്നു. പഞ്ചായത്തിലെ ഓരോ വീടുകള്‍ക്കും ഓരോ യുണീക്ക് ഐഡി നമ്പര്‍ നല്‍കിയശേഷമാണ് വീടുകളെ ഈ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

എഡ്യുസ് ആപ്പ്

വിദ്യാര്‍ത്ഥികള്‍ക്കായി വികസിപ്പിച്ചിരിക്കുന്നത് മറ്റൊരു ആപ്പ് ആണ് എഡ്യുസ് ആപ്പ് . കുട്ടികളുടെ പഠനം എളുപ്പമാക്കുക എന്നതിലുപരിയായി സ്‌കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിന് പിന്തുണ നല്‍കുക എന്നതാണ് ഈ ആപ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കുട്ടികള്‍ ക്ലാസ്സില്‍ വരാതിരുന്നാല്‍ മാതാപിതാക്കള്‍ക്ക് മെസ്സേജ് പോകുന്ന രീതിയിലുള്ള ആപ്പുകള്‍ നിലവിലുണ്ടെങ്കിലും അതില്‍ നിന്നും തികച്ചതും വ്യത്യസ്തമായ രീതിയിലുള്ള പ്രവര്‍ത്തനമാണ് എഡ്യുസ് ആപ്പ് മുഖാന്തിരം നടക്കുന്നത്. ഒരു കുട്ടി ക്ലാസില്‍ വരാതിരുന്നാല്‍ ക്ളാസ് ടീച്ചറുടെ ശബ്ദത്തില്‍ ടീച്ചറുടെ ഫോണില്‍ നിന്നും മാതാപിതാക്കളുടെ ഫോണിലേക്ക് ഓട്ടോമാറ്റിക്ക് കോളുകള്‍ പോകും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആപ്പ് പ്രവര്‍ത്തിക്കുന്നത്.

കൊറോണ സമയത്ത് വീടുകളില്‍ ഇരുന്നു തന്നെ ട്യൂഷന്‍ സെന്ററുകള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരു ആപ്പും റീട്ടെയില്‍ വിപണിയെ പിന്തുണയ്ക്കുന്ന ഒരു ആപ്പും ടോഗ്ഗിള്‍ ടെക്നോളജീസ് വികസിപ്പിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായും ഓണ്‍ലൈന്‍ നുഴഞ്ഞു കയറ്റം തടയുന്നതിനുമായുള്ള പദ്ധതികള്‍ വികസിപ്പിക്കുകയും പോലീസ് ഫോഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് സ്ഥാപനം. ഇത് പ്രകാരം സോഷ്യല്‍ മീഡിയയിലെ പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റം, ഫേക്ക് അകൗണ്ടുകളുടെ കുത്തൊഴുക്ക്, അതുവഴി ചാരപ്രവര്‍ത്തനങ്ങളിലേക്ക് വഴിയൊരുക്കുന്ന മാര്‍ഗങ്ങള്‍ എന്നിവ പ്രത്യേകമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഐടി ഉല്പന്നങ്ങള്‍ക്കായുള്ള ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം

വ്യത്യസ്തമായി ചിന്തിക്കുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഭാഗമായി ടോഗ്ഗിള്‍ വികസിപ്പിച്ചെടുത്ത മറ്റൊരു ഉല്‍പ്പന്നമാണ് ഐടി ഉല്പന്നങ്ങള്‍ക്കായുള്ള ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം. ലോകത്ത് തന്നെ ആദ്യമായാണ് ഐടി സേവനങ്ങള്‍ സുതാര്യമാക്കുന്നതിനും കുറഞ്ഞ ചെലവില്‍ ചെയ്‌തെടുക്കുന്നതിനുമായി ഇത്തരത്തില്‍ ഒരു ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം. മൊബീല്‍ ആപ്പ്, വെബ്സൈറ്റ്, സോഫ്റ്റ്വെയര്‍ തുടങ്ങി ടെക്‌നൊളജിയുമായി ബന്ധപ്പെട്ട എന്ത് കാര്യവും ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. 5000 ല്‍ ഏറെ ഐടി അധിഷ്ഠിത സ്ഥാപനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ആമസോണിനും ഫ്‌ലിപ്പ്കാര്‍ട്ടിനും സമാന്തരമായി ഇത്തരത്തില്‍ ഒരു ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓരോ ഉപഭോക്താവിനും തന്റെ കൈവശമുള്ള ബജറ്റിന് ആനുപാതികമായി ഉല്‍പ്പന്നങ്ങള്‍ നേടിയെടുക്കാന്‍ ഈ സൗകര്യം സഹായിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ചുരുക്കിപ്പറഞ്ഞാല്‍ ബ്രാന്‍ഡ് നോക്കി, റിവ്യൂ നോക്കി ഐറ്റി ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇത് സഹായകമാകും.

എബിഎസ്

അഫിലിയേറ്റ് ബിസിനസ് സ്‌കീം എന്ന പേരില്‍ ഐടി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി അവയ്ക്ക് വിപണി നേടിയെടുക്കാന്‍ സഹായിക്കുക കൂടി ചെയ്യുകയാണ് ടോഗ്ഗിള്‍ ടെക്നോളജീസ്. ഇത്തരത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കസ്റ്റമൈസ്ഡ് ആപ്പുകള്‍ തയ്യാറാക്കും എന്നതും ഐടി സംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കും എന്നതുമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ മുഖമുദ്ര. തൃശൂര്‍ സി ഷെല്‍ ബിസിനസ് സെന്ററില്‍ ആണ് ടോഗ്ഗിള്‍ ടെക്നോളജീസിന്റെ വിശാലമായ വര്‍ക്കിംഗ് സ്പേസ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Contact:
8086989900
7025880011
7012384605
8075644799

Continue Reading

Business

ഏകജാലകം; 4 വര്‍ഷത്തിനിടെ 3,604.70 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു

അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ഏകജാലക സംവിധാനം

Media Ink

Published

on

ഏകജാലക ബോര്‍ഡ് വഴി വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന പ്രക്രിയ സംസ്ഥാന സര്‍ക്കാര്‍ പുനര്‍സംവിധാനം ചെയ്തത് ഫലം കാണുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ നാലു വര്‍ഷത്തില്‍ 3,604.70 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ഇവയിലൂടെ സൃഷ്ടിക്കപ്പെട്ടതാകട്ടെ 34,786 തൊഴിലവസരങ്ങളും. പദ്ധതിക്ക് അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ഏകജാലക സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1999ല്‍ പാസാക്കിയ ഈ നിയമം അനുസരിച്ച് അനുമതി ലഭിക്കുന്നതിന് 45 ദിവസത്തെ സമയമാണ് നിഷ്‌കര്‍ഷിച്ചിരുന്നത്.

Advertisement

നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരാണ് അതില്‍ ഭേദഗതി വരുത്തി കാലയളവ് 30 ദിവസമാക്കി കുറച്ചത്.

2016 ജൂണ്‍ മുതല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏകജാലക ബോര്‍ഡ് 12 തവണ യോഗം ചേര്‍ന്ന് വിവിധ അനുമതികളില്‍ തീരുമാനമെടുത്തതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 3,604.70 കോടി രൂപയുടെ 29 പദ്ധതികള്‍ക്കാണ് ഈ കാലയളവില്‍ അനുമതി നല്‍കിയത്.

15 കോടിയലധികം നിക്ഷേപസാധ്യതയുള്ള വ്യവസായങ്ങള്‍ക്കാണ് ഏകജാലക സംവിധാനം വഴി ദ്രുതഗതിയില്‍ അനുമതി ലഭിക്കുന്നതെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍(കെഎസ്‌ഐഡിസി) മാനേജിംഗ് ഡയറക്റ്റര്‍ എസ് ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു.

പ്രസ്റ്റീജ് ഗ്രൂപ്പിന്റെ 750 കോടി രൂപയുടെ വാണിജ്യ പദ്ധതി ഇതില്‍ പ്രധാനമാണ്. 539 കോടി രൂപ മുതല്‍മുടക്കില്‍ ബിലീവേഴ്‌സ് ചര്‍ച്ച് നിര്‍മിക്കുന്ന 1500 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഇതില്‍ പെടും. ലേക് ഷോര്‍ ആശുപത്രിയുടെ 363.50 കോടി രൂപയുടെ വികസന പദ്ധതി, പിറ്റിഎല്‍ എന്റര്‍പ്രൈസസിന്റെ 250 കോടി രൂപയുടെ വികസന പദ്ധതി, കിംസ്‌ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റിന്റെ 210 കോടി രൂപയുടെ വികസന പദ്ധതി തുടങ്ങിയവയും അനുമതി ലഭിച്ചവയില്‍ പെടുന്നു.

Continue Reading

Opinion

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

ശ്രീകാന്ത് കെ എസ്

Published

on

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മില്‍ മുഖാമുഖം നിലയുറപ്പിച്ചിട്ട് 100 ദിനരാത്രങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഗാല്‍വാന്‍ താഴ്‌വര മുതല്‍ ഡെംചോക് വരെയുള്ള വിവിധ പ്രദേശങ്ങളിലാണ് വമ്പന്‍ യുദ്ധസന്നാഹങ്ങളൊരുക്കി ഇരു സൈന്യങ്ങളും കാത്തിരിക്കുന്നത്.

സൈനികോദ്യോഗസ്ഥ തലത്തില്‍ തുടരുന്ന ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ണ തോതില്‍ ഫലം കണ്ടിട്ടില്ല. ഫിംഗര്‍ 4 വരെ കടന്നുകയറിയ ചൈന പിന്നോട്ടടിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നു. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയിലാണ് സൈന്യത്തെ വിന്യസിച്ചതെന്നും ഇന്ത്യ പിന്നോട്ടു മാറണമെന്നുമാണ് ചൈനയുടെ പ്രതികരണം. ചുരുക്കത്തില്‍ ദീര്‍ഘകാല ഉരസലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Advertisement

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. അതിനുകാരണം ഇന്ത്യ ആര്‍ജ്ജിച്ചെടുത്ത സൈനിക ശേഷിയും ഭൗമ രാഷ്ട്രീയ സൗഹൃദവുമാണ്. ഇതില്‍ രണ്ടാമത്തെ കാര്യത്തെയാണ് ബെയ്ജിംഗ് ഏറ്റവുമധികം ഭയക്കുന്നതും. ഇന്ത്യക്ക് നേരെ ചൈനീസ് ആക്രമണമുണ്ടാകുന്ന പക്ഷം, പ്രത്യാക്രമണം നടത്താന്‍ യുഎസ് അടക്കം ഡസനോളം സുഹൃദ് രാജ്യങ്ങള്‍ പൂര്‍ണ സജ്ജരാണ് എന്ന യാഥാര്‍ത്ഥ്യം ചൈനയെ തെല്ലൊന്നുമല്ല ചിന്താ കുഴപ്പത്തിലാക്കുന്നത്.

തങ്ങളുടെ അടുത്ത സൃഹൃത്തെന്ന് കരുതിയിരുന്ന റഷ്യക്ക് പോലും കൂടുതല്‍ അടുപ്പം ന്യൂഡെല്‍ഹിയോടുണ്ടെന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം ചൈനയിലെ ഷീ ജിന്‍ പിംഗ് സര്‍ക്കാര്‍ സമീപകാലത്ത് തിരിച്ചറിഞ്ഞിരിക്കുന്നു. ഇതൊക്കെയാണെങ്കിലും നുഴഞ്ഞുകയറിയ ഇടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അവരുടെ ദുരഭിമാനം സമ്മതിക്കുന്നുമില്ല. തന്ത്രപരമായി പ്രാധാന്യമേറിയ ദൗലത്ത് ബേഗ് ഓള്‍ഡിയടക്കമുള്ള ഉയര്‍ന്ന സ്ഥലങ്ങള്‍ ഇന്ത്യയുടെ പക്കലാണെന്നത് ചൈനയുടെ പരിഭ്രമം വര്‍ധിപ്പിച്ചിട്ടുണ്ട്.

തന്ത്രങ്ങള്‍ മാറുന്നു

ശത്രുവിന് എളുപ്പം കടന്നുവരാന്‍ സാധിക്കാത്തവണ്ണം അതിര്‍ത്തി മേഖലയിലെ ഭൂപ്രകൃതി അവികസിതമായും ദുഷ്‌കരമായും സൂക്ഷിക്കുകയെന്ന പരമ്പരാഗത യുദ്ധതന്ത്രത്തില്‍ മാറ്റം വരുത്തിക്കൊണ്ട് വന്‍തോതില്‍ റോഡ്, പാലം നിര്‍മാണങ്ങളും ദ്രുത ഗതിയിലുള്ള സൈനിക നീക്കത്തിന് സഹായകരമാവുന്ന ഭൗതിക സൗകര്യങ്ങള്‍ സജ്ജമാക്കിയും രണ്ടാം മോദി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് ചൈനയെ സംശയാലുവാക്കിയത്.

1962 ലെ യുദ്ധത്തിന് ശേഷമാണ് അതിര്‍ത്തി മേഖല അവികസിതമായി സൂക്ഷിക്കുന്ന യുദ്ധതന്ത്രം ഇന്ത്യ സ്വീകരിച്ചിരുന്നത്. പിന്നീടുള്ള ദശകങ്ങളില്‍ ചൈനയെ പരമാവധി പിണക്കാതിരിക്കാനും കൂടുതല്‍ അടുക്കാനുമുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തി. പാകിസ്ഥാനെ പ്രത്യക്ഷമായി പിന്തുണച്ചും പരോക്ഷമായി സഹായിച്ചും ഇന്ത്യയെ സമുദ്രത്തിലൂടെയടക്കം വലയം ചെയ്തും ചൈന വിശ്വാസ വഞ്ചന കാട്ടിക്കൊണ്ടേയിരുന്നു.

മോദിയും പിംഗും

സ്വേച്ഛാധിപതിയായ ഷീ ജീന്‍ പിംഗ്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും തലപ്പത്തെത്തിയതോടെ ഇന്ത്യയെയും ലോകത്തെയും വെട്ടിപ്പിടിക്കാനുള്ള വ്യാളീമോഹങ്ങള്‍ക്ക് തീവ്രത കൂടി. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) എന്ന പട്ടുപാതയിലൂടെ ഈ അജണ്ട നടപ്പാക്കാന്‍ ചൈന തുനിഞ്ഞിറങ്ങിയതോടെയാണ് അതിര്‍ത്തിയില്‍ റോഡുകളടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്ന യുദ്ധതന്ത്രത്തിലേക്ക് ഇന്ത്യ ചുവടുമാറ്റിയത്.

തീവ്ര ദേശീയവാദിയായ നരേന്ദ്ര മോദി ഡെല്‍ഹിയില്‍ അധികാരത്തിലേറിയതോടെയാണ് പാക്, ചൈനീസ് അതിര്‍ത്തിയില്‍ പ്രതിരോധത്തിനും ആക്രമണത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന യുദ്ധതന്ത്രത്തിലേക്ക് ഇന്ത്യ തിരിഞ്ഞത്. ലഡ്ഡാക്കിലും അരുണാചലിലും കണ്ണുവെച്ചിരുന്ന ചൈനയ്ക്ക്, നേരത്തെ ഇന്ത്യയില്‍ നിന്ന് പിടിച്ചെടുത്ത അക്‌സായ് ചിന്‍ നഷ്ടപ്പെടുമെന്ന ആശങ്ക ഇതോടെ സംജാതമായി.

പാക് അധീന കശ്മീര്‍ ഇന്ത്യ പിടിച്ചെടുത്തേക്കുമെന്നും സിപിഇസി (ചൈന പാക് സാമ്പത്തിക ഇടനാഴി) എന്നെന്നേക്കുമായി അടയുമെന്നും ബെയ്ജിംഗ് ഭയക്കുന്നു. സമീപകാലത്തെ ഏറ്റവും വലിയ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ഇങ്ങനെ നിരവധി തലങ്ങളുണ്ട്.

റഫേലിനുത്തരം ട്രയംഫ്?

സ്ഥാപിത കേന്ദ്രത്തില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരത്തിലും 30 കിലോമീറ്റര്‍ ഉയരത്തിലുമുള്ള വ്യോമ പരിധിയില്‍ പ്രവേശിക്കുന്ന അനേകം ടാര്‍ഗറ്റുകളെ ഒരുമിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള നിലവിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് റഷ്യയുടെ എസ് 400 എന്ന ട്രയംഫ്. എസ് 400 നല്‍കാനുള്ള കരാര്‍ ചൈനയുമായും ഇന്ത്യയുമായും റഷ്യ ഒപ്പിട്ടിട്ടുണ്ട്. ചൈനയ്ക്ക് 2018 ല്‍ ട്രയംഫിന്റെ ആദ്യ യൂണിറ്റ് ലഭിച്ചു.

ഇന്ത്യക്ക് 2021 ല്‍ ഈ സാങ്കേതിക വിദ്യയുടെ ആദ്യ യൂണിറ്റുകള്‍ നല്‍കാനാണ് ധാരണയായിരുന്നത്. എന്നാല്‍ 2020 അവസാനത്തോടെ ഇവ കൈമാറുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ മോസ്‌കോ സന്ദര്‍ശനത്തില്‍ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം ഈ വര്‍ഷം ചൈനയ്ക്ക് നല്‍കേണ്ടിയിരുന്ന ട്രയംഫിന്റെ രണ്ടാം യൂണിറ്റിന്റെ കൈമാറ്റം മോസ്‌കോ തടഞ്ഞിട്ടുമുണ്ട്.

ട്രയംഫ് ചൈനയുടെ പക്കലുള്ളപ്പോള്‍ റഫേലുകൊണ്ട് എന്താണ് പ്രയോജനമെന്ന ചോദ്യമാണ് പ്രതിരോധ വൃത്തങ്ങളില്‍ ഇപ്പോള്‍ ഉയരുന്നത്. വടക്കുകിഴക്കന്‍ അതിര്‍ത്തിയിലടക്കം ഇന്ത്യയുമായി തര്‍ക്കമുള്ള പ്രദേശങ്ങളിലെല്ലാം ട്രംയംഫ് മിസൈല്‍ കവചം ചൈന സ്ഥാപിക്കുമെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ട്രയംഫിനെയും വെട്ടിച്ച് ഉദ്ദേശിച്ച കാര്യം നേടാന്‍ റഫേലിന് കരുത്തുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കണ്ണ് വെട്ടിക്കാന്‍ മിടുക്കന്‍

ലോകത്തെ എറ്റവും മികച്ച റഡാര്‍ സംവിധാനങ്ങളുടെ കണ്ണ് വെട്ടിക്കാന്‍ റഫേലിനുള്ള ശേഷിയാണ് ഇവയെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നത്. എസ് 400 ട്രയംഫിന്റെ റഡാര്‍ തരംഗങ്ങളില്‍ പെടാതെ ഭൂമിയോട് ചേര്‍ന്ന് താഴ്ന്ന് പറക്കാനും ഇതേ ഉയരത്തില്‍ നിന്നുകൊണ്ടു തന്നെ ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് മിസൈലുകള്‍ തൊടുക്കാനും ദസ്സോ ഏവിയേഷന്‍ നിര്‍മിച്ച ഈ വിമാനത്തിനാവും. ഡിജിറ്റല്‍ ടെറെയ്ന്‍ ഡാറ്റാബേസ് അധികരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സംവിധാനമാണ് ഈ ശേഷി നല്‍കുന്നത്.

കരുത്തുറ്റ റഡാറുകള്‍

വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ നിര്‍മിതിക്ക് പേരുകേട്ട ഫ്രാന്‍സിലെ തെയ്ല്‍സ് ഗ്രൂപ്പ് വികസിപ്പിച്ച ആര്‍ബിഇ-2 റഡാറുകളാണ് റഫേലിന് കരുത്ത് പകരുന്നത്. 2010 വരെ ഫ്രഞ്ച് വ്യോമസേന മാത്രമാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നത്. റഡാറുകളുടെ ശേഷി കാര്യമായി വികസിപ്പിക്കേണ്ട ആവശ്യം ഫ്രഞ്ച് സൈന്യത്തിന് ഉണ്ടായിരുന്നില്ല. 2012 ല്‍ ഇന്ത്യ റഫേല്‍ വാങ്ങാനുള്ള താല്‍പ്പര്യം അറിയിച്ചു. ഈജിപ്റ്റും ഖത്തറും വിമാനങ്ങള്‍ക്കായി രംഗത്തെത്തി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആര്‍ബിഇ-2 റഡാറുകളുടെ ശേഷി തെയ്ല്‍സ് വലിയതോതില്‍ ഉയര്‍ത്തി.

ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന വിമാനങ്ങളിലെ റഡാറുകള്‍ ദുര്‍ഘട ഹിമാലയ മേഖലയെ പ്രത്യേകം പരിഗണിച്ച് അപ്‌ഡേറ്റ് ചെയ്തവയാണ്. ശത്രുവിന്റെ ഏത് ചലനവും പിടിച്ചെടുക്കാന്‍ റഫേലിന് സാധിക്കുമെന്ന് ചുരുക്കം.

മാരീചശബ്ദം

വ്യാജ റഡാര്‍ പ്രതിധ്വനികള്‍ പ്രക്ഷേപണം ചെയ്ത് ശത്രു റഡാറുകളെ കബളിപ്പിക്കാനും ശത്രുവിനെ ആശങ്കപ്പെടുത്താനും റഫേലിന് ശേഷിയുണ്ട്. ആക്ടീവ് കാന്‍സലേഷന്‍ സാങ്കേതിക വിദ്യയാണ് ഈ കരുത്ത് പകരുന്നത്. ദസ്സോ ഏവിയേഷനും തെയ്ല്‍സും ചേര്‍ന്ന് വികസിപ്പിച്ച ‘സ്‌പെക്ട്ര’ ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സൂട്ട്, ലേസര്‍, ഇന്‍ഫ്രാറെഡ്, ഇലക്ട്രോമാഗ്നറ്റിക് ഭീഷണികളെക്കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ശത്രു മിസൈലുകള്‍ റഡാറുകള്‍ എന്നിവയെപ്പറ്റി വിവരങ്ങള്‍ നല്‍കുകയും ചെയ്യും.

ഇന്ത്യക്ക് വൈകാതെ റഷ്യയില്‍ നിന്ന് ലഭിക്കുന്ന എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനവും റഫേലും ഒരേ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. രണ്ട് സംവിധാനങ്ങളുടെയും കരുത്തും ശേഷിയും ഇതോടെ പല മടങ്ങ് വര്‍ധിക്കും.

ക്രൂയിസ് മിസൈലുകള്‍

സ്‌കാല്‍പും ബ്രഹ്മോസും അടക്കമുള്ള ക്രൂയിസ് മിസൈലുകള്‍ താഴ്ന്നുപറന്ന് വിക്ഷേപിക്കാനുള്ള ശേഷി റഫേലിന് ചൈനയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മേല്‍ മേല്‍ക്കൈ നേടിത്തരും. പുതുതലമുറ (എന്‍ജി) ബ്രഹ്മോസ് ശബ്ദാതിവേഗ മിസൈലുകള്‍ക്ക് 500 കിലോമീറ്ററിലേറെയാണ് ദൂരപരിധി. എസ് 400 ന്റെ പ്രതിരോധ പരിധിയായ 400 കിലോമീറ്ററിന് പുറത്തു നിന്നുകൊണ്ട് ബ്രഹ്മോസ് വിക്ഷേപിക്കാന്‍ റഫേലിനാവും. വൈദ്യുത കാന്തിക തരംഗങ്ങളില്‍ (ഇഎംപി) പ്രവര്‍ത്തിക്കുന്ന ആണവ പോര്‍മുന ഇതിനായി വികസിപ്പിക്കണമെന്നു മാത്രം. എസ് 400 ലെ പാന്റ്‌സിര്‍, തോര്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വെല്ലാനുള്ള ശേഷി ബ്രഹ്മോസിനുണ്ട്.

മെച്ചപ്പെടാന്‍ ഇനിയുമേറെ

ഇതൊക്കെയാണെങ്കിലും തങ്ങളുടെ കൈയില്‍ കിട്ടുന്ന 36 റഫേല്‍ യുദ്ധവിമാനങ്ങളില്‍ ഏറെ കൂട്ടിച്ചേര്‍ക്കലുകള്‍ ഇന്ത്യ നടത്തേണ്ടിവരും. ഇരുമുഖ യുദ്ധം (ഒരേ സമയം പാക്, ചൈനീസ് അതിര്‍ത്തികളില്‍) ഉണ്ടായാല്‍ മേല്‍ക്കൈ നേടാന്‍ ഇത് അത്യാവശ്യമാണ്. വിമാനത്തിനെതിരെ പ്രയോഗിക്കപ്പെടുന്ന ആന്റിഎയര്‍ക്രാഫ്റ്റ് മിസൈലുകളെയും ആന്റിബാലിസ്റ്റിക് മിസൈലുകളെയും കബളിപ്പിക്കാനായി കൂടുതല്‍ മെച്ചപ്പെട്ട പാസീവ്, ആക്റ്റീവ് ഡീകോയ് സംവിധാനങ്ങള്‍ (വ്യാജ ടാര്‍ഗറ്റുകള്‍) സ്‌പെക്ട്രയില്‍ അനുയോജിപ്പിക്കണം. എസ് 400 വിക്ഷേപിക്കുന്ന അനേകം മിസൈലുകളെ വഴിതിരിച്ചു വിടാന്‍ കൂടുതല്‍ ഡീകോയ്കള്‍ ആവശ്യമാണ്.

കൂടുതല്‍ മെച്ചപ്പെട്ട ആര്‍ബിഇ 2 എഇഎസ്എ റഡാര്‍ സംവിധാനം ഫ്രാന്‍സ് വികസിപ്പിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ വ്യോമസേനയുടെ റഫാലുകള്‍ക്ക് മിഡ് ലൈഫ് അപ്‌ഗ്രേഡ് പ്രോഗ്രാമിന്റെ ഭാഗമായി ലഭിക്കുമെന്ന് ഉറപ്പാക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പറന്നുയരുന്ന റഫേലുകള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന സ്ഥാപിക്കുന്ന ട്രയംഫുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഡിആര്‍ഡിഒയും വിവിധ ഗവേഷണ വിഭാഗങ്ങളും ചേര്‍ന്ന് നിര്‍മിച്ച സംയുക്ത ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്‌സ് പോലെ ഭൗമ ബന്ധിത റഡാര്‍ ജാമറുകള്‍ ഈ മേഖലകളില്‍ വ്യാപകമായി നിരത്തേണ്ടതുണ്ട്. റഫേല്‍ പൈലറ്റിന് കോക്ക്പിറ്റിലിരുന്ന് നിയന്ത്രിക്കാനാവുന്ന ഡ്രോണ്‍ ശൃംഖലയും (യുസിഎവി) സജ്ജമാക്കണം. ട്രയംഫിന്റെ റഡാര്‍ പരിധിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഇവ പറത്തിക്കൊണ്ട് സാഹചര്യങ്ങള്‍ വിശകലനം ചെയ്യാനും ആക്രമണത്തെ വഴി തെറ്റിക്കാനും സാധിക്കും.

ഡിആര്‍ഡിഒ വികസിപ്പിച്ച ഘാതക് യുസിഎവികള്‍ റഫേലിന് കൂട്ടാകും. അവസാനമായി വിയറ്റ്‌നാമും ജപ്പാനുമടക്കം ചൈനയുമായി ഉടക്കി നില്‍ക്കുന്ന രാജ്യങ്ങളുമായി ഇന്ത്യ ഒരു ധാരണയിലെത്തണം. റഫേലിന് ലാന്‍ഡ് ചെയ്യാനും ഇന്ധനം നിറയ്ക്കാനുമുള്ള അനുമതി ഈ രാജ്യങ്ങളില്‍ നിന്നു ലഭിച്ചാല്‍ പസഫിക് മേഖലയിലൂടെയും ഇന്ത്യക്ക് ആക്രമണം സാധ്യമാകും. എസ് 400 ട്രയംഫ് രാജ്യത്തിനു ചുറ്റും സ്ഥാപിക്കുകയെന്നത് നിലവില്‍ ചൈനയെ സംബന്ധിച്ച് സാധ്യമല്ല. വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ട്രയംഫ് സൃഷ്ടിക്കുന്ന ഭീഷണിയില്‍ നിന്നൊഴിവായി ആവശ്യമെങ്കില്‍ ചൈനയുടെ ഹൃദയത്തില്‍ തന്നെ ആക്രമണം നടത്താന്‍ ഇത് ഇന്ത്യക്ക് അവസരമൊരുക്കും. ഏറ്റവും മികച്ച പദ്ധതിയും ഇതുതന്നെയാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health5 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life6 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala7 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics9 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 years ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education2 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business3 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion3 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business3 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion3 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion4 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life4 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life4 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion5 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion5 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto2 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto2 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto2 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto3 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto4 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto4 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto4 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto4 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto4 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto4 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending